കരള്‍ സ്മാര്‍ട്ടാവാന്‍ ഉണക്കമുന്തിരി കുതിര്‍ത്തത്‌

Posted By:
Subscribe to Boldsky

കരള്‍ രോഗങ്ങളെല്ലാം തന്നെ നിശബ്ദ കൊലയാളിയെന്നാണ് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ കരളിന് ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ സംഭവിച്ചാല്‍ അത് മനസ്സിലാക്കാന്‍ സമയം കുറേ എടുക്കുന്നു. കരള്‍ രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഇന്നത്തെ കാലത്ത് വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. മിക്ക രോഗികള്‍ക്കും കരള്‍ രോഗം തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നതാണ് മരണസംഖ്യ വര്‍ദ്ധിപ്പിക്കുന്നതിന് കാരണം.

ഉറങ്ങും മുന്‍പ് ചൂട് നാരങ്ങ വെള്ളത്തില്‍ ഉപ്പിട്ട്

തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞാല്‍ ഫാറ്റി ലിവര്‍ പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കാം. അമിതവണ്ണം, ഡയബറ്റിസ് എന്നിവയെല്ലാം കരള്‍ രോഗത്തിന് കാരണമാകും. എന്നാല്‍ ഇനി ഫാറ്റി ലിവര്‍ പോലുള്ള പ്രശ്‌നങ്ങളെ ഫലപ്രദമായി നേരിടാന്‍ ഒരു ഒറ്റമൂലി ഉണ്ട്. എങ്ങനെ ഫാറ്റി ലിവറിനെ ഫലപ്രദമായി നേരിടാം എന്ന് നോക്കാം.

ഉണക്കമുന്തിരി

ഉണക്കമുന്തിരി

ജീവകങ്ങള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ കൊണ്ട് സമ്പുഷ്ടമാണ് ഉണക്കമുന്തിരി. ഇത് രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, മലബന്ധം, ശരീരഭാരം എന്നിവയെ എല്ലാം പ്രതിരോധിയ്ക്കാന്‍ നല്ലതാണ്.

 ഉണക്കമുന്തിരി കുതിര്‍ത്ത് കഴിച്ചാല്‍

ഉണക്കമുന്തിരി കുതിര്‍ത്ത് കഴിച്ചാല്‍

ഉണക്കമുന്തിരി കുതിര്‍ത്തി കഴിച്ചാല്‍ മതി കരള്‍ സംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം. ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുമ്പോള്‍ അത് കരളിന്റെ ആരോഗ്യത്തെ എങ്ങനെയെല്ലാം സഹായിക്കുന്നു എന്ന് നോക്കാം.

 കരളിനെ ക്ലീന്‍ ചെയ്യുന്നു

കരളിനെ ക്ലീന്‍ ചെയ്യുന്നു

കുതിര്‍ത്തിയ ഉണക്കമുന്തിരി കഴിക്കുന്നത് കരളിനെ ക്ലീന്‍ ചെയ്യുന്നു. ഇത് കരളിലടിഞ്ഞ് കൂടിയിട്ടുള്ള അഴുക്കിനെ ഇല്ലാതാക്കുന്നു.

 ബയോഫ്‌ളവനോയ്ഡ്

ബയോഫ്‌ളവനോയ്ഡ്

ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുള്ള ബയോഫ്‌ളവനോയ്ഡ് വെള്ളത്തില്‍ കുതിര്‍ക്കുമ്പോള്‍ ആന്റി ഓക്‌സിഡ്ന്റായി മാറുന്നു. ഇത് പഴകിയ കരള്‍ രോഗങ്ങളെ വരെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഉണക്കമുന്തിരി 24 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കാം. വെള്ളവും ഉണക്കമുന്തിരിയുമായി ചേരുമ്പോള്‍ അത് നല്ല ഒരു പാനീയമായി മാറുന്നു. മാത്രമല്ല ഉണക്കമുന്തിരി ഇഷ്ടമില്ലാത്തവര്‍ക്ക് പോലും ഈ പാനീയം ഇഷ്ടമാവും.

 ഫാറ്റി ലിവറിന് പരിഹാരം

ഫാറ്റി ലിവറിന് പരിഹാരം

ഫാറ്റി ലിവര്‍ പോലെ കരളിനെ ഗുരുതരമായി ബാധിക്കുന്ന അവസ്ഥയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഉണക്കമുന്തിരി. എന്നും രാവിലെ വെറും വയറ്റില്‍ ഉണക്കമുന്തിരി വെള്ളത്തിലിട്ടത് കഴിച്ചാല്‍ മതി. കരള്‍ ആരോഗ്യമുള്ളതായി മാറും എന്ന കാര്യത്തില്‍ സംശയം വേണ്ട.

 മറ്റ് ആരോഗ്യ ഗുണങ്ങള്‍

മറ്റ് ആരോഗ്യ ഗുണങ്ങള്‍

കരളിന്റെ ആരോഗ്യസംരക്ഷണമല്ലാതെ നിരവധി ആരോഗ്യഗുണങ്ങള്‍ ഉണക്കമുന്തിരിക്കുണ്ട്. ഉണക്കമുന്തിരി കുതിര്‍ത്തി കഴിച്ചാല്‍ പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് ഉണ്ടാവുന്നത്.

കുടല്‍ ക്ലീന്‍ ചെയ്യാന്‍

കുടല്‍ ക്ലീന്‍ ചെയ്യാന്‍

പലപ്പോഴും പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ് കുടല്‍ ക്ലീന്‍ ചെയ്യാന്‍ പറ്റാത്തത്. എന്നാല്‍ കുടല്‍ ക്ലീന്‍ ചെയ്യാന്‍ ഇനി ഉണക്കമുന്തിരിയുടെ വെള്ളം കുടിച്ചാല്‍ മതി. ഉണക്കമുന്തിരി വെള്ളത്തിലിട്ട് കഴിച്ചാല്‍ കുടലിനുള്‍വശവും ക്ലീനാവും.

English summary

Raisin Water for Liver Detox and Natural Colon Cleanse

This article reveals a way to cleanse it in just 2 days by using only water and raisins every morning.
Story first published: Friday, June 16, 2017, 13:01 [IST]