വയര്‍ പോകാന്‍ സിംപിള്‍ ടിപ്‌സ്

Posted By:
Subscribe to Boldsky

സൗന്ദര്യസങ്കല്‍പത്തിന്റെ ഒരു ഭാഗമാണ് ആലില വയര്‍. വയര്‍ ചാടുന്നതായിരിക്കും മെലിഞ്ഞ ശരീരമായാലും പലരുടെയും ശരീരസൗന്ദര്യവും കുറയ്ക്കുന്നത്.

വയര്‍ കുറയ്ക്കാന്‍ ഡയറ്റിംഗ്, വ്യായാമം തുടങ്ങി പല മാര്‍ഗങ്ങളുമുണ്ട്. എന്നാല്‍ ഇത്തരം മാര്‍ഗങ്ങള്‍ പിന്‍തുടരുന്നതിനു മുന്‍പ് വയര്‍ ചാടാനുള്ള കാരണങ്ങള്‍ കണ്ടെത്തേണ്ടതും പ്രധാനം. പ്രധാനമായും വയര്‍ ചാടുന്നതിനെ മൂന്നു ഗണങ്ങളില്‍ പെടുത്താം.

രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ ചിലര്‍ക്ക് വയര്‍ തീരെ കുറവായിരിക്കും. എന്നാല്‍ രാത്രി കിടക്കാന്‍ പോകുമ്പോഴേയ്ക്കും ഈ വയര്‍ ചാടി ഒരു പരുവത്തിലാകും. ഇത് സ്വാഭവികമായുള്ള വയറല്ല.

ഭക്ഷണക്രമം ശരിയല്ലാതിരിക്കുക, ശോധന ശരിയാവാതിരിക്കുക, ഭക്ഷണം വളരെ വേഗത്തില്‍ കഴിച്ചു തീര്‍ക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഇത്തരം വയറിന് കാരണമാകും.

വയര്‍ പോകാന്‍ സിംപിള്‍ ടിപ്‌സ്

വയര്‍ പോകാന്‍ സിംപിള്‍ ടിപ്‌സ്

ഭക്ഷണക്രമീകരണമാണ് ഇത്തരത്തിലുള്ള വയര്‍ കുറയ്ക്കാന്‍ കൂടുതല്‍ നല്ലത്. നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുക, ആവശ്യത്തിനു മാത്രം കഴിയ്ക്കുക, ധാരാളം വെള്ളം കുടിയ്ക്കുക, ഭക്ഷണം സമയമെടുത്ത് ചവച്ചരച്ചു കഴിയ്ക്കുക എന്നിവ ഇത്തരത്തിലുള്ള വയര്‍ കുറയ്ക്കാന്‍ സഹായിക്കും.

വയര്‍ പോകാന്‍ സിംപിള്‍ ടിപ്‌സ്

വയര്‍ പോകാന്‍ സിംപിള്‍ ടിപ്‌സ്

ടെന്‍ഷന്‍, സ്‌ട്രെസ് എന്നിവയും വയര്‍ ചാടാന്‍ കാരണമാകും. ടെന്‍ഷന്‍ കൂടുന്തോറും കോര്‍ട്ടിസോള്‍ തോതും വര്‍ദ്ധിക്കും. ഇതുവഴിയുണ്ടാകുന്ന കൊഴുപ്പ് വയറ്റിലാണ് നിക്ഷേപിക്കപ്പെടുക.

വയര്‍ പോകാന്‍ സിംപിള്‍ ടിപ്‌സ്

വയര്‍ പോകാന്‍ സിംപിള്‍ ടിപ്‌സ്

ചിലര്‍ ടെന്‍ഷന്‍ വന്നാല്‍ കൂടുതല്‍ ഭക്ഷണം വലിച്ചുവാരി കഴിയ്ക്കും. ഇതും തടി വര്‍ദ്ധിക്കാനും അങ്ങനെ വയര്‍ ചാടാനും ഇട വരുത്തും. ടെന്‍ഷന്‍ കുറയ്ക്കുക മാത്രമാണ് ഇതിനുള്ള പരിഹാരമാര്‍ഗം.

വയര്‍ പോകാന്‍ സിംപിള്‍ ടിപ്‌സ്

വയര്‍ പോകാന്‍ സിംപിള്‍ ടിപ്‌സ്

പ്രസവശേഷം സ്ത്രീകളില്‍ വയര്‍ ചാടുന്നത് സ്വാഭാവികം. പ്രത്യേകിച്ചും സിസേറിയന്‍ കഴിഞ്ഞവരില്‍. ഗര്‍ഭകാലത്ത് വയറ്റിലെ മസിലുകള്‍ അയയുന്നതാണ് ഇതിന് കാരണമാകുന്നത്. ഇതിനുള്ള പരിഹാരം വ്യായാമമാണ്. പ്രത്യേകിച്ചും നിലത്ത് കിടന്നു കൊണ്ടുള്ള വ്യായാമങ്ങള്‍.

വയര്‍ പോകാന്‍ സിംപിള്‍ ടിപ്‌സ്

വയര്‍ പോകാന്‍ സിംപിള്‍ ടിപ്‌സ്

ശ്വാസം പിടിച്ച് വയര്‍ ഉള്ളിലേക്കു വലിച്ചു പിടിക്കുന്നതും ഗുണം ചെയ്യും.

വയര്‍ പോകാന്‍ സിംപിള്‍ ടിപ്‌സ്

വയര്‍ പോകാന്‍ സിംപിള്‍ ടിപ്‌സ്

ലളിത വ്യായാമങ്ങള്‍, കൊഴുപ്പു കുറഞ്ഞവ കഴിയ്ക്കുക,

Read more about: health belly fat
English summary

Simple Tips To Reduce Belly Fat

Simple Tips To Reduce Belly Fat, Read more to know about
Story first published: Saturday, October 7, 2017, 19:08 [IST]