For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആലില വയറിന് ആര്യവേപ്പിന്‍ പൂവ്‌

ചാടുന്ന വയര്‍ പലരുടേയും ആരോഗ്യപ്രശ്‌നമാണ്. ഇതിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ആര്യവേപ്പ്.

|

ആര്യവേപ്പിലയ്ക്ക് ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. ഇതിന് കയ്പാണ് രുചിയെങ്കിലും ആയുര്‍വേദ പ്രകാരവും ഏറെ ഗുണഫലങ്ങള്‍ നല്‍കുന്ന ഒന്നുമാണ്.

നമ്മുടെ ചുറ്റുവട്ടത്തു തന്നെ കാണാന്‍ സാധിയ്ക്കുന്ന ആര്യവേപ്പ് ആരോഗ്യത്തിനു മാത്രമല്ല, ചര്‍മ, മുടിസംരക്ഷണത്തിനും ഏറെ മികച്ച ഒന്നാണന്നു വേണം, പറയാന്‍. പല ചര്‍മപ്രശ്‌നങ്ങള്‍ക്കും മുഖക്കുരുവിനുമെല്ലാമുള്ള നല്ലൊരു മരുന്നാണ് ആര്യവേപ്പില. തൊലിപ്പുറത്തുണ്ടാകുന്ന അലര്‍ജിയ്ക്കുള്ള നല്ലൊരു പ്രതിവിധി.

മുടിസംരക്ഷണത്തിനും ഏറെ നല്ല ഒന്നാണ് ആര്യവേപ്പില. ഇത് തലയിലെ താരനടക്കമുള്ള പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ്. പേന്‍ ശല്യത്തിനും ഏറെ നല്ലത്. ഇതിന് ആന്റിബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങള്‍ ഏറെയുണ്ട്.

പല ആരോഗ്യഗുണങ്ങളും അടങ്ങിയ ഒന്നാണ് ആര്യവേപ്പ്. ഇതിലെ ഇലയും പൂവും വേരും തണ്ടുമെല്ലാം പല വിധത്തില്‍ പല പ്രശ്‌നങ്ങള്‍ക്കായി ഉപയോഗിയ്ക്കാം.

ശരീരത്തിലെ കൊഴുപ്പും വിഷാംശവുമെല്ലാം പുറന്തള്ളാന്‍ സഹായിക്കുന്ന ഒന്നാണ് ആര്യവേപ്പില. തടിയും വയറുമെല്ലാം കുറയ്ക്കാന്‍ ഇത് ഏറെ സഹായകമാണ്.

ചാടുന്ന വയര്‍ പലരുടേയും ആരോഗ്യപ്രശ്‌നമാണ്. ഇതിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ആര്യവേപ്പ്. ആര്യവേപ്പ് തടിയും വയറും കുറയ്ക്കാനും പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഏതു വിധത്തില്‍ ഉപയോഗിയ്ക്കാമെന്നു നോക്കൂ,

ടോക്‌സിനുകള്‍

ടോക്‌സിനുകള്‍

ആര്യവേപ്പ് തടി കുറയ്ക്കാന്‍ ഏറെ സഹായകമാണ്. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്താണ് ഇത് സാധിയ്ക്കുന്നത്. ഇത് തടി കുറയ്ക്കാന്‍ ഏറെ സഹായകമാണ്. ശരീരത്തിന്റെ അപയചപ്രക്രിയ ശക്തിപ്പെടുത്തി കൊഴുപ്പു കത്തിച്ചു കളയാനും ആര്യവേപ്പ് ഏറെ നല്ലതാണ്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ശരീരത്തിലെ കൊളസ്‌ട്രോള്‍ തോത് കുറയ്ക്കാനുള്ള നല്ലൊരു കഴിവ് ആര്യവേപ്പിനുണ്ട്. കൊളസ്‌ട്രോള്‍ പൊതുവെ ശരീരഭാരം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. കൊളസ്‌ട്രോള്‍ ഒഴിവാക്കുന്നതു വഴി ശരീരഭാരം കുറയ്ക്കുക മാത്രമല്ല, ഹൃദയത്തിന്റെ ആരോഗ്യത്തിനും ആര്യവേപ്പില ഏറെ നല്ലതാണ്.

വയര്‍, തടി എന്നിവ കുറയ്ക്കാന്‍

വയര്‍, തടി എന്നിവ കുറയ്ക്കാന്‍

വയര്‍, തടി എന്നിവ കുറയ്ക്കാന്‍ ആര്യവേപ്പിന്റെ പൂവും ഇലയുമെല്ലാം ഏറെ നല്ലതാണ്. ഇത് ശരീരത്തിന് തടി കുറയ്ക്കുക മാത്രമല്ല, മറ്റു പല ആരോഗ്യഗുണങ്ങളും നല്‍കുകുയും ചെയ്യുന്നു.

