For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേദന മാറ്റാന്‍ അടുക്കളയില്‍ നിമിഷ പരിഹാരം

അടുക്കളയിലുണ്ടാകുന്ന വേദന സംഹാരികളും അവയുടെ പ്രതിവിധികളും നോക്കാം.

|

വേദന എപ്പോള്‍ ആര്‍ക്ക് എങ്ങനെ വരുമെന്ന് മുന്‍കൂട്ടി പറയാന്‍ കഴിയില്ല. പലപ്പോഴും അപ്രതീക്ഷിതമായി നമുക്കുണ്ടാകുന്ന പല വിദനകളുടേയും ഫലം അവളരെ ദുരന്തപൂര്‍ണമായിരിക്കും. എന്നാല്‍ നമുക്കറിയാത്ത ഒരു രഹസ്യമുണ്ട്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന പല വേദനകളും ഇല്ലാതാക്കാനുള്ള ഒറ്റമൂലി അടുക്കളയില്‍ ഉണ്ടെന്നത് തന്നെ.

ഭക്ഷണത്തിനായി മാത്രം അല്ല അടുക്കള നല്ല വേദന സംഹാരികളുടെ കലവറ കൂടിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം അത്രയേറെ ഗുണകരമായ കാര്യങ്ങളാണ് അടുക്കളയില്‍ ഉള്ളത്. ഏതൊക്കെ വേദന സംഹാരികള്‍ അടുക്കളയില്‍ നമുക്ക് ഗുണകരമാണ് എന്ന് നോക്കാം.

 മസില്‍ വേദന- ഇഞ്ചി

മസില്‍ വേദന- ഇഞ്ചി

അപ്രതീക്ഷിതമായിട്ടായിരിക്കും മസില്‍ വേദനയെന്ന വില്ലന്‍ പിടികൂടുന്നത്. എന്നാല്‍ ഇതിനെ നിമിഷ നേരം കൊണ്ട് ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ് ഇഞ്ചി. വേദന വരുമ്പോള്‍ ഉടന്‍ തന്നെ അല്‍പം ഇഞ്ചി എടുത്ത് കടിച്ച് തിന്നുക. ഇത് മസില്‍ വേദനയെ ഇല്ലാതാക്കും.

പല്ല് വേദന- കരയാമ്പൂ

പല്ല് വേദന- കരയാമ്പൂ

പല്ല് വേദനയും പലരുടേയും ആരോഗ്യത്തെ പ്രശ്‌നത്തിലാക്കുന്ന ഒന്നാണ്. പല്ല് വേദന വന്നെന്നു കണ്ടാല്‍ അല്ലെങ്കില്‍ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഒരു കഷ്ണം കരയാമ്പൂ എടുത്ത് പല്ലിനിടയില്‍ വെയ്ക്കാം.

നെഞ്ചെരിച്ചില്‍- ആപ്പിള്‍ സിഡാര്‍ വിനീഗര്‍

നെഞ്ചെരിച്ചില്‍- ആപ്പിള്‍ സിഡാര്‍ വിനീഗര്‍

നെഞ്ചെരിച്ചില്‍ ദഹനപ്രശ്‌നങ്ങളുടെ ഭാഗമായി പലരേയും ബുദ്ധിമുട്ടുയ്ക്കുന്ന ഒന്നാണ്. എന്നാല്‍ നെഞ്ചെരിച്ചില്‍ കണ്ടാല്‍ ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ എട്ട് ഔണ്‍സ് വെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കാം.

ചെവി വേദന- വെളുത്തുള്ളി

ചെവി വേദന- വെളുത്തുള്ളി

ചെവി വേദനയാണ് മറ്റൊരു പ്രശ്‌നം. ചെവി വേദന വന്നാല്‍ വെളുത്തുള്ളി ചൂടാക്കി അതിന്റെ നീര് ചെവിയില്‍ ഒഴിക്കാം. ഇത് ചെവി വേദനയെ ഉടന്‍ തന്നെ ഇല്ലാതാക്കും.

