വയര്‍ പോകാന്‍ ഇഞ്ചിയും നാരങ്ങയും ഇങ്ങനെ

Posted By:
Subscribe to Boldsky

തടി മിക്കവാറും പേര്‍ക്ക് ഇഷ്ടമുള്ള സംഗതിയാകില്ല. ഇത് സൗന്ദര്യപ്രശ്‌നം മാത്രമല്ല, ആരോഗ്യപ്രശ്‌നം കൂടിയാണ്. തടിയും വയറും കൂടുന്നത് പല തരത്തിലുളള ആരോഗ്യപ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കുമെന്നതാണ് വാസ്തവം.

തടി കൂടാന്‍ കാരണങ്ങള്‍ പലതുണ്ട്. പാരമ്പര്യം തള്ളിക്കളയാന്‍ സാധിയ്ക്കുന്ന ഒരു കാരണമല്ല. പാരമ്പര്യമായി തടിയുള്ള കുടുംബമെങ്കില്‍ തടിയ്ക്കാനുള്ള സാധ്യതയും ഏറെയാണ്.

ഭക്ഷണശീലങ്ങളാണ് തടി കൂടാനുള്ള മറ്റൊരു പ്രധാന് കാരണം. വറുത്തതും പൊരിച്ചതും കൂടുതല്‍ നോണ്‍വെജ് വിഭവങ്ങളും വലിച്ചുവാരിയുള്ള തീറ്റയുമെല്ലാം തടി കൂട്ടുന്ന പ്രധാന കാരണങ്ങള്‍ തന്നെയാണ്.

തടിയേക്കാളേറെ പലരുടേയും ഉറക്കം കെടുത്തുന്ന ഒന്നാണ് വയര്‍. വയര്‍ ചാടുന്നത് സ്ത്രീ പുരുഷഭേദമില്ലാതെ പലരേയും അലട്ടുന്ന ഒന്നുമാണ്. തടി അത്ര പ്രശ്‌നമായി കാണാത്തവര്‍ക്കും തടിയിഷ്ടപ്പെടുന്ന ചുരുക്കം ചിലര്‍ക്കും വയര്‍ ചാടുന്നതു പ്രശ്‌നം തന്നെയാണ്. വയറ്റിലാണ് കൊഴുപ്പടിയാന്‍ സാധ്യതയേറെ. ഇത് സൗന്ദര്യത്തിനു മാത്രമല്ല, ആരോഗ്യപരമായി ഏറെ അപകടവുമാണ്, വയറ്റില്‍ കൊഴുപ്പടിയാന്‍ ഏറെ എളുപ്പമാണ്. ശരീരത്തില്‍ ഏറ്റവുമാദ്യം കൊഴുപ്പടിയുന്നതു വയറ്റിലുമാണ്. എന്നാല്‍ ഇത് പോകാന്‍ ഏറെ പണിപ്പെടേണ്ടി വരും.

വയര്‍ കുറയ്ക്കാന്‍ വീട്ടുവൈദ്യങ്ങള്‍ ഏറെയുണ്ട്. ഇവ പരീക്ഷിയ്ക്കുന്നതാണ് എപ്പോഴും ആരോഗ്യകരവും. ഇവ പാര്‍ശ്വഫലങ്ങളുണ്ടാക്കില്ലെന്നതു തന്നെ കാരണം.

ഇത്തരം വീട്ടുവൈദ്യങ്ങളില്‍ പെട്ട ഒന്നാണ് ഇഞ്ചിയും ചെറുനാരങ്ങയും. തികച്ചും സ്വാഭാവികമായ വീട്ടുവൈദ്യം. തടിയും വയറും കുറയുമെന്നതു മാത്രമല്ല, പല ആരോഗ്യഗുണങ്ങളും ഉള്‍ക്കൊള്ളുന്ന ഒന്നു കൂടിയാണിവ.

ചെറുനാരങ്ങയിലെ ആന്റിഓക്‌സിഡന്റുകളുമെല്ലാം വയര്‍ കുറയ്ക്കാനുള്ള ഉത്തമ ഉപാധികളാണ്. ഇവയെല്ലാം വയറ്റിലെ കൊഴുപ്പു കുറയ്ക്കും.