ആര്യവേപ്പിന്റെ പൂവ്

ആര്യവേപ്പിന്റെ പൂവ്

ആര്യവേപ്പിന്റെ പൂവ് ഒരു പിടിയെടുത്ത് അരച്ച് ഇതില്‍ 1 ടീസ്പൂണ്‍ തേനും പകുതി ചെറുനാരങ്ങയുടെ നീരും ചേര്‍ത്ത് മിശ്രിതമാക്കി രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുക. ഇതിന് ശേഷം അര മണിക്കൂര്‍ കഴിഞ്ഞു മാത്രം ഭക്ഷണം കഴിയ്ക്കുക. ഇത് അടുപ്പിച്ചു ചെയ്യുന്നത് വയറ്റിലെ കൊഴുപ്പ് പെട്ടെന്നു പോകാന്‍ ഏറെ നല്ലതാണ്.

ആര്യവേപ്പിയിട്ട വെള്ളം തേനും ചെറുനാരങ്ങാനീരും ചേര്‍ത്ത്

ആര്യവേപ്പിയിട്ട വെള്ളം തേനും ചെറുനാരങ്ങാനീരും ചേര്‍ത്ത്

ആര്യവേപ്പിയിട്ട വെള്ളം തേനും ചെറുനാരങ്ങാനീരും ചേര്‍ത്ത് കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. ആര്യവേപ്പില രാത്രി വെള്ളത്തില്‍ ഇട്ടു വയ്ക്കുക. ഇത് രാവിലെ ഊറ്റിയെടുത്ത് അരച്ച് ഇതില്‍ തേനും ചെറുനാരങ്ങാനീരും ചേര്‍ത്തു കുടിയ്ക്കാം.

ആര്യവേപ്പില വെള്ളത്തിലിട്ടു തിളപ്പിയ്ക്കുന്നത്

ആര്യവേപ്പില വെള്ളത്തിലിട്ടു തിളപ്പിയ്ക്കുന്നത്

ആര്യവേപ്പില വെള്ളത്തിലിട്ടു തിളപ്പിയ്ക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. തിളപ്പിയ്ക്കുമ്പോള്‍ ഇതിലെ പ്രധാനപ്പെട്ട ചില പോഷകങ്ങള്‍ നഷ്ടപ്പെടുന്നതാണ് കാരണം.

രക്തം

രക്തം

രക്തം ശുദ്ധീകരിയ്ക്കാനുള്ള നല്ലൊരു മരുന്നാണ് ആര്യവേപ്പില. ഇതുവഴി ആന്തരികാവയവങ്ങളും ശുദ്ധീകരിയ്ക്കപ്പെടുന്നു

ഹൃദയാരോഗ്യത്തിനും

ഹൃദയാരോഗ്യത്തിനും

ശരീരത്തിലെ കൊളസ്‌ട്രോള്‍ തോത് അകറ്റുന്നതു വഴി ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരമാണിത്.രക്തം ശുദ്ധീകരിയ്ക്കുന്നതു വഴി രക്തപ്രവാഹം ശക്തിപ്പെടുത്തുന്നതും ഹൃദയത്തിന് നല്ലതാണ്

പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്

പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്

പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ് ആര്യവേപ്പില. ഇത് രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്നു. പ്രമേഹരോഗികള്‍ക്ക് ഉപയോഗിയ്ക്കാവുന്ന നല്ലൊരു ഔഷധം.

പല ചര്‍മപ്രശ്‌നങ്ങള്‍ക്കമുള്ള നല്ലൊരു പരിഹാരമാണ്

പല ചര്‍മപ്രശ്‌നങ്ങള്‍ക്കമുള്ള നല്ലൊരു പരിഹാരമാണ്

പല ചര്‍മപ്രശ്‌നങ്ങള്‍ക്കമുള്ള നല്ലൊരു പരിഹാരമാണ് ആര്യവേപ്പില. ഇത് ഉള്ളിലേയ്ക്കു കഴിയ്ക്കുമ്പോള്‍ രക്തം ശുദ്ധീകരിച്ചു ചര്‍മപ്രശ്‌നങ്ങള്‍ ഒഴിവാക്കും. പുറമെ അരച്ചു പുരട്ടിയാല്‍ അണുക്കളെ തടയുന്നതു കൊണ്ട് പല ആരോഗ്യപ്രശ്‌നങ്ങളും ഒഴിവാക്കുകയും ചെയ്യാം.

