പൊട്ടിയ പല്ലിന് വീട്ടില്‍ പരിഹാരം

Posted By:
Subscribe to Boldsky

എന്തെങ്കിലും അപകടങ്ങളിലോ മറ്റേതെങ്കിലും തരത്തിലോ നിങ്ങളുടെ പല്ല് പൊട്ടിയിട്ടുണ്ടോ? ഇത് പിന്നീട് പല്ല് വേദനയെന്ന ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നു. പൊട്ടിയ പല്ലു കൊണ്ട് ഭക്ഷണം കഴിക്കുമ്പോള്‍ വരെ അസ്വസ്ഥത അനുഭവപ്പെടുന്നു. ചിലപ്പോള്‍ പൊട്ടിയ പല്ലിന് കൃത്യമായ പരിചരണം നല്‍കിയില്ലെങ്കില്‍ അത് വീണ്ടും വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കും.

പച്ചവെളുത്തുള്ളി ഉപ്പും കൂട്ടി; വയറ് പോവും

ഇത്തരത്തില്‍ പൊട്ടിയ പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. പല്ല് പൊട്ടിയതെങ്കില്‍ കൃത്രിമമായി പല്ല് വെക്കാനുള്ള സംവിധാനവും ഇന്നുണ്ട്. എന്നാല്‍ പൊട്ടിയ പല്ലിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 പല്ല് പൊട്ടാനുള്ള കാരണങ്ങള്‍

പല്ല് പൊട്ടാനുള്ള കാരണങ്ങള്‍

പല കാരണങ്ങള്‍ കൊണ്ടും പല്ല് പൊട്ടാവുന്നതാണ്. പലപ്പോഴും നമ്മുടെ ശ്രദ്ധയുണ്ടെങ്കിലും പല്ല് പൊട്ടാവുന്നതാണ്. എന്തൊക്കെ കാരണങ്ങള്‍ കൊണ്ട് പല്ല് പൊട്ടാം എന്ന് നോക്കാം.

മുഖമടച്ച് വീഴുന്നത്

മുഖമടച്ച് വീഴുന്നത്

മുഖമടച്ച് വീഴുമ്പോള്‍ പല്ല് പൊട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. പല വിധത്തിലുള്ള അപകടങ്ങളില്‍ പല്ലിന് പൊട്ടല്‍ വരാനുള്ള സാധ്യതയുണ്ട്. ഇത് പലപ്പോഴും കൂടുതലാവുന്നു.

ഇനാമലിന്റെ കുറവ്

ഇനാമലിന്റെ കുറവ്

ഇനാമലിന്റെ കുറവാണ് മറ്റൊന്ന്. ഇനാമല്‍ കുറഞ്ഞാല്‍ അത് പല്ല് പൊട്ടുന്നതിനും ദ്രവിക്കുന്നതിനും കാരണമാകുന്നു.

 പല്ല് ദ്രവിക്കുന്നത്

പല്ല് ദ്രവിക്കുന്നത്

പല്ല് ദ്രവിക്കുന്നതാണ് മറ്റൊന്ന്. ഇത് പല്ലിനെ പല വിധത്തില്‍ ബാധിക്കുന്നു. ആരോഗ്യമില്ലാത്ത പല്ലുകള്‍ പൊട്ടുന്നതിനും പല വിധത്തില്‍ നശിക്കുന്നതിനും കാരണമാകുന്നു.

പല്ല് കടിക്കുന്നത്

പല്ല് കടിക്കുന്നത്

ചിലരില്‍ പല്ല് കടിക്കുന്ന ശീലം വളരെ കൂടുതലായിരിക്കും. പലപ്പോഴും ഉറക്കത്തില്‍ ഇത്തരം ശീലമുള്ളവര്‍ അല്‍പം സൂക്ഷിക്കണം. ഇവരുടെ പല്ല് പൊട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്.

 പല്ലില്‍ അണുബാധ

പല്ലില്‍ അണുബാധ

പല തരത്തിലുള്ള അണുബാധ പല്ലിനെ ബാധിക്കും. പലപ്പോഴും ഇത്തരം അണുബാധയുണ്ടാക്കുന്ന പ്രശ്‌നം പല്ല് പൊട്ടുന്നതിലേക്കാ നയിക്കുന്നു.

