സ്‌കിന്‍ ക്യാന്‍സര്‍ തിരിച്ചറിയാന്‍ ABCDE

Posted By:
Subscribe to Boldsky

ക്യാന്‍സര്‍ പലതരത്തിലുണ്ട്, ഏതുതരം ക്യാന്‍സറെങ്കിലും സൂക്ഷിച്ചില്ലെങ്കില്‍ ജീവനെടുക്കുന്ന രോഗം.

ക്യാന്‍സറുകളില്‍ സ്‌കിന്‍ ക്യാന്‍സറും പെടും. ചര്‍മത്തെ ബാധിയ്ക്കുന്ന ഒന്ന്. സ്‌കിന്‍ ക്യാന്‍സര്‍ തിരിച്ചറിയാന്‍ മറുകുകളിലുണ്ടാകുന്ന വ്യത്യാസങ്ങളാണ് പ്രധാനപ്പെട്ട വഴി.

സ്‌കിന്‍ ക്യാന്‍സര്‍ പ്രധാനമായും ചര്‍മത്തിലുണ്ടാകുന്ന മറുകകുളുടെ വ്യത്യാസത്തിലൂടെ തിരിച്ചറിയാം, പ്രത്യേകിച്ച് എബിസിഡിഇ എന്ന ഒരു വിദ്യയിലൂടെ. ഇതെക്കുറിച്ചു കൂടുതലറിയൂ,

സ്‌കിന്‍ ക്യാന്‍സര്‍ തിരിച്ചറിയാന്‍ എബിസിഡിഇ

സ്‌കിന്‍ ക്യാന്‍സര്‍ തിരിച്ചറിയാന്‍ എബിസിഡിഇ

എ എന്നാല്‍ അസമിട്രി. മറുകിന് സാധാരണ കൃത്യമായ ആകൃതിയുണ്ടാകും. എന്നാല്‍ കൃത്യമായ, അളവില്‍ വ്യത്യാസങ്ങള്‍ തോന്നുന്ന മറുകെങ്കില്‍ ഇത് സ്‌കിന്‍ ക്യാന്‍സര്‍ ലക്ഷണമാണോയെന്നു സംശയിക്കണം. മെലാനോമ ലെയ്‌സണ്‍സ് എന്നാണ് ഇത്തരം കൃത്യമായ ആകൃതിയില്ലാത്ത മറുകുകളെ പറയുക.

സ്‌കിന്‍ ക്യാന്‍സര്‍ തിരിച്ചറിയാന്‍ എബിസിഡിഇ

സ്‌കിന്‍ ക്യാന്‍സര്‍ തിരിച്ചറിയാന്‍ എബിസിഡിഇ

ബി ബോര്‍ഡര്‍ എന്നതു കൊണ്ടു വിശദീകരിയ്ക്കാം. സാധാരണ മറുകിന്റെ അരികുകള്‍ മിനുസവും കൃത്യമായ ആകൃതിയിലുമായിരിയ്ക്കും. ഇതല്ലാത്ത മറുകുകള്‍ സ്‌കിന്‍ ക്യാന്‍സര്‍ ലക്ഷണങ്ങളെ സൂചിപ്പിയ്ക്കുന്നവ കൂടിയാണ്.

സ്‌കിന്‍ ക്യാന്‍സര്‍ തിരിച്ചറിയാന്‍ എബിസിഡിഇ

സ്‌കിന്‍ ക്യാന്‍സര്‍ തിരിച്ചറിയാന്‍ എബിസിഡിഇ

സി എന്നതിനു വിശദീകരണം കളര്‍ എന്നതാണ്. ഇവ സാധാരണ ഒരേ നിറത്തിലാണ്. എന്നാല്‍ ഒരു മറുകിലെ പല നിറങ്ങളും പെട്ടെന്ന് ഒരു മറുകിനു നിറംവ്യത്യാസം വരുന്നതുമെല്ലാം സ്‌കിന്‍ ക്യാന്‍സര്‍ ലക്ഷണങ്ങളാണ്.

സ്‌കിന്‍ ക്യാന്‍സര്‍ തിരിച്ചറിയാന്‍ എബിസിഡിഇ

സ്‌കിന്‍ ക്യാന്‍സര്‍ തിരിച്ചറിയാന്‍ എബിസിഡിഇ

ഡി എന്നതിന് ഡയാമീറ്റര്‍ എന്നു വിശദീകരണം നല്‍കാം. സാധാരണ മറുകിന് 6 മില്ലീമീറ്ററിനേക്കാള്‍ ചുറ്റളവുണ്ടാകില്ല. എന്നാല്‍ ഇതിനേക്കാള്‍ വലിയ മറുകെങ്കില്‍, മറുകിന് വലിപ്പം വര്‍ദ്ധിയ്ക്കുന്നുവെങ്കില്‍ സ്‌കിന്‍ ക്യാന്‍സര്‍ ലക്ഷണമായുമെടുക്കാം.

സ്‌കിന്‍ ക്യാന്‍സര്‍ തിരിച്ചറിയാന്‍ എബിസിഡിഇ

സ്‌കിന്‍ ക്യാന്‍സര്‍ തിരിച്ചറിയാന്‍ എബിസിഡിഇ

ഇ ഫോര്‍ ഇവോള്‍വിംഗ്, അതായത് മറുകിനു വരുന്ന മാറ്റങ്ങളും രൂപാന്തരങ്ങളും. മറുകിന്റെ വലിപ്പത്തിലെ വ്യത്യാസം, നിറത്തിലെ വ്യത്യാസം തുടങ്ങിയവയെല്ലാം സ്‌കിന്‍ ക്യാന്‍സര്‍ ലക്ഷണങ്ങളായി എടുക്കാന്‍ സാധിയ്ക്കും. ഇവയില്‍ ചൊറിച്ചിലോ വേദനയോ ഉണ്ടെങ്കിലും ശ്രദ്ധിയ്ക്കുക.

സ്‌കിന്‍ ക്യാന്‍സര്‍ തിരിച്ചറിയാന്‍ എബിസിഡിഇ

സ്‌കിന്‍ ക്യാന്‍സര്‍ തിരിച്ചറിയാന്‍ എബിസിഡിഇ

സ്‌കിന്‍ ക്യാന്‍സര്‍ തുടക്കത്തില്‍ കണ്ടെത്തിയാല്‍ ചികിത്സിച്ചു മാറ്റുവാനും സാധിയ്ക്കും.

English summary

How Can You Recognize Skin Cancer Through ABCDE Techcique

How Can You Recognize Skin Cancer Through ABCDE Techcique