മുട്ടുവേദനക്കും സന്ധിവേദനക്കും നിമിഷ പരിഹാരം

Posted By:
Subscribe to Boldsky

പ്രായമായവരുടെ സ്ഥിരം പല്ലവിയാണ് മുട്ടുവേദനയും കൈകാല്‍ കടച്ചിലും ശരീരവേദനയും എല്ലാം. കണ്ണില്‍കണ്ട വേദന സംഹാരികളും ബാമും മറ്റും പുരട്ടി കാലം കഴിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ മുട്ടുവേദനയും കൈകാല്‍ കടച്ചിലും പ്രായമായവരില്‍ മാത്രമല്ല ചെറുപ്പക്കാരിലും ഉണ്ടാവാറുണ്ട് എന്നതാണ് വാസ്തവം. പക്ഷേ കൃത്യമായ ചികിത്സയോ മരുന്നോ ഇല്ലാതെ ഇതിനെ പരിഹരിക്കാന്‍ ശ്രമിക്കുന്നവരാണ് നമ്മളില്‍ പലരും.

അപകടം ക്ഷണിച്ച് വരുത്തും കാര്യങ്ങള്‍ ഇവ

എന്നാല്‍ ഇനി ഇത്തരം വേദനകള്‍ക്കൊക്കെ പരിഹാരം നല്‍കാം. അതിനായി വീട്ടില്‍ തന്നെ ചെയ്യാവുന്ന ഒരു ഒറ്റമൂലിയുണ്ട്. നിങ്ങളുടെ പ്രാഥമിക കൃത്യങ്ങള്‍ക്ക് പോലും തടസ്സം സൃഷ്ടിക്കുന്ന തരത്തില്‍ പലപ്പോഴും ഈ മുട്ടുവേദനയും ശരീരവേദനയും മാറും. എന്നാല്‍ ഇതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒറ്റമൂലി എന്തൊക്കെയെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

ഒരു കപ്പ് ഓട്‌സ്, ഒരു കപ്പ് ഓറഞ്ച് ജ്യൂസ്, ഒരു സ്പൂണ്‍ കറുവപ്പട്ട, ഒരു കപ്പ് വെള്ളം, രണ്ട് കപ്പ് പൈനാപ്പിള്‍ മുറിച്ചത്, അരക്കപ്പ് ബദാം, അല്‍പം തേന്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

അല്‍പം വെള്ളത്തില്‍ ഓട്‌സ് ഇട്ട് വേവിച്ചെടുക്കാം. ഇത് തണുക്കാനായി മാറ്റി വെക്കാം. അരിച്ചെടുത്ത് ഇത് മിക്‌സിയില്‍ അരിച്ചെടുക്കാം. ഇതിലേക്ക് ബാക്കിയുള്ള ചേരുവകളെല്ലാം ചേര്‍ത്ത് വെള്ളം കുറച്ച് കട്ടിയില്‍ അരച്ചെടുക്കാം. ഇതെല്ലാം ഫ്രിഡ്ജില്‍ വെച്ച് അല്‍പസമയം തണുപ്പിച്ചെടുക്കാം. എന്നും രാവിലെ തണുപ്പിച്ച് ഈ പാനീയം കുടിക്കാവുന്നതാണ്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മുട്ടുവേദന സന്ധിവേദന എന്നിവക്ക് പരിഹാരം നല്‍കാം.

ആരോഗ്യ ഗുണങ്ങള്‍

ആരോഗ്യ ഗുണങ്ങള്‍

ഇത് ശരീരവേദന പരിഹരിക്കാന്‍ മാത്രമല്ല മറ്റ് പല ആരോഗ്യ കാര്യങ്ങള്‍ക്കും പരിഹാരം നല്‍കാന്‍ സഹായിക്കും. ഓട്‌സ് പൈനാപ്പിള്‍ കറുവപ്പട്ട തേന്‍ എന്നിവക്കെല്ലാം അതിന്റേതായ ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്.

സന്ധിവേദനക്ക് പരിഹാരം

സന്ധിവേദനക്ക് പരിഹാരം

സന്ധിവേദന ഇല്ലാതാക്കുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് മുകളില്‍ പറഞ്ഞ ഒറ്റമൂലി. ഇത് ചെറുപ്പക്കാരിലും മുതിര്‍ന്നവരിലും ഒരു പോലെ പ്രവര്‍ത്തിക്കുന്നു. മാത്രമല്ല ആരോഗ്യവും ഊര്‍ജ്ജവും നല്‍കുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഈ ഒറ്റമൂലി.

ഓട്‌സ്

ഓട്‌സ്

നല്ലൊരു വേദനസംഹാരിയാണ് ഓട്‌സ്. തലവേദന കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ അല്‍പം ഓട്‌സ് പാലിലിട്ട് കഴിച്ച് നോക്കൂ. ഇത് തലവേദനയെ കുറക്കുന്നു. വേദനസംഹാരി മാത്രമല്ല ആരോഗ്യ ഗുണങ്ങളുടെ കലവറയാണ് ഓട്‌സ്.

 പൈനാപ്പിള്‍

പൈനാപ്പിള്‍

പൈനാപ്പിളില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ ബ, വിറ്റാമിന്‍ സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ കൊണ്ട് സമ്പുഷ്ടമാണ് പൈനാപ്പിള്‍. മാത്രമല്ല ഇത് നല്ലൊരു വേദനസംഹാരിയാണ്. എന്തുകൊണ്ടും വേദനക്ക് പരിഹാരം കാണാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം പൈനാപ്പിള്‍ തന്നെയാണ്.

English summary

Say Goodbye To Joint And Knee Pain With This Powerful juice

Say Goodbye To Joint And Knee Pain With This Powerful juice read on..
Story first published: Monday, July 17, 2017, 15:28 [IST]
Subscribe Newsletter