കരുത്തുറ്റ ലിംഗത്തിന് വീട്ടുവൈദ്യം

Posted By:
Subscribe to Boldsky

പുരുഷന്മാര്‍ സെക്സിനെ സംബന്ധിച്ച് ഒരു പ്രധാന പൗരുഷ അടയാളമായി കണക്കാക്കുന്നതാണ് മികച്ച ഉദ്ധാരണ ശേഷിയുള്ള ലിംഗം. അവരെ സംബന്ധിച്ച് പങ്കാളിയുമായുള്ള സംതൃപ്തികരമായ ബന്ധത്തിന് ലിംഗത്തിന്‍റെ കരുത്ത് പ്രധാനപ്പെട്ടതാണ്. എന്നാല്‍ പല പുരുഷന്മാര്‍ക്കും ഇക്കാര്യത്തില്‍ ദുര്‍ബലതകള്‍ നേരിടേണ്ടതായി വരാം.

പുരുഷന്മാരെ സംബന്ധിച്ചിടത്തോളും ലിംഗവലിപ്പവും ആരോഗ്യവുമെല്ലാം ഏറെ പ്രധാനമാണ്. ഇവര്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിപ്പിയ്ക്കുന്ന ഘടകം കൂടിയാണിത്.

പുരുഷലിംഗത്തിന്റെ ഉറപ്പും വലിപ്പവും വര്‍ദ്ധിപ്പിയ്ക്കുമെന്നവകാശപ്പെട്ട് പല മരുന്നുകളും വിപണിയില്‍ ഇറങ്ങുന്നുണ്ട്. എന്നാല്‍ ഇവ പലപ്പോഴും പാര്‍ശ്വഫലങ്ങള്‍ക്കു കാരണമാകും. വയാഗ്ര പോലുള്ളവ ഏറെ പ്രചാരം നേടിയിട്ടുള്ളതാണെങ്കിലും ഇവയ്ക്ക പാര്‍ശ്വഫലങ്ങളുമുണ്ട്.

പുരുഷലിംഗത്തിന്റെ കരുത്തു വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്ത വഴികളെക്കുറിച്ചറിയൂ

ന്യൂട്രിയന്‍റുകളും, മിനറലുകളും, പ്രോട്ടീനും, കാല്‍സ്യവും നിറഞ്ഞ ഭക്ഷണങ്ങള്‍

ന്യൂട്രിയന്‍റുകളും, മിനറലുകളും, പ്രോട്ടീനും, കാല്‍സ്യവും നിറഞ്ഞ ഭക്ഷണങ്ങള്‍

ന്യൂട്രിയന്‍റുകളും, മിനറലുകളും, പ്രോട്ടീനും, കാല്‍സ്യവും നിറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുക. ലിംഗത്തിന് കരുത്ത് പകരാന്‍ സഹായിക്കുന്ന പല തരം ഭക്ഷണങ്ങളുണ്ട്. ചൂര മത്സ്യം, മുട്ട, കോര, കരള്‍, പാല്‍, പഴങ്ങള്‍ എന്നിവയും ബ്രൊക്കോളി, മധുരമുള്ള ഉരുളക്കിഴങ്ങ്, തക്കാളി, കാരറ്റ് തുടങ്ങിയ പച്ചക്കറികളും കഴിക്കുക. പതിവായി ഇവ കഴിക്കുന്നത് നിങ്ങള്‍ക്ക് മികച്ച ഫലം നല്കും.

ഉദ്ധാരണ ശേഷി

ഉദ്ധാരണ ശേഷി

ഉദ്ധാരണ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മികച്ച ഒരു ഔഷധമാണ് ഇഞ്ചി. പരമാവധി ഗുണം ലഭിക്കാന്‍ ദിവസത്തില്‍ പല തവണ ജിഞ്ചര്‍ ടീ കുടിക്കുകയോ, അല്ലെങ്കില്‍ ഇഞ്ചി ജ്യൂസ് കുടിക്കുകയോ ചെയ്യുക. ഇത് ലിംഗത്തിലേക്കുള്ള രക്ത പ്രവാഹം വര്‍ദ്ധിപ്പിക്കുകയും മികച്ച ഉദ്ധാരണം നല്കുകയും ചെയ്യും.

പ്രോസസ് ചെയ്തതുമായ ഭക്ഷണങ്ങള്‍

പ്രോസസ് ചെയ്തതുമായ ഭക്ഷണങ്ങള്‍

ശാരീരികആരോഗ്യത്തിന് വറുത്തതും പ്രോസസ് ചെയ്തതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ദിവസവും 3 ലിറ്റര്‍ വെള്ളം കുടിയ്ക്കുക.

