ഓട്‌സ് രാവിലെ കഴിക്കുമ്പോള്‍

Posted By:
Subscribe to Boldsky

പ്രഭാത ഭക്ഷണത്തിന് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രാധാന്യമുണ്ട്. പലപ്പോഴും പ്രഭാത ഭക്ഷണത്തിന്റെ കാര്യത്തില്‍ അശ്രദ്ധ കാണിക്കുന്നവര്‍ക്ക് പല വിധത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. ഒരു ദിവസത്തെ ഭക്ഷണത്തില്‍ പ്രധാനമായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ് പ്രഭാത ഭക്ഷണം. തിരക്ക് പിടിച്ച ജീവിതത്തില്‍ പലപ്പോഴും പ്രഭാത ഭക്ഷണത്തെ നാം മറക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇനി പ്രഭാത ഭക്ഷണത്തെ ഒരു കാരണവശാലും മറക്കരുത്. കാരണം അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചില്ലറയല്ല.

നെല്ലിക്കനീരും കറ്റാര്‍വാഴനീരും വെറും വയറ്റില്‍

ഇത്തരത്തില്‍ ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. അതിനായി ഓട്‌സ് കഴിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഓട്‌സ് കഴിക്കുന്നതിലൂടെ ആരോഗ്യത്തിന്റെ പല പ്രശ്‌നങ്ങളും ഇല്ലാതാവുന്നു. ഓട്‌സ് നിര്‍ബന്ധമായും കഴിക്കേണ്ടതിന്റെ ആവശ്യകത താഴെ പറയുന്നു. പ്രഭാത ഭക്ഷണം ഓട്‌സ് കഴിക്കുമ്പോള്‍ അത് എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് നല്‍കുന്നത് എന്ന് നോക്കാം. ഓട്‌സ് കഴിക്കുന്നതിലൂടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ഗുണങ്ങളും ലഭിക്കുന്നു. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ഇത് സഹായിക്കുന്നു.

കഴിക്കേണ്ടത് എന്തുകൊണ്ട്

കഴിക്കേണ്ടത് എന്തുകൊണ്ട്

25 ശതമാനം തവിടോ ഓട്‌സോ അടങ്ങിയ ഭക്ഷണമായിരിക്കണം രാവിലെ കഴിക്കേണ്ടതെന്നാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. അതുകൊണ്ടാണ് ഓട്‌സ് കഴിക്കേണ്ടതിന്റെ ആവശ്യകത പറയുന്നത്.

ഹൃദയാഘാത സാധ്യത

ഹൃദയാഘാത സാധ്യത

ഇത്തരം ഭക്ഷണങ്ങള്‍ ദിവസവും കഴിക്കുന്നവരില്‍ ഹൃദയാഘാത സാധ്യത 28 ശതമാനം കുറവാണ്. അതുകൊണ്ട് ഹൃദയാരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു ഇത്.

നാരുകള്‍ ധാരാളം

നാരുകള്‍ ധാരാളം

ധാന്യഭക്ഷണത്തില്‍ നാരുകള്‍ അഥവാ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധത്തെ ഇല്ലാതാക്കുകയും എല്ലാ വിധത്തിലുള്ള പ്രശ്‌നത്തേയും ഇല്ലാതാക്കുന്നു.

രക്തസമ്മര്‍ദ്ദം കുറക്കാന്‍

രക്തസമ്മര്‍ദ്ദം കുറക്കാന്‍

നാരുകളടങ്ങിയ ഭക്ഷണം രക്തസമര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. രക്തസമ്മര്‍ദ്ദം കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഓട്‌സ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

 കൊളസ്‌ട്രോളിന്റെ അളവ്

കൊളസ്‌ട്രോളിന്റെ അളവ്

നാരുകളടങ്ങിയ ഭക്ഷണം രക്തത്തിലെ ചീത്തകൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യും. ഇത് നല്ല കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിച്ച് ചീത്ത കൊളസ്‌ട്രോളിനെ കുറക്കുന്നു.

മധുരം വേണ്ട

മധുരം വേണ്ട

പ്രാതലിന് മധുരപലഹാരങ്ങള്‍ ഉള്‍പ്പെടുത്താന്‍ പാടില്ല. ഇത് കൂടുതല്‍ ആഹാരം കഴിക്കാനുള്ള പ്രവണത ഉണ്ടാക്കും. അതുകൊണ്ട് തന്നെ ഓട്‌സ് കഴിക്കുമ്പോള്‍ മധുരം ഇടാതെ കഴിക്കാന്‍ ശ്രദ്ധിക്കണം.

തടി വര്‍ദ്ധിക്കുന്നത്

തടി വര്‍ദ്ധിക്കുന്നത്

പ്രാതല്‍ കഴിക്കാതിരുന്നാല്‍ നിങ്ങളുടെ തടി കൂടാം. പ്രഭാതഭക്ഷണം കഴിക്കാതിരിക്കുമ്പോള്‍ ബാക്കി സമയം കടുത്ത വിശപ്പ് അുഭവപ്പെടും. പിന്നീട് വലിച്ചുവാരി കഴിക്കുകയാണ് പതിവ്. ഇത് പൊണ്ണത്തടി ഉണ്ടാ ക്കും.

ഷുഗര്‍ വര്‍ദ്ധിക്കുന്നു

ഷുഗര്‍ വര്‍ദ്ധിക്കുന്നു

പ്രഭാതഭക്ഷണം ഒഴിവാക്കുന്നതു പിന്നീട് ആഹാരം കഴിക്കുമ്പോള്‍ ഇന്‍സുലിന്‍ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു.

 ദേഷ്യം കൂടുന്നു

ദേഷ്യം കൂടുന്നു

പ്രാതല്‍ ഉപേക്ഷിക്കുന്നത് മുന്‍ശുണ്ഠിക്കാരാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ ദേഷ്യത്തെ നിയന്ത്രിക്കുന്നവര്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കാം.

അലസത

അലസത

പ്രാതല്‍ കഴിക്കാതെ ഉച്ചയ്ക്ക് അമിതഭക്ഷണം കഴിക്കുന്നവര്‍ ക്ഷീണം കൊണ്ട് അലസരായിരിക്കും. അതുകൊണ്ട് തന്നെ പരമാവധി ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കുക. പ്രഭാത ഭക്ഷണം കൃത്യസമയത്ത് കഴിക്കുക.

English summary

Reasons Why You Should Eat Oatmeal Every Day

How to make porridge and the health benefits of oats read on.
Story first published: Sunday, December 17, 2017, 10:00 [IST]