For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാവിലെ വെളുത്ത നിറത്തിന് പരിഹാരം ഉടന്‍

നാവിന് ആരോഗ്യം നല്‍കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളെന്നും നാവിലെ വെളുത്ത നിറത്തിന് പരിഹാരമെന്നും

|

ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ ചില്ലറയല്ല. ശരീരത്തിലും ആരോഗ്യത്തിലും വരുന്ന ചെറിയ ചെറിയ മാറ്റങ്ങള്‍ പോലും പലപ്പോഴും അതുകൊണ്ട് തന്നെയാണ് നമ്മുട ശ്രദ്ധയില്‍ പെടുന്നത്. നാവ് എന്ന് പറയുന്നത് ശരീരത്തിലെ അത്യന്താപേക്ഷികമായിട്ടുള്ള ഒരു അവയവം തന്നെയാണ്. രുചിയറിയാനും സംസാരിക്കാനും എല്ലാം നാവ് വളരെ അത്യാവശ്യമായിട്ടുള്ള ഒന്ന് തന്നെയാണ്. എന്നാല്‍ പലരുടേയും നാവിന് മുകളില്‍ വെളുത്ത നിറത്തില്‍ ചില പാടുകളും കാണാറുണ്ട്.

എന്നാല്‍ ഇത്തരത്തിലുള്ള പാടുകളും വെളുത്ത നിറവും പലപ്പോഴും ഫംഗസ് ബാധയോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുടേയോ തുടക്കമാവാം. ഇത് രുചിയറിയാനുള്ള കഴിവിനെ വരെ കുറക്കാന്‍ കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്നാല്‍ പരിഹാരം കാണുന്നതിനു മുന്‍പായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. ഇതില്‍ അല്‍പം നിയന്ത്രണം വെച്ചാല്‍ അത് നാവിലെ വെളുത്ത പൂപ്പലിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

പൊക്കിളില്‍ അല്‍പം ഉപ്പുവെള്ളം ഒഴിച്ചാല്‍പൊക്കിളില്‍ അല്‍പം ഉപ്പുവെള്ളം ഒഴിച്ചാല്‍

മദ്യപാനം, പുകവലി, മറ്റ് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം എന്നിവ മൂലം പലപ്പോഴും നാവില്‍ ഇത്തരത്തില്‍ വെളുത്ത നിറം ഉണ്ടാവാറുണ്ട്. ഇത് വൃത്തിയില്ലായ്മയുടേയും കൂടി ലക്ഷണമാണ് എന്നതാണ് കാര്യം. ഇത് കൂടാതെ നിര്‍ജ്ജലീകരണം സംഭവിച്ചാലും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്. ദന്തസംരക്ഷണത്തിന്റെ കാര്യത്തില്‍ പ്രാധാന്യം നല്‍കാതിരുന്നാലും ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവുന്നു. രോഗാവസ്ഥയിലാണ് നിങ്ങളെങ്കില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ ഇനി ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ കൊണ്ട് നാവിലെ വെളുത്ത പൂപ്പല്‍ ഇല്ലാതാക്കാം. എങ്ങനെയെന്ന് നോക്കാം.

 ഉപ്പ്

ഉപ്പ്

ഉപ്പ് കൊണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം. ഒരു സ്പൂണ്‍ ഉപ്പ് ഒരു ഗ്ലാസ്സ് ഇളം ചൂടുള്ള വെള്ളം എന്നിവയാണ് ആകെ ആവശ്യമുള്ള സാധനങ്ങള്‍. ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ഉപ്പ് എടുത്ത് മിക്‌സ് ചെയ്ത് അത് കൊണ്ട് വായ് കഴുകുക. ദിവസവും രണ്ട് മൂന്ന് പ്രാവശ്യം ഇത് ചെയ്താല്‍ മതി ഇത് നാവിലെ വെളുപ്പ് നിറത്തെ ഇല്ലാതാക്കുന്നു. ഉപ്പ് കൊണ്ട് ബ്രഷ് ചെയ്യുന്നതും ഇത്തരത്തില്‍ നാവിലെ വെളുത്ത നിറത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

കറ്റാര്‍ വാഴ നീര്

കറ്റാര്‍ വാഴ നീര്

കറ്റാര്‍ വാഴ നീര് കൊണ്ട് ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കാം. സൗന്ദര്യത്തിനും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ. ഇതിലെ ആന്റി ഇന്‍ഫഌമേറ്ററി സംവിധാനം ഇത്തരത്തില്‍ നാവിലെ പ്രശ്‌നത്തെ ഇല്ലാതാക്കുന്നു. രണ്ട് ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ നീര് വായില്‍ കവിള്‍ കൊണ്ടാല്‍ മതി. അത് നാവിലെ ഫംഗസ് ബാധയെ ഇല്ലാതാക്കുന്നു.