 കട്ടികൂടിയ വസ്തുക്കള്‍

കട്ടികൂടിയ വസ്തുക്കള്‍

കാഠിന്യമേറിയ വസ്തുക്കള്‍ കടിക്കുന്നതാണ് മറ്റൊന്ന്. ഇത് പല്ല് പൊട്ടുന്നതിന് കാരണമാകും. പലപ്പോഴും കാഠിന്യമേറിയ വസ്തുക്കള്‍ കടിക്കുന്നതിലൂടെ പല്ലിലെ ഇനാമല്‍ നഷ്ടപ്പെടുകയും പല്ലിന് പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ കാരണമാകുകയും ചെയ്യും.

പരിഹാര മാര്‍ഗ്ഗങ്ങള്‍

പരിഹാര മാര്‍ഗ്ഗങ്ങള്‍

പല്ല് പൊട്ടുമ്പോള്‍ അതിന് പരിഹാരം കാണാന്‍ ദന്തഡോക്ടറെ സമീപിക്കുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. പല്ലിന് ആരോഗ്യം നല്‍കാനും ഇത് സഹായിക്കുന്നു.

 ഉപ്പു വെള്ളത്തില്‍ കഴുകാം

ഉപ്പു വെള്ളത്തില്‍ കഴുകാം

ഉപ്പു വെള്ളത്തിന് അണുക്കളെ നശിപ്പിക്കാനുള്ള കഴിവുണ്ട്. പല്ലിന്റേയും വായയുടേയും ആരോഗ്യത്തിന് ഉപ്പ് വളരെയധികമാണ് സഹായിക്കുന്നത്. ഉപ്പ് വെള്ളം കൊണ്ട് കവിള്‍ കൊള്ളാം. ഇത് പല്ലിലെ അണുക്കളെ നശിപ്പിക്കുകയും പല്ലിന്റെ ആരോഗ്യത്തിനും അഴകിനും സഹായിക്കുകയും ചെയ്യുന്നു.

ടീ ബാഗ്

ടീ ബാഗ്

ടീ ബാഗിലൂടെയും പൊട്ടിയ പല്ലിന്റെ അസ്വസ്ഥതകളെ നമുക്ക് മാറ്റിയെടുക്കാം. ഇത് വായിലെ അണുബാധ തടയുകയും പല തരത്തിലുള്ള നീരും വീക്കവും ഇല്ലാതാക്കുകയും ചെയ്യുന്നു.

ഇഞ്ചി

ഇഞ്ചി

ഇഞ്ചി ചതച്ച് പൊട്ടിയ പല്ലിന്റെ ഭാഗത്ത് വെച്ചാല്‍ മതി. ഇത് പല്ലിന്റെ ആരോഗ്യത്തെ മാത്രമല്ല പൊട്ടിയ പല്ലിന്റെ അസ്വസ്ഥതക്കും പരിഹാരം നല്‍കും.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ആരോഗ്യ സൗന്ദര്യ മാര്‍ഗ്ഗങ്ങള്‍ക്ക് പല വിധത്തില്‍ പരിഹാരം കാണാവുന്ന ഒന്നാണ ബേക്കിംഗ് സോഡ. ഇത് പല്ല് പൊട്ടിയാല്‍ അവിടെ വെച്ചാല്‍ മതി. പല തരത്തിലുള്ള അസ്വസ്ഥതകളേയും ഇത് ഇല്ലാതാക്കുന്നു. അതിലുപരി പൊട്ടിയ പല്ലിന്റെ ഭഗത്ത് അസ്വസ്ഥതയുണ്ടാവാതെ സംരക്ഷിക്കാനും ബേക്കിംഗ് സോഡ സഹായിക്കുന്നു.

സവാള

സവാള

പല്ല് പൊട്ടിയാല്‍ അതിന് പരിഹാരം കാണാന്‍ സവാളക്ക് കഴിയുന്നു. പല്ല് പൊട്ടിയ ശേഷമുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയും സവാളക്ക്.

വെള്ളരിക്ക

വെള്ളരിക്ക

പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗം. പല്ലിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ല രീതിയില്‍ ഉപയോഗിക്കാവുന്ന ഒന്നാണ് വെള്ളരിക്ക. പല്ല് പൊട്ടിയാല്‍ ആ ഭാഗത്ത് അല്‍പം വെള്ളരിക്ക കടിച്ച് വെച്ചാല്‍ മതി. ഇത് അണുബാധയെ തടയും എന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary

Magnificent Home Remedies for Broken Tooth

There are various home remedies for getting rid of broken teeth discomfort.
Story first published: Monday, August 21, 2017, 15:34 [IST]
Subscribe Newsletter