മുഖക്കുരു കാണിയ്ക്കുന്ന ലക്ഷണങ്ങള്‍ വേറെ

Posted By: Lekhaka
Subscribe to Boldsky

എല്ലാവര്‍ക്കും ജീവിതത്തില്‍ ഏപ്പോഴെങ്കിലും അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു പ്രശ്‌നമുണ്ട്, അത് മറ്റൊന്നുമല്ല മുഖക്കുരു ആണ്. പല പ്രായത്തിലും പല കാരണങ്ങള്‍ കൊണ്ടാണ് മുഖക്കുരു പ്രത്യക്ഷപ്പെടുന്നത്.

ചിലര്‍ക്ക് കൗമാരകാലത്ത് മുഖക്കുരു വരാറുണ്ട്. മറ്റു ചിലര്‍ക്ക് ഹോര്‍മാണ്‍ നിലയില്‍ വരുന്ന മാറ്റം കാരണം വരാറുണ്ട്. കൊഴുപ്പുള്ള ആഹാരവും മുഖക്കുരുവിന് കാരണം ആകാറുണ്ട്. തേന്‍വെള്ളത്തില്‍ അയമോദകം; തടി കുറയും ഗ്യാരണ്ടി

ചൈനീസ് വൈദ്യശാസ്ത്രം പറയുന്നത് മുഖത്ത് പ്രത്യേക ഭാഗങ്ങളില്‍ വരുന്ന മുഖക്കുരു ചില ആന്തരിക അവയവങ്ങള്‍ക്ക് സംഭവിക്കുന്ന പ്രശ്‌നങ്ങളുടെ സൂചന ആണന്നാണ്.

നെറ്റി ( ദഹനസംവിധാനം)

നെറ്റി ( ദഹനസംവിധാനം)

നെറ്റിയിലെ മുഖക്കുരു ദഹന സംവിധാനത്തിന്റെ തകരാറിനെയാണ് സൂചിപ്പിക്കുന്നത്. ഭക്ഷണ സാധനങ്ങള്‍ ദഹിപ്പിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കില്‍ ആമാശയത്തില്‍ അസ്വസ്ഥത അനുഭവപ്പെടും. സമ്പൂര്‍ണ ആഹാരങ്ങള്‍ കഴിക്കുകയും ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുകയും ചെയ്താല്‍ ഭക്ഷണം ദഹിക്കുന്നത് എളുപ്പമാകും. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിക്കാകുക, പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക, ശരീരത്തിലെ വിഷാംശം പുറത്തുപോകുന്നതിന് നന്നായി വെള്ളം കുടിക്കുക.

 ചെന്നി ( ശുചിത്വം)

ചെന്നി ( ശുചിത്വം)

ശുചിത്വകുറവാണ് ചെന്നിയില്‍ മുഖക്കുരു വരാനുള്ള പ്രധാന കാരണം. മുഖക്കുരുവിന്റെ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ എപ്പോഴും മുഖംകഴുകി വൃത്തിയാക്കുക അല്ലെങ്കില്‍ ചെന്നിയില്‍ വേദന നല്‍കുന്ന മുഖക്കുരു പ്രത്യക്ഷപ്പെടാന്‍ സാധ്യത ഉണ്ട്. കിടക്കുന്നതിന് മുമ്പ് മേക് അപ് എല്ലാം നീക്കം ചെയ്യുക. മുഖത്തുപയോഗിക്കുന്ന ബ്രഷുകള്‍ ആന്റിസെപ്റ്റിക്കുകള്‍ ഉപയോഗികിച്ച് വൃത്തിയാക്കുക. മുഖത്തിന്റെ ശുചിത്വം എപ്പോഴും ഉറപ്പു വരുത്തുക. കൊഴുപ്പുനിറഞ്ഞതും സംസ്‌കരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. തണുപ്പ് കൂടുതല്‍ ലഭിക്കുന്നതിന് തണ്ണിമത്തനും പച്ചക്കറികളും ധാരാളം കഴിക്കുക.

