For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറപ്പുള്ള സ്തനങ്ങള്‍ക്ക് സവാളയും മുട്ടയും

|

സ്ത്രീകളുടെ ശരീരഭംഗിയില്‍ മാറിടങ്ങള്‍ക്കു പ്രധാന സ്ഥാനമുണ്ട്. മാറിടവലിപ്പം മാത്രമല്ല, മാറിടങ്ങളുടെ ഉറപ്പും ഏറെ പ്രധാനമാണ്.

പല സ്ത്രീകളേയും, പ്രത്യേകിച്ച് അല്‍പം പ്രായമേറുമ്പോള്‍ അലട്ടുന്ന പ്രശ്‌നമാണ് ഇടിഞ്ഞുതൂങ്ങുന്ന മാറിടങ്ങള്‍. സ്വാഭാവിമായ ഇലാസ്റ്റിസിറ്റി കുറയുമ്പോഴാണ് ഇത് സംഭവിയ്ക്കുന്നത്.

മാറിടങ്ങള്‍ ഇടിയാന്‍ പ്രായക്കുടൂതലല്ലാതെയും പല പ്രശ്‌നങ്ങളുമുണ്ട്. പെട്ടെന്നു വണ്ണം കുറയുക, അല്ലെങ്കില്‍ കൂടുക, മുലയൂട്ടല്‍ സമയത്തു മാറിടങ്ങള്‍ക്കു വേണ്ട ശ്രദ്ധ കൊടുക്കാത്തത്, മാറിടങ്ങള്‍ക്കു സപ്പോര്‍ട്ട് നല്‍കുന്ന വിധത്തിലെ ബ്രാ ധരിയ്ക്കാത്തത് തുടങ്ങിയ പല പ്രശ്‌നങ്ങളുമുണ്ടാകും, മാറിടങ്ങള്‍ ഇടിഞ്ഞു തൂങ്ങുന്നതിനു പുറകില്‍.

ചര്‍മത്തിലെ കൊളാജന്‍ എന്ന ഘടകമാണ് ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കുന്നത്. ഇതാണ് മാറിടങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നത്. അടിസ്ഥാനമായി പറഞ്ഞാല്‍ കൊളാജന്‍ കുറയുമ്പോള്‍ മാറിടങ്ങളുടെ ഉറപ്പും നഷ്ടപ്പെടുന്നു.

മറ്റൊരു വിഭാഗം സ്ത്രീകളുമുണ്ട്. കൂടുതല്‍ വലിപ്പമുള്ള മാറിടങ്ങള്‍, പ്രത്യേകിച്ചു ശരീരത്തിന് ആനുപാതികമല്ലാത്ത വലിപ്പമുള്ള മാറിടങ്ങളുള്ള സ്ത്രീകളില്‍ മാറിടം തൂങ്ങുന്നതു സ്വാഭാവികമാണ്. മാറിടങ്ങള്‍ക്കു വേണ്ടത്ര സപ്പോര്‍ട്ട് ലഭിയ്ക്കാത്തതാണ് കാരണം.

മാറിടങ്ങള്‍ ഇടിഞ്ഞു തൂങ്ങുന്നതിനും ചെറിയ മാറിടങ്ങള്‍ വലുതാക്കുന്നതിനും വലിയ മാറിടങ്ങള്‍ ചെറുതാക്കുന്നതിനുമെല്ലാം മെഡിക്കല്‍ വിദ്യകളുണ്ട്. സര്‍ജറിയുള്‍പ്പെടെയുള്ള ചില വിദ്യകള്‍. എന്നാല്‍ ഇവ താരതമ്യേന ചെലവേറിയതാണെന്നു മാത്രമല്ല, ചിലപ്പോഴെങ്കിലും പാര്‍ശ്വഫലങ്ങള്‍ നല്‍കുന്നവയുമായിരിയ്ക്കും.

