ഈ നാരങ്ങ ചികിത്സകള്‍ മുട്ടുകുത്തിക്കും രോഗത്തെ

Posted By:
Subscribe to Boldsky

ആരോഗ്യത്തിന്റെ കാര്യത്തില്‍ എപ്പോള്‍ എന്ത് സംഭവിക്കുമെന്ന് അറിയാന്‍ പറ്റില്ല. രോഗം വരാന്‍ നിമിഷ നേരം മതി എന്നത് തന്നെയാണ് സത്യം. അതുകൊണ്ട് തന്നെ പലപ്പോഴും ഇതിനെയെല്ലാം പ്രതിരോധിക്കാന്‍ രോഗപ്രതിരോധ ശേഷി ശരീരത്തില്‍ വളര്‍ത്തിയെടുക്കുക എന്നത് തന്നെയാണ് ആദ്യം ചെയ്യേണ്ടത്. പല രോഗങ്ങള്‍ക്കും പ്രതിവിധിയായി പാരമ്പര്യമായി നമുക്ക് കിട്ടിയിട്ടുള്ള ചില ഒറ്റമൂലികള്‍ ഉണ്ട്.

മുതിര കഴിച്ച്‌ കുറക്കാം വയര്‍ സംശയം വേണ്ട

ഇത്തരം ഒറ്റമൂലികള്‍ കൊണ്ട് പല രോഗങ്ങളേയും നമുക്ക് വളരെ ഫലപ്രദമായി നേരിടാവുന്നതാണ്. നാരങ്ങ ഉപയോഗിച്ച് പല രോഗങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാം. എന്തൊക്കെ രോഗങ്ങള്‍ ആണ് ഇത്തരത്തില്‍ നാരങ്ങയിലൂടെ പരിഹാരം കാണാന്‍ കഴിയുന്നത് എന്ന് നോക്കാം.

കാലിലെ നീരിന് പരിഹാരം

കാലിലെ നീരിന് പരിഹാരം

കാലില്‍ നീര് പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവാം. നാരങ്ങ ഉപയോഗിക്കുമ്പോള്‍ അത് നിങ്ങളുടെ ഞരമ്പുകളെ ശക്തിപ്പെടുത്തുന്നു. മാത്രമല്ല നാരങ്ങ നീര് അല്‍പം ചൂടുവെള്ളത്തില്‍ ചാലിച്ച് അത് കൊണ്ട് കുളിക്കുന്നതും ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാന്‍ സഹായിക്കുന്നു.

ഡിപ്രഷന് പരിഹാരം

ഡിപ്രഷന് പരിഹാരം

ഡിപ്രഷന്‍ ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള കാരണങ്ങള്‍ കൊണ്ട് ഉണ്ടാവാം. പ്രൊഫഷണല്‍ ലൈഫും സ്വകാര്യ ജീവിതവും എല്ലാം പലപ്പോഴും ഡിപ്രഷനിലേക്ക് നമ്മളെ നയിക്കുന്നു. നാരങ്ങയില്‍ അടങ്ങിയിട്ടുള്ള സിട്രസ് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും മൂഡ് മാറ്റത്തിന് കാരണമാകുകയും ചെയ്യുന്നു.

 തൊണ്ടയില്‍ മുള്ള് കുടുങ്ങിയാല്‍

തൊണ്ടയില്‍ മുള്ള് കുടുങ്ങിയാല്‍

ഭക്ഷണ കാര്യത്തില്‍ വേഗത കാണിക്കുന്നവര്‍ക്കാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. തൊണ്ടയില്‍ മീന്‍ മുള്ള് കുടുങ്ങിയാല്‍ അതിന് പരിഹാരം കാണാന്‍ നാരങ്ങ നീരിന് കഴിയും. ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര്, ഒരു ടേബിള്‍സ്പൂണ്‍ ഒലീവ് ഓയില്‍ എന്നിവ മിക്‌സ് ചെയ്ത് കുടിക്കാം. ഇത് മുള്ള് സോഫ്റ്റ് ആയി തൊണ്ടയിലൂടെ ഇറങ്ങിപ്പോവാന്‍ സഹായിക്കുന്നു.

 പനി അകറ്റും നാരങ്ങ നീര്

പനി അകറ്റും നാരങ്ങ നീര്

വായുവിലൂടെ പകരുന്ന പനിക്ക് പരിഹാരം കാണാന്‍ ഏറ്റവും മികച്ച ഒന്നാണ് നാരങ്ങ. ഒരു ഗ്ലാസ്സില്‍ രണ്ട് ടീസ്പൂണ്‍ നാരങ്ങ നീര് മിക്‌സ് ചെയ്ത് കഴിച്ചാല്‍ മതി. ഇത് കുറച്ച് സമയത്തിനുള്ളില്‍ തന്നെ പനിയെ പമ്പ കടത്തും.

