15 ദിവസം കുടിയ്ക്കൂ, വയര്‍ പോകും, ഉറപ്പ്

Posted By:
Subscribe to Boldsky

വയറും തടിയുമെല്ലാമാണ് ഇപ്പോഴത്തെ കാലത്ത് പലരേയും അലട്ടുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ ഒന്ന്. ഇവ രണ്ടും അസുഖമല്ലെങ്കിലും പല തരത്തിലുള്ള അസുഖങ്ങള്‍ക്ക് കാരണമാകും.

പ്രധാനമായും ഭക്ഷണം, വ്യായാമക്കുറവ്, സ്‌ട്രെസ് പോലുള്ള പ്രശ്‌നങ്ങള്‍, പാരമ്പര്യം എന്നിവയെല്ലാം പൊണ്ണത്തടിയ്ക്കു കാരണമാകാറുണ്ട്.

തടിയും വയറും കുറയ്ക്കുമെന്നവകാശപ്പെട്ട് പലതും വിപണിയില്‍ ലഭിയ്ക്കുന്നുണ്ട്. എന്നാല്‍ ഇവ പലപ്പോഴും ഗുണത്തേക്കാള്‍ മറ്റു പാര്‍ശ്വഫലങ്ങള്‍ വരുത്തി വച്ചെന്നും വരാം.

തടിയും വയറുമെല്ലാം കുറയാന്‍ സഹായിക്കുന്ന പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇവ പരീക്ഷിയ്ക്കുന്നതാണ് ഏറ്റവും ഫലപ്രദം. തടിയേക്കാളേറെ പലരുടേയും ഉറക്കം കെടുത്തുന്ന ഒന്നാണ് വയര്‍. വയര്‍ ചാടുന്നത് സ്ത്രീ പുരുഷഭേദമില്ലാതെ പലരേയും അലട്ടുന്ന ഒന്നുമാണ്. തടി അത്ര പ്രശ്‌നമായി കാണാത്തവര്‍ക്കും തടിയിഷ്ടപ്പെടുന്ന ചുരുക്കം ചിലര്‍ക്കും വയര്‍ ചാടുന്നതു പ്രശ്‌നം തന്നെയാണ്. വയറ്റിലാണ് കൊഴുപ്പടിയാന്‍ സാധ്യതയേറെ. ഇത് സൗന്ദര്യത്തിനു മാത്രമല്ല, ആരോഗ്യപരമായി ഏറെ അപകടവുമാണ്, വയറ്റില്‍ കൊഴുപ്പടിയാന്‍ ഏറെ എളുപ്പമാണ്. ശരീരത്തില്‍ ഏറ്റവുമാദ്യം കൊഴുപ്പടിയുന്നതു വയറ്റിലുമാണ്. എന്നാല്‍ ഇത് പോകാന്‍ ഏറെ പണിപ്പെടേണ്ടി വരും.

വയറും തടിയും കളയാന്‍ പറ്റിയ പല പാനീയങ്ങളുമുണ്ട്. ഇവയെല്ലാം വീട്ടില്‍ തന്നെ തയ്യാറാക്കാനും സാധിയ്ക്കും.

ഇത്തരത്തിലുള്ള ഒരു പ്രത്യേക പാനീയത്തെക്കുറിച്ചറിയൂ, രണ്ടാഴ്ച അടുപ്പിച്ചു കുടിച്ചാല്‍ വയറും തടിയും കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പാനീയം.

ചെറുനാരങ്ങാനീര്, ഇഞ്ചി, തേന്‍, മല്ലിയില, പുതിനയില, കുക്കുമ്പര്‍

ചെറുനാരങ്ങാനീര്, ഇഞ്ചി, തേന്‍, മല്ലിയില, പുതിനയില, കുക്കുമ്പര്‍

ചെറുനാരങ്ങാനീര്, ഇഞ്ചി, തേന്‍, മല്ലിയില, പുതിനയില, കുക്കുമ്പര്‍ എന്നിവയാണ് ഇതിനു വേണ്ടത്.

