For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയര്‍ കുറയ്ക്കാന്‍ മസാല ചേര്‍ത്ത മഞ്ഞള്‍പ്പാല്‍

മഞ്ഞള്‍ ചേര്‍ത്ത പാലിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. പുരാതന കാലം മുതല്‍ നല്ലൊരു മരുന്നായി ഇത്

|

മഞ്ഞള്‍ ചേര്‍ത്ത പാലിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. പുരാതന കാലം മുതല്‍ നല്ലൊരു മരുന്നായി ഇത് ഉപയോഗിച്ചു വരുന്നുണ്ട്. പുരാതനകാലം തൊട്ടേ ശരീരത്തിന് ഉത്തമമെന്ന് പറഞ്ഞുകേള്‍ക്കുന്ന രണ്ട് വസ്തുക്കളാണ് മഞ്ഞളും പാലും. ആന്റിബയോട്ടിക് ഘടകങ്ങളാല്‍ സമ്പുഷ്ടമാണ് ഇവ രണ്ടും.

ശരീരസൗന്ദര്യത്തിന് മാത്രമല്ല, ആരോഗ്യത്തിനും ഇവ രണ്ടും ചേര്‍ന്നാല്‍ വിശേഷമാണ്. വിഷമയമായതും കൃത്രിമ നിറവും മണവും നല്‍കിയും സുന്ദരന്‍ ടിന്നുകളില്‍ വിപണിയിലെത്തുന്ന ഇന്നത്തെ ഹെല്‍ത്ത് ഡ്രിങ്കുകളേക്കാള്‍ എന്തുകൊണ്ടും ഏറെ മുന്നിട്ടുനില്‍ക്കുന്ന ഒരു പാനീയമായി മഞ്ഞള്‍-പാല്‍ മിശ്രിതത്തെ കാണാം. നമ്മുടെ ഭക്ഷണചര്യയില്‍ ഇതുള്‍പ്പെടുത്തുന്നതിലൂടെ പലതരം രോഗങ്ങളില്‍ നിന്നും അണുബാധകളില്‍ നിന്നും ശരീരത്തിന് പ്രതിരോധിക്കാനാകും.

എന്നാല്‍ മഞ്ഞള്‍പ്പാലില്‍ മസാലകള്‍ ചേര്‍ത്താലോ, സ്‌പൈസ്ഡ് ടര്‍മറിക് മില്‍ക് എന്നു പറയാം. പാലില്‍ ഇഞ്ചി, കറുവാപ്പട്ട, ഏലയ്ക്ക, കുരുമുളക് എന്നിവയെല്ലാം ചേര്‍്ത്താണ് ഇതുണ്ടാക്കുന്നത.

കറുവാപ്പട്ട ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇതുകൊണ്ടുതന്നെ ശരീരത്തിന്റെ അപയചപ്രകിയ ശക്തിപ്പെടുകയും ചെയ്യും. ഇത് കൊഴുപ്പു പെട്ടെന്നു കത്തിപ്പോകാന്‍ സഹായകമാകും.പല മരുന്നുകളുടേയും ഗുണം ഒറ്റയ്ക്കു നല്‍കുന്ന ഒന്നാണ് മസാല ചേര്‍ത്ത മഞ്ഞള്‍പ്പാല്‍. തടി കുറയ്ക്കാന്‍ സഹായിക്കുന്ന സ്വാഭാവിക മിശ്രിതമെന്നതു തന്നെയാണ് ഏറ്റവും ഗുണകരവും. ഇതിലെ എല്ലാ മസാലകളും മഞ്ഞളുമെല്ലാം കൊഴുപ്പു കുറയ്ക്കാന്‍ ഏറെ നല്ലതുമാണ്. മഞ്ഞളിലെ കുര്‍കുമിന്‍ തടിയും വയറുമെല്ലാം കളയും. ഇത് ശരീരത്തിലെ കൊഴുപ്പു പുറന്തള്ളിയാണ് ഇതു സാധിയ്ക്കുന്നത്. കുരുമുളക് ശരീരത്തിലെ ചൂടുല്‍പാദിപ്പിച്ച് അപചയപ്രക്രിയ ശക്തിപ്പെടുത്തും. ഇതുവഴി തടി കുറയ്ക്കുകയും ചെയ്യും.

ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ ഉപയോഗിക്കാവുന്ന ഒന്നാണ് ഇഞ്ചി. ഏത് പ്രശ്‌നത്തിനും പരിഹാരം കാണാന്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഇഞ്ചി. ഇഞ്ചി കൊണ്ട് അത് ആരോഗ്യ പ്രശ്‌നത്തേയും നമുക്ക് ഇല്ലാതാക്കാം. വയറുവേദന ന്നെ പ്രശ്‌നമുണ്ടെങ്കില്‍ അതിനെ ഉടന്‍ പരിഹരിക്കാന്‍ ഒരു കഷ്ണം ഇഞ്ചി ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. പണ്ടത്തെ കാലത്ത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഒറ്റമൂലിയാണ് ഇഞ്ചി. ഇഞ്ചിയുടെ പ്രധാനപ്പെട്ട ആരോഗ്യഗുണങ്ങളെല്ലാം തന്നെ പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ഇഞ്ചി കഴിച്ചാല്‍ അത് ആയുസ്സിന്റെ കാര്യത്തിലും വളരെയധികം സഹായിക്കുന്ന ഒന്നാണ്. പലപ്പോഴും പെട്ടെന്നുണ്ടാകുന്ന ഏത് ആരോഗ്യ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ ഇഞ്ചി സഹായിക്കുന്നു. ഇഞ്ചി ഉപയോഗിക്കുന്നതിലൂടെ പല രോഗങ്ങള്‍ക്കും തുടക്കത്തിലേ തന്നെ പരിഹാരം കാണാന്‍ കഴിയും.ഇതുകൊണ്ടുതന്നെ മഞ്ഞല്‍പ്പാലില്‍ ഇഞ്ചി ചേര്‍ക്കുന്നതും ഗുണം വര്‍ദ്ധിപ്പിയ്ക്കുന്നു.

ഏലയ്ക്കയും ശരീരത്തില്‍ ചൂടുല്‍പാദിപ്പി്ക്കുന്ന ഒന്നാണ്. ഇതും തടിയും വയറും കുറയ്ക്കാിനും വയറിന്റെ ആരോഗ്യത്തിനും നല്ലതു തന്നെ.

പല മരുന്നുകളുടേയും ഗുണം ഒറ്റയ്ക്കു നല്‍കുന്ന ഒന്നാണ് മസാല ചേര്‍ത്ത മഞ്ഞള്‍പ്പാല്‍. തടി കുറയ്ക്കാന്‍ സഹായിക്കുന്ന സ്വാഭാവിക മിശ്രിതമെന്നതു തന്നെയാണ് ഏറ്റവും ഗുണകരവും. ഇതിലെ എല്ലാ മസാലകളും മഞ്ഞളുമെല്ലാം കൊഴുപ്പു കുറയ്ക്കാന്‍ ഏറെ നല്ലതുമാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതു വഴി ഹൃദയാരോഗ്യത്തിനും ഇത് ഏറെ ഗുണകരവുമാണ്.ഈ എല്ലാ ചേരുവകളും ചേരുമ്പോള്‍ മസാല ചേര്‍ത്ത മഞ്ഞള്‍പ്പാലിന് ഔഷധഗുണങ്ങള്‍ പലയിരട്ടിയാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. എങ്ങനെയാണ് മസാല ചേര്‍ത്ത മഞ്ഞള്‍പ്പാല്‍ ആരോഗ്യത്തിന് സഹായകമാകുന്നതെങ്ങനെയെന്നു നോക്കൂ,

