പല്ലിന്റെ കേട് ഗുരുതരരോഗമുണ്ടാക്കും!

Posted By:
Subscribe to Boldsky

പല്ലിനു കേടും വേദനയുമെല്ലാം പലരേയും അലട്ടുന്ന പ്രശ്‌നങ്ങളാണ്. കാരണങ്ങള്‍ പലതാകും. പല്ലിന് വേദന മാത്രമല്ല, പല്ലില്‍ പ്ലേക്വ് അടിഞ്ഞു കൂടുന്നതും പല്ലിന് നിറവ്യത്യാസവും തുടങ്ങി പല പ്രശ്‌നങ്ങളുമുണ്ടാകും.

ചിലരെങ്കിലും പല്ലിനുണ്ടാകുന്ന പല പ്രശ്‌നങ്ങളും അത്ര കാര്യമായി എടുക്കാത്തവരാകും. പ്രത്യേകിച്ചു വേദനയോ മറ്റ് അസ്വസ്ഥതകളോ ഉണ്ടെങ്കില്‍.

എന്നാല്‍ പല്ലിന്റെ പ്രശ്‌നങ്ങള്‍ പലപ്പോഴും ഗുരുതരമായ പല രോഗങ്ങളുമായി ബന്ധപ്പെട്ടിരിയ്ക്കുന്നുവെന്നതാണ് വാസ്തവം. പല്ലിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ചില രോഗങ്ങളിലേയ്ക്കുള്ള വഴിയാകാം. ചില പ്രശ്‌നങ്ങള്‍ ചില രോഗങ്ങളുടെ സൂചനയുമാകാം. ഇതെക്കുറിച്ചു കൂടുതലറിയൂ,

പല്ലിന്റെ കേട് ഗുരുതര രോഗങ്ങള്‍ക്കു കാരണം

പല്ലിന്റെ കേട് ഗുരുതര രോഗങ്ങള്‍ക്കു കാരണം

മോണരോഗങ്ങള്‍ പലപ്പോഴും ഹൃദയപ്രശ്‌നങ്ങളുടെ മുന്‍കൂട്ടിയുള്ള ലക്ഷണങ്ങളെന്ന് പല ദന്തഡോക്ടര്‍മാരും വിലയിരുത്തുന്നു.

പല്ലിന്റെ കേട് ഗുരുതര രോഗങ്ങള്‍ക്കു കാരണം

പല്ലിന്റെ കേട് ഗുരുതര രോഗങ്ങള്‍ക്കു കാരണം

മോണരോഗം കാരണം പല്ലില്‍ രൂപപ്പെടുന്ന പ്ലേക്വ് അഥവാ മഞ്ഞ നിറത്തിലെ അവശിഷ്ടം രക്തത്തിലേയ്ക്കു കടക്കും. ഇത് തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹത്തെ തടസപ്പെടുത്തും.സ്‌ട്രോക്കിന് ഇടയാക്കും.

പല്ലിന്റെ കേട് ഗുരുതര രോഗങ്ങള്‍ക്കു കാരണം

പല്ലിന്റെ കേട് ഗുരുതര രോഗങ്ങള്‍ക്കു കാരണം

വായിലെ ബാക്ടീരിയയും പ്ലേക്വുമെല്ലാം ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ദുര്‍ഗന്ധത്തിനുമെല്ലാം വഴിയൊരുക്കും.

പല്ലിന്റെ കേട് ഗുരുതര രോഗങ്ങള്‍ക്കു കാരണം

പല്ലിന്റെ കേട് ഗുരുതര രോഗങ്ങള്‍ക്കു കാരണം

പ്രമേഹരോഗികളില്‍ മോണരോഗങ്ങള്‍ എളുപ്പത്തില്‍ പടര്‍ന്നു പിടിയ്ക്കാന്‍ സാധ്യത കൂടുതലാണ്.

പല്ലിന്റെ കേട് ഗുരുതര രോഗങ്ങള്‍ക്കു കാരണം

പല്ലിന്റെ കേട് ഗുരുതര രോഗങ്ങള്‍ക്കു കാരണം

ക്രോണിക് പെരിഡോന്റല്‍ ഡിസീസ് ഉള്ള പുരുഷന്മാരില്‍ ഉദ്ധാരണക്കുറവിനു സാധ്യതയുണ്ട്. ഇതു കാരണം രക്തക്കുഴലിലെ ലൈനിംഗിന് തകരാറുണ്ടാകുന്നതാണ് കാരണം.

പല്ലിന്റെ കേട് ഗുരുതര രോഗങ്ങള്‍ക്കു കാരണം

പല്ലിന്റെ കേട് ഗുരുതര രോഗങ്ങള്‍ക്കു കാരണം

ഗര്‍ഭിണികളില്‍ ദന്ത, മോണരോഗങ്ങള്‍ നേരത്തെയുള്ള പ്രസവത്തിന് കാരണമാകും. ഈ രോഗങ്ങള്‍ പ്രസവവേദനയുണ്ടാക്കുന്ന പ്രോസ്റ്റാഗ്ലാന്റിന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുന്നതാണ് കാരണം.

പല്ലിന്റെ കേട് ഗുരുതര രോഗങ്ങള്‍ക്കു കാരണം

പല്ലിന്റെ കേട് ഗുരുതര രോഗങ്ങള്‍ക്കു കാരണം

മോണരോഗങ്ങളുള്ള സ്ത്രീകളില്‍ ഗര്‍ഭധാരണ സാധ്യത മറ്റുള്ളവരേക്കാള്‍ രണ്ടു മാസം വൈകുമെന്നു പറയപ്പെടുന്നു.

പല്ലിന്റെ കേട് ഗുരുതര രോഗങ്ങള്‍ക്കു കാരണം

പല്ലിന്റെ കേട് ഗുരുതര രോഗങ്ങള്‍ക്കു കാരണം

വായിലെ ബാക്ടീരിയകളിലെ ആന്റിബോഡികള്‍ പാന്‍ക്രിയാറ്റിക് ക്യാന്‍സറിന് വഴിയൊരുക്കുമെന്നു തെളിഞ്ഞിട്ടുണ്ട്.

പല്ലിന്റെ കേട് ഗുരുതര രോഗങ്ങള്‍ക്കു കാരണം

പല്ലിന്റെ കേട് ഗുരുതര രോഗങ്ങള്‍ക്കു കാരണം

പെരിഡോന്റെല്‍ രോഗം കിഡ്‌നി രോഗങ്ങളിലേയ്ക്കു വഴി വയ്ക്കുമെന്നും പറയപ്പെടുന്നു.

Read more about: health teeth
English summary

How tooth Problems Are Connected With Other Health Conditions

How tooth Problems Are Connected With Other Health Conditions