ഒരു ഗ്ലാസ്സ് ജീരകവെള്ളം; നെഞ്ചെരിച്ചിലിന് ഒറ്റമൂലി

Posted By:
Subscribe to Boldsky

നെഞ്ചെരിച്ചില്‍ പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. പലപ്പോഴും ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരില്‍ നെഞ്ചെരിച്ചില്‍ സ്ഥിരമായി കണ്ട് വരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും ആരോഗ്യത്തിനും സഹായിക്കുന്ന ചില വഴികള്‍ നമുക്ക് ചുറ്റും ഉണ്ട്. അതില്‍ തന്നെ പ്രിയപ്പെട്ടതാണ് ജീരകവെള്ളം. ജീരകവെള്ളം ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ദിവസവും ജീരക വെള്ളം കുടിക്കുന്നത് പല വിധത്തിലാണ് നമ്മളെ സഹായിക്കുന്നത്.

ഒരു ദിവസം ഒരാള്‍ ചുരുങ്ങിയത് എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിച്ചിരിയ്ക്കണം. ജീരകവെള്ളം കുടിയ്ക്കുന്നതിന് ഇത്തരത്തില്‍ ഗുണങ്ങളൊക്കെയുണ്ട്. എന്നാല്‍ കുടിയ്‌ക്കേണ്ടത് ഏതെങ്കിലും സമയത്തല്ല. രാവിലെ ഉറക്കമുണര്‍ന്ന ഉടനേ തന്നെ ആരോഗ്യത്തിന് സഹായിക്കുന്ന ചില ശീലങ്ങള്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. കാരണം ഇത്തരം ശീലങ്ങള്‍ക്ക് പലപ്പോഴും പല വിധത്തിലുള്ള ഗുണങ്ങളാണ് ഉള്ളത്.

പേരക്ക തൊലി കളയാതെ ദിവസവും, പ്രമേഹം കുറയും

രാവിലെ ഉറക്കമുണര്‍ന്ന് കഴിഞ്ഞാല്‍ ഒരു ഗ്ലാസ്സ് ജീരകവെള്ളം കുടിയ്ക്കുന്നത് കൊണ്ട് എന്തൊക്കെ ആരോഗ്യഗുണങ്ങളാണ് ഉണ്ടാവുന്നത് എന്ന് നോക്കാം.

ഇത് നമ്മുടെ ജീവിതത്തില്‍ ഉണ്ടാവുന്ന ഏത് ആരോഗ്യ പ്രതിസന്ധിയേയും ഇല്ലാതാക്കുന്നു. മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമില്ല എന്നതാണ് സത്യം. ജീരകവെള്ളം ശീലമാക്കിയാല്‍ അത് പല വിധത്തിലാണ് നമ്മളെ ആരോഗ്യത്തിന് സഹായിക്കുന്നത്. എന്തൊക്കെയാണ് അവയെന്ന് നോക്കാം.

നെഞ്ചെരിച്ചില്‍ ഇല്ലാതാക്കുന്നു

നെഞ്ചെരിച്ചില്‍ ഇല്ലാതാക്കുന്നു

നെഞ്ചെരിച്ചിലെന്ന പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ജീരകം. അതുകൊണ്ട് തന്നെ ഭക്ഷണ ശേഷം ജീരക വെള്ളം കഴിക്കുന്നത് നെഞ്ചെരിച്ചിലിന് പരിഹാരം കാണുന്നു.

 കൊളസ്‌ട്രോള്‍ കുറക്കുന്നു.

കൊളസ്‌ട്രോള്‍ കുറക്കുന്നു.

കൊളസ്‌ട്രോളിന്റെ കാര്യത്തില്‍ ജീരകം ഒരു പുലിയാണ്. കാരണം ജീരകമിട്ട് തിളപ്പിച്ച വെള്ളം രാവിലെ കുടിയ്ക്കുന്നത് കൊളസ്‌ട്രോളിനെ കുറയ്ക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കി നല്ല കൊളസ്‌ട്രോളിനെ ശരീരത്തില്‍ നല്‍കുന്നു. അതുകൊണ്ട്് തന്നെ കൊള്‌സ്‌ട്രോളിന്റെ കാര്യത്തില്‍ പേടിക്കേണ്ട.