ഇതെങ്ങങ്ങനെ തയ്യാറാക്കുമെന്നു നോക്കൂ,

ഒരു ഗ്ലാസ് പാല്‍ ഒരു പാത്രത്തില്‍ വച്ചു ചൂടാക്കുക. ഇതിലേയ്ക്ക അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയിടുക. കാല്‍ ടീസ്പൂണ്‍ കുരുമുളകും. ഒരു കഷ്ണം കറുവാപ്പട്ട, ഒരു ഏലയ്ക്ക ചതച്ചത് എന്നിവയും ഇടുക. ഇതിലേയ്ക്ക് അര ടീസ്പൂണ്‍ വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ ചേര്‍ക്കണം. ഇതു തിളയ്ക്കുമ്പോള്‍ വാങ്ങി വച്ച് ഊറ്റിയെടുക്കാം. ചൂടാറുമ്പോള്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കാം.

വയര്‍

വയര്‍

വയര്‍ കുറയാനുള്ള നല്ലൊരു ഉപാധിയാണ് മസാലകള്‍ ചേര്‍ത്ത മഞ്ഞള്‍പ്പാല്‍. ഇതില്‍ ചേര്‍ക്കുന്ന എല്ലാ ചേരുവകളും വയറും തടിയും കുറയ്ക്കാന്‍ ഏറെ നല്ലതാണ്. മഞ്ഞളിലെ കുര്‍കുമിന്‍ ഈ ഗുണം ന്ല്‍കുന്ന ഒന്നാണ്. ഇതിനു പുറമെ ഏലയ്ക്കയും കറുവാപ്പട്ടയുമെല്ലാം വയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ നല്ലതു തന്നെയാണ്. തേനിലെ ആന്റിഓക്‌സിഡന്റ് ഘടകങ്ങളും തടിയും കൊഴുപ്പും കുറയ്ക്കാന്‍ സഹായിക്കും.

ശ്വസനസംബന്ധ രോഗങ്ങള്‍

ശ്വസനസംബന്ധ രോഗങ്ങള്‍

സൈനസ്, ആസ്ത്മ, ബ്രോങ്കൈറ്റിസ് പോലുള്ള അസുഖങ്ങള്‍ക്ക്‌ ദീര്‍ഘകാല ചികിത്സയാണ് ഇവയക്കായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുള്ളത്. എന്നാല്‍ മഞ്ഞള്‍ ചേര്‍ത്ത പാലിന്റെ ഔഷധഗുണം ഈ അസുഖങ്ങള്‍ക്ക് പരിഹാരമായി നിര്‍ദ്ദേശിച്ചുവരുന്നു. ബാക്റ്റീരിയ, വൈറസ് എന്നിവമൂലം ഉണ്ടാകുന്ന പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ കഴിയുന്ന ഒരു ആന്റി-മൈക്രോബിയലാണ് മഞ്ഞള്‍പാല്‍. ശ്വസനേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ടുള്ള അസുഖങ്ങള്‍ക്ക് പ്രതിവിധിയായി ഈ മിശ്രിതം ഉപയോഗിക്കുന്നുണ്ട്. ശ്വാസതടസ്സം, സൈനസ് എന്നിവയില്‍ നിന്നും അതിവേഗം ആശ്വാസം നല്‍കുന്ന ഇത് ശരീരത്തിലെ ചൂടിനെ ഉയര്‍ത്തിയാണ് ഈ അസുഖങ്ങളെ പ്രതിരോധിക്കുന്നത്.