ഇഞ്ചി

ഇഞ്ചി

ഇഞ്ചിയിലെ ജിഞ്ചറോള്‍ എന്ന വസ്തുവാണ് തടി കുറയ്ക്കാന്‍ സഹായിക്കുന്നത്. ഇത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു. ഈ വിധത്തില്‍ കൊഴുപ്പടിഞ്ഞു കൂടുന്നത് ഒഴിവാക്കും.ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നതിനും മനംപിരട്ടല്‍, ഛര്‍ദി തുടങ്ങിയ പലതരം പ്രശ്‌നങ്ങള്‍ക്കും ഇഞ്ചി നല്ലൊരു മരുന്നാണ്.കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ ഉല്‍പാദനം നിയന്ത്രിച്ച് മൂഡ് മാറ്റത്തിലൂടെയുണ്ടാകുന്ന പ്രശ്‌നങ്ങളും വണ്ണവുമെല്ലാം കുറയ്ക്കാനും ഇത് നല്ലതാണ്. ഡിപ്രഷന്‍ പലരേയും തടിപ്പിയ്ക്കുന്ന ഒന്നാണെന്നോര്‍ക്കുക.

ചെറുനാരങ്ങ

ചെറുനാരങ്ങ

ചെറുനാരങ്ങ ശരീരത്തിലെ വിഷാംശങ്ങളെയും മാലിന്യങ്ങളെയും പുറംതള്ളി ശരീരത്തെ ശുദ്ധീകരിക്കാന് സഹായിക്കുന്നു. അതുമൂലം ശരീരത്തിലെ കൊഴുപ്പ് നീങ്ങുകയും ശരീരവണ്ണം കുറയുകയും ചെയ്യുന്നു.ചെറുനാരങ്ങയിലെ ആന്റിഓക്‌സിഡന്റുകളുമെല്ലാം വയര്‍ കുറയ്ക്കാനുള്ള ഉത്തമ ഉപാധികളാണ്. ഇവയെല്ലാം വയറ്റിലെ കൊഴുപ്പു കുറയ്ക്കും.

കുക്കുമ്പറില്‍

കുക്കുമ്പറില്‍

കുക്കുമ്പറില്‍ ധാരാളം വെള്ളം അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് തീരെക്കുറവുമാണ്. ഇത് വിശപ്പു കുറയ്ക്കാം. ശരീരത്തിലെ ടോക്‌സിനുകള്‍ ഒഴിവാക്കുകയും ചെയ്യും.

മല്ലിയില

മല്ലിയില

മല്ലിയിലയില്‍ തിയാമൈന്‍, വിറ്റാമിന്‍ സി, റിബോഫ്ലാവിന്‍, ഫോസ്ഫറസ്, കാല്‍സ്യം, ഇരുമ്പ്, നിയാസിന്‍, സോഡിയം കരോട്ടിന്‍, ഓക്സാലിക് ആസിഡ്, പൊട്ടാസ്യം തുടങ്ങി ധാരാളം മിനറലുകളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു.ദഹനത്തിന് ഇത് ഏറെ നല്ലതാണ്. ഇതുവഴി നല്ല ശോധനയ്ക്കും. ഇതെല്ലാം തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്.

പുതിനയില

പുതിനയില

പുതിനയിലയും ആരോഗ്യത്തിനും തടി കുറയാനുമെല്ലാം ഏറെ നല്ലതാണ്. ഇതും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകമാണ്. ദഹനപ്രശ്‌നങ്ങള്‍ക്കും ഗ്യാസിനുമുള്ള നല്ലൊരു പരിഹാരമാണ് പുതിന. ഇത് വെള്ളത്തിലിട്ടോ പുതിനച്ചായ കുടിയ്ക്കുന്നതോ ഗുണം നല്‍കും. ഇതുല്‍പാദിപ്പിയ്ക്കുന്ന എന്‍സൈമുകള്‍ ദഹനം ശരിയാക്കുന്നു.

