തടിയും വയറും കൂട്ടുന്നത് വേറൊന്നുമല്ല ഇതാണ്

Posted By:
Subscribe to Boldsky

ഹോര്‍മോണല്‍ ഇംബാലന്‍സസ് എല്ലാ സ്ത്രീകളിലും കണ്ട് വരുന്ന ഒന്നാണ്. ഏത് പ്രായത്തിലും കൃത്യമായ ഭക്ഷണവും വ്യായാമവും ശീലമാക്കിയ എത്ര സ്ത്രീകളുണ്ട്. ഇത് തന്നെയാണ് പലപ്പോഴും ഇവരെ ഫിറ്റ് ആയി ഇരിക്കുന്നതിന് സഹായിക്കുന്നതും. വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് പലപ്പോഴും എല്ലാ പ്രായത്തിലും ഫിറ്റ് ആയി ഇരിക്കുക എന്നുള്ളത്. ആര്‍ത്തവ വിരാമത്തിന്റെ കാലമാവുമ്പോഴേക്ക് പലപ്പോഴും സ്ത്രീകളില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ധാരാളമായി സംഭവിക്കുന്നു. ഹോര്‍മോണ്‍ ഏറ്റക്കുറച്ചില്‍ ധാരാളം സ്ത്രീകളെ അലട്ടുന്ന ഒരു പ്രശ്‌നമാണ്. ഇതിന്റെ ഫലമായി ശാരീരികമായും മാനസികമായും ധാരാളം മാറ്റങ്ങള്‍ ഉണ്ടാവുന്നു.

സ്ത്രീകളില്‍ ആര്‍ത്തവ വിരാമത്തോടനുബന്ധിച്ചും പുരുഷന്‍മാരില്‍ പ്രായമാകുന്നതോടെയുമാണ് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കണ്ട് വരുന്നത്. ശരീരം അതിനോട് പ്രതികരിക്കുന്നത് എങ്ങനെയെന്ന് നമ്മള്‍ കൃത്യമായി അറിഞ്ഞിരിക്കണം. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ അത്ര വലിയ പ്രതിസന്ധിയല്ല. എന്നാല്‍ ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ഇതിനെ നമുക്ക് തരണം ചെയ്യാം. ചില ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ആര്‍ത്തവ വിരാമം, ഗര്‍ഭം, ഗര്‍ഭനിരോധന ഗുളികയുടെ ഉപയോഗം എന്നിവയുടെയെല്ലം ഫലമാകാം. എന്നാല്‍ ചിലത് നിങ്ങളില്‍ ഉണ്ടാവാനിടയുള്ള ഗര്‍ഭാശയ രോഗങ്ങളുടെ തുടക്കമാവാം.

ചെവിക്കായം വീട്ടില്‍ തന്നെ കളയാം സുരക്ഷിതമായി

ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ വരുന്നവരുടെ പ്രധാന പ്രശ്‌നമാണ് വണ്ണം വെക്കുക, അമിത വിശപ്പ്, ഭക്ഷണത്തിനോട് കൊതി, മൂഡ് മാറ്റം എന്നിവയെല്ലാം. രാത്രി ഉറങ്ങുമ്പോള്‍ വരെ ഭക്ഷണം കഴിക്കാത്തതു പോലെ തോന്നുക, തുടങ്ങിയവയെല്ലാം നമ്മുടെ പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. അതുപോലെ തന്നെ തടി കുറയുകയല്ല കൂടുകയാണ് പലപ്പോഴും ചെയ്യുന്നത്. അതല്ലാതെ എന്തൊക്കെ മാറ്റങ്ങള്‍ സംഭവിക്കും എന്ന് നോക്കാം.

