തടി കുറക്കണോ, അധികം കഷ്ടപ്പാടില്ലാതെ

Posted By:
Subscribe to Boldsky

തടി കുറക്കണം എന്ന് ആഗ്രഹമുള്ളവര്‍ക്ക് പലപ്പോഴും അതൊരു ആഗ്രഹമായി തന്നെ നിലനില്‍ക്കുന്ന അവസ്ഥ ഉണ്ടാവാറുണ്ട്. പക്ഷേ മറ്റൊരു കൂട്ടരാവട്ടെ ഇതിനായി വളരെയധികം കഷ്ടപ്പെടുന്നു. എന്നാല്‍ ഇനി ഇത്തരം കഷ്ടപ്പെടുകള്‍ ഇല്ലാതെ തന്നെ നമുക്ക് തടിയെ കുറക്കാം. ദിവസേന ചെയ്യുന്ന കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ മതി. ഇത് ഏത് കുറയാത്ത തടിയും കുറക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ നമ്മള്‍ ശ്രമിക്കുമ്പോള്‍ അതിനി വലിയ വിലയാണ് കൊടുക്കേണ്ടി വരുന്നത്.

എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രതിസന്ധിളെയെല്ലാം വളരെ വിദഗ്ധമായി ഇല്ലാതാക്കി തടി കുറച്ച് സുന്ദരനോ സുന്ദരിയോ ആവാം. അമിതവണ്ണം ഉണ്ടാക്കുന്ന പ്രശ്‌നം ചില്ലറയല്ല. ഇത് പലപ്പോഴും പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. ആത്മവിശ്വാസത്തെ വരെ ഇത് ഇല്ലാതാക്കുന്നു. പലപ്പോഴും നിങ്ങളിലുണ്ടാവുന്ന ആത്മവിശ്വാസക്കുറവിന്റെ അടിസ്ഥാനം എന്ന് പറയുന്നത് തടിയായിരിക്കും. ചാടിയ വയറും അമിതവണ്ണവും നല്‍കുന്ന ആത്മവിശ്വാസക്കുറവ് ചില്ലറയല്ല. അതുകൊണ്ട് ആദ്യം ശ്രദ്ധിക്കേണ്ടത് ആത്മവിശ്വാസം ഉണ്ടാക്കാനാണ്.

പൈനാപ്പിള്‍ ഉപ്പിലിട്ട് കഴിക്കണം, കാരണം

അമിതവണ്ണമെന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് പലപ്പോഴും പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ട് എത്രയും പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കേണ്ടത് അത്യാവശ്യമാണ്. എന്തൊക്കെ പരിഹാരമാര്‍ഗ്ഗങ്ങളാണ് ഇതിനായി ഉള്ളത് എന്ന് നോക്കാം.

ശരീരത്തിനാവശ്യമായ ഭക്ഷണം

ശരീരത്തിനാവശ്യമായ ഭക്ഷണം

നിങ്ങളുടെ ശരീരത്തിനാവശ്യമായ ഭക്ഷണം കഴിക്കാന്‍ അറിഞ്ഞിരിക്കണം. ഏത് ഭക്ഷണം കഴിച്ചാലാണ് കൂടുതല്‍ ഉപയോഗപ്രദമാവുക എന്ന കാര്യം ആദ്യം അറിഞ്ഞിട്ടായിരിക്കണം ഭക്ഷണം തിരഞ്ഞെടുക്കേണ്ടത്. കൂടുതല്‍ കെമിക്കലുകള്‍, കാര്‍ബോ ഹൈഡ്രേറ്റ് തുടങ്ങിയവ ചേര്‍ത്ത ഭക്ഷണം ഒഴിവാക്കുക.

പഞ്ചസാര ഉപയോഗിക്കുമ്പോള്‍

പഞ്ചസാര ഉപയോഗിക്കുമ്പോള്‍

പഞ്ചസാര കൂടിയ അളവില്‍ ഉപയോഗിക്കുന്നത് ഇന്‍സുലിന്റെ അളവ് വര്‍ദ്ധിപ്പിക്കും. ഇതില്‍ ആവശ്യമുള്ളവ ഊര്‍ജ്ജമായും ബാക്കിയുള്ളവ കൊഴുപ്പ് ആയും അടിഞ്ഞു കൂടും. അതുകൊണ്ട് തന്നെ പഞ്ചസാരയുടെ അളവ് കുറക്കുന്നത് പൊണ്ണത്തടി കുറയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

സോഫ്റ്റ് ഡ്രിങ്കുകള്‍ ഒഴിവാക്കുക

സോഫ്റ്റ് ഡ്രിങ്കുകള്‍ ഒഴിവാക്കുക

പല സോഫ്റ്റ് ഡ്രിങ്കുകളും ശരീരത്തിന് ഹാനീകരമാണെന്ന് നമുക്ക് തന്ന അറിയാം എന്നാല്‍ ഇവയുടെ അളവ് നിര്‍ബന്ധമായും കുറയ്ക്കണം. ഇവ അമിത കലോറിയാണ് ശരീരത്തില്‍ ഉണ്ടാക്കുന്നത്. ഇവ ഒഴിവാക്കിയെങ്കില്‍ മാത്രമേ അമിത വണ്ണം കുറഞ്ഞ് ഒതുക്കമുള്ള ശരീരം ലഭിക്കുകയുള്ളൂ.

