ബീജത്തിന്റെ അളവ്‌ കൂട്ടാന്‍ പ്രകൃതിദത്ത വഴികള്‍

Posted By: Archana V
Subscribe to Boldsky

ബീജത്തിന്റെ അളവ്‌ കൂട്ടാന്‍ കഴിയുമോ ? ഇത്‌ സംബന്ധിച്ച്‌ ലഭ്യമാകുന്ന വിവരങ്ങള്‍ പലപ്പോഴും നിങ്ങളെ ആശയകുഴപ്പത്തില്‍ ആക്കുന്നുണ്ടാവാം. എങ്കില്‍ ഇനി വിഷമിക്കേണ്ടതില്ല, ബീജത്തിന്റെ അളവ്‌ കുറയാനുള്ള കാരണങ്ങള്‍ മനസിലാക്കി ഇതിന്‌ പരിഹാരം നല്‍കുന്ന ചില പ്രകൃതിദത്ത മാര്‍ഗങ്ങള്‍ വീട്ടില്‍ തന്നെ പരീക്ഷിച്ച്‌ നോക്കാം.

ബീജത്തിന്റെ അളവ്‌ സ്വാഭാവികമായി ഉയര്‍ത്താന്‍ സഹായിക്കുന്ന മാര്‍ഗങ്ങള്‍ എന്തെല്ലാമാണന്ന്‌ നോക്കാം.

ബീജത്തിന്റെ അളവ്‌ കുറയാനുള്ള പൊതുവായ കാരണങ്ങളെ കുറിച്ചും ഇതിന്‌ പരിഹാരം നല്‍കുന്ന ചില ഔഷധങ്ങളെ കുറിച്ചും ആണ്‌ ഇവിടെ പറയുന്നത്‌.

ബീജത്തിന്റെ അളവ്‌ ഉയര്‍ത്താനുള്ള വീട്ടുമരുന്നുകള്‍

വെളുത്തുള്ളി

വെളുത്തുള്ളി

ബീജത്തിന്റെ അളവ്‌ ഉയര്‍ത്താന്‍ സഹായിക്കുന്നത്‌ ഉള്‍പ്പടെ നിരവധി ആരോഗ്യ ഗുണങ്ങള്‍ വെളുത്തുള്ളിക്ക്‌ ഉണ്ട്‌. സംയോഗാസക്തിഉണ്ടാക്കുന്ന ഔഷധമായി ഇത്‌ പ്രവര്‍ത്തിക്കും.

 ഞെരിഞ്ഞില്‍

ഞെരിഞ്ഞില്‍

കാട്ടുപുല്ലായ ഞെരിഞ്ഞില്‍ കഴിക്കുന്നത്‌ ടെസ്റ്റോസ്‌റ്റിറോണിന്റെ അളവ്‌ ഉയര്‍ത്തും. എങ്ങനെയാണ്‌ ഇത്‌ ബീജത്തിന്റെ അളവ്‌ ഉയര്‍ത്തുന്നത്‌ എന്ന ചോദ്യത്തിന്‌ ഉത്തരം ഇല്ലെങ്കിലും, ഇത്‌ വളരെ ഫലപ്രദമാണ്‌.

ഞെരിഞ്ഞില്‍ തിരഞ്ഞെടുക്കും മുമ്പ്‌ മറ്റ്‌ മാര്‍ഗങ്ങള്‍ കൂടി പരീക്ഷിച്ച്‌ നോക്കുക

എയറോബിക്‌വ്യായാമം

എയറോബിക്‌വ്യായാമം

ബീജത്തിന്റെ അളവ്‌ സ്വാഭാവികമായി ഉയര്‍ത്താന്‍ സഹായിക്കുന്ന മികച്ച മാര്‍ഗങ്ങളില്‍ ഒന്നാണ്‌ എയറോബിക്‌ വ്യായാമം. എയറോബിക്‌ വ്യായാമത്തില്‍ ഏര്‍പ്പെടുന്നതിലൂടെ നിങ്ങളുടെ ശരീരത്തിന്റെ മൊത്തം ആരോഗ്യം മെച്ചപ്പെടും ഇതിന്റെ ഫലമായി സമ്മര്‍ദ്ദം കുറയുകയും ശാരീരിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുകയും ചെയ്യും. അങ്ങനെ ബീജത്തിന്റെ അളവ്‌ ഉയരും. ശരീര കോശങ്ങളിലേക്ക്‌ ഓക്‌സിജന്‍ എത്തിച്ചേരുന്നത്‌ മെച്ചപ്പെടുകയും ചെയ്യും.

