For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓരോ നഖത്തിനു പിന്നിലും ഓരോ രോഗങ്ങള്‍

ഗുരുതരമായ രോഗങ്ങള്‍ക്ക് സൂചന നല്‍കുന്നത് നഖത്തിലൂടെയാണ്. എങ്ങനെയൊന്ന് നോക്കാം.

|

നഖത്തിന്റെ നീളവും ഷേപ്പും എല്ലാം നമ്മള്‍ അതീവ ശ്രദ്ധയോട് കൂടി നമ്മള്‍ നോക്കാറുണ്ടെങ്കിലും പലപ്പോഴും നഖത്തിന്റെ നിറം മാത്രം പലരും ശ്രദ്ധിക്കാറില്ല. എന്നാല്‍ നഖം നല്‍കുന്ന ചില സൂചനകള്‍ പലപ്പോഴും പല വിധത്തിലാണ് നമ്മളെ ബാധിയ്ക്കുന്നത്. നിങ്ങളുടെ നഖവും വിരലും എല്ലാം പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ് മുന്നോട്ട് വെയ്ക്കുന്നത്. അത്താഴം കഴിയ്ക്കുന്ന സമയം ആയുസ്സ് നിശ്ചയിക്കും

നഖത്തിന്റെ വളര്‍ച്ച പോലും പ്രശ്‌നത്തിലാകുന്ന അവസ്ഥയാണ് ഉള്ളത്. മാസത്തില്‍ 3.5 മില്ലി മീറ്ററാണ് ആരോഗ്യകരമായ നഖത്തിന്റെ വളര്‍ച്ച. എന്നാല്‍ ഇത്രയും വളര്‍ന്നില്ലെങ്കില്‍ പോഷകക്കുറവും, പ്രായാധിക്യം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളും എന്ന് വേണ്ട പല പ്രശ്‌നങ്ങളും ഇതിന് പിന്നിലുണ്ട് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഈ അവസ്ഥയുള്ളവര്‍ ഒരിക്കലും ഇഞ്ചി ഉപയോഗിക്കരുത്

 നഖത്തിന്റെ ആരോഗ്യം

നഖത്തിന്റെ ആരോഗ്യം

നഖത്തിന്റെ ആരോഗ്യവും മാറ്റവും നോക്കി എങ്ങനെ രോഗങ്ങളെ കണ്ടു പിടിയ്ക്കാം എന്നറിയാമോ? ഓരോരുത്തരുടേയും നഖം ഓരോ വിധത്തിലാണ്. നഖത്തിലെ ഈ മാറ്റങ്ങള്‍ കണ്ടു പിടിച്ച ഉടന്‍ തന്നെ ഡോക്ടറെ സമീപിച്ചാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നത്തില്‍ നിന്ന് നിങ്ങള്‍ക്ക് രക്ഷപ്പെടാം.

സോറിയാസിസ്, പ്രമേഹം, തൈറോയ്ഡ്

സോറിയാസിസ്, പ്രമേഹം, തൈറോയ്ഡ്

ഇത് മൂന്നും ഒരുമിച്ച് വരും എന്നല്ല അര്‍ത്ഥം. നഖത്തിന്റെ നിറം മഞ്ഞ നിറമായാല്‍ പ്രത്യേകിച്ച് മോതിരവിരലിന്റെ നിറം മഞ്ഞ നിറമാണെങ്കില്‍ ഈ രോഗങ്ങളെ ഒന്ന് കരുതിയിരിയ്ക്കുന്നത് നല്ലതാണ്.

