വയറുപോകാന്‍ ഇഞ്ചി-നാരങ്ങക്കൂട്ട്

Posted By:
Subscribe to Boldsky

വയറും തടിയും പോവുകയെന്നതാണ് പലരേയും സംബന്ധിച്ചുള്ള പ്രധാന സൗന്ദര്യ, ആരോഗ്യപ്രശ്‌നം. തടി ഏതെങ്കിലും വിധേന കുറച്ചാലും പലപ്പോഴും വയര്‍ കുറയാത്തതാകും പ്രശ്‌നം.

തടിയും വയറും കുറയാന്‍ പ്രകൃതിദത്ത ഉപായങ്ങള്‍ പലതുണ്ട്. നമുക്കു വീട്ടില്‍ തന്നെ പരീക്ഷിയ്ക്കാവുന്ന വളറെ ലളിതമായ ഉപാധികള്‍, ചില വീട്ടുചേരുവകള്‍. ഇത്തരം ചില ചേരുവകളില്‍ പെട്ടതാണ് ചെറുനാരങ്ങ, ഇഞ്ചി എന്നിവ. ഇവയുപയോഗിച്ചുള്ള ചില കൂട്ടുകള്‍ തടി കുറയാന്‍ ഏറെ നല്ലതാണ്.

ഏതു വിധത്തിലുള്ള കൂട്ടുകളാണ് തടി കുറയാന്‍ സഹായിക്കുകയെന്നറിയൂ,

ഇവ സൂക്ഷിച്ചാല്‍ പോക്കറ്റില്‍ പണം നിറയും

ഇഞ്ചി, ചെറുനാരങ്ങാനീര്, കുക്കുമ്പര്‍

ഇഞ്ചി, ചെറുനാരങ്ങാനീര്, കുക്കുമ്പര്‍

ഇഞ്ചി, ചെറുനാരങ്ങാനീര്, കുക്കുമ്പര്‍ എന്നിവ ചേര്‍ന്ന കൂട്ടാണ് ഒന്ന്.

അരിഞ്ഞ ഇഞ്ചി

അരിഞ്ഞ ഇഞ്ചി

3 കപ്പു വെള്ളം, 2 ടേബിള്‍സ്പൂണ്‍ അരിഞ്ഞ ഇഞ്ചി, ഒരു ചെറുനാരങ്ങയുടെ നീര്, അര കുക്കുമ്പര്‍, 6 പുതിനയില എന്നിവയാണ് ഇതിനു വേണ്ടത്.

ഇഞ്ചിയും ചെറുനാരങ്ങനീരും

ഇഞ്ചിയും ചെറുനാരങ്ങനീരും

വെള്ളം തിളപ്പിയ്ക്കുക. വാങ്ങിവച്ച് ഇതിലേയ്ക്ക് ഇഞ്ചിയും ചെറുനാരങ്ങനീരും ചേര്‍ക്കുക.

പാനീയം

പാനീയം

ഇൗ പാനീയം റൂംടെംപറേച്ചറിലാകുമ്പോള്‍ ഇതിലേയ്ക്ക് കുക്കുമ്പര്‍ കഷ്ണങ്ങളാക്കി ഇടുക. ഇത് പിന്നീട് ഫ്രിഡ്ജില്‍ വച്ച് തണുപ്പിയ്ക്കാം. പുതിനയിലയും ഇടാം.

പാനീയം

പാനീയം

ഈ പാനീയം പ്രാതലിനും ഉച്ചഭക്ഷണത്തിനുമുള്ള ഇടവേളയില്‍ കുടിയ്ക്കാം.

ഇഞ്ചി, ചെറുനാരങ്ങാനീര്, തേന്‍

ഇഞ്ചി, ചെറുനാരങ്ങാനീര്, തേന്‍

ഇഞ്ചി, ചെറുനാരങ്ങാനീര്, തേന്‍ എന്നിവ ചേര്‍ത്തും തടിയും വയറും കുറയ്ക്കാനുള്ള വഴി തേടാം.ഇഞ്ചി ചെറുതായി അരിയുക. ഇതിലേയ്ക്ക് ചെറുനാരങ്ങാനീര്, തേന്‍ എന്നിവ കലര്‍ത്താം. ഇത് കഴഇയ്ക്കാം. അല്ലെങ്കില്‍ സാലഡിലോ മറ്റോ ചേര്‍്ത്തുപയോഗിയ്ക്കാം.