തടി കുറക്കാം

തടി കുറക്കാം

അതിരാവിലെ വെള്ളം കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കുന്നു. എന്നാല്‍ എന്നും രാവിലെ ജീരകമിട്ട വെള്ളം കുടിയ്ക്കുന്നത് ശീലമാക്കി നോക്കൂ ഒരു മാസം കൊണ്ട് കുറയ്ക്കാമെന്ന് കരുതുന്ന തടി വെറും ദിവസങ്ങള്‍ കൊണ്ട് കുറയുന്നു.

 ദഹനത്തിന് സഹായിക്കുന്നു

ദഹനത്തിന് സഹായിക്കുന്നു

ദഹനത്തിന്റെ കാര്യത്തില്‍ ജീരകം ആളൊരു പുലിയാണ്. ജീരകവെള്ളം രാവിലെ തന്നെ കുടിയ്ക്കുന്നത് രാത്രി വരെയുള്ള ദഹനത്തെ സുഗമമാക്കുന്നു. അതുകൊണ്ട് തന്നെ വയറു നിറയെ ഭക്ഷണം കഴിച്ചാലും ഇത് ദഹനം എളുപ്പമായിരിക്കും.

ടോക്‌സിന്‍ പുറന്തള്ളുന്നു

ടോക്‌സിന്‍ പുറന്തള്ളുന്നു

എല്ലാവരുടേയും ശരീരത്തില്‍ ആവശ്യത്തിലധികം വിഷാംശം അടങ്ങിയിട്ടുണ്ട്. ഇതിനെ ഇല്ലാതാക്കാന്‍ ജീരകവെള്ളം അതിരാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ആന്റി ഓക്‌സിഡന്റ്

ആന്റി ഓക്‌സിഡന്റ്

ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് ജീരകം. ജീരകമിട്ട വെള്ളം തിളപ്പിയ്ക്കുമ്പോള്‍ പലപ്പോഴും നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇത് പരിഹാരമാണ്. അതുകൊണ്ട് ജീരകവെള്ളം ഒരു ശീലമാക്കിക്കോളൂ.

 നല്ല ഉറക്കം നല്‍കുന്നു

നല്ല ഉറക്കം നല്‍കുന്നു

ഉറക്കത്തിന്റെ അഭാവമാണ് നമ്മുടെ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണം. അതുകൊണ്ട് തന്ന വെറും വയറ്റില്‍ ജീരകവെള്ളം കുടിയ്ക്കുന്നത് രാത്രിയുള്ള ഉറക്കത്തെ വരെ സഹായിക്കുന്നു.

പ്രതിരോധ ശേഷി

പ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മുന്നിലാണ് ജീരകം. ഇതില്‍ പൊട്ടാസ്യം, ഇരുമ്പ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വിളര്‍ച്ച പോലുള്ള പ്രതിസന്ധികളെ തരണം ചെയ്യാന്‍ സഹായിക്കുന്നു.

നിര്‍ജ്ജലീകരണം ഇല്ലാതാക്കുന്നു

നിര്‍ജ്ജലീകരണം ഇല്ലാതാക്കുന്നു

നിര്‍ജ്ജലീകരണം ആരോഗ്യത്തിന് എത്രത്തോളം പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് എന്ന് നമുക്കെല്ലാം അറിയാം. അതുകൊണ്ട് തന്നെ നിര്‍ജ്ജലീകരണം ഒഴിവാക്കാനും ആരോഗ്യം സംരക്ഷിക്കാനും ഇടക്കിടെയുള്ള വെള്ളം കുടി സഹായിക്കുന്നു.

ബിപി കുറക്കുന്നു

ബിപി കുറക്കുന്നു

ബിപി കുറക്കുന്ന കാര്യത്തിലും ജീരക വെള്ളം കുടിക്കുന്നവര്‍ക്ക് എളുപ്പം സാധിക്കും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സാധിക്കുന്ന ഒന്നാണ് ജീരകവെള്ളം.

ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് ജീരകം. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ മുന്നില്‍ തന്നെയാണ്. സൗന്ദര്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വെറും വയറ്റില്‍ ജീരകമിട്ട വെള്ളം കഴിച്ചു നോക്കൂ.

English summary

reasons you must drink jeera water

Here are some reasons you must drink jeera water read on to know more.
Story first published: Sunday, December 10, 2017, 10:46 [IST]