തടിയും വയറും കുറയ്ക്കാന്‍ തൈര് ഇങ്ങനെ

Posted By:
Subscribe to Boldsky

തൈര് ഇന്ത്യക്കാരുടെയും വിദേശികളുടെയുമെല്ലാം ഭക്ഷണശീലങ്ങളില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ്. വിദേശങ്ങളിലെല്ലാം യോഗര്‍ട്ട് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നതെന്നു മാത്രം.

പ്രോട്ടീന്‍, കാല്‍സ്യം എന്നിവയുടെ ഒരു പ്രധാന ഉറവിടമാണ് തൈര്. ഇതുകൊണ്ടുതന്നെ പാല്‍ അലര്‍ജിയുള്ളവര്‍ക്ക് ഉപയോഗിയ്ക്കാവുന്ന ഒന്ന്. പാല്‍ കുടിയ്ക്കുമ്പോഴുണ്ടാകുന്ന പോലെ അസിഡിറ്റിയുണ്ടാക്കുകയുമില്ല.

ദഹനപ്രക്രിയ എളുപ്പത്തിലാക്കാന്‍ തൈരിന് കഴിയും. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നുവെന്ന ഗുണം തൈരിനുണ്ട്. തൈരു കഴിയ്ക്കുമ്പോള്‍ മററുള്ള ഭക്ഷണത്തിലെ പോഷകങ്ങള്‍ എളുപ്പം ആഗിരണം ചെയ്യാനുള്ള ഗുണം ശരീരത്തിന് ലഭിക്കും.

എല്ലുകളുടേയും പല്ലിന്റെയും ബലത്തിനും വളര്‍ച്ചക്കും പറ്റിയ നല്ലൊരു ഭക്ഷണപദാര്‍ത്ഥമാണിത്. ഓസ്റ്റിയോപെറോസിസ് പോലുള്ള രോഗങ്ങള്‍ വരാതിരിക്കാന്‍ തൈര് കഴിയ്ക്കുന്നത് നല്ലതാണ്. രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ എന്നിവ കുറയ്ക്കാനും തൈര് വളരെ നല്ലതാണ്.

എരിവുള്ള ഭക്ഷണം കഴിച്ചാല്‍ തൈരോ അല്ലെങ്കില്‍ സംഭാരമോ കുടിച്ചാല്‍ അസിഡിറ്റി കുറയും. കറികള്‍ക്ക് എരിവു കൂടിയാല്‍ ഒരു സ്പൂണ്‍ തൈരു ചേര്‍ക്കുന്നത് നല്ലതാണ്.

സൗന്ദര്യ, കേശ സംരക്ഷണത്തിനും തൈര് നല്ലതാണ്. തലയിലെ താരന്‍ മാറ്റുന്നതിനും മുടിക്കും ചര്‍മത്തിനും തിളക്കം നല്‍കുന്നതിനും തൈര് നല്ലതാണ്.

തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക ഉപയോഗിയ്ക്കാവുന്ന ഒരു മുഖ്യ പദാര്‍ത്ഥമാണ് തൈര്. ഇത് കൃത്യമായ രീതിയില്‍ ഉപയോഗിയ്ക്കണമെന്നു മാത്രം. ഏതെല്ലാം വിധത്തിലാണ്, എങ്ങനെയാണ് തൈരു തടി കുറയ്ക്കാന്‍ ഉപയോഗിയ്‌ക്കേണ്ടതെന്നു നോക്കൂ, തടി കുറയ്ക്കാന്‍ മാത്രമല്ല, വയര്‍ കുറയ്ക്കാനും തൈര് സഹായകമാണ്.

തൈരിലെ കാല്‍സ്യമാണ്

തൈരിലെ കാല്‍സ്യമാണ്

അമേരിക്കന്‍ ഡയററിക് അസോസിയേഷന്‍ പഠനപ്രകാരം തൈരിലെ കാല്‍സ്യമാണ് ഇതിന് തടി കുറയ്ക്കാനുള്ള കഴിവു നല്‍കുന്നതെന്നു പറയുന്നു. കാല്‍സ്യത്തിന് കൊഴുപ്പു കത്തിച്ചു കളയാനുള്ള കഴിവുമുണ്ട്.

പ്രോബയോട്ടിക്

പ്രോബയോട്ടിക്

ഇതിലെ പ്രോബയോട്ടിക് ഗുണങ്ങളാണ് തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഘടകമെന്നു പറയാം. ഇവ ഗുണകരമായ ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്കു സഹായിക്കും. ഇതുവഴി ദഹനപ്രക്രിയയും മറ്റും ശരിയായി നടക്കും. ഇത് തടി വര്‍ദ്ധിയ്ക്കാതിരിയ്ക്കാന്‍ സഹായിക്കും.

