For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏത് പഴകിയ തലവേദനയും മെരുക്കും മുത്തശ്ശി വൈദ്യം

നാടന്‍ ഒറ്റമൂലികള്‍ കൊണ്ട് എന്തൊക്കെ കാര്യത്തിന് പരിഹാരം കാണാം എന്ന് നോക്കാം.

|

പണ്ട് കാലത്ത് ഏത് രോഗത്തിനും ഒറ്റമൂലികള്‍ കൊണ്ടാണ് നമ്മുടെ മുത്തശ്ശിമാര്‍ പരിഹാരം കണ്ടെത്തുന്നത്. ഇന്നത്തെ പോലെ ആശുപത്രികളും ചിക്തിസാസൗകര്യങ്ങളും അന്നുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഏത് രോഗങ്ങള്‍ക്കും പെട്ടെന്ന് തന്നെ പരിഹാരം നല്‍കുന്ന ഒറ്റമൂലികള്‍ ധാരാളം ഉണ്ടായിരുന്നു. ഏത് രോഗത്തിനും ഞൊടിയിടയിലാണ് പരിഹാരം കണ്ടിരുന്നത്. വീട്ടുമുറ്റത്തും പറമ്പിലും എല്ലാം ധാരാളം ഒറ്റമൂലികളാണ് ഉണ്ടായിരുന്നത്. വീട്ടിലെ മുത്തശ്ശിമാര്‍ക്കും അമ്മമാര്‍ക്കും എല്ലാം ഇത്തരം ഒറ്റമൂലികള്‍ തന്നെയാണ് പലപ്പോഴും ആശ്വാസം നല്‍കുന്നത്.

ഒറ്റമൂലികള്‍ എപ്പോഴും ഏത് രോഗത്തിനും പരിഹാരം കാണുന്ന ഒന്നാണ്. പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതു കൊണ്ടും പ്രകൃതിദത്തമായതു കൊണ്ടും ഇത് വളരെ എളുപ്പമാണ് ഉപയോഗിക്കാന്‍. എന്നാല്‍ ഇതിനെക്കുറിച്ച് കൃത്യമായ ധാരണയില്ലാതെ ഉപയോഗിച്ചാല്‍ അത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ചല ഒറ്റമൂലികള്‍ ചിലര്‍ക്കെങ്കിലും അലര്‍ജിയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട ഒറ്റമൂലിയെക്കുറിച്ച് കൃത്യമായി അറിയുന്നവര്‍ മാത്രമേ ഇത് ഉപയോഗിക്കാന്‍ പാടുകയുള്ളൂ.

ഉണങ്ങിയ ഈന്തപ്പഴം പാലില്‍ തിളപ്പിച്ച് കുടിച്ചാല്‍ഉണങ്ങിയ ഈന്തപ്പഴം പാലില്‍ തിളപ്പിച്ച് കുടിച്ചാല്‍

നാട്ടുവൈദ്യത്തിനും നാട്ടുമരുന്നുകള്‍ക്കും വളരെയധികം പ്രാധാന്യം നല്‍കുന്ന ഒരു സംസ്‌കാരമാണ് നമ്മുടേത്. അതുകൊണ്ട് തന്നെ ഒറ്റമൂലികള്‍ കൊണ്ട് മാറ്റാന്‍ പറ്റാത്ത രോഗങ്ങള്‍ ഉള്ളപ്പോള്‍ മാത്രമേ പണ്ടത്തെ ആളുകള്‍ ഇന്നും ഡോക്ടറെ സമീപിക്കുന്നുള്ളൂ. പലപ്പോഴും മാറി വരുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം ഇത്തരത്തില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. എന്നാല്‍ നമ്മളെ അലട്ടുന്ന പല ആരോഗ്യ പ്രശ്‌നങ്ങളും മുത്തശ്ശി പറഞ്ഞു തന്ന ഒറ്റമൂലികള്‍ കൊണ്ട് ഇല്ലാതാക്കുന്നതിനായി കഴിയും. എന്തൊക്കെയാണ് നമ്മളെ സ്ഥിരമായി അലട്ടുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം എന്ന് നോക്കാം.

ആര്‍ത്തവ സംബന്ധമായ വേദന

ആര്‍ത്തവ സംബന്ധമായ വേദന

രണ്ടോ മൂന്നോ നാരങ്ങയുടെ നീര് തണുത്ത വെള്ളത്തില്‍ ചേര്‍ത്ത് ദിവസവും കുടിക്കുക. ഇത് ആര്‍ത്തവ നാളുകളില്‍ ഉണ്ടാവുന്ന വയറുവേദനയേയും മറ്റ് അസ്വസ്ഥതകളേയും ഇല്ലാതാക്കുന്നു.

