അടിവയറ്റിലെ കൊഴുപ്പ് കുറക്കും ഉറപ്പുള്ള പാനീയം

Posted By:
Subscribe to Boldsky

ശരീരത്തില്‍ അവിടവിടങ്ങളിലായി കാണപ്പെടുന്ന കൊഴുപ്പാണ് എപ്പോഴും പ്രശ്‌നമുണ്ടാക്കുന്നത്. ഇത് കാരണം വയറു കൂടുകയും തടി വര്‍ദ്ധിക്കുകയും ചെയ്യുന്നു. പലര്‍ക്കും കൊഴുപ്പ് കൂടുതന്നത് മാനസിക സമ്മര്‍ദ്ദത്തിലേക്ക് വരെ നയിക്കുന്നു. അടിവയറ്റിലെ കൊഴുപ്പാണ് ഇതില്‍ ഏറ്റവും വില്ലന്‍.

വയറ്റിനകത്തെ അസ്വസ്ഥതകള്‍ക്ക് ഉടനടി പരിഹാരം

പലപ്പോഴും ഇത്തരത്തിലുള്ള കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഭക്ഷണത്തിലും വ്യായാമത്തിലും എല്ലാം ശ്രദ്ധിച്ചാല്‍ അത് കൊഴുപ്പിനെ ഇല്ലാതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇനി അടിവയറ്റിലെ കൊഴുപ്പ് കുറക്കാന്‍ സഹായിക്കുന്ന ഒരു പാനീയമുണ്ട്. അതെന്താണെന്നും എങ്ങനെ തയ്യാറാക്കാമെന്നും നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

കുക്കുമ്പര്‍ ഒന്ന്, പൈനാപ്പിള്‍ മൂന്ന് കഷ്ണം, സെലറി ഒരു പിടി, പാഴ്സ്ലി അല്‍പം എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവ ഉപയോഗിച്ച് അടിവയറ്റിലെ കൊഴുപ്പ് ഇല്ലാതാക്കാം. എങ്ങനെയെന്ന് നോക്കാം.

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

നല്ല ശുദ്ധമായ വെള്ളത്തില്‍ പച്ചക്കറികളെല്ലാം തന്നെ വൃത്തിയായി കഴുകിയെടുക്കാം. ശേഷം വെള്ളരിക്ക വട്ടത്തില്‍ അരിഞ്ഞെടുക്കാം, ഇതോടൊപ്പം സെലറിയും പാഴ്സ്ലിയും ചെറിയ കഷ്ണങ്ങളാക്കി മാറ്റാം. ഇവയെല്ലാം കൂടി നല്ലതു പോലെ ബ്ലെന്‍ഡറിലിട്ട് അടിച്ചെ വെക്കാം.

ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

രാവിലെ വെറും വയറ്റില്‍ഈ ജ്യൂസ് ദിവസവും കഴിക്കുക. ഒരിക്കലും പഞ്ചസാര ഇതില്‍ ചേര്‍ക്കരുത്. ഉണ്ടാക്കിയ ശേഷം 15 മിനിട്ടിനുള്ളില്‍ തന്നെ ഈ പാനീയം കുടിക്കണം.

വിറ്റാമിന്‍ സമ്പുഷ്ടം

വിറ്റാമിന്‍ സമ്പുഷ്ടം

വിറ്റാമിന്‍ സമ്പുഷ്ടമാണ് ഈ പാനീയം എന്ന കാര്യത്തില്‍ സംശയം വേണ്ട. ഏഴ് ദിവസം തുടര്‍ച്ചയായി കുടിച്ചാല്‍ തന്നെ അടിവയറ്റിലെ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ കഴിയും എന്നത് അനുഭവസ്ഥരുടെ അഭിപ്രായമാണ്.

ശ്രദ്ധിക്കേണ്ട കാര്യം

ശ്രദ്ധിക്കേണ്ട കാര്യം

ഇതില്‍ തന്നെ ശ്രദ്ധിക്കേണ്ട കാര്യം ഇതാണ്. ഒരിക്കലും ദീര്‍ഘകാലത്തേക്ക് ഈ പാനീയം തയ്യാറാക്കി വെക്കരുത്. അതിലുപരി ഫ്രഷ് ആയിട്ടുള്ള കൂട്ടുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ. മാത്രമല്ല ശരീരം എന്തെങ്കിലും തരത്തിലുള്ള നെഗറ്റീവ് അടയാളം കാണിച്ചാല്‍ ഉടന്‍ തന്നെ ഇതിന്റെ ഉപയോഗം നിര്‍ത്താന്‍ ശ്രദ്ധിക്കേണ്ടതാണ്.

 കുക്കുമ്പര്‍

കുക്കുമ്പര്‍

ആരോഗ്യ സൗന്ദര്യ ഗുണങ്ങളുടെ കലവറയാണ് കുക്കുമ്പര്‍. തടി കുറക്കാനും വയറു കുറക്കാനും കുക്കുമ്പര്‍ സഹായിക്കുന്ന അത്രയും മറ്റൊരു പച്ചക്കറിയും സഹായിക്കില്ല എന്നതാണ് മറ്റൊരു കാര്യം.

 പൈനാപ്പിള്‍

പൈനാപ്പിള്‍

ദഹനസംബന്ധമായുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കൈതച്ചക്ക. കൈതച്ചക്കയിലുള്ള വിറ്റാമിനുകളും മറ്റും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്.

 കൊഴുപ്പിനെ ഉരുക്കിക്കളയുന്നു

കൊഴുപ്പിനെ ഉരുക്കിക്കളയുന്നു

കൊഴുപ്പിനെ ഉരുക്കിക്കളയാന്‍ സഹായിക്കുന്ന ഒന്നാണ് ഈ പാനീയം. രാവിലെ വെറുവയറ്റില്‍ ഇത് കഴിച്ചാല്‍ ശരീരത്തില്‍ അവിടവിടമായി അടിഞ്ഞിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കുന്നു.

English summary

Powerful method that burns abdominal fat

If you are looking to lose weight without affecting your health, we have good solution for that. This power ful method that burns abdominal fat
Story first published: Tuesday, July 11, 2017, 15:59 [IST]
Subscribe Newsletter