പുരികങ്ങള്‍ക്കിടയില്‍ ( കരള്‍)

പുരികങ്ങള്‍ക്കിടയില്‍ ( കരള്‍)

പുരികങ്ങള്‍ക്കിടയില്‍ മുഖക്കുരു വരുന്നത് കരള്‍ സംബന്ധമായ പ്രശ്‌നങ്ങളുടെ സൂചനയാണ്. അതിനാല്‍ മദ്യപാനവും പുകവലിയും കുറയ്ക്കുക. കൂടാതെ വെണ്ണയും നെയ്യും അടങ്ങിയ ആഹാരങ്ങളും പരമാവധി കുറയ്ക്കുക. രാത്രി വൈകി ലഘുഭക്ഷണം കഴിക്കുന്നത് നിര്‍ത്തുകയും നന്നായി ഉറങ്ങുകയും ചെയ്യുക.

മൂക്ക് (ഹൃദയം)

മൂക്ക് (ഹൃദയം)

മൂക്കിലെ മുഖക്കുരു വളരെ അസഹ്യമായ ഒന്നാണ്. രാവിലെ ഉണരുമ്പോള്‍ മൂക്കിന്‍ തുമ്പിലൊരു മുഖക്കുരു കാണുന്നത് ഏറെ വിഷമിപ്പിക്കുന്ന കാര്യമാണ്. സൗന്ദര്യ പ്രശ്‌നം എന്നതിന് പുറമെ മൂക്കില്‍ മുഖക്കുരു പ്രത്യക്ഷപ്പെടുന്നത് ജീവിതശൈലിയിലും ആഹാര രീതിയിലും മാറ്റം വരുത്തേണ്ട സമയമായി എന്നതിന്റെ സൂചന കൂടിയാണ്. സ്‌നേഹത്തിലാകുമ്പോള്‍ മാത്രമല്ല മൂക്കില്‍ മുഖക്കുരു വരുന്നത് ഹൃദയത്തിന് തകരാറ് വന്നാലും ഇതുണ്ടാകും. അതിനാല്‍ ഹൃദയത്തിന് ഗുണകരമാകുന്ന കാര്യങ്ങള്‍ ചെയ്യുക.

 കവിള്‍ (ശ്വാസകോശം)

കവിള്‍ (ശ്വാസകോശം)

വൃത്തി ഇല്ലായ്മ മൂലം കവിളുകളില്‍ കുരുവരാം. തലയിണ കവറുകള്‍ പതിവായി കഴുകി വൃത്തിയാക്കി ഉപോഗിക്കുക.ഫോണിന്റെ സ്‌ക്രീനുകളില്‍ അടിഞ്ഞു കൂടുന്ന സൂഷ്മാണുക്കളും കവിളില്‍ കുരുവരാന്‍ കാരണമാകാം. അതിനാല്‍ ഫോണ്‍ സ്‌ക്രീനുകള്‍ ഇടയ്ക്കിടെ വൃത്തിയാക്കുക. കവിളിന്റെ കീഴ് ഭാഗത്ത് കുരുവരുന്നത് വായുടെ വൃത്തിയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം എന്നതിന്റെ സൂചനയാണ്.

താടി (ഹോര്‍മോണ്‍ അസന്തുലിത)

താടി (ഹോര്‍മോണ്‍ അസന്തുലിത)

മുഖക്കുരു വരാന്‍ സാധ്യത കൂടുതലുള്ള ഭാഗങ്ങളില്‍ ഒന്നാണിത്. താടിയില്‍ മുഖക്കുരു കാണുന്നത് ഹോര്‍മോണ്‍ അസന്തുലിതയുടെ സൂചനയാണ്. സ്ത്രീകളില്‍ ആര്‍ത്തവകാലയളവില്‍ ഇത് സാധാരണ കാണപ്പെടാറുണ്ട്. ഹോര്‍മോണ്‍ സന്തുലിത നിലനിര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍ പിന്തുടരുക.

English summary

Internal Problems The Pimples On Your Face Scream

the location of the acne on the face screams out what is happening inside a specific organ in the body
Story first published: Sunday, May 28, 2017, 10:00 [IST]
Subscribe Newsletter