സ്ത്രീയ്ക്കു സെക്‌സ് താല്‍പര്യം കുറയുന്നത്

Posted By:
Subscribe to Boldsky

പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകള്‍ക്ക് വേഗത്തില്‍ സെക്‌സില്‍ വിരക്തിയുണ്ടാകുമെന്നു പറയാറുണ്ട്. വ്യതിയാനവും ഗര്‍ഭം, പ്രസവം, മെനോപോസ് തുടങ്ങിയ സമയത്തുണ്ടാകുന്ന ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളിലെ വ്യതിയാനമാണ് ഇതിന് കാരണമായി പറയാറുള്ളത്.

സെക്‌സില്‍ നിന്നും സ്ത്രീകള്‍ മുഖംതിരിഞ്ഞു നില്‍ക്കാനുള്ള ശാരീരികവും മാനസികവുമായ പല കാരണങ്ങളുമുണ്ട്. ഇതല്ലാതെ മെഡിക്കല്‍ സംബന്ധമായ ചില കാരണങ്ങളും ഇതിനു പുറകിലുണ്ട്.

സെക്‌സില്‍ നിന്നും പുറംതിരിഞ്ഞു നില്‍ക്കാന്‍ സ്ത്രീകളെ പ്രേരിപ്പിയ്ക്കുന്ന ചില മെഡിക്കല്‍ സംബന്ധമായ കാരണങ്ങളെക്കുറിച്ചറിയൂ,

സ്ത്രീയ്ക്കു സെക്‌സ് താല്‍പര്യം കുറയുന്നത്

സ്ത്രീയ്ക്കു സെക്‌സ് താല്‍പര്യം കുറയുന്നത്

ഈസ്ട്രജന്‍ ഹോര്‍മോണാണ് സ്ത്രീകളില്‍ സെക്‌സ് താല്‍പര്യങ്ങള്‍ക്കു വഴിയൊരുക്കുന്നത്. ഇതു കുറയുമ്പോള്‍ സ്വാഭാവികമായും സെക്‌സ് താല്‍പര്യം കുറയും. മെനോപോസ് സമയത്തും പ്രസവ, ഗര്‍ഭകാലത്തുമെല്ലാം ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തില്‍ കുറവു വരാം.

സ്ത്രീയ്ക്കു സെക്‌സ് താല്‍പര്യം കുറയുന്നത്

സ്ത്രീയ്ക്കു സെക്‌സ് താല്‍പര്യം കുറയുന്നത്

യീസ്റ്റ് അണുബാധയും ഇതുപോലുള്ള അണുബാധകളും സ്ത്രീകളില്‍ സെക്‌സ് താല്‍പര്യത്തിനു കുറവു വരുത്തും. ഇത് വേദനയും അസ്വസ്ഥതയും ഉണ്ടാക്കുന്നതാണ് കാരണം.

സ്ത്രീയ്ക്കു സെക്‌സ് താല്‍പര്യം കുറയുന്നത്

സ്ത്രീയ്ക്കു സെക്‌സ് താല്‍പര്യം കുറയുന്നത്

ബിപി പ്രശ്‌നങ്ങളുള്ള സ്ത്രീകള്‍ക്ക് സെക്‌സിനോടു ഭയമുള്ളതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത് ബിപി പെട്ടെന്നു കൂടാന്‍ കാരണമാകുമോയെന്ന ഭയമാണ് കാരണം.

സ്ത്രീയ്ക്കു സെക്‌സ് താല്‍പര്യം കുറയുന്നത്

സ്ത്രീയ്ക്കു സെക്‌സ് താല്‍പര്യം കുറയുന്നത്

വജൈനയിലെ വരള്‍ച്ച, ഇതെക്കുടര്‍ന്നുണ്ടാകുന്ന വേദന, സെക്‌സില്‍ നി്ന്നും വിട്ടു നില്‍ക്കാനുള്ള പ്രധാന കാരണമാകാറുണ്ട്. ഈസ്ട്രജന്‍ ഹോര്‍മോണ്‍ കുറയുന്നതും അണുബാധകളും ഈ ഭാഗത്തു സോപ്പു പോലുള്ളവ ഉപയോഗിയ്ക്കുന്നതുമെല്ലാം വജൈനല്‍ ഡ്രൈനസിന് കാരണമാകാറുണ്ട്.

സ്ത്രീയ്ക്കു സെക്‌സ് താല്‍പര്യം കുറയുന്നത്

സ്ത്രീയ്ക്കു സെക്‌സ് താല്‍പര്യം കുറയുന്നത്

പ്രമേഹം സ്ത്രീകളിലെ സെക്‌സ് താല്‍പര്യം കുറയ്ക്കുന്ന ഒരു പ്രധാന ഘടകമാണ്. ഇത് ഹോര്‍മോണ്‍ പ്രശ്‌നങ്ങളും വജൈനയില്‍ വരള്‍ച്ചയുമെല്ലാം ഉണ്ടാക്കും.

സ്ത്രീയ്ക്കു സെക്‌സ് താല്‍പര്യം കുറയുന്നത്

സ്ത്രീയ്ക്കു സെക്‌സ് താല്‍പര്യം കുറയുന്നത്

മെനോപോസ് സമയത്ത് സ്ത്രീകള്‍ക്കു പൊതുവെ സെക്‌സില്‍ താല്‍പര്യം കുറയാറുണ്ട്. ഹോര്‍മോണ്‍ കുറവു തന്നെയാണ് കാരണം.

സ്ത്രീയ്ക്കു സെക്‌സ് താല്‍പര്യം കുറയുന്നത്

സ്ത്രീയ്ക്കു സെക്‌സ് താല്‍പര്യം കുറയുന്നത്

ഡിപ്രഷന്‍, സ്‌ട്രെസ് തുടങ്ങിയവ സ്ത്രീകളിലെ സെക്‌സ് താല്‍പര്യം കെടുത്തുന്ന ചില ഘടകങ്ങളാണ്.

സ്ത്രീയ്ക്കു സെക്‌സ് താല്‍പര്യം കുറയുന്നത്

സ്ത്രീയ്ക്കു സെക്‌സ് താല്‍പര്യം കുറയുന്നത്

ഗര്‍ഭകാലം, പ്രസവം തുടങ്ങിയ സമയങ്ങളില്‍ സാധാരണത്തേക്കാള്‍ സ്ത്രീകള്‍ക്കു സെക്‌സ് താല്‍പര്യം കുറയാറുണ്ട്.

English summary

Medical Reasons Why Women Say No To Intercourse

Medical Reasons Why Women Say No To Intercourse, Read more to know about,
Subscribe Newsletter