For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വൈകിക്കഴിക്കുന്ന അത്താഴം വിഷമാവുന്നതിങ്ങനെ

അത്താഴം കഴിക്കേണ്ട സമയം എന്നും വൈകുന്നേരം എട്ട് മണിക്ക് മുന്‍പായാണ്

|

ഭക്ഷണം കഴിക്കാന്‍ എല്ലാവര്‍ക്കും അവരുടേതായ സമയമുണ്ട്. ഇത് ചിട്ടയായി പാലിച്ചാല്‍ മാത്രമേ ആരോഗ്യം കൃത്യമാവുകയുള്ളൂ. പലപ്പോഴും അത്താഴം കഴിക്കുന്നതിനു മുന്‍പ് നമ്മള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇതിനെക്കുറിച്ചെല്ലാം കൃത്യമായി അറിഞ്ഞാല്‍ മാത്രമേ അത് ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ. പലപ്പോഴും ഭക്ഷണ കാര്യത്തില്‍ നാം കാണിക്കുന്ന അഭാവം തന്നെയാണ് ആരോഗ്യത്തിന് വില്ലനാവുന്നത്. ഇത് പലപ്പോഴും പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്.

ഭക്ഷണം കഴിക്കുന്ന സമയം അസ്തമയത്തിനു ശേഷമാണെങ്കില്‍ അത് ഏത് നേരത്തെന്ന കാര്യം കൃത്യമായി അറിഞ്ഞിരിക്കണം. അത്താഴം എപ്പോഴും എട്ട് മണിക്ക് മുന്‍പ് കഴിക്കണം എന്ന് പറയുന്നതിന് കൃത്യമായ കാരണങ്ങള്‍ ഉണ്ട്. ഇതെല്ലാം ആരോഗ്യപരമായി മുന്നിട്ട് നില്‍ക്കുന്ന കാര്യങ്ങള്‍ തന്നെയാണ് എന്നതാണ് പ്രധാനവും. അതുകൊണ്ട് തന്നെ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിനേക്കാള്‍ കഴിക്കുന്ന സമയത്തിന് വളരെയധികം പ്രാധാന്യം നല്‍കണമെന്ന് പഴമക്കാര്‍ പറയുന്നത്. ആയുര്‍വ്വേദ വിധിപ്രകാരം രാത്രി എട്ട് മണിക്ക് മുന്‍പെങ്കിലും അത്താഴം നിര്‍ബന്ധമായും കഴിച്ചിരിക്കണം.

വെളുത്തുള്ളി തിളപ്പിച്ച വെള്ളം കുടിക്കാംവെളുത്തുള്ളി തിളപ്പിച്ച വെള്ളം കുടിക്കാം

കഴിക്കേണ്ട സമയത്ത് കഴിച്ചില്ലെങ്കില്‍ അത് പലപ്പോഴും വയറിനുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ ഭക്ഷണത്തിന്റെ കാര്യത്തില്‍ അത് രാവിലെയായാലും രാത്രിയില്‍ ആയാലും കഴിക്കുന്ന സമയത്ത് കഴിക്കണം എന്ന് പറയുന്നത്. കൃത്യമായ ഇത്തരമൊരു രീതി പിന്തുടര്‍ന്നില്ലെങ്കില്‍ അത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. എന്തുകൊണ്ടാണ് അത്താഴം എട്ട് മണിക്ക് മുന്‍പ് കഴിക്കണം എന്ന് പറയുന്നതെന്ന് നോക്കാം.

 ഊര്‍ജ്ജം നല്‍കുന്നതിന്

ഊര്‍ജ്ജം നല്‍കുന്നതിന്

രാത്രിയില്‍ ഇടയ്ക്ക് എഴുന്നേറ്റ് കഴിക്കുന്ന ശീലം നിങ്ങള്‍ക്ക് ഇല്ല എങ്കില്‍ ഒരു ദിവസത്തെ ഏറ്റവും അവസാനത്തെ ഭക്ഷണമാണ് അത്താഴം. ദിവസം അവസാനിക്കുമ്പോള്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ സാവധാനത്തിലാകും. രാത്രി വൈകിയാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍ ആ ഭക്ഷണം ഊര്‍ജത്തിനായി ഉപയോഗിക്കപ്പെടുകയില്ല. പകരം കൊഴുപ്പായി ശേഖരിക്കപ്പെടുകയും ശരീര ഭാരം കൂടാന്‍ കാരണമാവുകയും ചെയ്യും.

അസിഡിറ്റിയെ ഇല്ലാതാക്കാന്‍

അസിഡിറ്റിയെ ഇല്ലാതാക്കാന്‍

വൈകി അത്താഴം കഴിക്കുന്നവര്‍ക്ക് അസിഡിറ്റി, നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍ എന്നിവ അനുഭവപ്പെടുക സാധാരണമാണ്. അത്താഴത്തിനും ഉറക്കത്തിനും ഇടയിലുള്ള സമയം കുറയുന്നതാണ് കാരണം. അതിനാല്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഉദരത്തിലെ ആസിഡ് അന്നനാളത്തിലേക്കെത്തുന്നത് അസ്വസ്ഥതയ്ക്ക് കാരണമാകും.

ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍

ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍

വൈകി അത്താഴം കഴിക്കുന്നതു മൂലം ദഹനം കുറയുന്നത് ഉറക്കത്തെ ബാധിക്കും. രാത്രിയില്‍ അനുഭവപ്പെടുന്ന അസിഡിറ്റി, ചുമ , നെഞ്ചിരിച്ചില്‍ എന്നിവ മൂലം ഇടയ്ക്കിടെ ഉണരും. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നത്തിലേക്ക് നയിക്കുന്നു.

ശാരീരിക പ്രവര്‍ത്തനങ്ങള്‍

ശാരീരിക പ്രവര്‍ത്തനങ്ങള്‍

നേരത്തെ അത്താഴം കഴിക്കുന്നതിലൂടെ തലച്ചോറിനും മറ്റ് അവയവങ്ങള്‍ക്കും അടുത്ത ദിവസത്തേയ്ക്ക് സ്വയം ഊര്‍ജം നല്‍കാനുള്ള സമയം ലഭിക്കും. വൈകിയാണ് അത്താഴം കഴിക്കുന്നതെങ്കില്‍ ദഹനം, പോഷകങ്ങള്‍ വേര്‍തിരിക്കുക, സ്വീകരിക്കുക എന്നിവയിലേക്ക് ശ്രദ്ധ തിരിയും.

 ഉന്‍മേഷം ലഭിക്കാന്‍

ഉന്‍മേഷം ലഭിക്കാന്‍

സൂര്യോദയത്തിനും സൂര്യാസ്തമനത്തിനും അനുസൃതമായാണ് നിങ്ങളുടെ ജൈവഘടികാരം സജ്ജമാക്കിയിരിക്കുന്നത്. ക്രമീകരിച്ചിരിക്കുന്ന രീതിയില്‍ തന്നെ ശരീര സംവിധാനങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചാല്‍ അടുത്ത ദിവസം ഉന്മേഷത്തോടെ ഉണരാന്‍ കഴിയും. ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുകയില്ല.

 പുറത്തെങ്കില്‍ കഴിക്കാന്‍

പുറത്തെങ്കില്‍ കഴിക്കാന്‍

സൂര്യാസ്തമനം കഴിഞ്ഞിട്ടും നിങ്ങള്‍ ഓഫീസിലോ കോളജിലോ അല്ലെങ്കില്‍ പുറത്ത് എവിടെയെങ്കിലുമോ ആണെങ്കില്‍ പെട്ടന്ന് ദഹിക്കുന്ന എന്തെങ്കിലും കഴിക്കുക. സാന്‍ഡ്‌വിച്ച്, ദോശ, പഴങ്ങള്‍,അണ്ടിപരിപ്പുകള്‍, ചുട്ട പച്ചക്കറികള്‍ അങ്ങനെ എന്തുമാകാം.

ലളിതമായ ഭക്ഷണം

ലളിതമായ ഭക്ഷണം

ലളിതവും അതേസമയം വയര്‍ നിറയുന്നതുമായ അത്താഴം കഴിക്കുക. രാത്രി വാരിവലിച്ച് കഴിക്കാതെ പെട്ടെന്ന് ദഹിക്കുന്ന രീതിയിലുള്ള ഭക്ഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക. ഇത് ആരോഗ്യത്തിനും വളരെ പ്രധാനപ്പെട്ട ഒന്നാണ്.

ദഹിക്കാത്ത ഭക്ഷണങ്ങള്‍

ദഹിക്കാത്ത ഭക്ഷണങ്ങള്‍

കഴിയുമെങ്കില്‍ രാത്രി വൈകിയുള്ള അത്താഴ വിരുന്നുകള്‍ ഒഴിവാക്കുക.വീട്ടില്‍ പോയതിന് ശേഷം കനത്ത അത്താഴം പൂര്‍ണമായി കഴിക്കുന്നത് ഒഴിവാക്കുക. പകരം കിടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് ചൂട് പാലോ പഴങ്ങളോ കഴിക്കുക.

ഇടവേള ഭക്ഷണങ്ങള്‍

ഇടവേള ഭക്ഷണങ്ങള്‍

ആരോഗ്യദായകങ്ങളായ ഭക്ഷണം രാവിലെയും ഉച്ചയ്ക്കും രാത്രിയിലും ഇടവേളകളിലും ഭക്ഷിക്കുക. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്.

ഭക്ഷണം ഒഴിവാക്കരുത്

ഭക്ഷണം ഒഴിവാക്കരുത്

പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും ഒഴിവാക്കരുത്. ഇത് നിങ്ങളുടെ ഒരു ദിവസത്തെ ഭക്ഷണ ക്രമത്തെ പൂര്‍ണമായി തകര്‍ക്കും. അതുകൊണ്ട് തന്നെ മൂന്ന് നേരത്തെ ഭക്ഷണം നിര്‍ബന്ധമായും കഴിക്കണം.

English summary

Reasons you should have dinner around sunset

Late dinner can spoil your metabolism, sleep, brain and all your cycles. Find out how
Story first published: Thursday, November 30, 2017, 14:56 [IST]
X
Desktop Bottom Promotion