ഡാമിയാന

ഡാമിയാന

ഫ്‌ളവനോയിഡ്‌, ഫെനോലിക്‌സ്‌, ഗ്ലൈക്കോസൈഡ്‌സ്‌, ട്രൈടെര്‍പെനോയ്‌ഡ്‌സ്‌ പോലുള്ള ഫൈറ്റോകെമിക്കലുകളുംഎണ്ണകളും ധാരാളം അടങ്ങിയിട്ടുള്ള പുഷ്‌പിക്കുന്ന കുറ്റിച്ചെടിയാണ്‌ ഡാമിയാന. ഡാമിയാനയുടെ ചില ഇനങ്ങളില്‍ കഫീനും അടങ്ങിയിട്ടുണ്ട്‌. ഡാമിയാനയെ കുറിച്ച്‌ പൂര്‍ണമായി മനസിലാക്കിയിട്ടില്ല, എങ്കിലും ആന്‍ക്‌സിയോലിറ്റിക്‌ അടങ്ങിയിട്ടുള്ള ഇവയ്‌ക്ക്‌ ബീജത്തിന്റെ അളവ്‌ ഉയര്‍ത്താനുള്ള ശേഷി ഉണ്ട്‌.

സിങ്ക്‌

സിങ്ക്‌

ബീജത്തിന്റെ അളവ്‌ കൂട്ടാന്‍ സാധാരണ ഉപയോഗിക്കുന്ന സപ്ലിമെന്റുകളില്‍ ഒന്നാണ്‌ സിങ്ക്‌. ബീജത്തിന്റെ അളവ്‌ 74 ശതമാനത്തോളം ഉയര്‍ത്താന്‍ സിങ്കിന്‌ കഴിഞ്ഞേക്കുമെന്ന്‌ വിവിധ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്‌. അസാധാരണമായി ഉണ്ടാകുന്ന ബീജത്തിലും അല്‍പം ഉയര്‍ന്ന നിരക്കാണിത്‌. ഡിഎന്‍എയുടെ നിര്‍മാണത്തിലെ പ്രധാന ഘടകമായ സിങ്ക്‌ ആരോഗ്യമുള്ള ബീജം ഉണ്ടാകാന്‍ വളരെ ആവശ്യമാണ്‌.

 അനെയറോബിക്‌ വ്യായാമങ്ങള്‍

അനെയറോബിക്‌ വ്യായാമങ്ങള്‍

എയറോബിക്‌ വ്യായാമങ്ങളെ അപേക്ഷിച്ച്‌ വ്യത്യസ്‌ത തരത്തിലുളള ഗുണങ്ങള്‍ എയറോബിക്‌ വ്യായാമങ്ങള്‍ ലഭ്യമാക്കും. എയറോബിക്‌ വ്യായാമങ്ങളിലെ പോലെ ദീര്‍ഘകാലം കോശങ്ങള്‍ക്ക്‌ ഓക്‌സിജന്‍ ലഭ്യമാക്കുക മാത്രമല്ല അനെയറോബിക്‌ വ്യായാമങ്ങള്‍ ചെയ്യുന്നത്‌ . മറിച്ച്‌ പേശികള്‍ക്ക്‌ ബലം നല്‍കുകയും ശരീരത്തിന്‌ പൂര്‍ണമായി ആരോഗ്യം നല്‍കുകയും ചെയ്യുന്നതിന്‌ ഒപ്പം ടെസ്റ്റോസ്‌റ്റിറോണില്‍ വര്‍ധന വരുത്തുകയും ചെയ്യും. രണ്ട്‌ തരത്തിലുള്ള വ്യായാമങ്ങളും സംയോജിപ്പിച്ച്‌ ചെയ്യുന്നത്‌ മികച്ച ഫലം നല്‍കും.