പ്രോട്ടീന്‍

പ്രോട്ടീന്‍

ഇതില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് പെട്ടെന്നു വയര്‍ നിറഞ്ഞ തോന്നലുണ്ടാക്കും. ഇതുവഴി അമിതാഹാരം ഒഴിവാക്കാനും സാധിയ്ക്കും.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ തൈര് ദിവസവും 3 തവണ കഴിയ്ക്കണം. അതായത് ദിവസവും 18 ഔണ്‍സ് വീതമെങ്കിലും.

തൈരു തിരഞ്ഞെടുക്കുന്ന കാര്യത്തിലും ശ്രദ്ധ

തൈരു തിരഞ്ഞെടുക്കുന്ന കാര്യത്തിലും ശ്രദ്ധ

തൈരു തിരഞ്ഞെടുക്കുന്ന കാര്യത്തിലും ശ്രദ്ധ വേണം. കൊഴുപ്പില്ലാത്ത, മധുരമില്ലാത്ത, കൃത്രിമവസ്തുക്കള്‍ ചേര്‍ക്കാത്ത തൈരു വേണം കഴിയ്ക്കാന്‍. ഇത് പ്രാതലിനോ ഉച്ചയ്‌ക്കോ ഇടനേരത്തോ കഴിയ്ക്കാം. രാത്രിയില്‍ തൈര് ഒഴിവാക്കുന്നതാണ് പൊതുവെ നല്ലത്. ഇത് ചിലപ്പോള്‍ രാത്രിയില്‍ ദഹനപ്രശ്‌നങ്ങളുണ്ടാക്കാം.

ഗ്രീക്ക് യോഗര്‍ട്ടാണ് നല്ലത്

ഗ്രീക്ക് യോഗര്‍ട്ടാണ് നല്ലത്

തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ ഗ്രീക്ക് യോഗര്‍ട്ടാണ് ഏറ്റവും നല്ലത്. ഇതിലാണ് കൊഴുപ്പ് ഏറ്റവും കുറവുള്ളതും. 90 കലോറി മാത്രമേ ഇതില്‍ അടങ്ങിയിട്ടുള്ളൂ.

തൈരില്‍ അല്‍പം തേന്‍

തൈരില്‍ അല്‍പം തേന്‍

തൈരില്‍ അല്‍പം തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നത് തടി കുറയാന്‍ ഏറെ നല്ലതാണ്. ബദാം പോലുളളവയും തൈരിനൊപ്പം തടി കുറയ്ക്കാന്‍ സഹായിക്കും. ഇതിനൊപ്പം ഫ്രഷ് പഴങ്ങളും വേണമെങ്കില്‍ ചേര്‍ത്തു കഴിയ്ക്കാം.

കറുവാപ്പട്ട

കറുവാപ്പട്ട

തൈരില്‍ അല്‍പം കറുവാപ്പട്ട പൊടിച്ചത് ചേര്‍ത്തു കഴിയ്ക്കുന്നത് തടിയും വയറും കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

തൈരില്‍ ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും

തൈരില്‍ ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും

തൈരില്‍ ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ചതച്ചു ചേര്‍ത്തു കുടിയ്ക്കുന്നതും തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്.ദഹനത്തിനും സ്വാദിനും കൂടി ഗുണകരം

പശുവിന്റെ പാലില്‍

പശുവിന്റെ പാലില്‍

പശുവിന്റെ പാലില്‍ നിന്നുണ്ടാക്കുന്ന തൈരാണ് തടി കുറയ്ക്കാന്‍ ഏറ്റവും നല്ലത്. അതും ശുദ്ധമായ തൈര്.

ഫ്രിഡ്ജില്‍ നിന്നും എടുത്ത തൈര്

ഫ്രിഡ്ജില്‍ നിന്നും എടുത്ത തൈര്

ഫ്രിഡ്ജില്‍ നിന്നും എടുത്ത തൈര് നേരിട്ടുപയോഗിയ്ക്കരുത്. ഇത് പുറത്തു വച്ച ശേഷം കുറച്ചു കഴിയുമ്പോള്‍ ഉപയോഗിയ്ക്കാം. ഇതുപോലെ ഫ്രഷ് തൈരാണ് തടി കുറയ്ക്കാന്‍ ഏറ്റവും നല്ലത്. ആരോഗ്യത്തിനും.

English summary

How To Use Curd To Reduce Weight And Belly Fat

How To Use Curd To Reduce Weight And Belly Fat, read more to know about
Subscribe Newsletter