 സന്ധിവേദന- ചെറി

സന്ധിവേദന- ചെറി

സന്ധിവേദന പ്രായമായവരെ ബുദ്ധിമുട്ടിലാക്കും. എന്നാല്‍ ഇനി സന്ധി വേദന വന്നാല്‍ ഉടന്‍ തന്നെ അല്‍പം ചെറി എടുത്ത് കഴിയ്ക്കാം. ഇത് സന്ധി വേദനയെ ഇല്ലാതാക്കും.

വയറുവേദന- മത്സ്യം

വയറുവേദന- മത്സ്യം

വയറുവേദനയ്ക്ക് പരിഹാരം മത്സ്യമോ? ഞെട്ടണ്ട സത്യമാണ്. കാരണം വയറു വേദന വരുമ്പോള്‍ മത്തി, അയല, കോര തുടങ്ങിയ മത്സ്യങ്ങള്‍ കഴിയ്ക്കാം. നല്ല വേദന സംഹാരികളാണ് ഇവ എന്ന കാര്യത്തില്‍ സംശയം വേണ്ട.

 ആര്‍ത്തവ വേദന- തൈര്

ആര്‍ത്തവ വേദന- തൈര്

ആര്‍ത്തവ വേദന സ്ത്രീകളെ ബുദ്ധിമുട്ടിലാക്കുന്ന ഒന്നാണ്. ഇതിനെ പ്രതിരോധിയ്ക്കാനും പരിഹാരം കാണാനും തൈര് നല്ലതാണ്. ഇത് നാഡീഞരമ്പ് വ്യവസ്ഥകളെ ആയാസരഹിതമാക്കുകയും ഹോര്‍മോണ്‍ മാറ്റങ്ങളില്‍ സഹായിക്കുകയും ചെയ്യുന്നു.

ആര്‍ത്രൈറ്റിസ്- മഞ്ഞള്‍

ആര്‍ത്രൈറ്റിസ്- മഞ്ഞള്‍

ആര്‍ത്രൈറ്റിസ് പോലുള്ള രോഗങ്ങള്‍ക്ക് ശക്തമായ വേദനയായിരിക്കും ഫലം. ഇവയെ പ്രതിരോധിയ്ക്കാന്‍ ദിവസവും കാല്‍ ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍ കഴിയ്ക്കാം.

 സ്ത്രീകളിലെ വയറുവേദന-ഓട്‌സ്

സ്ത്രീകളിലെ വയറുവേദന-ഓട്‌സ്

സ്ത്രീകളില്‍ ഗര്‍ഭപാത്രത്തിനകത്തുണ്ടാകുന്ന പല പ്രശ്‌നങ്ങള്‍ക്കും വേദന അതി കഠിനമായിരിക്കും. എന്നാല്‍ ഇതിനെ പ്രതിരോധിയ്ക്കാന്‍ ഓട്‌സ് കഴിയ്ക്കുന്നത് നല്ലതാണ്.

കാല്‍വേദന- ഉപ്പ്

കാല്‍വേദന- ഉപ്പ്

പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും കാല്‍ വേദനയും കാലില്‍ നീര് വെയ്ക്കുന്നതും പലരിലും പതിവായിരിക്കും. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ അല്‍പം ചൂടുവെള്ളത്തില്‍ ഉപ്പിട്ട് കുതിര്‍ത്തി അത് കൊണ്ട് കാല്‍ കഴുകുന്നത് നല്ലതായിരിക്കും. ഇത് വേദനയെ കുറയ്ക്കുന്നു.

ദഹനപ്രശ്‌നം- കൈതച്ചക്ക

ദഹനപ്രശ്‌നം- കൈതച്ചക്ക

ദഹന പ്രശ്‌നങ്ങള്‍ പലപ്പോഴും പലരേയും ബുദ്ധിമുട്ടിലാക്കുന്നു. എന്നാല്‍ ഇതിനെ പ്രതിരോധിയ്ക്കാന്‍ കൈതച്ചക്ക കഴിയ്ക്കുന്നത് നല്ലതാണ്. ഇത് 24 മണിക്കൂര്‍ കൊണ്ട് പൂര്‍ണമായും ഈ അസ്വസ്ഥതയെ ഇല്ലാതാക്കുന്നു.