വ്യായാമം അത്യാവശ്യമാണ്

വ്യായാമം അത്യാവശ്യമാണ്

ഇത്രയൊക്കെ ചെയ്താലും ഒരു ദിവസം കൊണ്ടു തന്നെ തടി കുറയുകയൊന്നുമില്ല. സ്ഥിരമായ വ്യായാമവും ഇതിലൂടെ ആവശ്യമാണ്. എന്നാല്‍ മാത്രമേ നമ്മള്‍ ഉദ്ദേശിച്ച ഫലപ്രാപ്തി ഉണ്ടാവൂ.

ഭക്ഷണ ശീലം മാറ്റാം

ഭക്ഷണ ശീലം മാറ്റാം

ചെറിയ പാത്രത്തില്‍ ഭക്ഷണം കഴിക്കുന്നത് ഒരു ശീലമാക്കാം. വിശപ്പ് മാറാന്‍ തരത്തില്‍ ഭക്ഷണം ഇതാവണം നമ്മുടെ ശീലം.

ഉറക്കം ശ്രദ്ധിക്കാം

ഉറക്കം ശ്രദ്ധിക്കാം

ഉറക്കത്തിന്റെ കാര്യത്തില്‍ നാം പിശുക്ക് കാണിക്കേണ്ട. എത്ര സമയം വേണമെങ്കിലും ഉറങ്ങി നമുക്ക് തടി കുറയ്ക്കാം. മിക്കവരും എഴുന്നേറ്റാലുടനെ ഒരു ചായയോ അല്ലെങ്കില്‍ മധുരമുള്ള എന്തെങ്കിലും പാനീയമോ കുടിക്കാന്‍ ആഗ്രഹിക്കുന്നതാണ് ഇതൊഴിവാക്കാന്‍ ഉറക്കം നല്ലതാണ്.

മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാം

മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാം

മാനസിക സമ്മര്‍ദ്ദം കൂടുതല്‍ ഉള്ള ആളുകള്‍ക്ക് ഭക്ഷണം കൂടുതല്‍ കഴിക്കുക എന്നത് ഒരു ശീലമാണ്. അതുകൊണ്ട് തന്നെ മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാന്‍ വേണ്ടി ധ്യാനമോ, യോഗയോ ചെയ്യുന്നതും നല്ലതായിരിക്കും.

സ്‌നാക്‌സ് ഒഴിവാക്കാം

സ്‌നാക്‌സ് ഒഴിവാക്കാം

പലരും ഒഴിവു സമയങ്ങളില്‍ സ്‌നാക്‌സ് കൊറിച്ചിരിക്കുന്നതു കാണാം. എന്നാല്‍ ശരീരത്തിന് ആരോഗ്യം തരുന്ന വിഭവങ്ങളാണെങ്കില്‍ അവ ശീലമാക്കുന്നതില്‍ തെറ്റില്ല.

 ഭക്ഷണം കഴിക്കുമ്പോള്‍

ഭക്ഷണം കഴിക്കുമ്പോള്‍

തക്കം കിട്ടിയാല്‍ ഭക്ഷണം പുറത്തു നിന്നു കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഓരോ ശരാശരി മലയാളിയും. എന്നാല്‍ വീട്ടില്‍ നിന്നും ആരോഗ്യകരമായ ഭക്ഷണം ഉള്ളപ്പോള്‍ എന്തിനു പുറത്ത് നിന്ന് പണം കൊടുത്ത് രോഗങ്ങളും അമിത വണ്ണവും വാങ്ങിക്കണം? അതുകൊണ്ട് വീട്ടിലെ ഭക്ഷണം ശീലമാക്കുന്നതാണ് എന്തുകൊണ്ടും നല്ലത്.

ജങ്ക്ഫുഡ്

ജങ്ക്ഫുഡ്

എവിടേയും വില്ലന്‍ ജങ്ക് ഫുഡ് തന്നെ. ഇന്നത്തെ തലമുറയുടെ ഏറ്റവും വലിയ പ്രത്യേകതയുമാണ് ജങ്ക് ഫുഡിനു പുറകേ പോകുന്നത്. ഇതൊഴിവാക്കിയാല്‍ തന്നെ 50 ശതമാനം ആരോഗ്യ പ്രശ്‌നങ്ങളും തീര്‍ന്നു.

ആവശ്യത്തിന് വെള്ളം കുടിക്കുക

ആവശ്യത്തിന് വെള്ളം കുടിക്കുക

എപ്പോഴും നമ്മുടെ ശരീരത്തില്‍ ജലാംശം പ്രധാനമാണ്. അതുകൊണ്ടു തന്നെ ധാരാളം വെള്ളം കുടിയ്ക്കുന്നത് ശരാരത്തില്‍ ജലാംശം നിലനിര്‍ത്തും. ഇത് ശരീരത്തില്‍ അടിഞ്ഞു കൂടിയിരിക്കുന്ന അമിത കൊഴുപ്പിനെ ഇല്ലാതാക്കും.

English summary

simple weight loss tips

Try these tips into your daily habits. some simple changes to your life style will produce results.
Story first published: Saturday, December 23, 2017, 15:00 [IST]