അമിതമായ കൂര്‍ക്കം വലിയോ, പ്രശ്‌നം ഗുരുതരം

Posted By:
Subscribe to Boldsky

ആരോഗ്യ പ്രശ്‌നങ്ങള്‍ പലരിലും പല തരത്തിലാണ് ഉണ്ടാവുന്നത്. പലരിലും യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് രോഗങ്ങള്‍ വരുന്നതും പോവുന്നതും. എന്നാല്‍ ഒരു ചെറിയ പനി വന്നാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണാന്‍ പോവുന്നവരാണ് നമ്മളില്‍ പലരും. നെഞ്ചുവേദനയും കാഴ്ചക്കുറവും എല്ലാം പലപ്പോഴും പല തരത്തില്‍ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നത്.

അസിഡിറ്റി കൊണ്ടുള്ള വയറുവേദനക്ക് പരിഹാരം ഉടന്‍

ശരീരത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ അവഗണിക്കാതെ അതിന് കൃത്യമായ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് മുന്നില്‍ നമ്മള്‍ മുട്ടുമടക്കേണ്ടി വരും എന്ന് നോക്കാം. ശരീരത്തില്‍ ഈ കാണുന്ന ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ എന്തൊക്കെ ശ്രദ്ധിക്കേണ്ടതായി വരും എന്ന് നോക്കാം.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

നമ്മള്‍ തടി കുറയ്ക്കാന്‍ ശ്രമിക്കാതെ തന്നെ തടി കുറയുന്നത് ഏറ്റവും വലിയ പ്രശ്‌നമാണ്. നിങ്ങളുടെ തൂക്കം 5 കിലോ കൂടുതല്‍ കുറഞ്ഞിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കണ്ടിരിക്കണം എന്നുള്ളതാണ് സത്യം. ചിലപ്പോള്‍ ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നം തന്നെ ഉണ്ടാക്കിയേക്കാം.

 ഉദര പ്രശ്‌നം

ഉദര പ്രശ്‌നം

ഇടക്കിടയ്ക്കുണ്ടാകുന്ന ഉദര പ്രശ്‌നങ്ങളാണ് ഏറ്റവും വലിയ പ്രശ്‌നം. ഇത്തരത്തിലുള്ള വേദന മൂന്ന് ദിവസത്തില്‍ കൂടുതല്‍ നിലനില്‍ക്കുകയാണെങ്കില്‍ അത് മഞ്ഞപ്പിത്ത ലക്ഷണമായാണ് കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള വേദനകള്‍ക്ക് കഴിവതു എത്രയും പെട്ടെന്നു തന്നെ ഡോക്ടറെ കേണേണ്ടത് അത്യാവശ്യമാണ്.

 ശ്വാസതടസ്സം

ശ്വാസതടസ്സം

നമ്മുടെ ശ്വാസമെടുക്കുന്നതു പോലും നിയന്ത്രിക്കാന്‍ പറ്റാതിരിക്കുന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. ഇത് ഹൃദയസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും വഴിവെയ്ക്കാം.

 തലവേദന

തലവേദന

അമിതമായ തലവേദന പല രോഗങ്ങളുടേയും ലക്ഷണങ്ങളാണ്. തലവേദനയോടൊപ്പം ഛര്‍ദ്ദിയോ മറ്റു ചില ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ അതിനേയും ഗൗരവത്തോടെ തന്നെ കണക്കിലെടുക്കണം എന്നുള്ളതാണ്.

പനി

പനി

ഇടയ്ക്കിടെയുള്ള പനിയാണ് മറ്റൊരു പ്രശ്‌നം. പനി ഒരു രോഗമല്ലാത്തതും രോഗലക്ഷണമാണെന്നതു തന്നെയാണ് ഏറ്റവും വലിയ പ്രശ്‌നം. അതുകൊണ്ടു തന്നെ ടെമ്പറേച്ചര്‍ 103 ഡിഗ്രിയില്‍ കൂടുതലായാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണേണ്ടതാണ്.

കൂര്‍ക്കം വലി

കൂര്‍ക്കം വലി

അമിതമായ കൂര്‍ക്കം വലി ഒരു രോഗലക്ഷണമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് ഇത് അമിത രക്ത സമ്മര്‍ദ്ദത്തിന്റെ ലക്ഷണമായി കണക്കാക്കുന്നു.

ഭക്ഷണം കഴിച്ച് വെള്ളം

ഭക്ഷണം കഴിച്ച് വെള്ളം

ഭക്ഷണം കഴിച്ച് വെള്ളം കുടിച്ചില്ലെങ്കില്‍ ചിലര്‍ക്ക് എക്കിള്‍ വരും. എന്നാല്‍ എക്കിള്‍ നിയന്ത്രണവിധേയമല്ലാത്തതാണ് ഏറ്റവും വലിയ പ്രശ്‌നം. ഇത് ചിലപ്പോള്‍ ഹൃദയാഘാതം വരെ ഉണ്ടാക്കും.

മസില്‍ വേദന

മസില്‍ വേദന

ഇടക്കിടെയുണ്ടാകുന്ന മസില്‍ വേദന നിസ്സാരമായി തള്ളിക്കളയാവുന്നതല്ല. ഇത് നമ്മുടെ കിഡ്‌നി തകരാറിനെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ഉടന്‍ ഡോക്ടറെ കാണേണ്ടതും അത്യവശ്യമാണ്.

English summary

Subtle Symptoms To Never Ignore

Chest pains, sudden trauma, or profuse bleeding are sure signs to seek medical attention.
Story first published: Saturday, September 16, 2017, 16:48 [IST]
Subscribe Newsletter