തൈര്

തൈര്

തൈര് ഇത്തരത്തില്‍ ആരോഗ്യ ഗുണങ്ങള്‍ വളരെ കൂടുതലുള്ള ഒന്നാണ്. ഇത് പലപ്പോഴും പല വിധത്തിലാണ് രോഗത്തെ സുഖപ്പെടുത്തുന്നതും മറ്റും. തൈര് കുടിക്കുന്നതും തൈര് കവിള്‍ കൊള്ളുന്നതും നാവിലെ ഇത്തരം പ്രശ്‌നങ്ങളെ മറികടക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

 മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി കൊണ്ടും ഇത്തരം പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ കഴിയും. അര ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടി ഒരു ഗ്ലാസ്സ് വെള്ളത്തില്‍ മിക്‌സ് ചെയ്ത് കുടിച്ച് നോക്കൂ. ഇത് നാവിലെ ഫംഗസ് ബാധയെ ഇല്ലാതാക്കുന്നു. അതിലുപരി നാവിന്റെയും പല്ലിന്റേയും ആരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു.

 ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡയാണ് മറ്റൊരു പ്രതിരോധ മാര്‍ഗ്ഗം. ഇത് നാവിലെ എല്ലാ പ്രശ്‌നത്തേയും ഇല്ലാതാക്കുകയും നാവില്‍ കാണുന്ന വെളുത്ത കുത്തുകളെ ഇല്ലാതാക്കാനും നാവിന് ആരോഗ്യം നല്‍കാനും സഹായിക്കുന്നു. ഇതൊരു മൗത്ത് വാഷായി ഉപയോഗിക്കാവുന്നതാണ്. ഇത് നാവിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു.

 ഓയില്‍ പുള്ളിംഗ്

ഓയില്‍ പുള്ളിംഗ്

ദന്ത സംരക്ഷണത്തിന് ഇത്രയേറെ ഗുണം ചെയ്യുന്ന ഒരു മാര്‍ഗ്ഗം ഇല്ലെന്ന് തന്നെ പറയാം. ഇത് പല്ലിലെ കറയെ അകറ്റുന്നതോടൊപ്പം തന്നെ പല്ലിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കും. അതിലുപരി നാവിലുണ്ടാകുന്ന ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാനും സഹായിക്കുന്നു.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ആന്റിവൈറല്‍, ആന്റി ഫംഗല്‍ കൊണ്ട് സമ്പുഷ്ടമാണ് ഇത്. ഇത് നാവിലെ ഇത്തരത്തിലുണ്ടാവുന്ന ഫംഗസ് ബാധകളെയും മറ്റും ഇല്ലാതാക്കുന്നു. അതിലുപരി ഇത് പല്ലിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. ഒരു ഗ്ലാസ്സ് ടീ ട്രീ ഓയില്‍ ഒരു ഗ്ലാസ്സ് തണുത്ത വെള്ളത്തില്‍ മിക്‌സ് ചെയ്ത് ഇത് കൊണ്ട് കവിള്‍ കൊണ്ടാല്‍ മതി. ഇത് നാവിന്റെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

ആര്യവേപ്പ്

ആര്യവേപ്പ്

ആര്യവേപ്പിന്റെ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ നേരിടാന്‍ ആര്യവേപ്പിന്റെ കഴിവ് അപാരം തന്നെ. ദന്തസംരക്ഷണത്തിന്റെ ഫലമായി ആര്യവേപ്പ് ചെയ്യുന്ന കാര്യങ്ങള്‍ മികച്ച ഫലമാണ് നല്‍കുന്നത്. ആര്യവേപ്പ് കൊണ്ട് പല്ല് തേക്കുന്നത് പല്ലിന്റെ ആരോഗ്യത്തിനും നാവിലെ ഇത്തരത്തിലുള്ള ഫംഗസ് അണുബാധകള്‍ക്കും പരിഹാരം നല്‍കുന്നു.