ഒരു ടീസ്പൂണ്‍ ഇഞ്ചിയരിഞ്ഞത്, അര ചെറുനാരങ്ങയുടെ നീര്, 1 ടേബിള്‍സ്പൂണ്‍ തേന്‍

ഒരു ടീസ്പൂണ്‍ ഇഞ്ചിയരിഞ്ഞത്, അര ചെറുനാരങ്ങയുടെ നീര്, 1 ടേബിള്‍സ്പൂണ്‍ തേന്‍

ഒരു കപ്പു വെള്ളം, ഒരു ടീസ്പൂണ്‍ ഇഞ്ചിയരിഞ്ഞത്, അര ചെറുനാരങ്ങയുടെ നീര്, 1 ടേബിള്‍സ്പൂണ്‍ തേന്‍ എ്ന്നിവ ചേര്‍ത്തും ഒരു പ്രത്യേക പാനീയം തയ്യാറാക്കാം.

ഇഞ്ചി, ചെറുനാരങ്ങാനീര്

ഇഞ്ചി, ചെറുനാരങ്ങാനീര്

വെള്ളം തിളപ്പിയ്ക്കുക. ഇതു വാങ്ങി ഇതിലേയ്ക്ക് അരിഞ്ഞ ഇഞ്ചി, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തുക. ഇത് അല്‍പസമയം കഴിഞ്ഞ് ഊറ്റിയെടുക്കുക. തണുത്തു കഴിയുമ്പോള്‍ തേന്‍ ചേര്‍ത്തിളക്കുക.

പ്രാതലിനു മുന്‍പ്

പ്രാതലിനു മുന്‍പ്

ഇത് പ്രാതലിനു മുന്‍പ് ഒരു കപ്പു കുടിയ്ക്കാം. ഉച്ചയ്ക്കും വൈകീട്ടും ഇടയ്ക്കുള്ള സമയത്തും ഒരു ക്പ്പാവാം.

അരിഞ്ഞ ഇഞ്ചി, അര ടീസ്പൂണ്‍ ചെറുനാരങ്ങാനീര്, ഒരു നുള്ളു മുളകുപൊടി, ഒരു കപ്പു വെള്ളം

അരിഞ്ഞ ഇഞ്ചി, അര ടീസ്പൂണ്‍ ചെറുനാരങ്ങാനീര്, ഒരു നുള്ളു മുളകുപൊടി, ഒരു കപ്പു വെള്ളം

ഒരു ടീസ്പൂണ്‍ അരിഞ്ഞ ഇഞ്ചി, അര ടീസ്പൂണ്‍ ചെറുനാരങ്ങാനീര്, ഒരു നുള്ളു മുളകുപൊടി, ഒരു കപ്പു വെള്ളം എന്നിവ ചേര്‍ത്തും മറ്റൊരു മിശ്രിതം തയ്യാറാക്കാം.

വെള്ളം

വെള്ളം

വെള്ളം തിളപ്പിച്ചെടുക്കുക. ഇതിലേയ്ക്ക് ബാക്കിയെല്ലാ ചേരുവകളും ചേര്‍ക്കുക. കുടിയ്ക്കാന്‍ പാകത്തിനു ചൂടാകുമ്പോള്‍ ഇത് ഊറ്റിയെടുക്കുക.

ഒരു കപ്പു രാവിലെ

ഒരു കപ്പു രാവിലെ

ഒരു കപ്പു രാവിലെ ഭക്ഷണത്തിനു മുന്‍പും ഒരു കപ്പ് ഉച്ചഭക്ഷണത്തിനു മുന്‍പുമായും കുടിയ്ക്കാം.

ഗ്രീന്‍ ടീയില്‍ ഇഞ്ചിയും ചെറുനാരങ്ങയും

ഗ്രീന്‍ ടീയില്‍ ഇഞ്ചിയും ചെറുനാരങ്ങയും

ഗ്രീന്‍ ടീയില്‍ ഇഞ്ചിയും ചെറുനാരങ്ങയും ചേര്‍ത്തുള്ള മിശ്രിതവും വയറും തടിയും കുറയ്ക്കാന്‍ നല്ലതാണ്.

ഇഞ്ചി-നാരങ്ങക്കൂട്ട്

ഇഞ്ചി-നാരങ്ങക്കൂട്ട്

വെള്ളം തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് 1 ടീസ്പൂണ്‍ ഗ്രീന്‍ ടീ, അര ടീസ്പൂണ്‍ ഇഞ്ചിയരിഞ്ഞത്, ഒരു ചെറുനാരങ്ങയുടെ ജ്യൂസ് എന്നിവ ചേര്‍ത്തിളക്കുക. ഇത് അല്‍പനേരം ഇങ്ങനെ വച്ച ശേഷം ഊറ്റി രാവിലെ വെറുംവയറ്റിലും ഉച്ചയ്ക്കു ശേഷവും കുടിയ്ക്കാം.

English summary

Home Remedy To Reduce Belly Fat Using Lemon And Ginger

Home Remedy To Reduce Belly Fat Using Lemon And Ginger
Subscribe Newsletter