For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ മൂത്രത്തില്‍ കുമിളകളോ, എങ്കില്‍

ചിലപ്പോള്‍ മൂത്രത്തില്‍ കുമിളകള്‍ കാണപ്പെടാറുണ്ട്. ഇത് നിസാരമായി തള്ളാന്‍ വരട്ടെ.

|

മൂത്രത്തിന്റെ നിറത്തിലും അളവിലുമെല്ലാം വരുന്ന വ്യത്യാസങ്ങള്‍ പലപ്പോഴും പല അസുഖങ്ങളേയും സൂചിപ്പിയ്ക്കുന്നവയാണ്. മൂത്രം ടെസ്റ്റു ചെയ്താല്‍ തന്നെ പല രോഗങ്ങളും കണ്ടു പിടിയ്ക്കാനും സാധിയ്ക്കും.

ചിലപ്പോള്‍ മൂത്രത്തില്‍ കുമിളകള്‍ കാണപ്പെടാറുണ്ട്. ഇത് നിസാരമായി തള്ളാന്‍ വരട്ടെ, നമ്മുടെ പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് ഇതിനു പലപ്പോഴും കാരണമാകുന്നത്.

എന്തുകൊണ്ടാണ് മൂത്രത്തില്‍ കുമിളകള്‍ കാണപ്പെടുന്നതെന്നു നോക്കൂ,ഇതിന്റെ ആരാഗ്യപരമായ വശങ്ങളെക്കുറിച്ചറിയൂ,

നിങ്ങളുടെ മൂത്രത്തില്‍ കുമിളകളോ, എങ്കില്‍

നിങ്ങളുടെ മൂത്രത്തില്‍ കുമിളകളോ, എങ്കില്‍

വെള്ളം ശരീരത്തില്‍ കുറയുന്നതിന്റെ ഒരു ലക്ഷണമാണ് മൂത്രത്തിലെ കുമിളകള്‍. വെള്ളം കുറയുന്നതു കാരണം മൂത്രത്തിലെ കെമിക്കലുകല്‍ കൂടുന്നതാണ് കാരണം. കൂടുതല്‍ സാന്ദ്രതയുള്ള മൂത്രമെന്നു പറയാം.

നിങ്ങളുടെ മൂത്രത്തില്‍ കുമിളകളോ, എങ്കില്‍

നിങ്ങളുടെ മൂത്രത്തില്‍ കുമിളകളോ, എങ്കില്‍

കിഡ്‌നിയില്‍ കൂടുതല്‍ പ്രോട്ടീന്‍ വരുന്നത് പ്രോട്ടിന്യൂറിയ എന്ന അവസ്ഥയെ സൂചിപ്പിയ്ക്കുന്നു. ഇതാണ് മൂത്രത്തില്‍ പതയും കുമിളകളും വരാനുളള ഒരു കാരണം. കിഡ്‌നി പ്രശ്‌നത്തിന്റെ സൂചന കൂടിയാണിത്. വേണ്ട രീതിയില്‍ പ്രോട്ടീന്‍ കൈകാര്യം ചെയ്യാന്‍ കിഡ്‌നിയ്ക്കു കഴിയാതെ വരുമ്പോഴുള്ള അവസ്ഥ.

നിങ്ങളുടെ മൂത്രത്തില്‍ കുമിളകളോ, എങ്കില്‍

നിങ്ങളുടെ മൂത്രത്തില്‍ കുമിളകളോ, എങ്കില്‍

പ്രമേഹത്തിന്റെ ലക്ഷണം കൂടിയാണിത്. പ്രമേഹം കൂടുന്നത് കിഡ്‌നിയുടെ പ്രവര്‍ത്തനത്തെ ബാധിയ്ക്കും. ഇതുകാരണം കൂടുതല്‍ ആല്‍ബുമിന്‍ മൂത്രത്തിലൂടെ വിസര്‍ജിയ്ക്കപ്പെടും. ഡയബെറ്റിക് കിഡ്‌നി ഡിസീസ് എന്നു പറയാം.

നിങ്ങളുടെ മൂത്രത്തില്‍ കുമിളകളോ, എങ്കില്‍

നിങ്ങളുടെ മൂത്രത്തില്‍ കുമിളകളോ, എങ്കില്‍

ഹൃദയപ്രശ്‌നങ്ങളുടെ സൂചന കൂടിയാണ് മൂത്രത്തില്‍ കൂടുതല്‍ കുമിളകളും പതയുമെല്ലാം പ്രത്യക്ഷപ്പെടുന്നത്. പ്രോട്ടീന്യൂറിയ എന്ന പ്രോട്ടീന്‍ കൂടുതലായി കിഡ്‌നിയില്‍ വരുന്ന അവസ്ഥ ഹൃദയാഘാതം, സ്‌ട്രോക്ക് തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

നിങ്ങളുടെ മൂത്രത്തില്‍ കുമിളകളോ, എങ്കില്‍

നിങ്ങളുടെ മൂത്രത്തില്‍ കുമിളകളോ, എങ്കില്‍

യൂറിനറി ഇന്‍ഫെക്ഷന്റെ സൂചന കൂടിയാണ് മൂത്രത്തില്‍ വരുന്ന പതയും കുമിളകളും നിറവ്യത്യാസവും ദുര്‍ഗന്ധവുമെല്ലാം.

നിങ്ങളുടെ മൂത്രത്തില്‍ കുമിളകളോ, എങ്കില്‍

നിങ്ങളുടെ മൂത്രത്തില്‍ കുമിളകളോ, എങ്കില്‍

ഗര്‍ഭകാലത്ത് മൂത്രത്തില്‍ കൂടുതല്‍ കുമിളകള്‍ കണ്ടുവരാറുണ്ട്. കിഡ്‌നിയ്ക്ക് കൂടുതല്‍ മര്‍ദമുണ്ടാകുന്നതാണ് കാരണം.

നിങ്ങളുടെ മൂത്രത്തില്‍ കുമിളകളോ, എങ്കില്‍

നിങ്ങളുടെ മൂത്രത്തില്‍ കുമിളകളോ, എങ്കില്‍

സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവയെല്ലാം മൂത്രത്തില്‍ പ്രോട്ടീന്‍ ആല്‍ബുമിന്‍ അളവു കൂടാന്‍ കാരണമാകും. ഇതും മൂത്രം പതയുന്നതിനുള്ള കാരണമാണ്.

നിങ്ങളുടെ മൂത്രത്തില്‍ കുമിളകളോ, എങ്കില്‍

നിങ്ങളുടെ മൂത്രത്തില്‍ കുമിളകളോ, എങ്കില്‍

യൂറിയ, പൊട്ടാസ്യം, സോഡിയം തുടങ്ങിയ ഘടകങ്ങള്‍ മൂത്രത്തില്‍ വര്‍ദ്ധിയ്ക്കുന്നതും മൂത്രം പതയാനു കുമിളകള്‍ കാണാനും ഇടയാക്കും.

English summary

Reasons For Bubbles In Urine

Reasons For Bubbles In Urine, Read more to know about,
X
Desktop Bottom Promotion