പല്ലു തേച്ച് 1 മണിക്കൂറില്‍ ആഹാരം ദോഷം!!

Posted By:
Subscribe to Boldsky

പല്ലിന്റെ ആരോഗ്യത്തിനെന്നു കരുതി നാം ചെയ്യുന്ന ചില കാര്യങ്ങള്‍ ചിലപ്പോള്‍ പല്ലിന്റെ ആരോഗ്യത്തിന് ദോഷം വരുത്തുന്നവയാണ്.

ദന്തസംരക്ഷണത്തില്‍ നാം വരുത്തുന്ന പിഴവുകളാണ് പലപ്പോഴും പല്ലിന്റെ ആരോഗ്യം കെടുത്തുന്നതു.

പല്ലിന്റെ ആരോഗ്യത്തെ കേടു വരുത്തുന്ന നമ്മുടെ ചില ശീലങ്ങളെക്കുറിച്ചറിയൂ,

പല്ലു തേച്ച് 1 മണിക്കൂറില്‍ ആഹാരം ദോഷം

പല്ലു തേച്ച് 1 മണിക്കൂറില്‍ ആഹാരം ദോഷം

വായ്‌നാറ്റത്തിനുള്ള പ്രധാനകാരണം നാക്കിലും മോണകളിലും പറ്റിപ്പിടിച്ചിരിക്കുന്ന അവശിഷ്ടങ്ങളാണ്‌, പല്ലുകളല്ല. അതിനാല്‍ നിങ്ങളുടെ ആരോഗ്യം മുഴുവന്‍ ഉപയോഗിച്ച്‌ പല്ലുതേയ്‌ച്ചത്‌ കൊണ്ട്‌ വായ്‌നാറ്റാം മാറില്ല. നാക്കിലും മോണയിലും പറ്റിപ്പിടിച്ചിരിക്കുന്ന ആഹാരാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുക. വ്യത്യാസം നിങ്ങള്‍ക്ക്‌ തന്നെ ബോദ്ധ്യമാകും.

പല്ലു തേച്ച് 1 മണിക്കൂറില്‍ ആഹാരം ദോഷം

പല്ലു തേച്ച് 1 മണിക്കൂറില്‍ ആഹാരം ദോഷം

പഞ്ചസാര പല്ലുകളുടെ ആരോഗ്യം നശിപ്പിക്കും. ഇത്‌ ശരീരത്തിലെ അസിഡുമായി കലര്‍ന്ന്‌ പല്ലുകളുമായി പ്രതിപ്രവര്‍ത്തിക്കും. പല്ലുകളുടെ ആരോഗ്യം നശിക്കുന്നതിലേക്കായിരിക്കും ഇത്‌ നയിക്കുക.

പല്ലു തേച്ച് 1 മണിക്കൂറില്‍ ആഹാരം ദോഷം

പല്ലു തേച്ച് 1 മണിക്കൂറില്‍ ആഹാരം ദോഷം

പല്ലുതേച്ച്‌ ഒരു മണിക്കൂറിനുള്ളില്‍ ആഹാരം കഴിച്ചാല്‍ പല്ലുകള്‍ ആസിഡുമായി സമ്പര്‍ക്കത്തിലേര്‍പ്പെടും. ഇത്‌ പല്ലുകളുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കും.

പല്ലു തേച്ച് 1 മണിക്കൂറില്‍ ആഹാരം ദോഷം

പല്ലു തേച്ച് 1 മണിക്കൂറില്‍ ആഹാരം ദോഷം

ഇന്ത്യയില്‍ ഫ്‌ളോസ്‌ ഇപ്പോഴും അത്ര വ്യാപകമല്ല. ഇതൊക്കെ അനാവശ്യമാണെന്ന്‌ ചിന്തിക്കുന്നവരാണ്‌ അധികവും. പല്ലിന്‌ ഇടയില്‍ കുടുങ്ങിയിരിക്കുന്ന വളരെ ചെറിയ അഹാരാവശിഷ്‌ഠം പോലും നിങ്ങളുടെ പല്ലുകളുടെ ആരോഗ്യത്തെ നശിപ്പിക്കുമെന്ന്‌ തിരിച്ചറിയുക. ഇത്തരം അവശിഷ്ടങ്ങളെല്ലാം നീക്കം ചെയ്യാന്‍ ഫ്‌ളോസ്‌ സഹായിക്കും.

പല്ലു തേച്ച് 1 മണിക്കൂറില്‍ ആഹാരം ദോഷം

പല്ലു തേച്ച് 1 മണിക്കൂറില്‍ ആഹാരം ദോഷം

ആഹാരം കഴിഞ്ഞുടന്‍ മൗത്ത്‌ വാഷ്‌ ഉപയോഗിക്കുന്നത്‌ സാധാരണയാണ്‌. വായ്‌നാറ്റം മാറ്റാനെന്ന പേരിലാണ്‌ പലരും ഇത്‌ ചെയ്യുന്നത്‌. മൗത്ത്‌ വാഷില്‍ അടങ്ങിയിരിക്കുന്ന ആസിഡ്‌ പല്ലുകളുമായി പ്രതിപ്രവര്‍ത്തിക്കും. അതിനാല്‍ ആഹാരം കഴിച്ച്‌ 45 മിനിറ്റിന്‌ ശേഷം മൗത്ത്‌ വാഷ്‌ ഉപയോഗിക്കുന്നതാണ്‌ അഭികാമ്യം.

പല്ലു തേച്ച് 1 മണിക്കൂറില്‍ ആഹാരം ദോഷം

പല്ലു തേച്ച് 1 മണിക്കൂറില്‍ ആഹാരം ദോഷം

രാത്രി പല്ലു തേയ്ക്കാതെ കിടക്കുന്ന ശീലം വായില്‍ ബാക്ടീരികള്‍ വളരാന്‍ ഇട വരുത്തുന്ന ഒന്നാണ്. പല്ലു കേടാകുക മാത്രമല്ല, വായനാറ്റത്തിനും കാരണമാകും.

English summary

Oral Care Mistakes That Hurts Our Teeth

Oral Care Mistakes That Hurts Our Teeth, Read more to know about,