അമിതസ്വയംഭോഗം

അമിതസ്വയംഭോഗം

അമിതസ്വയംഭോഗം ലിംഗാരോഗ്യത്തെയും സെക്‌സ് ജീവിതത്തേയും ബാധിയ്ക്കുമെന്നറിയുക. മിതവായത് ആരോഗ്യത്തിനു നല്ലതുമാണ്. അമിതസ്വയംഭോഗം നിയന്ത്രിയ്ക്കാം.

ഒലിവ് ഓയില്‍

ഒലിവ് ഓയില്‍

വിറ്റാമിനുകള്‍, മിനറലുകള്‍, ഓമേഗ ഫാറ്റി ആസിഡുകള്‍ തുടങ്ങിയവ സമൃദ്ധമായി അടങ്ങിയതാണ് ഒലിവ് ഓയില്‍. ഒലിവ് ഓയിലിനോളം സുരക്ഷിതമായതും, ഗുണങ്ങളുള്ളതുമായ മറ്റൊരു ഓയിലില്ല. ഇതിലെ പോഷകങ്ങള്‍ ലിംഗത്തിന് സമീപത്തേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുകയും, ആരോഗ്യം സംരക്ഷിക്കുകയും, ദോഷഫലങ്ങളുണ്ടാവാതെ സംരക്ഷിക്കുകയും ചെയ്യും. മികച്ച ഫലം ലഭിക്കാന്‍ ഒലിവ് ഓയില്‍ ഉപയോഗിച്ച് പതിവായി ലിംഗം മസാജ് ചെയ്യണം.

ബദാം ഓയില്‍ മസാജ് ഗുണം ചെയ്യും.

ബദാം ഓയില്‍ മസാജ് ഗുണം ചെയ്യും.

അകമേ കഴിക്കാവുന്നതും, പുറമേ ഉപയോഗിക്കാവുന്നതുമാണ് ബദാം. മിനറലുകളാല്‍ സമ്പുഷ്ടമായ ബദാമില്‍ സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ലിംഗത്തിന്‍റെ ആരോഗ്യത്തിന് വളരെ ഫലപ്രദമാണ്.

കര്‍പ്പൂര തൈലം

കര്‍പ്പൂര തൈലം

പേശികള്‍ക്ക് സുഖം പകരുകയും, രക്തപ്രവാഹം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഒരു സുഗന്ധ ദ്രവ്യമാണ് കര്‍പ്പൂര തൈലം. ഇത് ഒലിവ് ഓയില്‍ പോലുള്ള എന്തിലെങ്കിലും ചേര്‍ത്ത് ഉപയോഗിക്കുക. കര്‍പ്പൂരതൈലം വളരെ ശക്തമായതിനാലാണ് നേര്‍പ്പിച്ച് ഉപയോഗിക്കുന്നത്. ഇത് ലിംഗത്തില്‍ തേക്കാം. പതിവായി രണ്ടാഴ്ചയോളം ഉപയോഗിച്ചാല്‍ മാറ്റം തിരിച്ചറിയാനാവും.

തണ്ണിമത്തന്‍

തണ്ണിമത്തന്‍

തണ്ണിമത്തന്‍ കഴിയ്ക്കുന്നത് ഇതിനുള്ള നല്ലൊരു വഴിയാണ്. ഇതിലെ സിട്രുലിന്‍ എന്ന ഘടകം ആര്‍ജിനൈന്‍ ആയി രൂപാന്തരപ്പെടും. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ലിംഗവലിപ്പത്തേയും ഉദ്ധാരത്തേയും സഹായിക്കും.

ആസ്പരാഗസ് അഥവാ ശതാവരി

ആസ്പരാഗസ് അഥവാ ശതാവരി

ആസ്പരാഗസ് അഥവാ ശതാവരി ലിംഗവലിപ്പം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണവസ്തുമാണ്. ആയുര്‍വേദത്തില്‍ പറയുന്ന ഒന്ന്.

ചൂട്

ചൂട്

ഒരു ടവ്വല്‍ ചൂടുവെള്ളത്തില്‍ മുക്കി വെള്ളം പൂര്‍ണ്ണമായും പിഴിഞ്ഞ് വെള്ളം കളഞ്ഞ് നിങ്ങളുടെ ലിംഗത്തിന് മുകളില്‍ വെയ്ക്കുക. ടവ്വലില്‍ നിന്നുള്ള ചൂട് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ഉദ്ദാരണ സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുകയും വലുപ്പം കൂട്ടാന്‍ സഹായിക്കുകയും ചെയ്യും.

Read more about: health, body
English summary

Home Remedies To Strengthen Penis

Home Remedies To Strengthen Penis, read more to know about
Subscribe Newsletter