ഹൈഡ്രജന്‍ പെറോക്‌സൈഡ്

ഹൈഡ്രജന്‍ പെറോക്‌സൈഡ്

ഹൈഡ്രജന്‍ പെറോക്‌സൈഡ് ആണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. കാല്‍ ടീ സ്പൂണ്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് കൊണ്ട് വായ് കഴുകിയാല്‍ മതി. ഇത് നാവിലും വായിലും ഉണ്ടാവുന്ന ഫംഗല്‍ അണുബാധകളെ ഇല്ലാതാക്കാനും സഹായിക്കുന്നു. മാത്രമല്ല പല്ലിലെ ഒളിഞ്ഞിരിക്കുന്ന അണുബാധകളെ ഇല്ലാതാക്കുന്നു.

നാരങ്ങ നീര്

നാരങ്ങ നീര്

സിട്രിക് ആസിഡ് കൊണ്ട് സമ്പുഷ്ടമാണ് നാരങ്ങ നീര്. ഇത് പല്ലിന്റേയും നാവിന്റേയും ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. നാരങ്ങ നീര് കൊണ്ട് പല്ല് തേക്കുന്നത് പല്ല് വെട്ടിത്തിളങ്ങാന്‍ കാരണമാകുന്നു. അതിലുപരി ഇത് നാവിലെ ഇത്തരത്തിലുണ്ടാവുന്ന എല്ലാ ഫംഗസ് അണുബാധകളേയും ഇല്ലാതാക്കുകയും ചെയ്യുന്നു.

ഒറിഗാനോ ഓയില്‍

ഒറിഗാനോ ഓയില്‍

ഒറിഗാനോ ഓയില്‍ ആണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒരു മാര്‍ഗ്ഗം. പലപ്പോഴും കവിള്‍ കൊള്ളാന്‍ അല്‍പം ഒറിഗാനോ ഓയില്‍ മതി. ഇത് നാവിലെ ഇത്തരം പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കുന്നു.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി കൂടുതലായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. മാത്രമല്ല വെളുത്തുള്ളി പച്ചക്ക് തിന്നുന്നതും ശീലമാക്കുക. ഇത് എല്ലാ തരത്തിലും നാവിലുണ്ടാവുന്ന ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇതിലൂടെ തന്നെ ആരോഗ്യത്തെ വളരെയധികം സഹായിക്കുകയും ചെയ്യുന്നു.

 നാവ് വൃത്തിയാക്കുക

നാവ് വൃത്തിയാക്കുക

പല്ല് തേക്കുമ്പോള്‍ നാവ് നല്ലതു പോലെ വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം നാവില്‍ ഫംഗസും അണുബാധയും ഉണ്ടായി അത് നാവിനെ പല തരത്തില്‍ പ്രതിസന്ധിയിലാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ നേരിടുന്നതിനായി നാവ് നല്ലതു പോലെ വൃത്തിയാക്കുകയാണ് ചെയ്യേണ്ട കാര്യം.

 വായ ഡ്രൈ ആവാതിരിക്കാന്‍ ശ്രദ്ധിക്കുക

വായ ഡ്രൈ ആവാതിരിക്കാന്‍ ശ്രദ്ധിക്കുക

വായ എപ്പോഴും വെള്ളമുള്ളതായിരിക്കാന്‍ ശ്രദ്ധിക്കുക. വായ ഡ്രൈ ആയാല്‍ അത് വായ് നാറ്റത്തിലേക്കും നാവില്‍ ഫംഗസ് ബാധക്കും കാരണമാകുന്നു. ഇത് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ വായ് വൃത്തിയാക്കി വെക്കാന്‍ ശ്രദ്ധിക്കുക.

English summary

Home Remedies To Treat White-Coated Tongue

Ways On How To Get Rid Of White Tongue Fast Naturally read on.
Story first published: Thursday, November 2, 2017, 15:20 [IST]
X
Desktop Bottom Promotion