പല്ല് വേദനക്ക് ഉടന്‍ പരിഹാരം വീട്ടില്‍ തന്നെ

Posted By:
Subscribe to Boldsky

പല്ല് വേദന ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. പലപ്പോഴും പല്ല് വേദനയാണ് നമ്മളില്‍ പലരും ബുദ്ധിമുട്ടിക്കുന്നത്. വേദനസംഹാരികള്‍ പല്ല് വേദനക്ക് പരിഹാരം കാണുമ്പോള്‍ അതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങളെക്കുറിച്ച് പലരും ചിന്തിക്കാറില്ല. എന്നാല്‍ വീട്ടുവൈദ്യത്തിലൂടെ പല്ല് വേദനക്ക് ഇനി നിഷമങ്ങള്‍ക്കുള്ളില്‍ തന്നെ പരിഹാരം കാണാം.

തലവേദന കൂട്ടും ഭക്ഷണങ്ങള്‍ ഇവ, ഒഴിവാക്കാന്‍ മടി?

എന്തൊക്കെ വീട്ടുമാര്‍ഗ്ഗങ്ങളിലൂടെ പല്ല് വേദനക്ക് പരിഹാരം കാണാം എന്ന് നോക്കാം. പല്ല് വേദനയുടെ പ്രധാന കാരണങ്ങള്‍ കാവിറ്റി, ദന്തക്ഷയം എന്നതാണ്. മാത്രമല്ല ഇത്തരം പ്രശ്‌നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് ദന്തസംരക്ഷണത്തിനും പല്ല് വേദനയെ അകറ്റാനും ചില നിമിഷ പരിഹാരമാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

 കര്‍പ്പൂരതുളസി ചായ

കര്‍പ്പൂരതുളസി ചായ

കര്‍പ്പൂര തുളസി കൊണ്ടുണ്ടാക്കുന്ന ചായയാണ് ഒന്ന്. ഇത് പല്ല് വേദന ഉള്ള സമയത്ത് കുടിച്ചാല്‍ പല്ല് വേദനക്ക് ഉടന്‍ തന്നെ ആശ്വാസം നല്‍കും. ഇതിലുള്ള ആന്റി സെപ്റ്റിക് പ്രോപ്പര്‍ട്ടീസ് ആണ് വേദന കുറയാന്‍ കാരണമാകുന്നത്.

ഗ്രാമ്പൂ ഓയില്‍

ഗ്രാമ്പൂ ഓയില്‍

ഗ്രാമ്പൂ ഓയില്‍ ആണ് മറ്റൊന്ന്. ഇത് മോണകളില്‍ പല്ല് വേദനക്ക് കാരണമാകുന്ന പ്രശ്‌നങ്ങളെ വേരോടെ ഇല്ലാതാക്കുന്നു. ഇതോടൊപ്പം അല്‍പം വെളിച്ചെണ്ണ കൂടി മിക്‌സ് ചെയ്ത് പുരട്ടിയാല്‍ ഫലം ഇരട്ടിയാവും.

മഞ്ഞള്‍ പേസ്റ്റ്

മഞ്ഞള്‍ പേസ്റ്റ്

മഞ്ഞള്‍ സര്‍വ്വ രോഗ നിവാരിണിയാണ്. മഞ്ഞള്‍ പേസ്റ്റ് ഉപയോഗിച്ച് പല്ല് തേക്കുന്നത് പല്ല് വേദനക്ക് ഉടന്‍ പരിഹാരം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് ആന്റി വൈറല്‍ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്.

ഇഞ്ചി ചുവന്ന മുളക് പേസ്റ്റ്

ഇഞ്ചി ചുവന്ന മുളക് പേസ്റ്റ്

ഇഞ്ചി ചുവന്ന മുളക് പേസ്റ്റ് ഉപയോഗിച്ച് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം. ഇത് നല്ലതു പോലെ അരച്ച് വേദനയുള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കാം. ഇത് പല്ല് വേദനയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 കുന്തിരിക്കം

കുന്തിരിക്കം

കുന്തിരിക്കവും പല്ല് വേദനക്ക് ഫലപ്രദമായ മാര്‍ഗ്ഗമാണ്. കുന്തിരിക്കം രണ്ട് കപ്പ് വെള്ളത്തില്‍ തിളപ്പിച്ച് അത് കൊണ്ട് വായ് കഴുകിയാല്‍ മതി. ഇത് പല്ല് വേദനയെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.

പച്ച വെളുത്തുള്ളി

പച്ച വെളുത്തുള്ളി

പല്ല് വേദന കഠിനമായ അവസ്ഥയില്‍ പച്ച വെളുത്തുള്ളി ഒരു കഷ്ണം കടിച്ച് പിടിക്കുക. അത് പല്ല് വേദനയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല വെളുത്തുള്ളിയോടൊപ്പം അല്‍പം ഉപ്പും മിക്‌സ് ചെയ്ത് കഴിക്കാം.

ഐസ്

ഐസ്

പല്ല് വേദന പരിഹരിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഐസ്. പല്ല് വേദനയുള്ള സ്ഥലത്ത് ഐസ് ക്യൂബ് കടിച്ച് പിടിച്ചാല്‍ മതി. ഇത് പല്ല് വേദനയെ പരിഹരിക്കുന്നു.

English summary

Natural Toothache Remedies

All Natural Toothache Remedies Your Dentist Doesn’t Want You to Know About.
Story first published: Saturday, August 5, 2017, 12:46 [IST]
Subscribe Newsletter