For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വ്യായാമം കഠിനമെങ്കിലും തടി കുറയുന്നില്ലേ, കാരണമിതാ

അമിതവണ്ണം മൂലമുണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണം പലപ്പോഴും ഇത് തന്നെയാണ്

|

ശരീരഭാരം കുറക്കാന്‍ പല വിധത്തിലുള്ള പരിശ്രമം നടത്തുന്നവരാണ് നമ്മളെല്ലാവരും. കഠിനമായ വ്യായാമം തുടര്‍ന്നിട്ടും തടി കുറയുന്നില്ലേ. എങ്കില്‍ അതിനു പിന്നിലെ കാരണമാണ് എല്ലാവരും അറിയേണ്ടത്. ഇതിന് പിന്നില്‍ പല കാരണങ്ങളും നമ്മള്‍ അറിയാതെ പോവുന്നുണ്ട്.

ഈ നാരങ്ങ ചികിത്സകള്‍ മുട്ടുകുത്തിക്കും രോഗത്തെഈ നാരങ്ങ ചികിത്സകള്‍ മുട്ടുകുത്തിക്കും രോഗത്തെ

രസമുകുളങ്ങള്‍ വരെ തടിയെ കുറയുന്നതിന് പലപ്പോഴും തടസ്സം നിന്നേക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കഠിനമായി പരിശ്രമിച്ചിട്ടും ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനാവുന്നില്ലേ എങ്കില്‍ അതിന് പിന്നിലെ കാരണം ഇതാണ്.

 രസമുകുളങ്ങള്‍ പ്രവര്‍ത്തിക്കാതിരിക്കുക

രസമുകുളങ്ങള്‍ പ്രവര്‍ത്തിക്കാതിരിക്കുക

പല കാരണങ്ങള്‍ കൊണ്ടും പല സന്ദര്‍ഭങ്ങളില്‍ നമ്മുടെ രസമുകുളങ്ങള്‍ പണിമുടക്കുന്നുണ്ട്. പനി പോലുള്ള രോഗങ്ങളാണ് പലപ്പോഴും നമ്മുടെ രസമുകുളങ്ങളെ ബാധിക്കുന്നതും. എന്നാല്‍ ഇത് മാത്രമല്ല ഇത് പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുടെ തുടക്കമാണ് എന്നാണ് പറയുന്നത്.

രുചി അറിയാത്ത അവസ്ഥ

രുചി അറിയാത്ത അവസ്ഥ

രുചി അറിയാത്ത അവസ്ഥയാണ് ശ്രദ്ധിക്കേണ്ടത്. ഇത് പലപ്പോഴും അമിതവണ്ണത്തിലേക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കുന്നു. ഇവയില്‍ തന്നെ പ്രധാനപ്പെട്ട ഒന്നാണ് പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നീ അവസ്ഥകളിലേക്ക് എത്തുന്നത്.

അമിതമായ മധുരം

അമിതമായ മധുരം

മധുരം ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. ഭക്ഷണത്തിലെ അമിത മധുരം പല ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കുന്നുണ്ട്. ഇത് രുചിയറിയാത്ത അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. അമിത വണ്ണത്തിലേക്ക് നയിക്കാന്‍ മറ്റ് കാരണങ്ങള്‍ വേണ്ട എന്ന് തന്നെ നമുക്കിതിലൂടെ മനസ്സിലാക്കാം.

 അമിതവണ്ണം വരുത്തുന്ന രോഗങ്ങള്‍

അമിതവണ്ണം വരുത്തുന്ന രോഗങ്ങള്‍

അമിതവണ്ണം വരുത്തുന്നതിലൂടെ നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്കാണ് നമ്മള്‍ എത്തുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവയുടെയൊന്നും യഥാര്‍ത്ഥ കാരണം അറിയാതെ പോവില്ല. ഇതിനെല്ലാം പിന്നില്‍ അമിതവണ്ണം ഉണ്ടെന്നത് തന്നെയാണ് കാര്യം.

ഉപ്പിന്റെ കാര്യവും ഇത്തരത്തില്‍ തന്നെ

ഉപ്പിന്റെ കാര്യവും ഇത്തരത്തില്‍ തന്നെ

ഉപ്പിന്റെ കാര്യത്തിലും ഇതേ നിലപാട് തന്നെയാണ ശരീരം സ്വീകരിക്കുന്നത്. മധുരവും ഉപ്പും തുടങ്ങിയ രുചികള്‍ തിരിച്ചറിയാന്‍ കഴിയാതെ വരുമ്പോള്‍ അത് പലപ്പോഴും അമിതമായ അളവില്‍ ഭക്ഷണം ശരീരത്തിലെത്താന്‍ കാരണമാകുന്നു. ഇത് അമിതവണ്ണത്തിലേക്ക് നയിക്കുന്നു.

പഠനം നടത്തിയത്

പഠനം നടത്തിയത്

ന്യൂയോര്‍ക്കിലെ കോര്‍ണല്‍ സര്‍വ്വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ റോബിന്‍ ഡാന്‍ഡോയുടെ നേതൃത്വത്തിലാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.

English summary

Losing Your Ability to Taste Could Lead to Weight Gain

People with a reduced ability to taste food tend to choose sweeter and high calorie foods, which results in weight gain or obesity, says a study
Story first published: Thursday, September 28, 2017, 11:43 [IST]
X
Desktop Bottom Promotion