ശീഘ്രസ്ഖലനം, ലളിതമായ പരിഹാര മാര്‍ഗ്ഗങ്ങള്‍

Posted By: Lekhaka
Subscribe to Boldsky

ഒരു പുരുഷന്‍റെ ആത്മവിശ്വാസം കുറയ്ക്കുന്നതിന്‍റെ പ്രധാന കാരണങ്ങളില്‍ ഒന്നായ ഒരു ആരോഗ്യപ്രശ്നമാണ് ശീഘ്രസ്ഖലനം. തുടക്കത്തില്‍ തന്നെ ചികിത്സ നേടിയില്ലെങ്കില്‍, ഇത് നിങ്ങളുടെ വിവാഹജീവിതത്തെ തന്നെ പ്രതികൂലമായി ബാധിച്ചേക്കാം.

ശീഘ്രസ്ഖലനത്തിന്‍റെ പ്രധാനകാരണങ്ങള്‍ മാനസികമോ ശാരീരികമോ ആകാം. വിഷാദരോഗം, മനക്ലേശം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, മദ്യത്തിന്‍റെ അമിതമായ ഉപയോഗം, വന്ധ്യത പ്രശ്നങ്ങള്‍ എന്നിവയൊക്കെയാണ്

ശീഘ്രസ്ഖലനത്തിന് കാരണമാകുന്ന പ്രധാന ഹേതുക്കള്‍. ഇതിന് പരിഹാരമെന്നോണം, സ്ഖലനം വൈകിപ്പിക്കുന്ന തരത്തിലുള്ള മരുന്നുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഇതിലൂടെ കൂടുതല്‍ ലൈംഗീക സുഖം ലഭിക്കുവാനും സാധിക്കുന്നു. വിവാഹജീവിതം മെച്ചപ്പെടുത്തുവാനും, ശീഘ്രസ്ഖലനം തടയുന്നതിനായിട്ടുമുള്ള ചികിത്സാ മാര്‍ഗ്ഗങ്ങള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

ജിന്‍സെങ്ങ്

ജിന്‍സെങ്ങ്

പെട്ടെന്നുള്ള സ്ഖലനം നിയന്ത്രിക്കുന്നതിനായിട്ടുള്ള ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒരു പ്രതിവിധിയാണ് ജിന്‍സെങ്ങ്. എന്നാ ഔഷധച്ചെടി. ഇളം ചൂടുള്ള ആട്ടിന്‍പാലില്‍ ചേര്‍ത്ത് ഇത് ദിവസം രണ്ട് നേരം വീതം കഴിക്കുക. ലൈംഗീക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായും, ഓജസ്സും ബലവും വര്‍ദ്ധിപ്പിക്കുന്നതിനും നൂറു കണക്കിന് വര്‍ഷങ്ങളായി ഉപയോഗിച്ചു വരുന്ന ഒരു പ്രധാന ഔഷധച്ചെടിയാണ് ജിന്‍സെങ്ങ്.

ശരീരത്തിന് പുതുജീവന്‍

ശരീരത്തിന് പുതുജീവന്‍

കൂടാതെ, ഇവ മാനസിക സമ്മര്‍ദ്ദങ്ങള്‍, വിഷാദരോഗം, പിരിമുറുക്കം എന്നിവ കുറയ്ക്കുകയും ശരീരത്തിന് പുതുജീവന്‍

നല്‍കുകയും ചെയ്യുന്നു. ജിന്‍സെങ്ങ്‌ ചെടിയുടെ സത്ത് ശരീരത്തിന് ബലവും ഊര്‍ജ്ജവുമേകുന്ന പോഷകഗുണങ്ങള്‍ അടങ്ങിയതാണ്. അതിന്‍റെ കുരുവില്‍ നിന്നെടുത്ത സത്ത് കുടിക്കുന്നതും ശീഘ്രസ്ഖലനം തടയുവാനും ഊര്‍ജ്ജമേകുവാനുമുള്ള ഉത്തമ പ്രതിവിധിയാണ്.

ചുവന്നുള്ളി

ചുവന്നുള്ളി

പച്ചയുള്ളി, ചുവന്നുള്ളി എന്നിവയുടെ വിത്ത് വെള്ളത്തില്‍ കലക്കി കുടിക്കുന്നതും സ്ഖലനം വൈകിപ്പിക്കുവാന്‍ സഹായിക്കുന്നു. ഭക്ഷണത്തിനു മുന്‍പായിട്ടു വേണം ഈ വെള്ളം കുടിക്കാന്‍.ഉള്ളിയില്‍ അടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ ഉത്തേജക ഗുണങ്ങള്‍ നിങ്ങളുടെ ശരീരത്തിന്‍റെ ഓജസ്സും ശക്തിയും വര്‍ദ്ധിപ്പിക്കുന്നു.

ആരോഗ്യകരമായ ഭക്ഷണക്രമമാണ്

ആരോഗ്യകരമായ ഭക്ഷണക്രമമാണ്

ആരോഗ്യകരമായ ഭക്ഷണക്രമമാണ് ശീഘ്രസ്ഖലനം തടയുവാനുള്ള മറ്റൊരു പ്രകൃതിദത്തമായ വഴി. കക്കയിറച്ചി, ഇഞ്ചി, പച്ചടിച്ചീര (ലെട്ട്യൂസ്), കടല്‍ മത്സ്യങ്ങള്‍ എന്നിവ നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് ലൈംഗീകാരോഗ്യം മെച്ചപ്പെടുത്തുവാന്‍ സഹായിക്കുന്നു.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളിയാണ് ശീഘ്രസ്ഖലനം തടയുവാന്‍ സഹായിക്കുന്ന മറ്റൊന്ന്. 2-3 വെളുത്തുള്ളി അല്ലികള്‍ പച്ചയ്ക്ക് ചവച്ചരച്ച് കഴിക്കുന്നത് സ്ഖലനം നേരത്തെയാവുന്നത് തടയുകയും കിടപ്പറയില്‍ കൂടുതല്‍ സമയം ആനന്ദിക്കാനുള്ള അവസരം ഒരുക്കുകയും ചെയ്യുന്നു.

 കെഗല്‍സ് വ്യായാമം

കെഗല്‍സ് വ്യായാമം

ജനനേന്ദ്രിയ ഭാഗത്തെ പേശികള്‍ ഇറുക്കിയും അയച്ചും ചലനങ്ങള്‍ ആവര്‍ത്തിക്കുന്നതാണ് കെഗല്‍സ് വ്യായാമം. ഇത് സ്ഖലന നിയന്ത്രണത്തിന് സഹായിക്കുന്നു

English summary

Must Read if you are suffering from Premature Ejaculation

let’s see some of the treatments suggested to cure early ejaculation for enjoying your married life.