മാറിടങ്ങള്‍ക്ക് ഉറപ്പു നല്‍കാനുള്ള ചില സ്വാഭാവിക വഴികളുണ്ട്. തൂങ്ങിയ മാറിടങ്ങള്‍ക്ക് പഴയ രീതിയില്‍ ഉറപ്പു നല്‍കാനുളള ചില വഴികള്‍. തീര്‍ത്തും പ്രകൃതിദത്തമായ, അതേ സമയം അധികം ചെലവില്ലാത്ത ചില വഴികള്‍. ഇത്തരം വഴികള്‍ നമുക്കു വീട്ടില്‍ തന്നെ പരീക്ഷിയ്ക്കാവുന്നതേയുള്ളൂ. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,

ഈ വഴികളെല്ലാം തന്നെ പാര്‍ശ്വഫലങ്ങള്‍ നല്‍കില്ലെന്നുറപ്പുള്ളവയാണ്. കൃത്യമായി ചെയ്താല്‍ നൂറുശതമാനം ഫലം ഉറപ്പു നല്‍കുന്നവയുമാണ്. നമ്മുടെ അടുക്കളയില്‍ നിന്നും ചുറ്റുപാടുകളില്‍ നിന്നും നമുക്കു തന്നെ പരീക്ഷിയ്ക്കാവുന്ന വളരെ ലളിതമായ വിദ്യകള്‍.

ഐസ്

ഐസ്

ഐസ് മസാജാണ് ഏറ്റവും എളുപ്പമുള്ള, അതേ സമയം വളരെ ഫലപ്രദമായ ഒരു വഴി. തണുത്ത താപനില മാറിടങ്ങള്‍ക്കുറപ്പു നല്‍കാന്‍ ഏറെ നല്ലതാണ്. 2 ഐസ് കഷ്ണങ്ങള്‍ എടുക്കുക. ഇത് സര്‍കുലാര്‍ രീതിയില്‍ മാറിടത്തില്‍ മസാജ് ചെയ്യണം. 1 മിനിറ്റു മസാജ് ചെയ്ത ശേഷം ടവല്‍ വച്ചു തുടയ്ക്കാം. ഇതിനു ശേഷം പെട്ടെന്നു തന്നെ കൃത്യമായി ഫിറ്റാകുന്ന, മാറിടങ്ങ്ള്‍ക്കു സപ്പോര്‍ട്ട് നല്‍കുന്ന ബ്രാ ധരിയ്ക്കാം. ഇത് മാറിടങ്ങള്‍ക്ക് ഉറപ്പു നല്‍കാന്‍ സഹായിക്കും. ദിവസം പല തവണയായി പല പ്രാവശ്യം ഈ രീതി ആവര്‍ത്തിയ്ക്കാം. തൂങ്ങിയ മാറിടങ്ങള്‍ക്ക് ഉറപ്പു നല്‍കാന്‍ സാധിയ്ക്കുന്ന തികച്ചും സ്വാഭാവിക രീതിയാണിത്.

കുക്കുമ്പറും മുട്ടമഞ്ഞ

കുക്കുമ്പറും മുട്ടമഞ്ഞ

കുക്കുമ്പറും മുട്ടമഞ്ഞ മാറിടങ്ങള്‍ക്കുറപ്പു നല്‍കാനുള്ള മറ്റൊരു വഴിയാണ് കുക്കുമ്പറിന് പ്രകൃതിദത്തമായി സ്‌കിന്‍ ടോണിംഗ് നല്‍കാനുള്ള ഗുണങ്ങളുണ്ട്. മുട്ട മഞ്ഞയില്‍ പ്രോട്ടീനുകളും വൈറ്റമിനുകളുമുണ്ട്. ഇവ ചേരുമ്പോള്‍ മാറിടങ്ങള്‍ക്ക് സ്വാഭാവികമായി ഉറപ്പു ലഭിയ്ക്കും. കുക്കുമ്പര്‍ മിക്‌സിയിലിട്ടു നല്ല പോലെ അടിയ്ക്കുക. ഇഥില്‍ ഒരു മുട്ടമഞ്ഞയും ഒരു ടീസ്പൂണ്‍ ബട്ടറും ചേര്‍ക്കുക. ഇത് നല്ലപോലെ ഇളക്കിച്ചേര്‍ത്ത ശേഷം മാറിടങ്ങളില്‍ നല്ലപോലെ പുരട്ടി വയ്ക്കുക. ഒരു മണിക്കൂര്‍ ശേഷം കഴുകിക്കളയാം. കഴുകാന്‍ തണുത്ത വെള്ളമാണ് ഉപയോഗിയ്‌ക്കേണ്ടത്. ആഴ്ചയില്‍ ഒരു തവണയെങ്കിലും ഈ രീതി അല്‍പകാലം അടുപ്പിച്ചു ചെയ്താല്‍ ഗുണം ലഭിയ്ക്കും.

