ഒരു നാരങ്ങ സോഡ കുടിയ്ക്കുമ്പോള്‍ ഫലം ദുരന്തം

Posted By:
Subscribe to Boldsky

നാരങ്ങ സോഡ നമ്മള്‍ മലയാളികള്‍ക്ക് വളരെ പരിചിതമായിട്ടുള്ള ഒരു വാക്കാണ്. എന്നാല്‍ ഈ സോഡ കുടിയ്ക്കുമ്പോള്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ വളരെ കൂടുതലാണ്. ഒരിക്കലും സോഡ കുടിയ്ക്കുമ്പോള്‍ ഇതിനെക്കുറിച്ച് ആരും ആലോചിക്കാറില്ല എന്നതാണ് സത്യം. ബീറ്റ്‌റൂട്ട് പുഴുങ്ങി ഉപ്പ് ചേര്‍ത്ത് രണ്ടാഴ്ച

അത്രയ്‌ക്കേറെ ആരോഗ്യ പ്രശ്‌നങ്ങളാണ് നാരങ്ങ സോഡ കഴിയ്ക്കുന്നതിലൂടെ ഉണ്ടാക്കുന്നത്. കാര്‍ബോണെറ്റഡ് ആയ എല്ലാ പാനീയങ്ങളും ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നതാണ്. എന്തൊക്കെ ആരോഗ്യകരമായ പ്രശ്‌നങ്ങളാണ് നാരങ്ങ സോഡ കഴിയ്ക്കുന്നതിലൂടെ ഉണ്ടാകുന്നത് എന്ന് നോക്കാം.

അമിതവണ്ണം ഉണ്ടാക്കുന്നു

അമിതവണ്ണം ഉണ്ടാക്കുന്നു

തടി കുറയ്ക്കണം എന്നാഗ്രഹിക്കുന്നവര്‍ സോഡ ഇന്നത്തോടെ നിര്‍ത്തുന്നതാണ് നല്ലത്. ഡയറ്റ് സോഡയെന്ന പേരിലും ഇത് ലഭിയ്ക്കുമെങ്കിലും ഇതെല്ലാം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ പ്രശ്‌നം സൃഷ്ടിയ്ക്കുന്നു.

 വിശപ്പിനെ ഇല്ലാതാക്കുന്നു

വിശപ്പിനെ ഇല്ലാതാക്കുന്നു

വിശപ്പ് നല്ലതു പോലെ ഉള്ള സമയത്ത് ഒരു സോഡ കുടിച്ച് നോക്കൂ. ഇതി നിങ്ങളുടെ വിശപ്പിനെ ഇല്ലാതാക്കുന്നു. സോഡയിലെ ചില ചേരുവകളാണ് ഇതിന് പിന്നില്‍.

 പ്രമേഹ സാധ്യത

പ്രമേഹ സാധ്യത

പ്രമേഹ സാധ്യതയും നാരങ്ങ സോഡ മുന്നോട്ട് വെയ്ക്കുന്നുണ്ട്. പ്രമേഹത്തിന്റെ കാര്യത്തില്‍ നാരങ്ങ സോഡ ശീലമാക്കിയാല്‍ അത് എട്ടിന്റെ പണിയാണ് തരുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട.

 ഹോര്‍മോണ്‍ മാറ്റങ്ങള്‍

ഹോര്‍മോണ്‍ മാറ്റങ്ങള്‍

ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതിനും നാരങ്ങ സോഡയുടെ സ്ഥിര ഉപയോഗം കാരണമാകുന്നു. അതുകൊണ്ട് തന്നെ സോഡ കുടിയ്ക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കാം.

എല്ല് തേയ്മാനം

എല്ല് തേയ്മാനം

എല്ല് തേയ്മാനം പോലുള്ള പ്രശ്‌നങ്ങള്‍ക്കും പലപ്പോഴും സോഡ നാരങ്ങ കാരണമാകും. കൂടുതല്‍ കാലം സോഡ ഉപയോഗിക്കുമ്പോള്‍ അസ്ഥികള്‍ക്ക് ബലക്ഷയം സംഭവിച്ച് അസ്ഥികള്‍ പൊട്ടാന്‍ തുടങ്ങും.

കരള്‍ രോഗം

കരള്‍ രോഗം

അമിതമായ സോഡയുടെ ഉപയോഗം കരള്‍ രോഗം പോലുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. സ്ഥിരമായി സോഡ കുടിയ്ക്കുന്നത് ഗുരുതരാവസ്ഥയിലേക്കാണ് നമ്മളെ എത്തിയ്ക്കുന്നത്.

 വൃക്കരോഗം

വൃക്കരോഗം

വൃക്കരോഗം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണവും പലപ്പോഴും നാരങ്ങ സോഡ തന്നെയാണ്. ഇത്തരത്തിലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കാന്‍ നാരങ്ങ സോഡയുടെ ഉപയോഗം കാരണമാകുന്നു.

English summary

side effects of drinking lemon soda daily

Is it bad to drink lemon soda daily, will it cause any adverse effects.