സവാള കഴുത്തില്‍ കെട്ടി തൈറോയ്ഡ് പരിഹാരം

Posted By:
Subscribe to Boldsky

തൈറോയ്ഡ് ഇന്നത്തെ കാലത്തു പലരേയും അലട്ടുന്ന ആരോഗ്യപ്രശ്‌നമാണ്. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ കാരണമുണ്ടാകുന്ന ആരോഗ്യപ്രശ്‌നം. തൈറോയ്ഡ് ഹോര്‍മോണിന്റെ പ്രവര്‍ത്തനത്തിലുളള ഏറ്റക്കുറച്ചിലുകളാണ് തൈറോയ്ഡിന് വഴി വയ്ക്കുന്നത്.

തൈറോയ്ഡ് തന്നെ പല തരത്തിലുമുണ്ട് ഹൈപ്പോതൈറോയ്ഡും ഹൈപ്പര്‍ തൈറോയ്ഡും. തൈറോയ്ഡ് ഹോര്‍മോണ്‍ ആവശ്യത്തിന് ഉല്‍പാദിപ്പിയ്ക്കപ്പെടാത്തതാണ് ഹൈപ്പോതൈറോയ്ഡിന് കാരണം. ഹൈപ്പര്‍ തൈറോയ്ഡിന് കാരണം തൈറോയ്ഡ് ഹോര്‍മോണ്‍ പ്രവര്‍ത്തനം വര്‍ദ്ധിയ്ക്കുന്നതും.

തൈറോയ്ഡ് ഏതു തരമാണെങ്കിലും ഇത് വേണ്ടപോലെ ചികിത്സിച്ചില്ലെങ്കില്‍ കാര്യമായ ആരോഗ്യപ്രശ്‌നങ്ങളിലേയ്ക്കു വഴി വയ്ക്കും. വന്ധ്യത, തൈറോയ്ഡ് ക്യാന്‍സര്‍ തുടങ്ങിയ പല പ്രശ്‌നങ്ങളും ഇതുകൊണ്ടുണ്ടാകുകയും ചെയ്യും.

തൈറോയ്ഡ് പ്രശ്‌നങ്ങള്‍ തിരിച്ചറിയാനുള്ള വഴി രക്തം ടെസ്റ്റ് ചെയ്യുകയാണ്. ഇതിലെ ടിസിഎച്ച് അളവ് തൈറോയ്ഡ് ഹോര്‍മോണ്‍ നിര്‍ണയത്തിനു സഹായിക്കും.

പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് തൈറോയ്ഡ് പ്രശ്‌നങ്ങള്‍ കൂടുതലും കണ്ടുവരുന്നത്. ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകളേയാണ് ബാധിയ്ക്കുന്നത്. തൈറോയ്ഡില്‍ തന്നെ ഹൈപ്പോതൈറോയ്ഡാണ് കൂടുതല്‍ കണ്ടുവരുന്നത്. മലബന്ധം, തടി വര്‍ദ്ധിയ്ക്കുക, ക്ഷീണം, മൂഡ് മാറ്റം, വരണ്ട ചര്‍മം, മുടി കൊഴിച്ചില്‍ തുടങ്ങിയവയാണ് ഹൈപ്പോതൈറോയ്ഡിന്റെ പ്രധാന ലക്ഷണങ്ങള്‍. ഹൈപ്പര്‍ തൈറോയ്ഡിന് തൂക്കവും തടിയും കുറയുന്നതായാണ് കണ്ടു വരുന്നത്.

മിക്കവാറും പ്രശ്‌നങ്ങള്‍ക്ക് പ്രകൃതിദത്ത പരിഹാരങ്ങളുള്ള പോലെ തൈറോയ്ഡിനും പ്രകൃതിദത്ത പരിഹാരങ്ങളുണ്ട്. സ്ഥിരമായി മരുന്നു കഴിച്ചു കൊണ്ടിരിയ്ക്കുന്നതിനേക്കാള്‍ ഭേദം ഇത്തരം വഴികള്‍ പരീക്ഷിയ്ക്കുന്നതാണ്.

തൈറോയ്ഡിനുള്ള വീട്ടുവൈദ്യങ്ങളില്‍ പെട്ട ഒന്നാണ് സവാള ഉപയോഗിച്ചുള്ള പരിഹാരം. ഇൗ പ്രത്യേക രീതിയിലെ ചികിത്സ തൈറോയ്ഡ് പ്രശ്‌നങ്ങളില്‍ നിന്നും മോചനം നല്‍കും.

