ഒരു സ്പൂണ്‍ നെയ്യിലെ രഹസ്യം

Posted By:
Subscribe to Boldsky

നമ്മുടെ വീട്ടില്‍ സ്ഥിരമായി കാണുന്ന ഒരു പദാര്‍ത്ഥമാണ് നെയ്യ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഉപയോഗിക്കാവുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ പലരും കുട്ടികള്‍ക്ക് നെയ് കൊടുക്കാന്‍ മടിക്കുന്നു. തടി കൂടും എന്ന കാരണത്താലാണ് പലരും നെയ്യില്‍ നിന്ന് കുട്ടികളെ വിലക്കുന്നതും.

ഹൃദയത്തെ രക്ഷിക്കാന്‍ ഈ വഴികള്‍

എന്നാല്‍ കുട്ടികളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ നെയ്യ് വളരെ ഫലപ്രദമായ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കുട്ടികളുടെ മാത്രമല്ല മുതിര്‍ന്നവര്‍ക്കും നെയ് വളരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ്. നിരവധി ഗുണങ്ങളാണ് നെയ് ഉപയോഗിക്കുന്നതിലൂടെ ഉണ്ടാവന്നത്. ദിവസവും ഒരു സ്പൂണ്‍ നെയ് ശീലമാക്കൂ. അത് നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ്.

 ഏത് കാലാവസ്ഥയിലും നല്ലത്

ഏത് കാലാവസ്ഥയിലും നല്ലത്

ഏത് കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന ഒന്നാണ് നെയ്യ്. ചൂടെന്നോ തണുപ്പെന്നോ നോക്കി ബുദ്ധിമുട്ടിലാവേണ്ട ആവശ്യമില്ല. ഏത് കാലാവസ്ഥയിലും നെയ് ഉപയോഗിക്കാവുന്നതാണ്. ഇത് ആരോഗ്യത്തെ വര്‍ദ്ധിപ്പിക്കുന്നു.

കേടാകാതെ ഇരിക്കുന്നു

കേടാകാതെ ഇരിക്കുന്നു

എത്ര നാള്‍ വേണമെങ്കിലും നെയ് കേടാകാതെ ഇരിക്കുന്നു. ഫ്രിഡ്ജില്ലെങ്കിലും നെയ് സൂക്ഷിക്കാന്‍ എളുപ്പമാണ്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് കേട് പറ്റാതെ നമുക്ക് നെയ് ഉപയോഗിക്കാം.

 എണ്ണയേക്കള്‍ നല്ലത്

എണ്ണയേക്കള്‍ നല്ലത്

പലപ്പോഴും എണ്ണ ചൂടാക്കിയാല്‍ അത് പുറന്തള്ളുന്ന ദോഷപദാര്‍ത്ഥങ്ങള്‍ വളരെ കൂടുതലാണ്. അതിനേക്കാള്‍ എത്രയോ ഇരട്ടി കുറവാണ് എണ്ണയാണ് കഴിക്കുന്നതെങ്കില്‍.

ദഹനത്തിന് മികച്ചത്

ദഹനത്തിന് മികച്ചത്

ദഹനസംബന്ധമായ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ ഏറ്റവും ഫലപ്രദമായ ഒന്നാണ് നെയ്യ്. നെഞ്ചെരിച്ചില്‍ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും മികച്ചതാണ് നെയ്യ്.

ശരീരഭാരം കുറക്കാന്‍

ശരീരഭാരം കുറക്കാന്‍

ശരീരഭാരം കുറക്കാന്‍ ഏറ്റവും ഫലപ്രദമായി സഹായിക്കുന്ന ഒന്നാണ് നെയ്യ്. നെയ്യിലെ ലിനോളിക് ആസിഡ് ഫാറ്റി ആസിഡിനെ കുറച്ച് ശരീരഭാരം കുറക്കുന്നു.

 ഊര്‍ജ്ജം നല്‍കുന്നു

ഊര്‍ജ്ജം നല്‍കുന്നു

ദിവസവും ഒരു സ്പൂണ്‍ നെയ്യ് കഴിക്കുന്നത് ഊര്‍ജ്ജം നല്‍കുന്നതിനും സഹായിക്കുന്നു. ഈ ഊര്‍ജ്ജം ദിവസം മുഴുവന്‍ നിലനിര്‍ത്താനും സഹായിക്കുന്നു.

 രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മികച്ച് നില്‍ക്കുന്ന ഒന്നാണ് നെയ്യ്. ദിവസവും ഒരു സ്പൂണ്‍ നെയ്യ് ഭക്ഷണത്തോടൊപ്പം കഴിക്കാം. ഇത് രോഗപ്രതിരോധ ശേഷി നല്‍കുന്നു.

 മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

മലബന്ധം മൂലം പ്രശ്‌നമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമാണ് നെയ്യ്. നെയ്യ് ഉപയോഗിച്ച് മലബന്ധത്തെ ഇല്ലാതാക്കാം. ദഹനം കൃത്യമായി നടക്കുമ്പോള്‍ തന്നെ മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ നമുക്ക് ഇല്ലാതാക്കാം.

Read more about: ghee health ആരോഗ്യം
English summary

reasons why experts recommend eating ghee every day

Ghee has a host of health and cooking benefits and is good for the mind and spirit.
Story first published: Monday, July 24, 2017, 18:47 [IST]