ഗ്യാസും വയര്‍വീര്‍ക്കലും മാറ്റും പാനീയങ്ങള്‍

Posted By:
Subscribe to Boldsky

ഗ്യാസും ഇതുകൊണ്ടു വയര്‍ വന്നു വീര്‍ക്കുന്നതുമെല്ലാം പലരേയും അലട്ടുന്ന പ്രശ്‌നങ്ങളാണ്. ദിവസം മുഴുവന്‍ അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നെന്നു മാത്രമല്ല, രാത്രിയിലെ ഉറക്കം പോലും ചിലപ്പോള്‍ കെടുത്തിക്കളയും.

വയറ്റിലെ ഗ്യാസ് ഒഴിവാക്കാനും വയര്‍ വീര്‍ക്കുന്നതു തടയാനും പല വഴികളുമുണ്ട്. ചില പ്രത്യേക പാനീയങ്ങള്‍ തയ്യാറാക്കി കുടിയ്ക്കുന്നത് ഏറെ ഗുണം നല്‍കും.

വയര്‍ വീര്‍ക്കുന്നതു തടയാന്‍ സഹായിക്കുന്ന ഇത്തരം ചില പാനീയങ്ങളെക്കുറിച്ചറിയൂ,

ഗ്യാസും വയര്‍വീര്‍ക്കലും മാറ്റും പാനീയങ്ങള്‍

ഗ്യാസും വയര്‍വീര്‍ക്കലും മാറ്റും പാനീയങ്ങള്‍

അരക്കപ്പ് കറ്റാര്‍വാഴ ജെല്‍, ഒരു ചെറുനാരങ്ങയുടെ ജ്യൂസ്, ഒരു ടേബിള്‍ സ്പൂണ്‍ ലിക്വിഡ് ക്ലോറോഫില്‍, അര കപ്പ് വെള്ളം എന്നിവ കലര്‍ത്തുക. ഇത് ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പായി വെറുംവയറ്റില്‍ കുടിയ്ക്കാം.

ഗ്യാസും വയര്‍വീര്‍ക്കലും മാറ്റും പാനീയങ്ങള്‍

ഗ്യാസും വയര്‍വീര്‍ക്കലും മാറ്റും പാനീയങ്ങള്‍

ഒരു കപ്പു പപ്പായ അരിഞ്ഞത്, ഒരു ടേബിള്‍ സ്പൂണ്‍ ഫഌക്‌സ് സീഡുകള്‍, 2 കപ്പു വെള്ളം, 2 ടേബിള്‍സ്പൂണ്‍ ഓട്‌സ്(വേവിക്കാത്തത്), അല്‍പം തേന്‍ എന്നിവ മിക്‌സിയിലടിച്ച് വെറുംവയറ്റില്‍ ഒരാഴ്ച കുടിയ്ക്കുക. പിന്നീട് ഒരാഴ്ച ബ്രേക്കെടുത്ത് വീണ്ടും ആവര്‍ത്തിയ്ക്കുക.

ഗ്യാസും വയര്‍വീര്‍ക്കലും മാറ്റും പാനീയങ്ങള്‍

ഗ്യാസും വയര്‍വീര്‍ക്കലും മാറ്റും പാനീയങ്ങള്‍

മുക്കാല്‍ കപ്പ് പൈനാപ്പിള്‍, ഒരു ഗ്രേപ് ഫ്രൂട്ടിന്റെ ജ്യൂസ്, ഒരു കപ്പു ഗ്രീന്‍ ടീ എന്നിവ മിക്‌സിയിലടിച്ചു ജ്യൂസാക്കുക. ഇതില്‍ തേനും ഒരു ചെറുനാരങ്ങയുടെ നീരും ചേര്‍ത്തിളക്കാം. ഇത് വെറുംവയറ്റില്‍ 21 ദിവസം കുടിയ്ക്കുക.

ഗ്യാസും വയര്‍വീര്‍ക്കലും മാറ്റും പാനീയങ്ങള്‍

ഗ്യാസും വയര്‍വീര്‍ക്കലും മാറ്റും പാനീയങ്ങള്‍

ഒരു കപ്പു ക്യാരറ്റ് ജ്യൂസ്, ഒരല്ലി വെളുത്തുള്ളി, ഒരു തണ്ടു സെലറി എ്ന്നിവ ചേര്‍ത്തിടിച്ചു വെറുംവയറ്റില്‍ കുടിയ്ക്കാം. അല്ലെങ്കില്‍ പ്രധാന ഭക്ഷണം കഴിയ്ക്കുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പായി കുടിയ്ക്കാം.

ഗ്യാസും വയര്‍വീര്‍ക്കലും മാറ്റും പാനീയങ്ങള്‍

ഗ്യാസും വയര്‍വീര്‍ക്കലും മാറ്റും പാനീയങ്ങള്‍

അഞ്ചു പ്ലം, അരപ്പകുതി തൊലി കളയാത്ത ആപ്പിള്‍, ഒരു കപ്പു വെള്ളം, തേന്‍ എന്നിവ ചേര്‍ത്തടിച്ച് ഭക്ഷണത്തിന് 40 മിനിറ്റു മുന്‍പ് വെറുംവയറ്റില്‍ കുടിയ്ക്കാം.

ഗ്യാസും വയര്‍വീര്‍ക്കലും മാറ്റും പാനീയങ്ങള്‍

ഗ്യാസും വയര്‍വീര്‍ക്കലും മാറ്റും പാനീയങ്ങള്‍

ജീരകമിട്ടു തിളപ്പിച്ച വെള്ളം, വെളുത്തുള്ളി തിളപ്പിച്ച വെള്ളം എന്നിവ ഉത്തമപരിഹാരങ്ങളാണ്.

ഗ്യാസും വയര്‍വീര്‍ക്കലും മാറ്റും പാനീയങ്ങള്‍

ഗ്യാസും വയര്‍വീര്‍ക്കലും മാറ്റും പാനീയങ്ങള്‍

ഗ്യാസും വയര്‍ വീര്‍ക്കലും ദിവസവുമനുഭവപ്പെടുന്നുവെങ്കില്‍ മാട്ടിറച്ചി, സോസേജ്, പാലുല്‍പന്നങഅങള്‍, പഞ്ചസാര, മൈദ തുടങ്ങിയവ ഒഴിവാക്കുക.

English summary

Juices To Reduce Gas And Bloating

Juices To Reduce Gas And Bloating, read more to know about,
Story first published: Tuesday, August 1, 2017, 9:51 [IST]