For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടിയും വയറും പോകാന്‍ ഒരു പിടി ഉലുവ

|

ഉലുവയ്ക്ക് അല്‍പം കയ്പ്പുള്ളതു തന്നെയാണ് ഇതിന് ആരോഗ്യഗുണങ്ങള്‍ നല്‍കുന്നത്. പ്രമേഹം പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്.

തടി കുറയ്ക്കാനുള്ള നല്ലൊരു പ്രകൃതി ദത്ത വഴിയാണ് ഉലുവ. തടി കുറയ്ക്കാന്‍ മാത്രമല്ല, പല രോഗങ്ങള്‍ക്കുള്ള മരുന്നു കൂടിയാണ്കരോട്ടിന്‍, വിറ്റാമിന്‍ എ, ഇ, സി, ബീ, കാല്‍സ്യം, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം, അമിനോ ആസിഡുകള്‍, ദഹനത്തിനുള്ള മിനറലുകള്‍ തുടങ്ങി ഒട്ടേറെ ഘടകങ്ങളാല്‍ സമ്പന്നമാണ് ഉലുവ.ശരീരഭാരം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും ഫലപ്രദമാണ് ഉലുവ ചായ. മികച്ച ദഹനം, രക്ത സമ്മര്‍ദ്ധം നിയന്ത്രിക്കല്‍ എന്നിവയ്ക്കും ഇത് ഫലപ്രദമാണ്

രക്തസമ്മര്‍ദ്ദവും പ്രമേഹവും നിയന്ത്രിക്കുക, മെറ്റബോളിസത്തിന്‍റെ നിരക്ക് വര്‍ദ്ധിപ്പിക്കുക എന്നിവയ്ക്ക് കഴിവുള്ള, ശരീരഭാരം കുറയ്ക്കുന്നതില്‍ ഫലപ്രദമായ ഒന്നാണ് ഉലുവ.

ഉലുവ

ഉലുവ

ഉലുവ വെള്ളത്തിലിട്ട് ഒരു രാത്രി ഇത് കുതിര്‍ത്ത് വെച്ച് രാവിലെ അരിച്ചെടുക്കുക. കുതിര്‍ത്ത ഉലുവ രാവിലെ വെറും വയറ്റില്‍ ചവച്ചരച്ച് കഴിക്കുകദിവസം മുഴുവന്‍ വയര്‍ നിറഞ്ഞിരിക്കുന്ന തോന്നല്‍‌ നല്കാന്‍ സഹായിക്കുന്നതാണിത്.

 തടിയും വയറും പോകാന്‍ ഒരു പിടി ഉലുവ

രു പാനില്‍ ഉലുവ വറക്കുക/ചൂടാക്കുക. ഇത് ട് നന്നായി പൊടിക്കുക. രാവിലെ വെറും വയറ്റില്‍ ചൂട് വെള്ളത്തോടൊപ്പം ഇത് കഴിക്കുക. ഈ പൊടി കറികളില്‍ ചേര്‍ത്തും ഉപയോഗിക്കാം.

മുള

മുള

വൃത്തിയുള്ള ഒരു തുണിയെടുത്ത് വെള്ളത്തില്‍ കുതിര്‍ക്കുക. ഇതില്‍ ഉലുവയിട്ട് ഭാരമുള്ള ഒരു പാത്രം/കല്ല് ഉപയോഗിച്ച് അമര്‍ത്തി വെയ്ക്കുക. മൂന്ന് രാത്രികള്‍ കഴിഞ്ഞ് ഭാരം നീക്കി അവ വളരാനനുവദിക്കുക. മുള അത്യാവശ്യം വളര്‍ന്ന് കഴിയുമ്പോള്‍ അവ കഴിക്കാം.

ഉലുവ അല്പം വെള്ളം ചേര്‍ത്ത് അരക്കുക

ഉലുവ അല്പം വെള്ളം ചേര്‍ത്ത് അരക്കുക

ഉലുവ അല്പം വെള്ളം ചേര്‍ത്ത് അരക്കുക. വെള്ളം ചേര്‍ത്ത് ഇതിനെ പേസ്റ്റാക്കി മാറ്റുക. ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് അതിലേക്ക് ഈ പേസ്റ്റ് ചേര്‍ക്കുക. രുചിക്ക് വേണ്ടി കറുവപ്പട്ട, ഇ‍ഞ്ചി പോലുള്ളവ ചേര്‍ക്കാം. പാത്രം മൂടി വച്ച് 5 മിനുറ്റ് തിളപ്പിക്കുക. എല്ലാ ദിവസവും വെറും വയറ്റില്‍ ഇത് കഴിക്കാം.

ഉലുവയും ശര്‍ക്കരയും

ഉലുവയും ശര്‍ക്കരയും

ഉലുവയും ശര്‍ക്കരയും അരച്ചു ചേര്‍ത്തു കഴിയ്ക്കാം.ഇത് തടി കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണ്.

ഉലുവ

ഉലുവ

ഉലുവ തരിയുള്ള പേസ്റ്റ് രൂപത്തിലാക്കിയെടുക്കുക. ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് അതിലേക്ക് ഉലുവ ചേര്‍ക്കുക. ഈ വെള്ളം തണുക്കാനനുവദിച്ച് മൂന്ന് മണിക്കൂറിന് ശേഷം ഒരു കപ്പിലേക്ക് അരിച്ചെടുക്കുക. ഇതില്‍ തേനും നാരങ്ങ നീരും ചേര്‍ത്ത് എല്ലാ ദിവസവും രാവിലെ കുടിക്കുന്നത് മികച്ച ഫലം നല്കും.

 മുളപ്പിച്ച ഉലുവ

മുളപ്പിച്ച ഉലുവ

അതിരാവിലെ വെറും വയറ്റില്‍ മുളപ്പിച്ച ഉലുവ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഇത് തയ്യാറാക്കാന്‍ വൃത്തിയുള്ള ഒരു തുണിയെടുത്ത് വെള്ളത്തില്‍ കുതിര്‍ക്കുക. ഇതില്‍ ഉലുവയിട്ട് ഭാരമുള്ള ഒരു പാത്രം/കല്ല് ഉപയോഗിച്ച് അമര്‍ത്തി വെയ്ക്കുക. മൂന്ന് രാത്രികള്‍ കഴിഞ്ഞ് ഭാരം നീക്കി അവ വളരാനനുവദിക്കുക. മുള അത്യാവശ്യം വളര്‍ന്ന് കഴിയുമ്പോള്‍ അവ കഴിക്കാം.

 ഉലുവ

ഉലുവ

ഒരു കപ്പ് ഉലുവ വെള്ളത്തിലിട്ടു രാത്രി മുഴുവന്‍ കുതിര്‍ത്തുക. രാവിലെ ഈ വെള്ളം കുടിയ്ക്കാം, ഉലുവ ചവച്ചരച്ചു കഴിയ്ക്കുകയും ചെയ്യാം. വെറുംവയറ്റില്‍ അടുപ്പിച്ചു കഴിയ്ക്കുക.

തടിയും വയറും കുറയ്ക്കാന്‍ ഉലുവ പല രൂപത്തിലും ഉപയോഗിയ്ക്കാം. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,

Read more about: belly fat health weight
English summary

Home Remedies Using Fenugreek Seeds To Reduce Belly Fat And Weight

Home Remedies Using Fenugreek Seeds To Reduce Belly Fat And Weight
Story first published: Sunday, November 26, 2017, 0:34 [IST]
X
Desktop Bottom Promotion