ചതവിന് പരിഹാരം

ചതവിന് പരിഹാരം

എവിടെയെങ്കിലും മുട്ടി ചതവോ ക്ഷതമോ മറ്റോ സംഭവിക്കുകയാണെങ്കില്‍ അതിന് പരിഹാരം കാണാനും നാരങ്ങ നീര് ഉത്തമമാണ്. ഒരു വലിയ സ്പൂണ്‍ നിറയെ നാരങ്ങ നീരും ഒരു ടീസ്പൂണ്‍ ഉപ്പും മിക്‌സ് ചെയ്ത് അതില്‍ ഒരു കഷ്ണം തുണി നനച്ചിടുക. ഇത് ഇത്തരത്തിലുണ്ടാവുന്ന ചതവുകളെ ഇല്ലാതാക്കുന്നു.

വായിലെ അള്‍സര്‍

വായിലെ അള്‍സര്‍

വായിലെ അള്‍സറിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് നാരങ്ങ. നാരങ്ങ നീര് വായിലെ മുറിവില്‍ തേച്ച് പിടിപ്പിച്ചാല്‍ മതി. ഇത് എല്ലാ തരത്തിലുള്ള മുറിവിനേയും വേഗം പരിഹരിക്കുന്നു. നാവിലെ പുണ്ണിനും നാരങ്ങ നീര് ഉത്തമമാണ്.

 ആണി രോഗത്തിന് പരിഹാരം

ആണി രോഗത്തിന് പരിഹാരം

ആണി രോഗം കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് ഇനി പരിഹാരം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് നാരങ്ങ നീര്. ഒരു പാത്രത്തില്‍ അല്‍പം ചൂടുവെള്ളം എടുത്ത് അതില്‍ രണ്ട് നാരങ്ങയുടെ നീര് ഒഴിക്കാം. ഇതില്‍ കാല്‍ മുക്കി അരമണിക്കൂര്‍ ഇരിക്കുക. ഇത് കാലിലെ ആണിയെ സോഫ്റ്റ് ആക്കുന്നു. പിന്നീട് സ്‌ക്രബ്ബര്‍ ഇട്ട് കഴുകിയാല്‍ ഇത് പറിഞ്ഞ് പോരുന്നതായിരിക്കും.

 താരന് പരിഹാരം

താരന് പരിഹാരം

ആരോഗ്യ കാര്യത്തില്‍ മാത്രമല്ല കേശസംരക്ഷണത്തിന്റെ കാര്യത്തിലും മുന്നിലാണ് നാരങ്ങ നീര്. ഉണങ്ങിയ തലയോട്ടിയില്‍ അല്‍പം നാരങ്ങ നീര് തേച്ച് പിടിപ്പിച്ച് അത് ഒരു ടവ്വല്‍ ഉപയോഗിച്ച് പൊതിഞ്ഞ് വെക്കുക. അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് രണ്ടാഴ്ച കൃത്യമായി ചെയ്താല്‍ താരന് പരിപൂര്‍ണ പരിഹാരം നേടാം.

ഉറക്കമില്ലായ്മക്ക് പരിഹാരം

ഉറക്കമില്ലായ്മക്ക് പരിഹാരം

ഉറക്കമില്ലായ്മക്ക് പരിഹാരം കാണാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് നാരങ്ങ നീര്. കുളിക്കുന്ന വെള്ളത്തില്‍ അല്‍പം നാരങ്ങ നീര് കലര്‍ത്തി അത് കൊണ്ട് കുളിച്ചാല്‍ മതി. ഇത് ഉറക്കമില്ലായ്മക്ക് പരിഹാരം നല്‍കുന്നു.

 അരിമ്പാറ

അരിമ്പാറ

അരിമ്പാറയും ചര്‍മ്മ പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. അരിമ്പാറയെ ഇല്ലാതാക്കാനും നാരങ്ങ നീര് ഉപയോഗിക്കാം. പകുതി നാരങ്ങയുടെ നീര് കഴിക്കുന്നത് അരിമ്പാറക്ക് പരിഹാരം നല്‍കാന്‍ സഹായിക്കുന്നു.

English summary

Lemon Treatments and ten Great Remedies

Lemon treatments can be used to ease to cure and ease the symptoms of many common ailments.
Story first published: Tuesday, September 26, 2017, 13:08 [IST]