കരളിനെ മിടുക്കനാക്കും ഈ അത്ഭുതപാനീയം

Posted By:
Subscribe to Boldsky

ബാഹ്യസൗന്ദര്യം സംരക്ഷിക്കാന്‍ പലപ്പോവും കഷ്ടപ്പെടുന്നവരാണ് നമ്മള്‍. എന്നാല്‍ ആന്തരികാവയവങ്ങളുടെ ആരോഗ്യം പലപ്പോഴും നമ്മുടെ ശരീരത്തിനാവശ്യമുള്ള രീതിയില്‍ ആയിരിക്കില്ല. കാരണം നമ്മുടെ അശ്രദ്ധ പലപ്പോഴും ആന്തരികാവയവങ്ങളെ ബലഹീനരാക്കുന്നു. ഇത്തരത്തില്‍ വളരെയധികം പ്രാധാന്യം നല്‍കേണ്ട ഒന്നാണ് കരള്‍. ശരീരം കാണിയ്ക്കും ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

കരളിന്റെ ആരോഗ്യ കാര്യത്തില്‍ ഒരിക്കലും യാതൊരു വിധത്തിലുള്ള ഒത്തുതീര്‍പ്പിനും നമ്മള്‍ തയ്യാറാവരുത്. ഇന്നത്തെ കാലത്തെ മാറിക്കൊണ്ടിരിയ്ക്കുന്ന ഭക്ഷണശീലങ്ങളും ലഹരി ഉപയോഗങ്ങളും എല്ലാം നമ്മുടെ കരളിനെ വളരെ പ്രതികൂലമായാണ് ബാധിയ്ക്കുന്നത്. അതുകൊണ്ട് തന്നെ കരളിനെ ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ ഇനി ഈ ഒറ്റമൂലി ധാരാളം. ഈ 4 വ്യായാമം കൃത്യമായാല്‍ വയറു കുറയ്ക്കാം

ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

രണ്ട് നാരങ്ങ, രണ്ട് ചെറിയ കുക്കുമ്പര്‍ ചെറുതായി അരിഞ്ഞത്, കൈനിറയെ പാഴ്സ്ലി ഇല, 200 മില്ലി ലിറ്റര്‍ വെള്ളം എന്നിവയാണ് ഈ പാനീയം തയ്യാറാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

നാരങ്ങ നല്ലതു പോലെ പിഴിഞ്ഞ് ബാക്കിയുള്ള എല്ലാ വസ്തുക്കളും ഇതിലേക്ക് ചെറുതായി അടിച്ച് ചേര്‍ക്കാവുന്നതാണ്. ഇത് നല്ലതു പോലെ കുലുക്കിയ ശേഷം ഉപയോഗിക്കാവുന്നതാണ്.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

കരളിന്റെ ആരോഗ്യം കാത്ത് സൂക്ഷിക്കാന്‍ ഒരു മാസം മുഴുവന്‍ തുടര്‍ച്ചയായി ഈ പാനീയം കഴിയ്ക്കാവുന്നതാണ്. ശേഷം രണ്ട് ആഴ്ച കഴിഞ്ഞ് വീണ്ടും ഇതേ പോലെ തന്നെ ഉപയോഗിക്കാവുന്നതാണ്.

ആരോഗ്യ ഗുണങ്ങള്‍

ആരോഗ്യ ഗുണങ്ങള്‍

ഈ പാനീയം കഴിയ്ക്കുന്നതു കൊണ്ട് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവില്ല. മാത്രമല്ല ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ്. എന്തൊക്കെയാണ് ഇതിലൂടെ ലഭിയ്ക്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്ന് നോക്കാം.

 കരളിനെ ക്ലീന്‍ ചെയ്യുന്നു

കരളിനെ ക്ലീന്‍ ചെയ്യുന്നു

കരളിന്റെ ആരോഗ്യം തന്നെയാണ് മുന്നില്‍. കരളില്‍ അടിഞ്ഞ് കൂടിയിട്ടുള്ള ടോക്‌സിനെ പുറന്തള്ളുന്നതിന് ഈ പാനീയം സഹായിക്കുന്നു. വെറും ഒരു മാസം തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ കരളിനെ കൂടുതല്‍ ആരോഗ്യത്തോടെ സംരക്ഷിക്കാം.

കൊളസ്‌ട്രോള്‍ കുറയ്ക്കാം

കൊളസ്‌ട്രോള്‍ കുറയ്ക്കാം

കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന കാര്യത്തിലും മുന്നിലാണ് ഈ പാനീയം. കൊളസ്‌ട്രോള്‍ എന്ന വില്ലന്‍ ശരീരത്തെ എത്രത്തോളം മോശമാക്കുമെന്ന് നമുക്ക് നിര്‍വ്വചിയ്ക്കാന്‍ കഴിയില്ല. എന്നാല്‍ എന്നന്നേക്കുമായി കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ ഈ പാനീയം സഹായിക്കും.

 രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഈ പാനീയം സ്ഥിരമാക്കുന്നത് നല്ലതാണ്. ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളി രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും ഉത്തമമായ പാനീയമാണ് ഇത്.

രക്തം ശുദ്ധീകരിക്കപ്പെടുന്നു

രക്തം ശുദ്ധീകരിക്കപ്പെടുന്നു

രക്തം ശുദ്ധീകരിക്കുന്നതിനും ഏറ്റവും ഉത്തമമാണ് ഈ പാനീയം. ഇതിലൂടെ ചര്‍മ്മസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം.

English summary

Make Your Liver As Good As New And Stay Years Younger With This Home Remedy

Make Your Liver As Good As New And Stay Years Younger With This Home Remedy.
Story first published: Wednesday, March 15, 2017, 9:00 [IST]
Please Wait while comments are loading...
Subscribe Newsletter