മദ്യപാനം നിയന്ത്രിക്കുക

മദ്യപാനം നിയന്ത്രിക്കുക

മദ്യം നിങ്ങളുടെ ശരീരത്തില്‍ തീവ്രവികാരം ഉണര്‍ത്തും. ഇതിന്റെ ഫലമായി ഉണ്ടാകുന്ന സമ്മര്‍ദ്ദം ബീജത്തിന്റെ അളവ്‌ കുറയാന്‍ കാരണമാകും. മദ്യപാനം നിയന്ത്രിക്കുന്നതിലൂടെ ക്ഷോഭം അടക്കാന്‍ കഴിയും അങ്ങനെ ശരീരം സധാരണ നിലയിലേക്ക്‌ എത്തുകയും ബീജോത്‌പാദനത്തിന്റെ അളവ്‌ ഉയരുകയും ചെയ്യും.

സ്വയംഭോഗം കുറയ്‌ക്കുക

സ്വയംഭോഗം കുറയ്‌ക്കുക

സ്വയംഭോഗത്തിന്റെ ഫലമായി സ്‌ഖലനം ചെയ്യുന്ന ബീജത്തിന്റെ അളവ്‌ കുറയാറുണ്ട്‌. പിന്നീട്‌ ബീജം പുനര്‍നിര്‍മിക്കാന്‍ സമയം എടുക്കുന്നതാണ്‌ കാരണം. കൂടുതല്‍ സ്‌ഖലനം സംഭവിച്ചാല്‍ ബീജത്തിന്റെ അളവ്‌ അത്രയും കുറയും എന്നര്‍ത്ഥം. അതിനാല്‍ സ്വയംഭോഗം ബീജത്തിന്റെ അളവ്‌ കുറയാന്‍ കാരണമാകും.

പഴങ്ങള്‍

പഴങ്ങള്‍

പഴങ്ങള്‍ ബീജത്തിന്റെ അളവ്‌ കൂട്ടാന്‍ ഫലപ്രദമാണ്‌. ഇതില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്‌ എന്നതാണ്‌ പ്രധാന കാരണം. അതിനാല്‍ പഴം കഴിക്കുന്നതിലൂടെ ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ ലഭിക്കുകയും അതുവഴി ബീജോത്‌പാദനം ഉയരുകയും ചെയ്യും .കൂടാതെ ലൈംഗിക ഹോര്‍മോണുകളെ നിയന്ത്രിക്കുന്ന എന്‍സൈമുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ടാവാം. ഇതും ബീജത്തിന്റെ അളവ്‌ ഉയര്‍ത്താന്‍ സഹായിക്കും.

മാതളനാരങ്ങ

മാതളനാരങ്ങ

ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുള്ള മാതളനാരങ്ങ ബീജോത്‌പാദനം മെച്ചപ്പെടുത്തും. മാതളനാരങ്ങയില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റുകള്‍ ഉപാപചയത്തിന്റെ ഫലമായി ഉണ്ടാകുന്ന പ്രതിപ്രവര്‍ത്തന ശേഷിയുള്ള ഓക്‌സിജന്‍ ഗണത്തെ നിയന്ത്രിക്കുകയും രക്തത്തില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്യും. അതിനാല്‍ സമ്മര്‍ദ്ദം അനുഭവപ്പെടുന്നത്‌ സാധാരണയിലും വളരെ കുറവായിരിക്കും .