മസില്‍ വേദന-കര്‍പ്പൂരതുളസി

മസില്‍ വേദന-കര്‍പ്പൂരതുളസി

മസില്‍ വേദന പലര്‍ക്കും ഉണ്ടാകാറുണ്ട്. പുരുഷന്‍മാരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ കര്‍പ്പൂര തുളസി എണ്ണ കൊണ്ട് തടവിയാല്‍ മതി.

പുറംവേദന- മുന്തിരി

പുറംവേദന- മുന്തിരി

പുറം വേദനയെ ഇല്ലാതാക്കാന്‍ മുന്തിരി കഴിയ്ക്കാവുന്നതാണ്. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ഡാമേജ് ആയികിടക്കുന്ന കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യും.

പാദത്തിലെ വേദന- തക്കാളിജ്യൂസ്

പാദത്തിലെ വേദന- തക്കാളിജ്യൂസ്

പലര്‍ക്കും പാദത്തിന്റെ അടിഭാഗത്ത് അതികഠിനമായ വേദന ഉണ്ടാവും. നടക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ അത് മടമ്പുകളിലേക്കും വ്യാപിക്കുന്നു. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ തക്കാളി ജ്യൂസ് ഉത്തമമാണ്.

മൈഗ്രേയ്ന്‍- കാപ്പി

മൈഗ്രേയ്ന്‍- കാപ്പി

ഇന്നത്തെ കാലത്ത് ജീവിത ശൈലീ രോഗമായി മാറിക്കഴിഞ്ഞു മൈഗ്രേയ്ന്‍. മൈഗ്രേയ്ന്‍ ഇല്ലാതാക്കാന്‍ കാപ്പി കുടിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ഇത് നിമിഷങ്ങള്‍ കൊണ്ട് തന്നെ മൈഗ്രേയ്ന്‍ ഇല്ലാതാക്കും.

 സ്തനങ്ങളിലെ വേദന-ചണവിത്ത്

സ്തനങ്ങളിലെ വേദന-ചണവിത്ത്

സ്തനങ്ങളിലെ വേദനയ്ക്ക് ചണവിത്താണ് പരിഹാരം. മൂന്ന് ടേബിള്‍ സ്പൂണ്‍ ചണവിത്ത് നിങ്ങളുടെ ഭക്ഷണത്തിന്റെ കൂടെ സ്ഥിരമാക്കുക. ഇത് സ്തനങ്ങളിലെ വേദന ഇല്ലാതാക്കും.

 വായിലെ വ്രണം-തേന്‍

വായിലെ വ്രണം-തേന്‍

വായിലെ വ്രണം കാരണം ഉണ്ടാവുന്ന മുറിവുകള്‍ മാറുന്നതിനും വേദനയ്ക്കും പരിഹാരമാണ് തേന്‍. തേന്‍ പുരട്ടുന്നത് വായിലെ വ്രണത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കും.

 സൈനസ്- റാഡിഷ്

സൈനസ്- റാഡിഷ്

സൈനസ് പ്രശ്‌നം കൊണ്ട് വലയുന്നവര്‍ക്ക് പരിഹാരമാണ് റാഡിഷ്. സൈനസ് കാരണം നെറ്റിയുടെ ഇരുവശത്തും മൂക്കിന്റെ സൈഡിലും ഉണ്ടാവുന്ന പ്രശ്‌നങ്ങളെ റാഡിഷ് പരിഹരിയ്ക്കുന്നു.

English summary

Natural Painkillers In Your Kitchen

People turn to eating processed food which has little or no nutritional value. We eat corn, wheat, rice, and soy instead of healthy foods which have heath benefits. Natural Painkillers In Your Kitchen.
Story first published: Tuesday, February 14, 2017, 16:35 [IST]
X
Desktop Bottom Promotion