For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തുണ്ട് രോഗങ്ങള്‍, തിരിച്ചറിയാന്‍ ഈ വഴി

മുഖത്ത് കാണിക്കുന്ന ഓരോ ലക്ഷണങ്ങളും നോക്കി രോഗത്തെ മനസ്സിലാക്കാം

|

മുഖലക്ഷണം നോക്കി ഭാവിയും ഭൂതവും വര്‍ത്തമാനവും പറയാം. എന്നാല്‍ മുഖം നോക്കി രോഗങ്ങള്‍ വരുമോ ഇല്ലയോ എന്ന് മനസ്സിലാക്കാം. മുഖത്തെ ചില സൂചനകളാണ് ഇത്തരം ലക്ഷണങ്ങള്‍ കാണിക്കുന്നത്. മുഖത്തെ ലക്ഷണങ്ങള്‍ ചിലപ്പോള്‍ നല്ലതാവാം ചിലപ്പോള്‍ ചീത്തയും. എന്നാല്‍ ഇത്തരത്തില്‍ മുഖലക്ഷണം നോക്കി എങ്ങനെ രോഗങ്ങളെ സ്ഥിരീകരിക്കാം എന്നതാണ് അറിയേണ്ടത്.

രക്തസമ്മര്‍ദ്ദം കുറക്കാന്‍ ചെമ്പരത്തി പ്രയോഗംരക്തസമ്മര്‍ദ്ദം കുറക്കാന്‍ ചെമ്പരത്തി പ്രയോഗം

മുഖത്തെ ലക്ഷണങ്ങള്‍ തന്നെയാണ് രോഗങ്ങളെ നമുക്ക് മുന്നില്‍ തുറന്ന് കാണിക്കുന്നത്. എന്തൊക്കെ ലക്ഷണങ്ങളും സൂചനകളുമാണ് മുഖം നോക്കി മുന്‍കൂട്ടി കണ്ട് പിടിക്കാന്‍ പറ്റുന്നതെന്ന് നിങ്ങള്‍ക്കറിയുമോ? പല ഗുരുതര രോഗങ്ങള്‍ക്കും ഈ മുഖലക്ഷണം ഉപകരിക്കും. എങ്ങനെയെന്ന് നോക്കാം.

കൊളസ്‌ട്രോള്‍ തിരിച്ചറിയാം

കൊളസ്‌ട്രോള്‍ തിരിച്ചറിയാം

മുഖത്തെ മഞ്ഞപ്പാടുകള്‍ എന്തുകൊണ്ടാണെന്ന് അറിയാമോ? പലപ്പോഴും കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്നതിന്റെ ഫലമായാണ് ഇത്തരം പാടുകള്‍ ഉണ്ടാവുന്നത്. പ്രത്യേകിച്ച് കണ്ണിന്റേയും മൂക്കിന്റേയും ചുറ്റുമായിരിക്കും മഞ്ഞപ്പാടുകള്‍. ഇത് കാണുമ്പോള്‍ തന്നെ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കാന്‍ ശ്രദ്ധിക്കുക.

വിളറിയ ചര്‍മ്മം

വിളറിയ ചര്‍മ്മം

ചര്‍മ്മം വിളറിയതു പോലെ കാണപ്പെടുന്നത് ഇരുമ്പിന്റെ അംശം ശരീരത്തില്‍ കുറവാണ് എന്നതിന്റെ പ്രധാന ലക്ഷണമാണ്. അതാണ് പലപ്പോഴും ചര്‍മ്മത്തിന്റെ വിളര്‍ച്ചയ്ക്ക് കാരണം. ഇത് ഒഴിവാക്കാന്‍ ഇരുമ്പ് കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുകയാണ് ചെയ്യേണ്ടത്. പാവക്ക പോലുള്ള ഭക്ഷണങ്ങള്‍ സ്ഥിരമാക്കുക.

ചുണ്ടിന്റെ കോണിലെ വിള്ളല്‍

ചുണ്ടിന്റെ കോണിലെ വിള്ളല്‍

ചുണ്ടിന്റെ കോണിലെ വിള്ളല്‍ പലരേയും അലട്ടുന്ന ഒന്നാണ്. നിസ്സാരമെന്ന് കരുതി തള്ളിക്കളയുമ്പോള്‍ അല്‍പം ശ്രദ്ധിക്കുക. വിറ്റാമിന്റെ അഭാവമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങളുടെ പ്രധാന കാരണം. പാലും പാലുല്‍പ്പന്നങ്ങളും ധാരാളം കഴിയ്ക്കുകയാണ് അതിനുള്ള പോംവഴി.

 കവിളിലെ മുഖക്കുരു

കവിളിലെ മുഖക്കുരു

കവിളിലുണ്ടാകുന്ന മുഖക്കുരുവും ഗര്‍ഭപാത്രത്തിലെ പ്രശ്നങ്ങളെ ചൂണ്ടിക്കാണിയ്ക്കുന്നതാണ്. പലപ്പോഴും ഹോര്‍മോണ്‍ തകരാറായിരിക്കും ഇത്തരം പ്രശ്നങ്ങളുടെ കാരണം. അമിതമായ തോതില്‍ ഇത്തരം പ്രശ്നം കാണുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുക.

കണ്ണിനു താഴെ ഞരമ്പ് പൊന്തുന്നത്

കണ്ണിനു താഴെ ഞരമ്പ് പൊന്തുന്നത്

അമിതമദ്യപാനമുള്ളയാളാണെങ്കില്‍ മുഖത്തെ ഞരമ്പുകള്‍ക്ക് പ്രത്യേകത ഉണ്ടാവും. മുഖത്ത് കണ്ണിനു താഴെയുള്ള ഞരമ്പുകളെല്ലാം പൊന്തി നില്‍ക്കുന്നു. ഇത് മദ്യപാന ശീലത്തിന്റെ അപകടത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്.

ചര്‍മ്മം അയഞ്ഞു തൂങ്ങിയത്

ചര്‍മ്മം അയഞ്ഞു തൂങ്ങിയത്

മുഖത്തെ ചര്‍മ്മം അയഞ്ഞു തൂങ്ങിയ നിലയിലാണെങ്കില്‍ പുകവലി അധികമാണെന്നതിന്റെ സൂചനയാണ് അത്. പുകവലി കൊണ്ടുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും മുഖത്ത് കാണാനാവും. ഇത് ശ്വാസകോശാര്‍ബുദത്തിലേക്ക് വരെ വഴിതെളിക്കും.

കഴുത്തിന് താഴെ കറുപ്പ്

കഴുത്തിന് താഴെ കറുപ്പ്

കഴുത്തിനു താഴെയുള്ള കറുപ്പ് സൂചിപ്പിക്കുന്നത് ടൈപ്പ് 2 ഡയബറ്റിസിനെയാണ്. കഴുത്തിന് താഴെ വട്ടത്തില്‍ കറുത്ത വളയങ്ങള്‍ ചികിത്സ തേടുക. പ്രമേഹമാണെന്ന് ഉറപ്പുള്ളതാണെങ്കില്‍ ഭക്ഷണത്തിലും നിയന്ത്രണം കൊണ്ട് വരിക.

English summary

Signs of Disease That Are Written All Over Your Face

When doctors chat with patients eye to eye, it’s not just about creating report. Here we explaining signs of disease that are written all over your face.
Story first published: Friday, July 7, 2017, 13:52 [IST]
X
Desktop Bottom Promotion