വജൈനയിലെ ചില കാര്യങ്ങള്‍ ഇതാണ്

Posted By: Lekhaka
Subscribe to Boldsky

നിങ്ങളുടെ ശരീരത്തിൽ പ്രത്യേക സംരക്ഷണവും ശ്രദ്ധയും വേണ്ട പ്രധാനപ്പെട്ട ഭാഗമാണ് യോനി.

ചെറിയ കുരുക്കളും ദുർഗന്ധവും ഉണ്ടാകാതെ നാം വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്.ആരോഗ്യമുള്ള യോനിയിലും ബാക്ടീരിയകൾ ഉണ്ട്.എന്നാൽ ഇവ അപകടകാരികൾ അല്ല.ഈ ബാക്ടീരിയകൾ അണുബാധയിൽ നിന്നും യോനിയെ സംരക്ഷിക്കുന്നു.

യോനീ ശുചിത്വം ആയുർവേദത്തിൽ

യോനിയിലൂടെയുള്ള വെള്ളപ്പോക്ക് പലരും അനുഭവിച്ചിട്ടുണ്ടാകും.ഇത് ലുക്കോർഹോയ അഥവാ ആയുർവേദത്തിൽ ശ്വേതാപ്രധാര എന്ന് പറയുന്നു.ഇത് പ്രകൃതിദത്തമായ വിധത്തിൽ ശരീരം സംരക്ഷിക്കുകയും വൃത്തിയാക്കുകയും ചെയ്യുന്ന പ്രക്രീയയാണ്.കൂടാതെ യോനിയിൽ ബാക്ടീരിയ അണുബാധയുണ്ടാകാതെ സംരക്ഷിക്കുകയും ചെയ്യും.

എന്നാൽ ഇത് അധികമായാൽ തളർച്ചയുണ്ടാക്കും.ആയുർവേദപ്രകാരം ഇത് ധാരാളം എണ്ണയും മധുരമുള്ളതുമായ ഭക്ഷണം കഴിക്കുമ്പോഴാണ് ഉണ്ടാകുന്നത്.ഇത് കഫദോഷത്തിനു കാരണമാകുമെന്നാണ് ആയുർവ്വേദം പരാമർശിക്കുന്നത്.കഫ ദോഷം കൂടുമ്പോൾ രസധാതു എന്ന അവസ്ഥയുണ്ടാകുന്നു.അതായത് യോനീപാതയിലെ ന്യൂട്രിയന്റ് പ്ലാസ്മ വേദനയില്ലാത്ത ഒരു ദ്രാവകം യോനിയിലൂടെ സ്രവിപ്പിക്കുന്നു.

മുന്നിൽ നിന്നും തുടച്ചുമാറ്റുക

മുന്നിൽ നിന്നും തുടച്ചുമാറ്റുക

അണുബാധയില്ലാതിരിക്കാനായി നാം യോനിയെ നനവില്ലാതെ സൂക്ഷിക്കണം.അതിനാൽ മൃദുലമായ മണമില്ലാത്ത ടോയിലറ്റ് പേപ്പർ ഉപയോഗിച്ച് മുന്നിൽ നിന്നും പിന്നിലേക്ക് തുടച്ചു വൃത്തിയാക്കണം.തിരിച്ചാണ് തുടയ്ക്കുന്നതെങ്കിൽ അപകടകാരികളായ ബാക്ടീരിയ യോനിയിൽ പ്രവേശിക്കാൻ കാരണമാകും.

കോട്ടണിലുള്ള അടിവസ്ത്രങ്ങൾ ഉപയോഗിക്കുക

കോട്ടണിലുള്ള അടിവസ്ത്രങ്ങൾ ഉപയോഗിക്കുക

പരുത്തി വസ്ത്രങ്ങൾ ധരിക്കാൻ സൗകര്യവും,എളുപ്പത്തിൽ ഉണങ്ങുന്നവയുമാണ്.അതിനാൽ ഇവ ആരോഗ്യകരമല്ലാത്ത ബാക്ടീരിയ,യീസ്റ്റ് എന്നിവയുടെ വളർച്ച തടയുന്നു.

ഡൗച്ചിങ് ചെയ്യരുത്.

ഡൗച്ചിങ് ചെയ്യരുത്.

ഇതിൽ ധാരാളം രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് അണുബാധയും ഫംഗസും ഒഴിവാക്കുന്നതോടൊപ്പം ആരോഗ്യകരമായ ബാക്ടീരിയകളെയും നശിപ്പിക്കും.അതിനാൽ ആവശ്യമെങ്കിൽ വെളിച്ചെണ്ണയ്‌ക്കൊപ്പം ലാവണ്ടർ അല്ലെങ്കിൽ റോസ് ഓയിൽ മിക്സ് ചെയ്ത് പുരട്ടുക.ഇത് ചർമ്മത്തിന് ഒരു ദോഷവും വരുത്തില്ല.

മുടി മുറിക്കുക

മുടി മുറിക്കുക

ചെറിയ മുടിയാണെങ്കിൽ അണുബാധയും ദുർഗന്ധവും കുറവായിരിക്കും.അതിനാൽ പതിവായി മുടി നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്.