മുട്ട വെള്ള

മുട്ട വെള്ള

മുട്ട മഞ്ഞ മാത്രമല്ല, മുട്ട വെള്ളയും മാറിടത്തിന് ഉറപ്പു നല്‍കാനുള്ള ഒരു പ്രധാന വഴിയാണ്. മുട്ടവെള്ളയില്‍ ഹൈഡ്രോലിപിഡ്‌സ് അടങ്ങിയിട്ടുണ്ട്. ഇത് മാറിടങ്ങള്‍ക്ക് ഉറപ്പു നല്‍കാന്‍ ഏറെ ഗുണകരമാണ്. മുട്ടവെള്ള മാത്രമെടുത്ത് നല്ലപോലെ പതപ്പിയ്ക്കുക. ഇത് മാറിടങ്ങളില്‍ പുരട്ടുക. അര മണിക്കൂര്‍ നേരം കഴിയുമ്പോള്‍ അല്‍പം കുക്കുമ്പര്‍ ജ്യൂസ് പുരട്ടി പിന്നീട് തണുത്ത വെള്ളത്തില്‍ കഴുകുകു. ഇത് ആഴ്ചയില്‍ ഒരു ദിവസം ചെയ്യണം. കുക്കുമ്പര്‍ ജ്യൂസിനു പകരം വേണമെങ്കില്‍ പുരട്ടാന്‍ സവാള നീരുമെടുക്കാം. ഇതും മാറിടങ്ങള്‍ക്കുറപ്പു നല്‍കും. മുട്ടവെള്ളയിലെ പോഷകങ്ങള്‍ മാറിടത്തെ മൃദുവാക്കുകയും പാടുകള്‍ മാറ്റുകയും ചെയ്യും.

മുട്ടവെള്ള, തേന്‍, തൈര്

മുട്ടവെള്ള, തേന്‍, തൈര്

മുട്ടവെള്ള, തേന്‍, തൈര് എന്നിവ ചേര്‍ത്തും ഒരു മിശ്രിതമുണ്ടാക്കാം 1 മുട്ടവെള്ള, 1 ടേബിള്‍സ്പൂണ്‍ തേന്‍, അല്‍പം തൈര് എന്നിവ കലര്‍ത്തുക. ഇത് മാറിടത്തില്‍ പുരട്ടിപ്പിടിപ്പിയ്ക്കുക. 20 മിനിറ്റു നേരം ഇത് ഇതേ രൂപത്തില്‍ വയ്ക്കണം. പിന്നീട് തണുത്ത വെള്ളത്തില്‍ കഴുകി തുടയ്ക്കാം വൈറ്റമിന്‍ ഇ ഓയിലും ഇതില്‍ വേണമെങ്കില്‍ ഉപയോഗിയ്ക്കാം. മുട്ടവെള്ള, കുക്കുമ്പര്‍ അരച്ചത്, ഒലീവ് ഓയില്‍ എന്നിവ ചേര്‍ത്തുള്ള മിശ്രിതം പുരട്ടുന്നതും നല്ലതാണ്. ഇത് പുരട്ടി മസാജ് ചെയ്ത് ഇളംചൂടുവെള്ളത്തില്‍ അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകുകു. ഇത് ആഴ്ചയില്‍ ഒരു തവണ വീതം ചെയ്യാം.

