വ്യായാമമില്ലാതെ തന്നെ കൈയ്യിലെ കൊഴുപ്പ് കുറയ്ക്കാം

Posted By:
Subscribe to Boldsky

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ വ്യായാമം ചെയ്യേണ്ടതിന്റെ ആവശ്യകത നമുക്കറിയാം. അമിത കൊഴുപ്പാകട്ടെ ശരീരത്തില്‍ അവിടവിടങ്ങളിലായി കട്ടപിടിച്ചിരിയ്ക്കുന്ന അവസ്ഥയാണ് പലപ്പോഴും കാണാറുള്ളത്. ഇത് ശരീരത്തിന്റെ ആകാരഭംഗി നഷ്ടപ്പെടുത്തുകയും ശരീരത്തിന്റെ ഘടനയ്ക്കും ആരോഗ്യത്തിനും തന്നെ ഭീഷണിയാവുകയും ചെയ്യുന്നു.

മടിയന്‍മാര്‍ക്ക് ഫിറ്റ്‌നസ് വേണോ?

എന്നാല്‍ ഇനി വ്യായാമമൊന്നുമില്ലാതെ തന്നെ കൈത്തണ്ടയിലെ കൊഴുപ്പ് കുറയ്ക്കാം അതിനായി ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പലപ്പോഴും ഈ മാര്‍ഗ്ഗങ്ങള്‍ ഫലപ്രദമാവില്ലെന്നു കരുതി തള്ളിക്കളയുന്നവര്‍ ഒരാഴ്ച സ്ഥിരമായി ഈ കാര്യങ്ങള്‍ ചെയ്താല്‍ കൈത്തണ്ടയിലെ കൊഴുപ്പിനെ ഇല്ലാതാക്കാം. എങ്ങനെയെന്ന് നോക്കാം.

ഡയറ്റിങ് നടത്തിയിട്ടും തടി കുറഞ്ഞില്ല, കാരണമിതാ

കലോറി കുറഞ്ഞ ഭക്ഷണം

കലോറി കുറഞ്ഞ ഭക്ഷണം

ഭക്ഷണം കഴിയ്ക്കുന്ന കാര്യത്തില്‍ തന്നെ ശ്രദ്ധ കൂടുതല്‍ നല്‍കാം. കലോറി എരിച്ച് കളയുന്ന ഭക്ഷണം ശീലമാക്കാം.

 ധാരാളം വെള്ളം കുടിയ്ക്കാം

ധാരാളം വെള്ളം കുടിയ്ക്കാം

വെള്ളം ധാരാളം കുടിയ്ക്കുന്നതാണ് മറ്റൊരു പരിഹാരം. ഇത് ശരീരത്തില്‍ അവിടവിടങ്ങളിലായി ഒളിഞ്ഞിരിയ്ക്കുന്ന കൊഴുപ്പിനെ ഉരുക്കിക്കളയാന്‍ സഹായിക്കുന്നു.

 ഭക്ഷണം കുറയ്ക്കാം

ഭക്ഷണം കുറയ്ക്കാം

ചോറ് കഴിയ്ക്കാമെങ്കിലും അല്‍പാല്‍പമായി പല സമയങ്ങളിലായി കഴിയ്ക്കുക. ഇത് ശരീരത്തില്‍ അടിഞ്ഞ് കൂടിയിട്ടുള്ള അമിത കൊഴുപ്പിനെ കുറയ്ക്കുന്നു.

 പ്രഭാത ഭക്ഷണം കഴിയ്ക്കുക

പ്രഭാത ഭക്ഷണം കഴിയ്ക്കുക

പ്രഭാത ഭക്ഷണം കഴിയ്ക്കുന്നതാണ് മറ്റൊന്ന്. ഇത് കൃത്യമായി കഴിയ്ക്കുക. അതില്‍ യാതൊരു തരത്തിലുള്ള മാറ്റവും വരുത്തരുത്. സ്‌നാക്‌സ് പൂര്‍ണമായും ഒഴിവാക്കുക.

ഡയറ്റനുസരിച്ച് ഭക്ഷണം

ഡയറ്റനുസരിച്ച് ഭക്ഷണം

ഡയറ്റനുസരിച്ച് ഭക്ഷണം കഴിയ്ക്കാന്‍ ശ്രദ്ധിക്കുക. പച്ചക്കറികളും, പഴങ്ങളും, പ്രോട്ടീനും എല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ധാന്യങ്ങലും ശീലമാക്കാം. ഇത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. പ്രത്യേകിച്ച് കൈത്തണ്ടയിലും കാലിലും ഉള്ള കൊഴുപ്പ്.

 ഭാരമുയര്‍ത്തുക

ഭാരമുയര്‍ത്തുക

ചെറിയ രീതിയിലുള്ള ഭാരം ഉയര്‍ത്താന്‍ ശ്രമിക്കുക. ഇതൊരിക്കലും വ്യായാമം എന്ന രീതിയില്‍ ചെയ്യേണ്ട ഒന്നല്ല. ഇടവേളകളിലെല്ലാം ചെറിയ രീതിയിലുള്ള ഭാരം എടുത്തുയര്‍ത്താന്‍ ശ്രദ്ധിക്കുക.

 സ്‌നാക്‌സ് ഒഴിവാക്കുക

സ്‌നാക്‌സ് ഒഴിവാക്കുക

സ്‌നാക്‌സ് ഇഷ്ടപ്പെടുന്നവരായിരിക്കും പലരും. എന്നാല്‍ ഇടവേളകളില്‍ സ്‌നാക്‌സ് കഴിയ്ക്കുന്നത് ഒഴിവാക്കുക. ഇത് ഭാരം വര്‍ദ്ധിപ്പിക്കാനാണ് സഹായമാകുന്നത്. കൂടാതെ കൊഴുപ്പ് വര്‍ദ്ധിക്കാനും. അതുകൊണ്ട് തന്നെ സ്‌നാക്‌സ് പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

English summary

how to lose arm fat without exercise

How to lose arm fat in a week without exercise, read on to know more about it.
Story first published: Thursday, May 18, 2017, 13:00 [IST]
Subscribe Newsletter