ഇടയ്ക്കിടെ കഴുകുക

ഇടയ്ക്കിടെ കഴുകുക

ഇടവേളകളിൽ കഴുകുന്നത് യോനിയിൽ അണുബാധയുണ്ടാകുന്നത് തടയുന്നു.ലൈംഗികബന്ധത്തിലേർപ്പെട്ടതിനു ശേഷം ബാക്ടീരയകളെ കഴുകിക്കളയുന്നത് നിങ്ങളും പങ്കാളിയും കൈക്കൊള്ളേണ്ട നല്ല ശീലമാണ്.

ലൈംഗികബന്ധത്തിൽ ഗന്ധം/ മണത്തിനു പ്രത്യേക പങ്കുണ്ട്

ലൈംഗികബന്ധത്തിൽ ഗന്ധം/ മണത്തിനു പ്രത്യേക പങ്കുണ്ട്

മതിയായ വൃത്തിയില്ലാതെ ഗുദത്തിലൂടെയുള്ള ലൈംഗിക സംഭോഗത്തിൽ നിന്നും യോനി സംഭോഗം ചെയ്താൽ അണുബാധയ്ക്ക് കാരണമാകും.

ലൈംഗിക ബന്ധത്തിനുശേഷം മൂത്രമൊഴിക്കുക

ലൈംഗിക ബന്ധത്തിനുശേഷം മൂത്രമൊഴിക്കുക

ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ അനാരോഗ്യകരമായ ബാക്ടീരിയകൾ മൂത്രനാളിവരെ എത്തിയിട്ടുണ്ടാകും.അതിനാൽ അണുബാധ ഒഴിവാക്കാനായി പെട്ടെന്ന് തന്നെ മൂത്രമൊഴിക്കുക.അത്തരത്തിൽ അനാരോഗ്യകരമായ ബാക്ടീരിയകളെ പുറന്തള്ളാനാകും.

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ലൂബ്രിക്കന്റുകൾ ഉപയോഗിക്കുക

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ലൂബ്രിക്കന്റുകൾ ഉപയോഗിക്കുക

ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ ചർമ്മത്തിൽ പൊട്ടലുകൾ ഉണ്ടായാൽ അത് അണുബാധയ്ക്ക് കാരണമാകും.അതിനാൽ ബന്ധപ്പെടുന്നതിന് മുൻപ് ലൂബ്രിക്കന്റുകൾ ഉപയോഗിക്കുക.വെളിച്ചെണ്ണ ഉപയോഗിച്ചാലും മതി.

ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കുക

ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കുക

യോനിയിൽ നനവില്ലാതിരിക്കുന്നതാണ് നല്ലത്.അതിനാൽ അധികസമയം വളരെ ഇറുകിയ വസ്ത്രങ്ങൾ ധരിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

പരുക്കൻ സോപ്പുകൾ ഒഴിവാക്കുക

പരുക്കൻ സോപ്പുകൾ ഒഴിവാക്കുക

യോനി വളരെ സെന്സിറ്റിവി ആയ ഭാഗമാണ്.അതിനാൽ പരുക്കൻ സോപ്പുകളും മറ്റു വാഷുകളും പിഹെച് ലെവലിനു വ്യത്യാസം ഉണ്ടാക്കും.3 .5 -4 .5 എന്ന സാധാരണ പിഹെച് എപ്പോഴും നിലനിർത്തേണ്ടത് അത്യാവശ്യമാണ്.ഇത് കൂടിയാൽ ബാക്ടീരിയയുടെ വളർച്ചയും കൂടും.അതിനാൽ സാധാരണ വെള്ളമൊഴിച്ചു യോനി കഴുകി വൃത്തിയാക്കിയാൽ മതിയാകും.

ആർത്തവസമയത്തു കൂടുതൽ ശ്രദ്ധിക്കുക

ആർത്തവസമയത്തു കൂടുതൽ ശ്രദ്ധിക്കുക

ആർത്തവസമയത്തു യോനി വളരെയധികം സൂക്ഷിക്കണം.കാരണം ഈ സമയത്തു അണുബാധയുണ്ടാകാനുള്ള സാധ്യത ഇരട്ടിയാണ്.നിങ്ങളുടെ സാനിട്ടറി പാഡുകൾ ഇടവിട്ട് (4 -5 മണിക്കൂർ )മാറ്റുക.രാസവസ്തുക്കളില്ലാത്തതും പ്രകൃതിക്ക് ഇണങ്ങിയതുമായ മെൻസ്ട്രുവൽ കപ്പുകളും ഉപയോഗിക്കാവുന്നതാണ്.ഇവ അസ്വസ്ഥതയോ ,പി ഹെച് വ്യത്യാസമോ ഉണ്ടാക്കില്ല.

Read more about: health, body
English summary

Simple Tips To Maintain Healthy Vaginal Hygiene

Simple Tips To Maintain Healthy Vaginal Hygiene
Story first published: Wednesday, November 22, 2017, 19:15 [IST]
Subscribe Newsletter