അര്‍ബുദത്തിന്റെ വളര്‍ച്ചയെ പ്രതിരോധിക്കാന്‍

അര്‍ബുദത്തിന്റെ വളര്‍ച്ചയെ പ്രതിരോധിക്കാന്‍

സ്തനം, ത്വക്ക്, ശ്വാസകോശം, പ്രോസ്‌റ്റേറ്റ്, വന്‍കുടല്‍ എന്നിവയിലുണ്ടാകുന്ന അര്‍ബുദത്തിന്റെ വളര്‍ച്ചയെ പ്രതിരോധിക്കാന്‍ മസാല ചേര്‍ത്ത മഞ്ഞള്‍പ്പാലിന്കഴിയും. ഇതിലെ ആന്റി ഇന്‍ഫഌമേറ്ററി ഘടകമാണ് ഇതിന് ഈ മിശ്രിതത്തെ പ്രാപ്തമാക്കുന്നത്. ഡിഎന്‍എയെ തകര്‍ക്കുന്നതില്‍ നിന്ന് ഇത് അര്‍ബുദകോശങ്ങളെ തടയുന്നതിനെ കൂടാതെ കീമോത്തെറാപ്പിയുടെ പാര്‍ശ്വഫലങ്ങളെ കുറക്കുകയും ചെയ്യുന്നു.

കരളിനെ വിഷമുക്തമാക്കാന്‍

കരളിനെ വിഷമുക്തമാക്കാന്‍

കരളിനെ വിഷമുക്തമാക്കാന്‍ മസാല ചേര്‍ത്ത മഞ്ഞള്‍പ്പാലിന് സാധിക്കുന്നു. മാത്രമല്ല, കരളിന്റെ സുഖമമായ പ്രവര്‍ത്തനത്തിന് മഞ്ഞള്‍ ചേര്‍ത്ത പാല്‍ ഒരു മികച്ച പാനീയമാണ്. ലിംഫാറ്റിക് സിസ്റ്റത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യാനും ഇതിന് ശേഷിയുണ്ട്.

രക്തശുദ്ധീകരണത്തിന്

രക്തശുദ്ധീകരണത്തിന്

ആയുര്‍വ്വേദപ്രകാരം രക്തശുദ്ധീകരണത്തിന് മികച്ചതാണ് മസാല ചേര്‍ത്ത മഞ്ഞള്‍പ്പാല്‍. കൂടാതെ രക്തചംക്രമണത്തെ പുനരുജ്ജീവിപ്പിച്ച് ചംക്രമണം ഉയര്‍ത്താനും മഞ്ഞള്‍ ചേര്‍ത്ത പാലിന് ശേഷിയുണ്ട്. ലിംഫാറ്റിക് സിസ്റ്റം, രക്തക്കുഴലുകള്‍ എന്നിവയിലെ മാലിന്യങ്ങളെ നീക്കം ചെയ്യാനും രക്തത്തെ കട്ടികുറഞ്ഞതാക്കാനും ഇതിന് കഴിയും.

എല്ലിന്റെ ആരോഗ്യത്തിനും

എല്ലിന്റെ ആരോഗ്യത്തിനും

കാല്‍സ്യത്തിന്റെ ഉറവിടമായമസാല ചേര്‍ത്ത മഞ്ഞള്‍പ്പാല്‍ എല്ലിന്റെ ആരോഗ്യത്തിനും നല്ലതാണ്. എല്ലിന്റെ ആരോഗ്യത്തിനായി ഇന്ത്യയുടെ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മഞ്ഞള്‍ ചേര്‍ത്ത പാല്‍ ദിവസവും കുടിക്കാറുള്ളത് നമ്മളില്‍ കുറച്ച് പേര്‍ക്കെങ്കിലും അറിയുമായിരിക്കും. മഞ്ഞള്‍പാല്‍ അസ്ഥി തേയ്മാനത്തിനും പരിഹാരമാണ്. അസ്ഥിക്ഷതംം പരിഹരിക്കാനും ഈ പാനീയം നിര്‍ദ്ദേശിക്കാറുണ്ട്.