തടി കൂടുന്നത്

തടി കൂടുന്നത്

ഹോര്‍മോണ്‍ വ്യതിയാനക്കാരിലെ പ്രധാന പ്രശ്‌നമാണ് തടി വര്‍ദ്ധിക്കുന്നത്. എന്നാല്‍ ഇതിനെ പിന്നിലെ പ്രധാന കാരണം എന്ന് പറയുന്നത് ഭക്ഷണം തന്നെയാണ്. കാരണം ഹോര്‍മോണ്‍ വ്യതിയാനം സംഭവിക്കുമ്പോള്‍ പലപ്പോഴും നമ്മുടെ വിശപ്പും സ്വാഭാവികമായി വര്‍ദ്ധിക്കണം. മധുര പലഹാരങ്ങള്‍ കഴിക്കാനുള്ള ആഗ്രഹവും ഇതിലൂടെ വര്‍ദ്ധിക്കുന്നു. എപ്പോഴും കഴിച്ച് കൊണ്ടിരിക്കാന്‍ ആണ് ഇവര്‍ക്ക് ആഗ്രഹവും

മൂഡ് മാറ്റം

മൂഡ് മാറ്റം

ദേഷ്യം വരാത്തവര്‍ക്ക് പോലും ദേഷ്യം വരുന്ന അവസ്ഥയുണ്ടാവുന്നു. ഇതില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത് ഹോര്‍മോണ്‍ തകരാറാണ് നിങ്ങളെ പ്രതിസന്ധിയില്‍ ആക്കുന്നത് എന്നതാണ്. പെട്ടെന്നായിരിക്കും ഇത്തരക്കാരുടെ മൂഡ് മാറി വരുന്നത്. പെട്ടെന്ന് സന്തോഷം പെട്ടെന്ന് സങ്കടം എന്ന അവസ്ഥയിലേക്കാണ് നിങ്ങള്‍ എത്തുന്നത്. പ്രൊജസ്‌ട്രോണില്‍ കുറവ് സംഭവിക്കുന്നതാണ് ഇതിന്റെ പ്രധാന കാരണം.

തലചുറ്റല്‍

തലചുറ്റല്‍

ഹോര്‍മോണ്‍ വ്യതിയാനം ഉണ്ടാവുന്നതില്‍ ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ട ഒന്നാണ് ക്ഷീണവും തളര്‍ച്ചയും. ഭക്ഷണം എത്രയൊക്കെ കഴിച്ചാലും ക്ഷീണവും തലകറക്കവും ഉണ്ടെങ്കില്‍ നിങ്ങളുടെ ഹോര്‍മോണ്‍ ഒന്ന് ശ്രദ്ധിക്കാന്‍ സമയമായി എന്നതാണ് സത്യം.

മുഖക്കുരു

മുഖക്കുരു

മുഖക്കുരു പല പ്രായത്തിലും ഉണ്ടാവും. എന്നാല്‍ ചെറുപ്പക്കാരിലായിരിക്കും ഇത് ഏറ്റവും കൂടുതല്‍ പ്രതിസന്ധി ഉണ്ടാക്കുന്നത്. സ്ത്രീകളില്‍ മുഖത്തും നെഞ്ചിലും കുരുക്കള്‍ കാണപ്പെടുന്നുണ്ടെങ്കില്‍ അത് ഹോര്‍മോണ്‍ വ്യതിയാനമാണ് എന്ന് ഉറപ്പിച്ച് പറയാം.

ഉറക്കം കുറവോ

ഉറക്കം കുറവോ

നിങ്ങള്‍ക്ക് രാത്രിയില്‍ ഉറക്കം കുറവാണോ. രാത്രി വിയര്‍ക്കുന്നത് ഉറക്കമില്ലായ്മ എല്ലാം പലപ്പോഴും ഹോര്‍മോണ്‍ വ്യതിയാനത്തിന്റെ ഫലമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഈസ്ട്രജന്‍ കുറവാണ് ഇതിന്റെ പ്രധാന കാരണം. പ്രത്യേകിച്ച് ആര്‍ത്തവ വിരാമത്തോടടുത്ത സ്ത്രീകളിലാണ് ഈ പ്രശ്‌നം കൂടുതലായി കണ്ട് വരുന്നത്.