 അള്‍സര്‍

അള്‍സര്‍

വേപ്പിന്‍റെ തൊലിയുടെ സത്ത് ഉദരത്തിലെയും കുടിലിലെയും അള്‍സര്‍ ഭേദമാക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ഇത് ദിവസം രണ്ട് തവണ വീതം പത്ത് ആഴ്ചത്തേക്ക് ഉപയോഗിക്കുന്നത് അള്‍സര്‍ ഭേദമാക്കുമെന്ന് ഗവേഷകര്‍ പറയുന്നു. മലേറിയയും, നിരവധി ചര്‍മ്മരോഗങ്ങളും വേപ്പിന്‍റെ തൊലിയുടെ സത്ത് വഴി മാറ്റാനാവും.

ആര്യവേപ്പ് പല്ലിന്റെയും മോണയുടേയും ആരോഗ്യത്തിന്

ആര്യവേപ്പ് പല്ലിന്റെയും മോണയുടേയും ആരോഗ്യത്തിന്

ആര്യവേപ്പ് പല്ലിന്റെയും മോണയുടേയും ആരോഗ്യത്തിന് ഏറെ നല്ലതാണ്. മോണ, ദന്തരോഗങ്ങള്‍ ഒഴിവാക്കാന്‍ ഇത് ഏറെ നല്ലതാണ്. ആര്യവേപ്പിന്റെ തണ്ടു ചതച്ചതു കൊണ്ട് പല്ലു വൃത്തിയാക്കുന്നത് പണ്ടു മുതലുള്ള പതിവാണ്. ഇത് പല്ലിന് നിറം നല്‍കാനും വായ നാറ്റമൊഴിവാക്കാനുമെല്ലാം ഏറെ ഗുണകരമാണ്. പല്ലു കേടു വരാതെ തടയാനും പല്ലുവേദന അകറ്റാനും മോണയില്‍ നിന്നും രക്തം വരാതെ തടയാനും ഇത് ഏറെ ഗുണകരമാണ്.

സന്ധിവേദനയകറ്റാനുള്ള നല്ലൊരു വഴി

സന്ധിവേദനയകറ്റാനുള്ള നല്ലൊരു വഴി

ആര്യവേപ്പിന്റെ ഓയില്‍ പുരട്ടുന്നത് സന്ധിവേദനയകറ്റാനുള്ള നല്ലൊരു വഴിയാണ്. വേപ്പെണ്ണ ദിവസും ഏതാനും തുള്ളി കുടിയ്ക്കുന്നത് ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ളള നല്ലൊരു മരുന്നു കൂടിയാണ്.

താരന്‍

താരന്‍

വേപ്പില്‍ ഔഷധ ഘടകങ്ങളടങ്ങിയിട്ടുണ്ട്. ആര്യവേപ്പില വെള്ളത്തിലിട്ട് പച്ച നിറമാകുന്നത് വരെ തിളപ്പിക്കുക. ഇത് ഷാംപൂ ചെയ്തതിന് ശേഷം ഉപയോഗിക്കാം. താരന്‍ ഉണ്ടെങ്കില്‍ വേപ്പ് പൊടി വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയില്‍ തേച്ച് ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയുക. .

മുഖക്കുരു, ബ്ലാക് ഹെഡ്‌സ്

മുഖക്കുരു, ബ്ലാക് ഹെഡ്‌സ്

പല ചര്‍മപ്രശ്‌നങ്ങള്‍ക്കും ആര്യവേപ്പില നല്ലൊരു മരുന്നാണ്.ഇത് മുഖക്കുരു, ബ്ലാക് ഹെഡ്‌സ് എന്നിവയെല്ലാം അകറ്റും. ആര്യവേപ്പിലയിട്ട വെള്ളം കോട്ടണ്‍ തുണിയില്‍ മുക്കി ഉറങ്ങുന്നതിനു മുന്‍പ് മുഖത്ത് വെയ്ക്കുക. ഇത് ബ്ലാക്ക്‌ഹെഡ്‌സിനെ അകറ്റുന്നു.ആര്യവേപ്പ് ചൂടുവെള്ളത്തിലിട്ട് ഈ വെള്ളം കൊണ്ട മുഖം കഴുകിയാല്‍ മുഖക്കുരുവിനെ ഭയക്കേണ്ട.

English summary

Home Remedy To Reduce Belly Fat Using Neem

Home Remedy To Reduce Belly Fat Using Neem, Read more to know about
Story first published: Monday, November 6, 2017, 15:54 [IST]
X
Desktop Bottom Promotion