വയറ്റിലെ പുണ്ണ്, കുടല്‍ വീക്കം

വയറ്റിലെ പുണ്ണ്, കുടല്‍ വീക്കം

ആന്റിസെപ്റ്റിക് ശേഷിയുള്ള മസാല ചേര്‍ത്ത മഞ്ഞള്‍പ്പാല്‍ വയറ്റിലെ പുണ്ണ്, കുടല്‍ വീക്കം എന്നിവയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അള്‍സര്‍, അതിസാരം, ദഹനക്കേട് എന്നിവയ്ക്കും ഇത് പരിഹാരമാണ്.

ആര്‍ത്തവേദന

ആര്‍ത്തവേദന

മിക്ക സ്ത്രീകളിലും കണ്ടുവരുന്ന ആര്‍ത്തവേദനയ്ക്ക് മസാല ചേര്‍ത്ത മഞ്ഞള്‍പ്പാല്‍ ഒരുത്തമ ഔഷധമാണ്. മാത്രമല്ല, ഗര്‍ഭിണികളായ സ്ത്രീകള്‍ മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിക്കുന്നത് പ്രസവാനന്തരം ശരീരം അതിവേഗം പൂര്‍വ്വസ്ഥിതിയില്‍ എത്തുന്നതിനും സുഖപ്രസവത്തിനും സഹായകമാണ്. കൂടാതെ മുലപ്പാല്‍ വര്‍ധിക്കാനും അണ്ഡാശയം വേഗം ചുരുങ്ങാനും ഈ പാല്‍ അത്യുത്തമമാണത്രെ.

ഭാരം കുറക്കാന്‍

ഭാരം കുറക്കാന്‍

തടികുറക്കാന്‍ ശ്രമിക്കുന്നവര്‍ ഈ മസാല ചേര്‍ത്ത മഞ്ഞള്‍പ്പാല്‍മിശ്രിതം ഒന്ന് പരീക്ഷിച്ച് നോക്കൂ. ശരീരത്തിലെ കൊഴുപ്പിനെ കുറക്കുക വഴി ഭാരം കുറക്കാന്‍ ഇത് സഹായിക്കും.ഇതിലെ എല്ലാ ചേരുവകളും ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിച്ചുള്ളതാണ്.

വരട്ടു ചൊറി

വരട്ടു ചൊറി

ദിവസവും ഒരു ഗ്ലാസ് മസാല ചേര്‍ത്ത മഞ്ഞള്‍പ്പാല്‍

പാല്‍ കുടിക്കുന്നത് എക്‌സിമ അഥവാ വരട്ടു ചൊറി (കരപ്പന്‍) ഇല്ലാതാക്കും.ചര്‍മത്തിലുണ്ടാകുന്ന പല അലര്‍ജികളും മാറ്റാനും ഈ ഔഷധഗുണമുള്ള പാലിന് കഴിയും.

ചര്‍മത്തിന്റെ ആരോഗ്യത്തിനും

ചര്‍മത്തിന്റെ ആരോഗ്യത്തിനും

ചര്‍മത്തിന്റെ ആരോഗ്യത്തിനും മസാല ചേര്‍ത്ത മഞ്ഞള്‍പ്പാല്‍ ഏറെ നല്ലതാണ്. ചര്‍മത്തിലുണ്ടാകുന്ന പല അലര്‍ജികളും ഇത് അകറ്റും. ചര്‍മത്തിന് മൃദുത്വവും തിളക്കവും നല്‍കും. ഇത് ദിവസവും കുടിയ്ക്കുന്നത് ഏറെ നല്ലതുമാണ്.

കോശനാശം

കോശനാശം

കോശനാശനത്തിന് കാരണമാകുന്ന സ്വതന്ത്രറാഡിക്കലുകളെ ഇല്ലാതാക്കി കോശനാശം

തടയുന്ന തന്മാത്രകളാണ് ആന്റി ഓക്‌സിഡന്റുകള്‍. അത്തരം ആന്റി ഓക്‌സിഡന്റുകളുടെ ഒരു പ്രധാനകലവറയാണ് മസാല ചേര്‍ത്ത മഞ്ഞള്‍ പാല്‍ മിശ്രിതം.