ഇഞ്ചിയിലെ ജിഞ്ചറോള്‍ എന്ന വസ്തുവാണ് തടി കുറയ്ക്കാന്‍ സഹായിക്കുന്നത്. ഇത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു. ഈ വിധത്തില്‍ കൊഴുപ്പടിഞ്ഞു കൂടുന്നത് ഒഴിവാക്കും.ഇഞ്ചി ശരീരത്തില്‍ ചൂടുല്‍പാദിപ്പിയ്ക്കുന്ന ഒന്നുകൂടിയാണ്. ഇതു വഴി അപചയപ്രക്രിയ വേഗത്തില്‍ നടക്കും. ഇതും വയറും തടിയും കൊഴുപ്പുമെല്ലാം കുറയാന്‍ സഹായിക്കും.

ദഹന പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും പറ്റിയ വഴികള്‍ കൂടിയാണിത്. നാരങ്ങയും ഇഞ്ചിയും ചേരുമ്പോള്‍ പ്രതിരോധശക്തി ഇരട്ടിയാകും. ഇവ രണ്ടും ചേരുമ്പോള്‍ ശരീരത്തിലെ ആവശ്യമില്ലാത്ത കൊഴുപ്പുകള്‍ പെട്ടെന്നു നീക്കം ചെയ്യപ്പെടും. അലര്‍ജി പ്രശ്‌നങ്ങളുള്ളവര്‍ക്കും ചുമ, കോള്‍ഡ് പോലുള്ള പ്രശ്‌നങ്ങളുള്ളവര്‍ക്കും ചെറുനാരങ്ങ, തേന്‍ മിശ്രിതം ഏറെ ഗുണം ചെയ്യും.

ഏതെല്ലാം വിധത്തിലാണ് ഇഞ്ചിയും നാരങ്ങയും വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നതെന്നു നോക്കൂ,

ഇഞ്ചിയും നാരങ്ങയും

ഇഞ്ചിയും നാരങ്ങയും

ലെമണ്‍ ആന്റ് ജിഞ്ചര്‍ ടീയാണ് വയര്‍ കുറയ്ക്കാനുള്ള പ്രധാനപ്പെട്ട ഒരു വഴി. ഒരു കപ്പുവെള്ളം തിളപ്പിച്ച ശേഷം വാങ്ങി വയ്ക്കുക. ഇതിലേയ്ക്ക് ഒരു കഷ്ണം ഇഞ്ചി അറിഞ്ഞിടണം. ഇത് അടച്ച് 5 മിനിററു നേരം ഇതേ രീതിയില്‍ വയ്ക്കുക. പിന്നീട് ഇതിലേയ്ക്ക് ഒരു ചെറുനാരങ്ങ പിഴിഞ്ഞൊഴിയ്ക്കണം. ഇത് നല്ലപോലെ ഇളക്കിച്ചേര്‍ത്ത ശേഷം പ്രാതലിന് മുന്‍പായി കുടിയ്ക്കുക. അല്‍പദിവസം അടുപ്പിച്ച് ഇതു ചെയ്യുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കും. ദഹനത്തെ എളുപ്പമാക്കുകകയും ചെയ്യും.

ജിഞ്ചര്‍ ലെമണൈഡ്‌

ജിഞ്ചര്‍ ലെമണൈഡ്‌

ജിഞ്ചര്‍ ലെമണൈഡാണ് മറ്റൊരു വഴി. സാധാരണ രീതിയില്‍ ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ച് വെള്ളവും ചേര്‍ത്തു ജ്യൂസാക്കുക. ഇതിലേയ്ക്ക് ഇഞ്ചി അരിഞ്ഞിടുക. അല്ലെങ്കില്‍ അല്‍പം ഇഞ്ചനീര് ചേര്‍ക്കാം. വേണമെങ്കില്‍ ഇതിലേയ്ക്ക് അല്‍പം ക്യാബേജ് ഇലകളും ഇട്ടു വയ്ക്കാം. അല്‍പനേരം അടച്ചു വച്ച ശേഷം ഈ വെള്ളം ഭക്ഷണത്തിനു മുന്‍പായി കുടിയ്ക്കാം. അടുപ്പിച്ചു ചെയ്താല്‍ വയര്‍ കുറയും. ക്യാബേജ് ഇലകള്‍ ഇടുന്നതുകൊണ്ടുന്നെ പ്രതിരോധശേഷി വര്‍ദ്ധിയ്ക്കുകയും ചെയ്യും.

