വിറ്റാമിന്‍ കുറവോ, മുഖത്ത് നിന്നറിയാം കാര്യങ്ങള്‍

Posted By:
Subscribe to Boldsky

വിറ്റാമിന്റെ അഭാവം ശരീരത്തിലുണ്ടോ എന്ന് ഒരാളുടെ മുഖത്ത് നോക്കിയാല്‍ മനസ്സിലാകും. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമായി വേണ്ട ഒന്നാണ് വിറ്റാമിനുകള്‍. അതുകൊണ്ട് തന്നെ ശരീരത്തില്‍ വിറ്റാമിന്‍ കുറവ് വന്നാല്‍ അതിനെ തരണം ചെയ്യാന്‍ പ്രതിവിധികളും അറിഞ്ഞിരിയ്ക്കണം. അല്ലാത്ത പക്ഷം അതുണ്ടാക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ്.

ഈന്തപ്പഴം പച്ച കഴിച്ചാലാണ് ഈ ഗുണങ്ങളെല്ലാം

ഭക്ഷണങ്ങളിലൂടെയാണ് പ്രധാനമായും ശരീരത്തിനാവശ്യമായ വിറ്റാമിന്‍ ലഭിയ്ക്കുന്നത്. ഭക്ഷണശീലത്തിലെ മാറ്റങ്ങള്‍ തന്നെയാണ് വിറ്റാമിന്‍ കൂടാനും കുറയാനും കാരണമാകുന്നത്. വിറ്റാമിന്‍ വര്‍ദ്ധിപ്പിക്കാന്‍ ഏതൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണമെന്നതിനെക്കുറിച്ച് ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കാം. ശരീരത്തില്‍ വിറ്റാമിന്‍ കുറഞ്ഞാല്‍ അതെങ്ങനെ പ്രകടമാവും എന്ന് നോക്കാം.

ചുരുങ്ങിയ കണ്ണുകള്‍

ചുരുങ്ങിയ കണ്ണുകള്‍

കണ്ണുകളാണ് ഒരാളുടെ ആരോഗ്യത്തെക്കുറിച്ച് ആദ്യം മനസ്സിലാക്കാന്‍ സഹായിക്കുന്നത്. ഉറക്കക്കുറവ് കൊണ്ട് കണ്ണുകള്‍ക്ക് ക്ഷീണം സംഭവിക്കാം. എന്നാല്‍ ഇതല്ലാതെ വിറ്റാമിന്റെ അഭാവം പലപ്പോഴും കണ്ണിനെ തളര്‍ത്താറുണ്ട്.

ചര്‍മ്മത്തിലെ വിളര്‍ച്ച

ചര്‍മ്മത്തിലെ വിളര്‍ച്ച

ചര്‍മ്മത്തിലെ വിളര്‍ച്ചയാണ് മറ്റൊന്ന്. ചര്‍മ്മത്തില്‍ രക്തമയമില്ലാത്ത അവസ്ഥ കാണുന്നുണ്ടെങ്കില്‍ വിറ്റാമിന്‍ കുറവാണെന്ന് കണ്ടെത്താവുന്നതാണ്. ഇത് വൈറ്റമിന്‍ ബി 12ന്റെ കുറവ് കാരണമായിരിക്കും. തൈര് സ്ഥിരമായി കഴിയ്ക്കുന്നത് നല്ലതാണ്.

 മുടിയുടെ വരള്‍ച്ച

മുടിയുടെ വരള്‍ച്ച

മുടിയുടെ വരള്‍ച്ചയാണ് മറ്റൊന്ന്. അറ്റം പിളര്‍ന്ന മുടിയും വരണ്ട മുടിയും സൂചിപ്പിക്കുന്നതും ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വിറ്റാമിന്‍ ലഭിയ്ക്കുന്നില്ല എന്നത് തന്നെയാണ്.

വരണ്ട ചുണ്ടുകള്‍

വരണ്ട ചുണ്ടുകള്‍

ചുണ്ട് വരണ്ട് പൊട്ടുന്നത് കാലാവസ്ഥാ മാറ്റങ്ങള്‍ കൊണ്ടാണ്. ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറയുമ്പോഴും ഈ അവസ്ഥ ഉണ്ടാവും. ചീര നല്ലതു പോലെ കഴിയ്ക്കുകയാണ് പരിഹാരം.

മോണയില്‍ നിന്ന് രക്തം

മോണയില്‍ നിന്ന് രക്തം

മോണയില്‍ നിന്ന് രക്തം വരുന്നത് മോണരോഗങ്ങള്‍ കൊണ്ടും ദന്തപ്രശ്‌നങ്ങള്‍ കൊണ്ടും ആവാം. എന്നാല്‍ വിറ്റാമിന്‍ സിയുടെ അഭാവം ശരീരത്തില്‍ ഉണ്ടെങ്കില്‍ അത് മോണയില്‍ നിന്ന് രക്തം വരാന്‍ കാരണമാകുന്നു. ഓറഞ്ച്, ചെറുനാരങ്ങ എന്നിവയെല്ലാം ധാരാളം കഴിയ്ക്കുകയാണ് പരിഹാരം.

 ചര്‍മ്മത്തിലെ കറുത്ത പാടുകള്‍

ചര്‍മ്മത്തിലെ കറുത്ത പാടുകള്‍

ചര്‍മ്മത്തില്‍ അവിടവിടങ്ങളിലായി കറുത്ത പാടുകള്‍ കാണപ്പെടുന്നുണ്ടെങ്കില്‍ വിറ്റാമിന്‍ ഡിയുടെ കുറവാണെന്ന് മനസ്സിലാക്കാം. ദിവസവും 10 തവണയെങ്കിലും സൂര്യപ്രകാശം കൊള്ളണം.

 എല്ലുകളിലെ വേദന

എല്ലുകളിലെ വേദന

എല്ലുകള്‍ക്കിടയില്‍ വേദന അനുഭവപ്പെടുന്നുണ്ടെങ്കിലും ശ്രദ്ധിക്കാവുന്നതാണ്. കാരണം വിറ്റാമിന്റെ കുറവില്‍ ഇത്തരത്തിലും ശരീരം പ്രതികരിയ്ക്കും.

English summary

signs you are not getting enough vitamin

Could you be vitamin deficient? Check out these seven signs and see if you need more of the vitamin.
Story first published: Wednesday, May 17, 2017, 18:00 [IST]
Subscribe Newsletter