ഉലുവ

ഉലുവ

അടുക്കളക്കൂട്ടായ ഉലുവ മാറിടങ്ങള്‍ക്ക് ഉറപ്പു നല്‍കാനുള്ള മറ്റൊരു പ്രധാന വഴിയാണ്. ആയുര്‍വേദ പ്രകാര ഉലുവയില്‍ ആന്റിഓക്‌സിഡന്റുകളും വൈറ്റമിനുകളുമുണ്ട്. ഇവ ഫ്രീ റാഡിക്കലുകള്‍ തടഞ്ഞ് മാറിടങ്ങളുടെ ഉറപ്പു വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും. കാല്‍കപ്പ് ഉലുവാപ്പൊടി വെള്ളത്തില്‍ കലക്കുക. ഇത് കട്ടിയുള്ള ഒരു പേസ്റ്റാക്കുക. ഇതു മാറിടത്തില്‍ പുരട്ടി 10 മിനിറ്റു കഴിഞ്ഞാല്‍ കഴുകിക്കളയാം. ഇളംചൂടുവെള്ളം കൊണ്ടുവേണം, കഴുകാന്‍. ആഴ്ചയില്‍ രണ്ടുദിവസം ഇതു ചെയ്യാം. ഉലുവ വെള്ളം ചേര്‍ത്തരച്ച് തൈരില്‍ കലക്കി മാറിടത്തില്‍ പുരട്ടുന്നതും നല്ലതാണ്. ഇത് പുരട്ടി മാറിടങ്ങള്‍ മസാജ് ചെയ്ത ശേഷം 1 മണിക്കൂര്‍ കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകാം. ഇത് ആഴ്ചയില്‍ 3-4 ദിവസം വീതം ചെയ്യാം.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ മാറിടങ്ങള്‍ക്ക് ഉറപ്പു നല്‍കാനുള്ള മറ്റൊരു വഴിയാണ്. കറ്റാര്‍ വാഴയുടെ പള്‍പ്പ് എടുക്കുകു. ഇത് മാറിടത്തില്‍ പുരട്ടി മസാജ് ചെയ്യണം. 10 മിനിറ്റു നേരം മസാജ് ചെയ്ത ശേഷം 10 മിനിറ്റു നേരം ഉണങ്ങാന്‍ അനുവദിയ്ക്കുക. പിന്നീട് ചൂടുവെള്ളത്തില്‍ കഴുകാം. ആഴ്ചയില്‍ 4-5 തവണ ഇതാവര്‍ത്തിയ്ക്കാം. 1 ടേബിള്‍ സ്പൂണ്‍ വീതം കറ്റാര്‍ വാഴയും മയോണൈസും എടുത്തു കൂട്ടിക്കലര്‍ത്തുക. ഇത് മാറിടങ്ങളില്‍ പുരട്ടി 15 മിനിറ്റു നേരം വച്ച ശേഷം തണുത്ത വെള്ളത്തില്‍ കഴുകുകു. ഇത് ആഴ്ചയില്‍ ഒരു തവണ ചെയ്യുക. മാറിടങ്ങള്‍ക്കുറപ്പു നല്‍കും.

മുട്ടയും സവാളയും

മുട്ടയും സവാളയും

മുട്ടയും സവാളയും അയഞ്ഞു തൂങ്ങിയ മാറിടങ്ങള്‍ക്ക് ഉറപ്പു നല്‍കാനുള്ള മറ്റൊരു വഴിയാണ്. ഒരു മുട്ട ഉടച്ച് നല്ലപോലെ ഇളക്കിച്ചേര്‍ക്കുക. ഇത് മാറിടത്തില്‍ പുരട്ടി അര മണിക്കൂര്‍ നേരം വക്കണം. പിന്നീട് ഒരു സവാളയുടെ ജ്യൂസ് എടുക്കുക. ഇതിലേയ്ക്ക് ഒരു ഗ്ലാസ് വെള്ളം ചേര്‍ത്തിളക്കുക. ഇത് പുരട്ടി മാറിടങ്ങള്‍ കഴുകുകുക. ഇത് ദിവസവും അല്‍പകാലം അടുപ്പിച്ചു ചെയ്യണം. മാറിടങ്ങള്‍ക്കുറപ്പു നല്‍കാന്‍ ഈ വിദ്യ സഹായിക്കും. തികച്ചും പ്രകൃതിദത്തമായ വഴിയെന്നു പറയാം.