ഭക്ഷണക്രമം മെച്ചപ്പെടുത്തുക

ഭക്ഷണക്രമം മെച്ചപ്പെടുത്തുക

ഭക്ഷണക്രമം മികച്ചതല്ലെങ്കിലും ബീജത്തിന്റെ അളവില്‍ കുറവുണ്ടാകും. , അതിനാല്‍ ധാരാളം പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തി ഭക്ഷണക്രമം മെച്ചപ്പെടുത്തുക. പഞ്ചസാരയുടെയും കൊഴുപ്പിന്റെയും അളവ്‌ കുറയ്‌ക്കുക. മത്സ്യം, അന്നജമില്ലാത്ത പച്ചക്കറികല്‍ , പഴങ്ങള്‍ എന്നിവ ധാരാളം കഴിക്കുന്നതിലൂടെ ബീജത്തിന്റെ അളവ്‌ മെച്ചപ്പെടുത്താം.

ടെസ്റ്റസിന്റെ തണുപ്പ്‌ നിലനിര്‍ത്തുക

ടെസ്റ്റസിന്റെ തണുപ്പ്‌ നിലനിര്‍ത്തുക

ശരീരത്തില്‍ നിന്നും വ്യത്യസ്‌തമായാണ്‌ ടെസ്റ്റസിന്റെ ഊഷ്‌മാവ്‌ നിയന്ത്രിക്കുന്നത്‌. ബീജകോശങ്ങള്‍ക്ക്‌ സംവേദനക്ഷമത കൂടുതലാണ്‌ . അതിനാല്‍ ഊഷ്‌മാവ്‌ കൂടുന്നതിന്‌ അനുസരിച്ച്‌ അളവ്‌ കുറയും. അത്ര എളുപ്പമല്ല എങ്കിലും സാധാരണയിലും കൂടുതലായി ടെസ്റ്റസിന്റെ തണുപ്പ്‌ നിലനിര്‍ത്താന്‍ ശ്രമിക്കുന്നത്‌ ബീജത്തിന്റെ എണ്ണം കൂടാന്‍ സഹായിക്കും. അതേസമയം ഇത്‌ മാത്രമാണ്‌ ഏക മാര്‍ഗം എന്ന്‌ കരുതരുത്‌.

പുകവലി ഉപേക്ഷിക്കുക

പുകവലി ഉപേക്ഷിക്കുക

പുകവലി ശരീരത്തിന്‌ പലതരത്തില്‍ സമ്മര്‍ദ്ദം നല്‍കാറുണ്ട്‌. ഇതെല്ലാം ബീജത്തിന്റെ അളവ്‌ കുറയാന്‍ കാരണമാകും. പുകവലി ഉപേക്ഷിക്കുന്നത്‌ ബീജത്തിന്റെ അളവ്‌ ഉയരാന്‍ കാരണമായേക്കും. ദീര്‍ഘകാല ആരോഗ്യത്തിനും ഇത്‌ ഗുണകരമാകും. പുകവലിക്കുന്നവരുടെ രക്തത്തിലെ ഓക്‌സിജന്റെ അളവ്‌ പുകവലിക്കാത്തവരേക്കാള്‍ കുറവായിരിക്കും. രക്തത്തിലെ ഓക്‌സിജന്റെ സാന്നിദ്ധ്യം ആരോഗ്യത്തിന്‌ വളരെ പ്രധാനമാണ്‌.

സമ്മര്‍ദ്ദം നിയന്ത്രിക്കുക

സമ്മര്‍ദ്ദം നിയന്ത്രിക്കുക

ബീജത്തിന്റെ എണ്ണം ക്രമീകരിക്കുന്ന പ്രവണത എങ്ങനെയാണന്ന്‌ ശ്രദ്ധിച്ചിട്ടുണ്ടോ? ബീജോത്‌പാദനം കുറയാന്‍ സമ്മര്‍ദ്ദം കാരണമാകും. കാര്യങ്ങള്‍ ശരിയായ രീതിയിലല്ല എന്ന സൂചനയാണിത്‌ നല്‍കുന്നത്‌. പ്രവര്‍ത്തന സ്ഥിരത നഷ്ടമാകുന്നതോടെ ജീവന്‍ നിലനിര്‍ത്തുന്നതിന്‌ വേണ്ടിയായിരിക്കും ശരീരം സ്രോതസ്സുകളെല്ലാം ഏകോപിപ്പിക്കുക- അല്ലാതെ ഉത്‌പാദനത്തിന്‌ വേണ്ടിയായിരിക്കില്ല. ഇത്‌ ബീജത്തിന്റെ അളവ്‌ കുറയാന്‍ കാരണാകും.