സവാള ഉപയോഗിച്ച് എങ്ങനെയാണ് തൈറോയ്ഡില്‍ നിന്നും പരിഹാരം തേടാനാകുന്നതെന്നറിയൂ,

സവാള

സവാള

സവാളയ്ക്ക് ആന്റിബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. ഇതിലെ ഫോസ്‌ഫോറിക് ആസിഡ് രക്തം ശുദ്ധീകരിയ്ക്കുന്നതിനും സഹായിക്കും.

ചുവന്ന സവാള

ചുവന്ന സവാള

ചുവന്ന സവാള, അതായത് ചുവന്ന തോലുള്ള സവാളയാണ് ഇതിന് നല്ലത്. വിപണിയില്‍ അല്‍പം റോസ് കലര്‍ന്ന തൊലിയുളള സവാളയും നല്ല കടുത്ത നിറത്തില്‍ തൊലിയുള്ളതും ലഭിയ്ക്കും. നല്ല കടുത്ത നിറത്തില്‍ തൊലിയുള്ള സവാള തൊലി നീക്കുമ്പോഴും ഒരുവിധം ചുവന്ന നിറത്തില്‍ തന്നെയായിരിയ്ക്കും, കാണപ്പെടുക. ഈ സവാളയാണ് തൈറോയ്ഡ് ചികിത്സയ്ക്ക് എടുക്കേണ്ടത്.

ഒരു സവാള

ഒരു സവാള

ഒരു സവാള രണ്ടായി മുറിയ്ക്കുക. ഇതില്‍ നല്ല ജ്യുസ് ഉള്ളതാണെങ്കില്‍ കൂടുതല്‍ നല്ലത്. ഇതുകൊണ്ട് കഴുത്തില്‍ തൈറോയ്ഡ് ഗ്രന്ഥിയുളളിടത്ത് ഇതുപയോഗിച്ചു മസാജ് ചെയ്യണം.

തൈറോയ്ഡ് ഗ്ലാന്റ്

തൈറോയ്ഡ് ഗ്ലാന്റ്

കഴുത്തില്‍ മുഴ പോലുള്ള ഭാഗത്തിന് പൊതുവെ ആദംസ് ആപ്പിള്‍ എന്നാണ് പറയുക. ഇതിന് താഴെയായാണ് തൈറോയ്ഡ് ഗ്ലാന്റ് സ്ഥിതി ചെയ്യുന്നത്.

സവാള കൊണ്ടു മസാജ്

സവാള കൊണ്ടു മസാജ്

ഈ ഭാഗത്തായാണ് സവാള കൊണ്ടു മസാജ് ചെയ്യേണ്ടത്. സവാളയിലെ ജ്യൂസ് ചര്‍മത്തിലൂടെ ഉള്ളിലേയ്ക്ക് ആഗിരണം ചെയ്യപ്പെടും. ഇത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ സഹായിക്കും. രണ്ടു കഷ്ണങ്ങളും ഉപയോഗിച്ച് പതുക്കെ അല്‍പനേരം മസാജ് ചെയ്യണം.

തൈറോയ്ഡ് ഗ്രന്ഥിയ്ക്ക്

തൈറോയ്ഡ് ഗ്രന്ഥിയ്ക്ക്

ഈ സവാളക്കഷ്ണങ്ങള്‍ കഴുത്തില്‍ കെട്ടി രാത്രി മുഴുവന്‍ വയ്ക്കാം. ഇതിലെ നീര് ശരിയ്ക്കും തൈറോയ്ഡ് ഗ്രന്ഥിയ്ക്ക് അപ്പോള്‍ ആഗിരണം ചെയ്യാന്‍ സാധിയ്ക്കും. രാവിലെ ഇതു നീക്കാം.

രാത്രി

രാത്രി

ഈ രീതി രാത്രി ചെയ്യുന്നതാണ് ഏറെ നല്ലത്. 5 മിനിറ്റു നേരമെങ്കിലും ഇത് ഇതേ രീതിയില്‍ മസാജ് ചെയ്യണം. അതിനു ശേഷം കഴുകുകയുമരുത്. രാവിലെ കഴുത്തു കഴുകാം.

അടുപ്പിച്ചു ചെയ്യുന്നത്

അടുപ്പിച്ചു ചെയ്യുന്നത്

അടുപ്പിച്ചു ചെയ്യുന്നത് തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. ഇത് അടുപ്പിച്ച് അല്‍നാള്‍ ചെയ്യാം. സവാളയുടെ ജ്യൂസില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങള്‍ക്ക് തൈറോയ്ഡ് ഗ്ലാന്റിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ സാധിയ്ക്കും.

English summary

Red Onion Treatment For Thyroid Treatment

Red Onion Treatment For Thyroid Treatment, Read more to know about,