For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബീറ്റ്‌റൂട്ട് പുഴുങ്ങി ഉപ്പ് ചേര്‍ത്ത് രണ്ടാഴ്ച

ബീറ്റ്‌റൂട്ട് ഉപ്പിട്ട് കഴിയ്ക്കുന്നത് പല രോഗങ്ങള്‍ക്കും പ്രതിവിധിയാണ്

|

ബീറ്റ്‌റൂട്ട് ആയുസ്സിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്ന ഒരു പച്ചക്കറിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം അത്രയേറെ ഗുണങ്ങളാണ് ബീറ്റ്‌റൂട്ടില്‍ ഉള്ളത്. നിരവധി ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ബീറ്റ്‌റൂട്ട്. പല ഗുരുതരമായ അവസ്ഥയില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ ബീറ്റ്‌റൂട്ടിന് കഴിയും. വയറു കുറയ്ക്കാന്‍ ഞെരിപ്പന്‍ കുടംപുളിയിട്ട മീന്‍

ബീറ്റ്‌റൂട്ട് കറിവെച്ചല്ലാതെ ഉപ്പിലിട്ട് കഴിച്ചിട്ടുണ്ടോ, ഗുണങ്ങള്‍ നിരവധിയാണ്. പല രോഗാവസ്ഥകള്‍ക്കും പരിഹാരം കാണാന്‍ ബീറ്റ്‌റൂട്ടിന് കഴിയും. അത്രയേറെ ആരോഗ്യ ഗുണമാണ് ബീറ്റ്‌റൂട്ടിനുള്ളത്. ബീറ്റ്‌റൂട്ട് ഉപ്പിലിട്ട് കഴിച്ചാല്‍ എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഉള്ളതെന്ന് നോക്കാം. ഒടിഞ്ഞകാല്‍ തിരുമ്മിയാല്‍ മരണം ഉറപ്പ്‌, കാരണം

 രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം

ഇന്നത്തെ കാലത്തെ ജീവിത ശൈലിയുടെ ഭാഗമാണ് രക്തസമ്മര്‍ദ്ദം. രക്തസമ്മര്‍ദ്ദത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ബീറ്റ്‌റൂട്ടിന് കഴിയും.അഞ്ഞൂറ് ഗ്രാം ബീറ്റ്‌റൂട്ട് ദിവസവും കഴിച്ചാല്‍ മതി ഇത് രക്തസമ്മര്‍ദ്ദം കൃത്യമാക്കും. ഉപ്പിലിട്ട് ഉപയോഗിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണമെന്നു മാത്രം.

 ചീത്ത കൊളസ്‌ട്രോള്‍

ചീത്ത കൊളസ്‌ട്രോള്‍

ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ബീറ്റ്‌റൂട്ട്. എന്നും ഭക്ഷണത്തോടൊപ്പം അല്‍പം ഉപ്പിലിട്ട ബീറ്റ്‌റൂട്ട് കഴിച്ച് നോക്കൂ. ഇത് ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കുന്നു.

 ഗര്‍ഭിണികള്‍ക്ക് വളരെ നല്ലത്

ഗര്‍ഭിണികള്‍ക്ക് വളരെ നല്ലത്

ഗര്‍ഭിണികള്‍ക്ക് ഏറ്റവും ഉത്തമമായിട്ടുള്ളതാണ് ബീറ്റ്‌റൂട്ട്. മാത്രമല്ല ഗര്‍ഭസ്ഥശിശുവിനും ഇത് ഗുണം നല്‍കുന്നു.

 എല്ല് തേയ്മാനം

എല്ല് തേയ്മാനം

എല്ല് തേയ്മാനം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് മുന്നിലാണ് നമ്മള്‍ മലയാളികള്‍. ബീറ്റ്‌റൂട്ട് ആകട്ടെ സിലിക്ക, ധാതുക്കള്‍ എന്നിവ കൊണ്ട് സമ്പുഷ്ടവും. ദിവസവും ബീറ്റ്‌റൂട്ട് ജ്യൂസില്‍ അല്‍പം ഉപ്പിട്ട് കുടിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് എല്ല് തേയ്മാനത്തിന് പരിഹാരം കാണും.

 പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

പ്രമേഹം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ഏറ്റവും മികച്ച ഒന്നാണ് ബീറ്റ്‌റൂട്ട്. ബീറ്റ്‌റൂട്ട് ഉപ്പിട്ട് കഴിയ്ക്കുന്നത് പ്രമേഹത്തെ പിടിച്ച് കെട്ടിയ പോലെ നിര്‍ത്തുന്നു.

വിളര്‍ച്ച പരിഹരിയ്ക്കുന്നു

വിളര്‍ച്ച പരിഹരിയ്ക്കുന്നു

വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങളെ പരിഹരിയ്ക്കുന്നതിനും ഏറ്റവും മികച്ചതാണ് ബീറ്റ്‌റൂട്ട്. ഇത് രക്തക്കുറവ് പരിഹരിയ്ക്കുകയും കൊഴുപ്പ് കുറച്ച് ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

 അമിതക്ഷീണം ഇല്ലാതാക്കുന്നു

അമിതക്ഷീണം ഇല്ലാതാക്കുന്നു

അമിത ക്ഷീണം പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിനും ഏറ്റവും മികച്ച ഒന്നാണ് ബീറ്റ്‌റൂട്ട്. ഇത് കായികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു. രക്തത്തില്‍ ഓക്‌സിജന്‍ വര്‍ദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ബീറ്റ്‌റൂട്ട്.

 പ്രകൃതി ദത്ത വയാഗ്ര

പ്രകൃതി ദത്ത വയാഗ്ര

പ്രകൃതി ദത്തവയാഗ്ര എന്ന രീതിയില്‍ പ്രവര്‍ത്തിയ്ക്കാനും ബീറ്റ്‌റൂട്ടിന് കഴിയും. സെക്‌സ് ഹോര്‍മോണിന്റെ ഉത്പാദനം ബീറ്റ്‌റൂട്ട് കഴിയ്ക്കുന്നത് വഴി വര്‍ദ്ധിയ്ക്കുന്നു.

 ക്യാന്‍സര്‍ പ്രതിവിധി

ക്യാന്‍സര്‍ പ്രതിവിധി

ക്യാന്‍സര്‍ പോലുള്ള പ്രശ്‌നങ്ങളെ പരിഹരിയ്ക്കാന്‍ ബീറ്റ്‌റൂട്ടിന് കഴിയും. സ്തനാര്‍ബുദത്തെ ഇല്ലാതാക്കാനാണ് ബീറ്റ്‌റൂട്ട് സഹായിക്കുന്നത്. എന്നും രാവിലെ വെറും വയറ്റില്‍ ബീറ്റ്‌റൂട്ട് ഉപ്പിട്ട് കഴിച്ച് നോക്കൂ. പച്ചയ്ക്കും കഴിയ്ക്കാം ജ്യൂസ് ആക്കിയും കഴിയ്ക്കാവുന്നതാണ്.

മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ബീറ്റ്‌റൂട്ട് ഉപ്പിട്ട് കഴിയ്ക്കാം. ഇത് ശരീരത്തിനുള്‍ഭാഗം ക്ലീന്‍ ചെയ്യുന്നു. അതിലുപരി ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളാനും ഇത് സഹായിക്കുന്നു.

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു

ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ഏറ്റവും മികച്ചതാണ് ബീറ്റ്‌റൂട്ട്. ബീറ്റ്‌റൂട്ട് എന്നും ഭക്ഷണത്തോടൊപ്പം വേവിച്ച് ഉപ്പിട്ട് കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

English summary

Start eating beetroot to reap its amazing health benefits

The purple root is not only a good addition to your food, it protects your heart, bones, body and improves your sex life. Read on to find out how
Story first published: Thursday, June 1, 2017, 17:30 [IST]
X
Desktop Bottom Promotion