Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
ആഹാരത്തിനു ശേഷം ഇവയെല്ലാം അപകടം
ഭക്ഷണശേഷം ഉറങ്ങിയാല്‍, ചായകുടിച്ചാല്‍, കുളിച്ചാല്‍ അതൊക്കെ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്
ആഹാരം കഴിച്ച് കഴിഞ്ഞതിനു ശേഷം ചില കാര്യങ്ങള്‍ നമ്മളൊരിക്കലും ചെയ്യാന്‍ പാടില്ല. ഇത് ആരോഗ്യത്തിന് പകരം അനാരോഗ്യമാണ് ഉണ്ടാക്കുന്നത്. അതിലുപരി കഴിച്ച ആഹാരം വിപരീത ഫലമാണ് നമുക്ക് നല്‍കുന്നത്. പലരും സ്ഥിരമായി ചെയ്യുന്ന ചില കാര്യങ്ങള്‍ ആണ് പലതും.
വയറു നിറയെ ആഹാരം കഴിച്ച ശേഷം നമ്മള് ചെയ്യുന്ന പല കാര്യങ്ങളും നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുക. എന്തൊക്കെ കാര്യങ്ങളാണ് ഭക്ഷണശേഷം ചെയ്യാന്‍ പാടില്ലാത്തത് എന്ന് നോക്കാം. ഇത്തരത്തില്‍ ചെയ്താല്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളും നോക്കാം.

വര്‍ക്കൗട്ട് ചെയ്യുന്നത്
ഒരിക്കലും ഭക്ഷണത്തിനു ശേഷം വര്‍ക്കൗട്ട് ചെയ്യരുത്. ഇത് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. മാത്രമല്ല വയറ്റില്‍ അസ്വസ്ഥതകളും ഉണ്ടാക്കുന്നു.

ഉറക്കം
പലരുടേയും ശീലങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇത്. ഭക്ഷണം കഴിച്ച ഉടനേയുള്ള ഉറക്കം. എന്നാല്‍ ഭക്ഷണം കഴിച്ച ഉടനേ ഉറങ്ങുന്നത് ആസിഡ് റിഫഌക്സ് ഉണ്ടാക്കാം. വയറിന് അസ്വസ്ഥതയും.

വെള്ളം കുടിയ്ക്കാം
ഭക്ഷണത്തിലുണ്ടാകുന്ന അപകടകരമായ ബാക്ടീരിയയെ നശിപ്പിക്കാന്‍ ഉമിനീരിന് കഴിയുന്നു. ഭക്ഷണശേഷം ഉടന്‍ തന്നെ വെള്ളം കുടിയ്ക്കുന്നത് ഉമിനീരിന്റെ ഈ ശക്തിയെ ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ ഭക്ഷണത്തിനു ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് മാത്രമേ വെള്ളം കുടിയ്ക്കാന്‍ പാടുകയുള്ളൂ.

പഴങ്ങള്‍ കഴിയ്ക്കുന്നത്
ഭക്ഷണശേഷം പഴങ്ങള്‍ കഴിയ്ക്കുന്നതും പലരും ശീലമാക്കിയിട്ടുള്ള ഒന്നാണ്. എന്നാല്‍ ചില പഴങ്ങള്‍ കഴിയ്ക്കുന്നത് ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് ഇവ കാരണമാകുന്നു.

പുകവലി
പലരും ശീലമാക്കിയിട്ടുള്ള ഒന്നാണ് പുകവലി. ഭക്ഷണത്തിനു മുന്‍പോ ശേഷമോ പുകവലിയ്ക്കുന്നത് കാന്‍സറിന് വരെ കാരണമാകുന്നു.

കുളി
ഭക്ഷണശേഷമുള്ള കുളിയാണ് മറ്റൊന്ന്. ഭക്ഷണം ദഹിക്കാന്‍ നല്ലതു പോലെ രക്തയോട്ടത്തിന്റെ ആവശ്യമുണ്ട്. എന്നാല്‍ കുളിയ്ക്കുന്നതോടെ ശരീരത്തിന്റെ താപനില കുറയുകയും രക്തയോട്ടം കുറയുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഭക്ഷണം കഴിച്ച് കഴിഞ്ഞ് 45 മിനിട്ടെങ്കിലും കഴിഞ്ഞേ കുളിയ്ക്കാന്‍ പാടുകയുള്ളൂ.

ചായ കുടിയ്ക്കുന്നത്
ചായ കുടിയ്ക്കുന്നതാണ് മറ്റൊന്ന്. പലര്‍ക്കും ഭക്ഷണം കഴിഞ്ഞ് ഉടന്‍ തന്നെ ചായ കൂടിയ്ക്കുന്ന ശീലമുണ്ടാവും. എന്നാല്‍ ചായ കുടിയ്ക്കുന്നത് ഭക്ഷണത്തില്‍ നിന്നും പ്രോട്ടീന്‍ ആഗിരണം ചെയ്യാനുള്ള ഭക്ഷണത്തിന്റെ കഴിവിനെ ഇല്ലാതാക്കുന്നു



Click it and Unblock the Notifications