 ഹൈപ്പോതൈറോയ്ഡിസം, വിറ്റാമിന്‍ കുറവ്

ഹൈപ്പോതൈറോയ്ഡിസം, വിറ്റാമിന്‍ കുറവ്

ചിലരില്‍ നഖത്തിന്റെ അഗ്രം പൊട്ടിപ്പോവുന്ന അവസ്ഥ ഉണ്ടാവും. പ്രത്യേകിച്ച് നടുവിരല്‍. ഇത്തരം അവസ്ഥ ഉണ്ടെങ്കില്‍ അത്തരക്കാരില്‍ ഹൈപ്പോതൈറോയ്ഡിസം അല്ലെങ്കില്‍ വിറ്റാമിന്റെ അഭാവം ഉണ്ടാവാനുള്ള സാധ്യതയുണ്ട്.

 രക്തത്തില്‍ ഓക്‌സിജന്‍ കുറവ്

രക്തത്തില്‍ ഓക്‌സിജന്‍ കുറവ്

രക്തത്തില്‍ ഓക്‌സിജന്‍ കുറവാണെങ്കില്‍ അല്ലെങ്കില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയുണ്ടെങ്കില്‍ തള്ളവിരലില്‍ ഒരു നഖത്തിനു മുകളില്‍ തന്നെയായി മറ്റൊരു നഖം ഉണ്ടാവാനുള്ള സാധ്യത ഉണ്ട്.

 ഫംഗല്‍ ഇന്‍ഫെക്ഷന്‍

ഫംഗല്‍ ഇന്‍ഫെക്ഷന്‍

നഖത്തില്‍ വെളുത്ത പാടുകളോ കുത്തുകളോ കാണപ്പെടുന്നുണ്ടോ, പ്രത്യേകിച്ച് ചൂണ്ടാണി വിരലില്‍ എങ്കില്‍ ഫംഗല്‍ ഇന്‍ഫെക്ഷനെന്ന് ഉറപ്പിക്കാം.

മഗ്നീഷ്യം കുറവ്

മഗ്നീഷ്യം കുറവ്

ശരീരത്തില്‍ മഗ്നീഷ്യം കുറവെങ്കില്‍ അത് ആദ്യം പ്രകടമാകുന്നത് നഖത്തിലാണ്. നഖത്തില്‍ കുറുകേ വരകളുണ്ടെങ്കില്‍ പലപ്പോഴും അത് മഗ്നീഷ്യം കുറവുള്ളത് കൊണ്ടാണ് എന്നാണ് പറയുന്നത്. പ്രത്യേകിച്ച് തള്ളവിരലില്‍ ആണ് പാടെങ്കില്‍.

 സ്‌കിന്‍ ക്യാന്‍സറെങ്കില്‍

സ്‌കിന്‍ ക്യാന്‍സറെങ്കില്‍

സ്‌കിന്‍ ക്യാന്‍സറെങ്കില്‍ ആദ്യ ലക്ഷണവും നഖത്തില്‍ തന്നെയാണ്. മോതിര വിരലിലെ നഖത്തിന് ഇരുണ്ട നിറം ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് സ്‌കിന്‍ ക്യാന്‍സര്‍ ശരീരത്തില്‍ വളരുന്നുണ്ടെന്നതിന്റെ ലക്ഷണമാണ്.

കരളിന് പ്രശ്‌നമെങ്കില്‍

കരളിന് പ്രശ്‌നമെങ്കില്‍

ചെറിയ വിരലിലെ നഖത്തിന് പിങ്ക് നിറത്തില്‍ സ്‌പോട്ട് ഉണ്ടെങ്കില്‍ കരളിന്റെ ആരോഗ്യ സ്ഥിതി പ്രശ്‌നത്തിലാണ് എന്ന് മനസ്സിലാക്കാം. മാത്രമല്ല പ്രമേഹവും കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങളും തല പൊക്കുന്നതാണ് എന്നതാണ് സൂചിപ്പിക്കുന്നത്.

English summary

Nail Symptoms and What They Mean for Your Health

People need to pay closer attention to the shape, color and the texture of their nails since they actually indicate certain health conditions. Eight Nail Symptoms and What They Mean for Your Health.
Story first published: Tuesday, March 28, 2017, 14:03 [IST]
X
Desktop Bottom Promotion