 ലൈംഗിക താല്‍പ്പര്യക്കുറവ്

ലൈംഗിക താല്‍പ്പര്യക്കുറവ്

ലൈംഗിക കാര്യങ്ങളില്‍ താല്‍പ്പര്യക്കുറവുണ്ടെങ്കിലും അതും ഹോര്‍മോണ്‍ വ്യതിയാനത്തിന്റെ ഫലം തന്നെയാണ്. ഈസ്ട്രജന്‍, ടെസ്റ്റോസ്റ്റിറോണ്ഡ, തൈറോയ്ഡ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റം സംഭവിക്കുമ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ െൈലംഗിക സംതൃപ്തിയില്ലായ്മയും ഹോര്‍മോണ്‍ വ്യതിയാനങ്ങളും വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നു.

 ഇതിന്റെ കാരണങ്ങള്‍

ഇതിന്റെ കാരണങ്ങള്‍

ആര്‍ത്തവ വിരാമം ഇതിന്റെ ഒരു പ്രധാനപ്പെട്ട കാരണമാണ്. എന്നാല്‍ ഇതല്ലാതെ മറ്റ് പല കാരണങ്ങള്‍ കൊണ്ടും ഇത്തരത്തില്‍ സംഭവിക്കാവുന്നതാണ്. പങ്കാളിയില്‍ ഇത്തരം മാറ്റങ്ങള്‍ കണ്ടാല്‍ കുറ്റപ്പെടുത്താതെ കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ക്ഷമയാണ് കാണിക്കേണ്ടത്. അതുകൊണ്ട് തന്നെ എന്തൊക്കെ കാരണങ്ങള്‍ കൊണ്ട് ഇത്തരത്തില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉണ്ടാവുമെന്ന് നോക്കാം.

മരുന്നുകളുടെ അമിതോപയോഗം

മരുന്നുകളുടെ അമിതോപയോഗം

മരുന്നുകളുടെ അമിതോപയോഗം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഇത് മാനസികമായും ശാരീരികമായും നിങ്ങളില്‍ പല തരത്തിലുള്ള മാറ്റങ്ങളും ഉണ്ടാക്കും. ഇതിന്റെയെല്ലാം ഫലമാണ് പലപ്പോഴും ഹോര്‍മോണ്‍ വ്യതിയാനങ്ങളും.

പ്രസവശേഷം

പ്രസവശേഷം

പ്രസവശേഷം ചില സ്ത്രീകളില്‍ ഡിപ്രഷനും സമ്മര്‍ദ്ദവും ഉണ്ടാവാറുണ്ട്. ഇതെല്ലാം കാണിക്കുന്നതും ശരീരത്തില്‍ ഹോര്‍മോണ്‍ കൃത്യമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല എന്നത് തന്നെയാണ്. അതിന്റെ ഫലമായാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് കൃത്യമായ ചികിത്സ നടത്തേണ്ടത് അത്യാവശ്യമാണ്.

ആര്‍ത്തവം കൃത്യമല്ലാത്തത്

ആര്‍ത്തവം കൃത്യമല്ലാത്തത്

ചിലരില്‍ ആര്‍ത്തവം കൃത്യമായിരിക്കുകയില്ല. ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ആരോഗ്യപരമായും മാനസികപരമായും ഉണ്ടാക്കുന്നു. എന്നാല്‍ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നതിന് കൃത്യമായ ചികിത്സ ആവശ്യമാണ്. അതുകൊണ്ട് തന്നെ ഇനി ഇത്തരം പ്രശ്‌നങ്ങളെ കണ്ട് തുടങ്ങിയാല്‍ ചികിത്സിച്ച് തന്നെ മാറ്റണം.

English summary

How to treat hormonal imbalance and lose weight

How to treat hormonal imbalance and lose weight read on to know more.
Story first published: Friday, December 8, 2017, 15:26 [IST]