 സൂര്യകാന്തിയും മത്തക്കുരുവും

സൂര്യകാന്തിയും മത്തക്കുരുവും

സൂര്യകാന്തിയിലും മത്തക്കുരുവിലും കോശപാളി നിര്‍മ്മിക്കുന്നതിന്‌ ശരീരത്തിന്‌ ആവശ്യമായ ആരോഗ്യദായകമായ കൊഴുപ്പ്‌ ധാരാളം അടങ്ങിയിട്ടുണ്ട്‌. ബീജങ്ങള്‍ക്ക്‌ ധാരാളം കോശപാളികള്‍ ആവശ്യമാണ്‌.

ശരീരത്തിനാവശ്യമായ കൊഴുപ്പ്‌ സസ്യഎണ്ണ പോലുള്ള ആരോഗ്യദായകങ്ങളായ ഭക്ഷ്യവസ്‌തുക്കളില്‍ നിന്നും നേടാന്‍ ശ്രമിക്കുക. കൃത്രിമ എണ്ണയില്‍ നിന്നും അനാരോഗ്യത്തിന്‌ കാരണമാകുന്ന ഭക്ഷണങ്ങളില്‍ നിന്നോ ആകരുത്‌.

മക്ക വേര്‌

മക്ക വേര്‌

പരമ്പരാഗത ഔഷധങ്ങളില്‍ ഉപയോഗിക്കുന്ന ഒരു വേരാണ്‌ മക്ക. പുരുഷ ലൈംഗിക ഹോര്‍മോണ്‍ , പ്രത്യേകിച്ച്‌ ടെസ്‌റ്റോസ്‌റ്റിറോണ്‍ നിയന്ത്രിക്കാനുള്ള ശേഷി ഇതിനുണ്ടെന്ന്‌ അടുത്തിടെ കണ്ടെത്തിയിരുന്നു. പുരുഷന്‍മാരിലെ ലൈംഗിക ആസക്തിയും ബീജത്തിന്റെ അളവും മെച്ചപ്പെടുത്താന്‍ ഇത്‌ എല്ലാദിവസവും കഴിക്കുന്നത്‌ നല്ലതാണ്‌. മക്കയെ സംബന്ധിച്ചുള്ള പല ചോദ്യങ്ങള്‍ക്കും ഉത്തരം ഇല്ല എങ്കിലും ബീജത്തിന്റെ അളവ്‌ ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ഇത്‌ പരീക്ഷിച്ച്‌ നോക്കാം.

 അശ്വഗന്ധം

അശ്വഗന്ധം

മക്ക പോലുള്ള മറ്റൊരു ഔഷധമാണ്‌ അശ്വഗന്ധം. നൂറ്റാണ്ടുകളായി പരമ്പരാഗത ഔഷധങ്ങളില്‍ ഇത്‌ ഉപയോഗിച്ചു വരുന്നുണ്ട്‌. ബീജത്തിന്റെ ഗുണം മെച്ചപ്പെടുത്താനും ശുക്ലത്തിന്റെയും ബീജത്തിന്റെയും അളവ്‌ ഉയര്‍ത്താനും അശ്വഗന്ധം നല്ലതാണന്ന്‌ അടത്തിടെ നടന്ന പഠനം പറയുന്നു. ബീജത്തിന്റെ അളവ്‌ കൂട്ടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അശ്വഗന്ധം പരീക്ഷിച്ച്‌ നോക്കാം.

English summary

Natural Ways To Increase Sperm Count

Natural Ways To Increase Sperm Count