തടിയും വയറും കളയുന്ന പഴത്തോല്‍ മാജിക്

Posted By:
Subscribe to Boldsky

ദിവസം ചെല്ലുന്തോറും കൂടിക്കൂടി വരുന്ന തടിയും വയറുമാണ് എല്ലാവരുടേയും പ്രശ്‌നം. പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ക്ക് പുറകെ നെട്ടോട്ടമോടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പലപ്പോഴും ഇത്തരം മാര്‍ഗ്ഗങ്ങള്‍ക്ക് പുറകേ സമയം കളയുന്നവര്‍ക്ക് പാര്‍ശ്വഫലങ്ങളാണ് ഉണ്ടാവാറുള്ളത് എന്നതാണ് സത്യം. എന്നാല്‍ ഇനി പാര്‍ശ്വഫലങ്ങളില്ലാതെ ആരോഗ്യത്തേയും സഹായിക്കുന്ന ഒരു മാര്‍ഗ്ഗമുണ്ട്.

റവയാണ് ഏറ്റവും നല്ല പ്രഭാത ഭക്ഷണം, കാരണം

വെറും പഴത്തിന്റെ തോല്‍ കൊണ്ട് തടിയും വയറും കളയാം. എന്നാല്‍ പഴത്തിന്റെ തോല്‍ കൊണ്ട് എങ്ങനെയെല്ലാം വയറും തടിയും കുറക്കാം എന്ന് നോക്കാം. അതിനായി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കാം എന്ന് നോക്കാം.

ഏത് പഴത്തിന്റെ തോല്‍?

ഏത് പഴത്തിന്റെ തോല്‍?

മൈസൂര്‍പൂവന്‍ പഴത്തിന്റെ തോലാണ് തടി കുറയ്ക്കാന്‍ ഉത്തമം. ഇതില്‍ അടങ്ങിയിട്ടള്ള പൊട്ടാസ്യം തടി കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. അതുകൊണ്ടു തന്നെ ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും പഴത്തിന്റെ തൊലി കഴിക്കുന്നത് ശീലമാക്കുക. ഇത് വയറും തടിയും കുറക്കുന്നതിന് ഏറ്റവും ഉത്തമമായിട്ടുള്ളതാണ് എന്ന് നോക്കാം.

ആന്റി ഓക്‌സിഡന്റ്

ആന്റി ഓക്‌സിഡന്റ്

പഴത്തൊലിയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റ്‌സ് നമ്മുടെ ശരീരത്തിലെ അധികം വരുന്ന കൊഴുപ്പിനെ ഇല്ലാതാക്കുന്നു. കൊഴുപ്പ് കുറയുന്നതിലൂടെ നമ്മുടെ ശരീരം ഒതുങ്ങി ഫിറ്റ് ആവുന്നു.

 നാരുകളുടെ കലവറ

നാരുകളുടെ കലവറ

പഴത്തൊലി നാരുകളുടെ കലവറയായതിനാല്‍ ഇത് നമ്മുടെ ശരീരത്തിലെ തടി കുറയ്ക്കാന്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ പഴത്തിന്റെ തോല്‍ ഇനി ധൈര്യമായിട്ട് കഴിക്കാം.

ഉപ്പും മുളകും

ഉപ്പും മുളകും

പഴത്തിന്റെ തോല്‍ ചെറുതായി അരിഞ്ഞ് ഉപ്പും കുരുമുളകും കൂട്ടി കഴിക്കുന്നത് ഉത്തമമാണ്. അത്താഴശേഷമായതിനാല്‍ നല്ല ഉറക്കം കിട്ടാനും ഇത് കാരണമാകും. ഉറക്കം മാത്രമല്ല തടിക്ക് കുറവ് വരുത്താനും ഇത് സഹായിക്കും.

പഴത്തോലും തേനും

പഴത്തോലും തേനും

രാവിലെ എഴുന്നേറ്റ് ചായ കുടിച്ചില്ലെങ്കില്‍ നമുക്ക് ആ ദിവസം ശരിയാവില്ല. എന്നാല്‍ ചായയ്ക്കു പകരം വെറും വയറ്റില്‍ പഴത്തോലും തേനും മിക്‌സ് ചെയ്ത് കഴിക്കുന്നത് ഗുണം ചെയ്യും.

പഴം ജ്യൂസ്

പഴം ജ്യൂസ്

പഴം ജ്യൂസ് കഴിക്കുന്നവരും ചില്ലറയല്ല. ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ് എന്ന് മാത്രമല്ല പല ഗുണങ്ങളും ഉണ്ട്. എന്നാല്‍ പഴത്തൊലി പാനീയം ഇതു വരെ ആരും പരീക്ഷിച്ചിട്ടില്ലല്ലോ? പഴത്തോല്‍ ജ്യൂസും നമ്മുടെ ശരീരത്തിലെ അധികമുള്ള കലോറിയെ എരിച്ചു കളയും. ഇതിലൂടെ തടി കുറയുകയും ചെയ്യും.

റോബസ്റ്റ് പഴം

റോബസ്റ്റ് പഴം

റോബസ്റ്റ് പഴവും ഇത്തരത്തില്‍ തടി കുറക്കാനും വയറിനെ ഇല്ലാതാക്കാനും സഹായിക്കുന്ന ഒന്നാണ്. സാലഡ് രൂപത്തിലോ മറ്റ് പച്ചക്കറികളുടെ കൂടെ കഴിക്കാവുന്നതേ ഉള്ളൂ ഇത്. ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ഇതിലൂടെ അമിത കൊഴുപ്പിനെ തടയുകയും ചെയ്യും.

 പഴത്തോലും തേങ്ങാപ്പാലും

പഴത്തോലും തേങ്ങാപ്പാലും

പഴത്തോല്‍ ചെറുതായി അരിഞ്ഞ് തേങ്ങാപ്പാലില്‍ മിക്‌സ് ചെയ്ത് കഴിക്കുന്നതും തടി കുറയ്ക്കും. പഴത്തോല്‍ എങ്ങനെ കഴിച്ചാലും അത് ശരീരത്തെ അമിത വണ്ണത്തില്‍ നിന്നും സംരക്ഷിക്കും.

English summary

How Banana Peels Could Help You Lose Some Weight

Why banana peels are the latest weight loss food you should be eating.
Story first published: Saturday, July 22, 2017, 14:45 [IST]