ഇഞ്ചി, ചെറുനാരങ്ങാനീര്, കുക്കുമ്പര്‍

ഇഞ്ചി, ചെറുനാരങ്ങാനീര്, കുക്കുമ്പര്‍

ഇഞ്ചി, ചെറുനാരങ്ങാനീര്, കുക്കുമ്പര്‍ എന്നിവ ചേര്‍ന്ന കൂട്ടാണ് ഒന്ന്.3 കപ്പു വെള്ളം, 2 ടേബിള്‍സ്പൂണ്‍ അരിഞ്ഞ ഇഞ്ചി, ഒരു ചെറുനാരങ്ങയുടെ നീര്, അര കുക്കുമ്പര്‍, 6 പുതിനയില എന്നിവയാണ് ഇതിനു വേണ്ടത്.വെള്ളം തിളപ്പിയ്ക്കുക. വാങ്ങിവച്ച് ഇതിലേയ്ക്ക് ഇഞ്ചിയും ചെറുനാരങ്ങനീരും ചേര്‍ക്കുക.ഇൗ പാനീയം റൂംടെംപറേച്ചറിലാകുമ്പോള്‍ ഇതിലേയ്ക്ക് കുക്കുമ്പര്‍ കഷ്ണങ്ങളാക്കി ഇടുക. ഇത് പിന്നീട് ഫ്രിഡ്ജില്‍ വച്ച് തണുപ്പിയ്ക്കാം. പുതിനയിലയും ഇടാം.ഈ പാനീയം പ്രാതലിനും ഉച്ചഭക്ഷണത്തിനുമുള്ള ഇടവേളയില്‍ കുടിയ്ക്കാം.

ഇഞ്ചി, ചെറുനാരങ്ങാനീര്, തേന്‍

ഇഞ്ചി, ചെറുനാരങ്ങാനീര്, തേന്‍

ഇഞ്ചി, ചെറുനാരങ്ങാനീര്, തേന്‍ എന്നിവ ചേര്‍ത്തും തടിയും വയറും കുറയ്ക്കാനുള്ള വഴി തേടാം.ഇഞ്ചി ചെറുതായി അരിയുക. ഇതിലേയ്ക്ക് ചെറുനാരങ്ങാനീര്, തേന്‍ എന്നിവ കലര്‍ത്താം. ഇത് കഴഇയ്ക്കാം. അല്ലെങ്കില്‍ സാലഡിലോ മറ്റോ ചേര്‍ത്തുപയോഗിയ്ക്കാം.

ഇഞ്ചിയും നാരങ്ങയും

ഇഞ്ചിയും നാരങ്ങയും

ഒരു കപ്പു വെള്ളം, ഒരു ടീസ്പൂണ്‍ ഇഞ്ചിയരിഞ്ഞത്, അര ചെറുനാരങ്ങയുടെ നീര്, 1 ടേബിള്‍സ്പൂണ്‍ തേന്‍ എ്ന്നിവ ചേര്‍ത്തും ഒരു പ്രത്യേക പാനീയം തയ്യാറാക്കാം.വെള്ളം തിളപ്പിയ്ക്കുക. ഇതു വാങ്ങി ഇതിലേയ്ക്ക് അരിഞ്ഞ ഇഞ്ചി, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തുക. ഇത് അല്‍പസമയം കഴിഞ്ഞ് ഊറ്റിയെടുക്കുക. തണുത്തു കഴിയുമ്പോള്‍ തേന്‍ ചേര്‍ത്തിളക്കുക.ഇത് പ്രാതലിനു മുന്‍പ് ഒരു കപ്പു കുടിയ്ക്കാം. ഉച്ചയ്ക്കും വൈകീട്ടും ഇടയ്ക്കുള്ള സമയത്തും ഒരു ക്പ്പാവാം.

മുളകുപൊടി

മുളകുപൊടി

ഒരു ടീസ്പൂണ്‍ അരിഞ്ഞ ഇഞ്ചി, അര ടീസ്പൂണ്‍ ചെറുനാരങ്ങാനീര്, ഒരു നുള്ളു മുളകുപൊടി, ഒരു കപ്പു വെള്ളം എന്നിവ ചേര്‍ത്തും മറ്റൊരു മിശ്രിതം തയ്യാറാക്കാം.വെള്ളം തിളപ്പിച്ചെടുക്കുക. ഇതിലേയ്ക്ക് ബാക്കിയെല്ലാ ചേരുവകളും ചേര്‍ക്കുക. കുടിയ്ക്കാന്‍ പാകത്തിനു ചൂടാകുമ്പോള്‍ ഇത് ഊറ്റിയെടുക്കുക.ഒരു കപ്പു രാവിലെ ഭക്ഷണത്തിനു മുന്‍പും ഒരു കപ്പ് ഉച്ചഭക്ഷണത്തിനു മുന്‍പുമായും കുടിയ്ക്കാം.