പഴക്കം ചെന്ന തലവേദന

പഴക്കം ചെന്ന തലവേദന

ആപ്പിള്‍ തോല്‍ കളഞ്ഞ് അരിയുക. അല്‍പം ഉപ്പ് വിതറി രാവിലെ വെറും വയറ്റില്‍ ഇത് കഴിക്കുക. ഇത് എത്ര പഴകിയ തലവേദനയാണെങ്കില്‍ പോലും ഇല്ലാതാക്കുന്നു. പാര്ശ്വഫലങ്ങള്‍ ഏതുമില്ലാത്ത ഒറ്റമൂലിയാണ് ഇത്.

നെഞ്ചെരിച്ചില്‍

നെഞ്ചെരിച്ചില്‍

1/4 സ്പൂണ്‍ ബേക്കിംഗ് സോഡ വെള്ളത്തില്‍ കലക്കി കുടിക്കുക. ഇത് നെഞ്ചെരിച്ചിലിനേയും ദഹനസംബന്ധമായ പ്രശ്‌നത്തേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

നെല്ലിക്ക പാലുമായി ചേര്‍ത്ത് ദിവസവും കുടിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് രാവിലെ കഴിക്കുന്നതാണ് ഉചിതം. യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇതിനില്ല.

വായ്പ്പുണ്ണ്

വായ്പ്പുണ്ണ്

വാഴപ്പഴം തേന്‍ ചേര്‍ത്ത് ഉപയോഗിക്കുന്നത് പെട്ടന്ന് ആശ്വാസം നല്‍കും. ഇവ പേസ്റ്റ് രൂപത്തിലാക്കി വായ്പ്പുണ്ണുള്ള ഭാഗങ്ങളില്‍ തേക്കുക. രണ്ട് ദിവസം കൊണ്ട് തന്നെ വായ്പ്പുണ്ണെന്ന പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ കഴിയുന്നു.

 തൊണ്ടവേദന

തൊണ്ടവേദന

2-3 തുളസിയില വെള്ളത്തിലിട്ട് ചെറിയ തീയില്‍ തിളപ്പിച്ച് ഈ വെള്ളം കവിള്‍ക്കൊള്ളുക. ഇത് തൊണ്ട വേദനക്കുള്ള നല്ലൊരു ഒറ്റമൂലിയാണ്. തുളസിയാകട്ടെ ശരീരത്തിനുള്‍വശം ക്ലീന്‍ ചെയ്യുന്നതിനും സഹായിക്കുന്നു.

ആസ്ത്മ

ആസ്ത്മ

ഒരു ടേബിള്‍സ്പൂണ്‍ തേന്‍ അര ടേബിള്‍ സ്പൂണ്‍ കറുവപ്പട്ടയുമായി ചേര്‍ത്ത് രാത്രി കിടക്കുന്നതിന് മുമ്പായി കഴിക്കുക. ഇത് ആസ്ത്മയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ജലദോഷം

ജലദോഷം

ഓര്‍ഗാനിക് ആപ്പിള്‍ സിഡാര്‍ വിനീഗറും അല്‍പം ചുവന്ന മുളക്‌പൊടിയും അരകപ്പ് ചൂട് വെള്ളത്തില്‍ ചേര്‍ത്ത് ചൂടോടെ ദിവസം കുറഞ്ഞത് രണ്ട് തവണ കുടിക്കുക. മുളക് പൊടി വളരെ കുറഞ്ഞ അളവില്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ.

 താരന്‍

താരന്‍

പച്ചക്കര്‍പ്പൂരം വെളിച്ചെണ്ണയുമായി കലര്‍ത്തി എല്ലാ ദിവസവും രാത്രി ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പായി തലയില്‍ തേക്കുക. താരനെ എന്നന്നേക്കുമായി അകറ്റാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗ്ഗമാണിത്.

കറുത്തപാടുകള്‍

കറുത്തപാടുകള്‍

ഓറഞ്ച് ജ്യൂസ് ഗ്ലിസറിനുമായി ചേര്‍ത്ത് തേക്കുന്നത് ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ മാറാന്‍ സഹായിക്കും. മാത്രമല്ല മുഖത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

 അകാലനര

അകാലനര

ഉണക്കിയ നെല്ലിക്ക വെളിച്ചണ്ണയിലിട്ട് കരിയുന്നത് വരെ തിളപ്പിക്കുക. ഇത് ദിവസവും തേക്കുക. അകാല നര പോലുള്ള പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണിത്.

English summary

Quick and Simple Home Remedies You Must Know

Quick and Simple Home Remedies You Must Know read on.
Story first published: Saturday, November 25, 2017, 14:02 [IST]
X
Desktop Bottom Promotion