തേനും

തേനും

തേനും തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ കൊഴുപ്പു കത്തിച്ചു കളയും. ശരീരത്തിലെ ടോക്‌സിനുകള്‍ ഒഴിവാക്കും.

ഈ പ്രത്യേക മിശ്രിതം

ഈ പ്രത്യേക മിശ്രിതം

ഒരു ലിറ്റര്‍ വെള്ളം, 2 ചെറുനാരങ്ങ, ഒരു കുക്കുമ്പര്‍, ഒരു കഷ്ണം ഇഞ്ചി,ഒരു പിടി പുതിനയും മല്ലിയിലയും, 1 ടേബിള്‍സ്പൂണ്‍ തേന്‍ എന്നിവയാണ് ഈ പ്രത്യേക മിശ്രിതം തയ്യാറാക്കാന്‍ വേണ്ടത്.

ചെറുനാരങ്ങാ

ചെറുനാരങ്ങാ

ചെറുനാരങ്ങാ ചെറിയ കഷ്ണങ്ങളാക്കി വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഇതിന്റെ തോലിലും ധാരാളം ആരോഗ്യഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഇങ്ങനെ തിളപ്പിയ്ക്കുമ്പോള്‍ മുഴുവന്‍ ഗുണങ്ങളും ലഭിയ്ക്കും. ഇഞ്ചിയും ചതച്ചിട്ടു വെള്ളം തിളപ്പിയ്്ക്കുക.

തിളപ്പിച്ച ചെറുനാരങ്ങാവെള്ളം

തിളപ്പിച്ച ചെറുനാരങ്ങാവെള്ളം

തിളപ്പിച്ച ചെറുനാരങ്ങാവെള്ളം പുറത്തെടുത്തു വയ്ക്കുക. ഇതു ചൂടാറുമ്പോള്‍ ഊറ്റിയെടുക്കാം. ഇതില്‍ മല്ലിയില, പുതിനയില എന്നിവ ഇട്ടു വയ്ക്കുക. ഈ മിശ്രിതം തയ്യാറാക്കി വേണമെങ്കില്‍ ഫ്രിഡ്ജില്‍ വയ്ക്കാം. അല്ലെങ്കില്‍ ഫ്രഷായി തയ്യാറാക്കി ഉപയോഗിയ്ക്കാം.

കുക്കുമ്പറിന്റെ ജ്യൂസ്

കുക്കുമ്പറിന്റെ ജ്യൂസ്

കുക്കുമ്പറിന്റെ ജ്യൂസ് എടുക്കുക. ഇത് തൊലി നീക്കിയോ അല്ലാതെയോ മിക്‌സിയില്‍ അടിച്ചു ജ്യൂസെടുക്കാം.

ഈ മിശ്രിതത്തില്‍

ഈ മിശ്രിതത്തില്‍

ഈ മിശ്രിതത്തില്‍ കുടിയ്ക്കാന്‍ നേരം കുക്കുമ്പര്‍ ജ്യൂസും തേനും കലര്‍ത്തി രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുക.

ഇത് അടുപ്പിച്ച് വെറുംവയറ്റില്‍ രണ്ടാഴ്ച കുടിയ്്ക്കുക. തടിയും വയറും കുറയ്ക്കാന്‍ ഏറ്റവും നല്ലതാണ് ഈ മിശ്രിതം.

കൊളസ്‌ട്രോള്‍, ബിപി

കൊളസ്‌ട്രോള്‍, ബിപി

തടിയും വയറും കുറയാന്‍ മാത്രമല്ല, ദഹനത്തിനും കൊളസ്‌ട്രോള്‍, ബിപി എന്നിവ കുറയ്ക്കാനും ശരീരത്തിന് പ്രതിരോധശേഷി നല്‍കാനുമെല്ലാം ഇത് ഏറെ നല്ലതാണ്.

Read more about: belly fat health weight
English summary

Home Remedy To Reduce Belly Fat Using This Drink

Home Remedy To Reduce Belly Fat Using This Drink