പല രോഗങ്ങള്‍ക്കും ഒറ്റമൂലി ഉരുളക്കിഴങ്ങ് ജ്യൂസ്

Posted By:
Subscribe to Boldsky

ഉരുളക്കിഴങ്ങിന് ആരോഗ്യ കാര്യത്തില്‍ വളരെ വലിയ പങ്കാണ് ഉള്ളത്. ഉരുളക്കിഴങ്ങ് നമ്മുടെ തീന്‍മേശയില്‍ അങ്കമായിട്ട് കാലം കുറേയായി. ഓരോ ദിവസം ചെല്ലുന്തോറും ആരോഗ്യകാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഒരു സമൂഹമാണ് നമ്മുടെ ചുറ്റും ഉള്ളത്. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ നല്‍കുന്നവര്‍ ഉരുളക്കിഴങ്ങ് ജ്യൂസിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധ കൂടുതല്‍ നല്‍കണം.

തടി പെട്ടെന്ന് കുറക്കാന്‍ വെള്ളം ഇങ്ങനെ മതി

കാരണം ഉരുളക്കിഴങ്ങ് ജ്യൂസിന് പല രോഗങ്ങള്‍ക്കും പരിഹാരം കാണാനുള്ള കഴിവുണ്ട്. എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ ആണ് ഉരുളക്കിഴങ്ങ് ജ്യൂസിന് ഉള്ളതെന്ന് നിങ്ങള്‍ക്കറിയാമോ? പല രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലിയാണ് ഉരുളക്കിഴങ്ങ് ജ്യൂസ്. എന്തൊക്കെയാണവ എന്ന് നോക്കാം.

 അമിതവണ്ണം കുറക്കാന്‍

അമിതവണ്ണം കുറക്കാന്‍

അമിത വണ്ണമെന്ന പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമാണ് ഉരുളക്കിഴങ്ങ് ജ്യൂസ്. പ്രഭാത ഭക്ഷണത്തിനു മുന്‍പും രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുന്‍പും ഒരു ഗ്ലാസ്സ് ഉരുളക്കിഴങ്ങ് ജ്യൂസ് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. രുചി വര്‍ദ്ധിപ്പിക്കാന്‍ അല്‍പം തേനും ചേര്‍ക്കാം. ഇത് തടി കുറക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ഉരുളക്കിഴങ്ങ് മുന്നിലാണ്. ഉരുളക്കിഴങ്ങ് ജ്യൂസ് കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.

ടോക്‌സിനെ പുറന്തള്ളുന്നു

ടോക്‌സിനെ പുറന്തള്ളുന്നു

ടോക്‌സിനെ പുറന്തള്ളുന്നതിനും ശരീരത്തിനുള്‍ഭാഗം ക്ലീന്‍ ചെയ്യാനും ഉരുളക്കിഴങ്ങ് ജ്യൂസ് സഹായിക്കുന്നു. മാത്രമല്ല ക്യാന്‍സര്‍ പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിനും ഉരുളക്കിഴങ്ങ് ജ്യൂസ് സഹായിക്കുന്നു.

 രക്തസമ്മര്‍ദ്ദം കുറക്കുന്നു

രക്തസമ്മര്‍ദ്ദം കുറക്കുന്നു

രക്തസമ്മര്‍ദ്ദം ഇന്നത്തെ കാലത്ത് പുത്തരിയല്ല. മരുന്നുകള്‍ കഴിക്കുമ്പോള്‍ കുറയുന്ന അവസ്ഥ മാത്രമേ രക്തസമ്മര്‍ദ്ദത്തിന് ഉള്ളതെങ്കില്‍ എന്നന്നേക്കുമായി രക്തസമ്മര്‍ദ്ദം കൃത്യമാക്കാന്‍ ഉരുളക്കിഴങ്ങ് ജ്യൂസ് സഹായിക്കുന്നു.

ഹൃദയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ഹൃദയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ഏറ്റവും മികച്ചതാണ് ഉരുളക്കിഴങ്ങ്. ഇത് ഹൃദയത്തിന്റെ രോഗസാധ്യതയും രോഗാവസ്ഥ വരാതിരിക്കാനുള്ള മുന്‍കരുതലും ശരീരത്തിന് നല്‍കുന്നു.

 വയറിന്റെ അസ്വസ്ഥതകള്‍

വയറിന്റെ അസ്വസ്ഥതകള്‍

വയറിന്റെ അസ്വസ്ഥതകളും ദഹനസംബന്ധമായ പ്രശ്‌നങ്ങളും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ് ജ്യൂസ്. സ്ഥിരമായി ഉരുളക്കിഴങ്ങ് ജ്യൂസ് കഴിക്കുന്നത് വയറിന്റെ എല്ലാ അസ്വസ്ഥകളേയും ഇല്ലാതാക്കുന്നു.

കിഡ്‌നി പ്രശ്‌നങ്ങള്‍

കിഡ്‌നി പ്രശ്‌നങ്ങള്‍

കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ ചില്ലറയല്ല. ഇത് പിന്നീട് മൂത്രത്തില്‍ കല്ലിലേക്കും മറ്റ് പ്രശ്‌നങ്ങളിലേക്കും നയിക്കുന്നു. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കി ആരോഗ്യം നല്‍കാന്‍ ഉരുളക്കിഴങ്ങ് ജ്യൂസ് സഹായിക്കുന്നു.

 ചര്‍മ്മ പ്രശ്‌നങ്ങള്‍

ചര്‍മ്മ പ്രശ്‌നങ്ങള്‍

ചര്‍മ്മപ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്കും പരിഹാരമാണ് ഉരുളക്കിഴങ്ങ് ജ്യൂസ്. എക്‌സിമ, മുഖത്തെയും ശരീരത്തിലേയും പാടുകള്‍ എന്നിവ ഇല്ലാതാക്കാനും ഉരുളക്കിഴങ്ങ് ജ്യൂസ് കഴിക്കാം.

English summary

How to Use a Potato juice to Heal Your Entire Body

The juice of a raw potato have a never-ending list of health benefits.
Story first published: Friday, July 14, 2017, 15:47 [IST]
Subscribe Newsletter