ഉറക്കമില്ലായ്മക്കും

ഉറക്കമില്ലായ്മക്കും

മഞ്ഞള്‍പാല്‍ ഇളംചൂടില്‍ കുടിക്കുന്നത് ഉറക്കമില്ലായ്മക്കും പരിഹാരമാണ്. ഉറങ്ങാന്‍ സഹായിക്കുന്ന അമിനോആസിഡ്, ട്രൈപ്‌റ്റോഫന്‍ എന്നിവയെ ശരീരത്തില്‍ ഉത്പാദിപ്പിക്കാന്‍ മഞ്ഞള്‍ ചേര്‍ത്ത പാലിന് ശേഷിയുണ്ട്.

ജലദോഷം, ചുമ

ജലദോഷം, ചുമ

മസാല ചേര്‍ത്ത മഞ്ഞള്‍ പാലിലുള്ള ആന്റിവൈറല്‍, ആന്റിബാക്റ്റീരിയല്‍ ഘടകങ്ങള്‍ ജലദോഷം, ചുമ പോലുള്ള സാധാരണ അസുഖങ്ങളെയും പ്രതിരോധിക്കുന്നതാണ്. തൊണ്ടവേദനയ്ക്കും മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിക്കുകവഴി ആശ്വാസം ലഭിക്കും.

സന്ധിവാതം

സന്ധിവാതം

പ്രായമായവരില്‍ സാധാരണ കണ്ടുവരുന്ന അസുഖമാണ് ആര്‍ത്രൈറ്റിസ് അഥവാ സന്ധിവാതം. സന്ധിവാതം, സന്ധിവീക്കം എന്നിവ പരിഹരിക്കാന്‍ മസാല ചേര്‍ത്ത മഞ്ഞള്‍പ്പാല്‍ ഉത്തമമാണെന്നാണ് പറയപ്പെടുന്നത്. വേദന കുറച്ച് സന്ധികളേയും പേശികളേയും വഴക്കമുള്ളതാക്കാന്‍ സാധിക്കുന്നതാണ് ഇതിന് കാരണം.

നട്ടെല്ല്, ശരീരത്തിലെ സന്ധികള്‍

നട്ടെല്ല്, ശരീരത്തിലെ സന്ധികള്‍

നട്ടെല്ല്, ശരീരത്തിലെ സന്ധികള്‍ എന്നിവയിലുണ്ടാകുന്ന ഒട്ടുമിക്ക വേദനകളില്‍ നിന്നും ആശ്വാസം നല്‍കാന്‍ മഞ്ഞള്‍ ചേര്‍ത്ത പാലിന് ശേഷിയുണ്ട്. ശരീരത്തിലെ സന്ധികള്‍ക്ക് കൂടുതല്‍ ബലം പ്രദാനം ചെയ്യാന്‍ മഞ്ഞല്‍പാലിന് കഴിയും.

തലവേദന

തലവേദന

തലവേദനയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് മസാല ചേര്‍ത്ത മഞ്ഞള്‍പ്പാല്‍. പ്രത്യേകിച്ചും അല്‍പം ചൂടുള്ള മഞ്ഞള്‍പ്പാല്‍. സൈനസിന് ആശ്വാസം നല്‍കിയും രക്തപ്രവാഹം വര്‍ദ്ധിപ്പിച്ചുമാണ് ഇത് നടക്കുന്നത്. ഇതിലെ മസാലകളും ഈ ഗുണം നല്‍കുന്ന ഒന്നാണ്.

Read more about: belly fat health വയര്‍
English summary

Spiced Turmeric Milk To Cut Belly Fat

Spiced Turmeric Milk To Cut Belly Fat
X
Desktop Bottom Promotion