ഗ്രീന്‍ ടീയില്‍

ഗ്രീന്‍ ടീയില്‍

ഗ്രീന്‍ ടീയില്‍ ഇഞ്ചിയും ചെറുനാരങ്ങയും ചേര്‍ത്തുള്ള മിശ്രിതവും വയറും തടിയും കുറയ്ക്കാന്‍ നല്ലതാണ്.വെള്ളം തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് 1 ടീസ്പൂണ്‍ ഗ്രീന്‍ ടീ, അര ടീസ്പൂണ്‍ ഇഞ്ചിയരിഞ്ഞത്, ഒരു ചെറുനാരങ്ങയുടെ ജ്യൂസ് എന്നിവ ചേര്‍ത്തിളക്കുക. ഇത് അല്‍പനേരം ഇങ്ങനെ വച്ച ശേഷം ഊറ്റി രാവിലെ വെറുംവയറ്റിലും ഉച്ചയ്ക്കു ശേഷവും കുടിയ്ക്കാം.

ഇഞ്ചി

ഇഞ്ചി

ഇഞ്ചിയിലെ ജിഞ്ചറോള്‍ എന്ന വസ്തുവാണ് തടി കുറയ്ക്കാന്‍ സഹായിക്കുന്നത്. ഇത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു. ഈ വിധത്തില്‍ കൊഴുപ്പടിഞ്ഞു കൂടുന്നത് ഒഴിവാക്കും.ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നതിനും മനംപിരട്ടല്‍, ഛര്‍ദി തുടങ്ങിയ പലതരം പ്രശ്‌നങ്ങള്‍ക്കും ഇഞ്ചി നല്ലൊരു മരുന്നാണ്.കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ ഉല്‍പാദനം നിയന്ത്രിച്ച് മൂഡ് മാറ്റത്തിലൂടെയുണ്ടാകുന്ന പ്രശ്‌നങ്ങളും വണ്ണവുമെല്ലാം കുറയ്ക്കാനും ഇത് നല്ലതാണ്. ഡിപ്രഷന്‍ പലരേയും തടിപ്പിയ്ക്കുന്ന ഒന്നാണെന്നോര്‍ക്കുക.

ചെറുനാരങ്ങ

ചെറുനാരങ്ങ

ചെറുനാരങ്ങ ശരീരത്തിലെ വിഷാംശങ്ങളെയും മാലിന്യങ്ങളെയും പുറംതള്ളി ശരീരത്തെ ശുദ്ധീകരിക്കാന് സഹായിക്കുന്നു. അതുമൂലം ശരീരത്തിലെ കൊഴുപ്പ് നീങ്ങുകയും ശരീരവണ്ണം കുറയുകയും ചെയ്യുന്നു.ചെറുനാരങ്ങയിലെ ആന്റിഓക്‌സിഡന്റുകളുമെല്ലാം വയര്‍ കുറയ്ക്കാനുള്ള ഉത്തമ ഉപാധികളാണ്. ഇവയെല്ലാം വയറ്റിലെ കൊഴുപ്പു കുറയ്ക്കും.

ദഹന പ്രശ്‌നങ്ങള്‍

ദഹന പ്രശ്‌നങ്ങള്‍

ദഹന പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും പറ്റിയ വഴികള്‍ കൂടിയാണിത്. നാരങ്ങയും ഇഞ്ചിയും ചേരുമ്പോള്‍ പ്രതിരോധശക്തി ഇരട്ടിയാകും. ഇവ രണ്ടും ചേരുമ്പോള്‍ ശരീരത്തിലെ ആവശ്യമില്ലാത്ത കൊഴുപ്പുകള്‍ പെട്ടെന്നു നീക്കം ചെയ്യപ്പെടും. അലര്‍ജി പ്രശ്‌നങ്ങളുള്ളവര്‍ക്കും ചുമ, കോള്‍ഡ് പോലുള്ള പ്രശ്‌നങ്ങളുള്ളവര്‍ക്കും ചെറുനാരങ്ങ, തേന്‍ മിശ്രിതം ഏറെ ഗുണം ചെയ്യും.

English summary

Home Remedy Using Lemon And Ginger To Reduce Belly Fat

Home Remedy Using Lemon And Ginger To Reduce Belly Fat, read more to know about