ബദാം ഓയില്‍, പാല്‍പ്പാട

ബദാം ഓയില്‍, പാല്‍പ്പാട

ബദാം ഓയില്‍, പാല്‍പ്പാട എന്നിവ ഉപയോഗിച്ചും മാറിടങ്ങള്‍ക്കുറപ്പു നല്‍കാം. വരണ്ട ചര്‍മം പലപ്പോഴും മാറിടങ്ങള്‍ അയഞ്ഞുതൂങ്ങാന്‍ ഇടയാക്കാറുണ്ട്. ബദാം ഓയിലില്‍ വൈറ്റമിന്‍ എ, ഡി, ഇ, ഒലീയിക് ആസിഡ്, ലിനോയിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മകോശങ്ങള്‍ക്ക് ഉറപ്പു നല്‍കുന്ന ഒന്നാണ്. പാല്‍പ്പാട ചര്‍മത്തിന് എണ്ണമയം നല്‍കുന്നു. 5 ടേബിള്‍ സ്പൂണ്‍ ഫ്രഷ് പാല്‍പ്പാട, 2 ടേബിള്‍ സ്പൂണ്‍ ബദാം ഓയില്‍ എന്നിവ ചേര്‍ത്തിളക്കുക. ഇത് മാറിടങ്ങളില്‍ പുരട്ടാം. താഴെ നിന്നും മുകളിലേയ്ക്കായി സര്‍കുലാര്‍ രീതിയില്‍ മസാജ് ചെയ്യണം. പിന്നീട് കഴുകി തുടയ്ക്കാം. ഇത് ആഴ്ചയില്‍ നാലു ദിവസമെങ്കിലും ചെയ്യണം.

ഓയില്‍ മസാജ്

ഓയില്‍ മസാജ്

ഓയില്‍ മസാജ് മാറിടങ്ങള്‍ക്കുറപ്പു നല്‍കുന്ന നല്ലൊരു വഴിയാണ്. ഏത് എണ്ണ വേണമെങ്കിലും ഇതിനായി ഉപയോഗിയ്ക്കാം. ഉദാഹരണത്തിന് ബദാം ഓയില്‍, എള്ളെണ്ണ, വെജിറ്റബിള്‍ ഓയില്‍, കടുകെണ്ണ തുടങ്ങിയ ഏതു വേണമെങ്കിലും മലര്‍ന്നു കിടക്കുക. ഓയില്‍ ഇരു മാറിടങ്ങളിലും പുരട്ടണം. പിന്നീട് സര്‍കുലാര്‍ രീതിയില്‍ മസാജ് ചെയ്യുക. ഓരോ മാറിടത്തിലും മാറി മാറി 20 മിനിറ്റു വീതം മസാജ് ചെയ്യാം. ഇത് ദിവസവും ആവര്‍ത്തിയ്ക്കാം. ഇതിനു പുറമെ പുഷ് അപ് പോലുള്ള വ്യായാമങ്ങള്‍ ചെയ്യുന്നത്. കൃത്യമായി മാറിടങ്ങള്‍ക്കു സപ്പോര്‍ട്ട് നല്‍കുന്ന ബ്രാ ഉപയോഗിയ്ക്കുന്നത്, പ്രോട്ടീനുകളും കാല്‍സ്യവുമെല്ലാം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത്, ഷശരിയായി നടക്കുകയും ഇരിയ്ക്കുകയും ചെയ്യുന്നത് എ്ന്നിവയെല്ലാം മാറിടങ്ങള്‍ക്കുറപ്പു നല്‍കുന്ന വഴികളാണ്.

ഐസ്

ഐസ്

ഐസ് മസാജാണ് ഏറ്റവും എളുപ്പമുള്ള, അതേ സമയം വളരെ ഫലപ്രദമായ ഒരു വഴി. തണുത്ത താപനില മാറിടങ്ങള്‍ക്കുറപ്പു നല്‍കാന്‍ ഏറെ നല്ലതാണ്. 2 ഐസ് കഷ്ണങ്ങള്‍ എടുക്കുക. ഇത് സര്‍കുലാര്‍ രീതിയില്‍ മാറിടത്തില്‍ മസാജ് ചെയ്യണം. 1 മിനിറ്റു മസാജ് ചെയ്ത ശേഷം ടവല്‍ വച്ചു തുടയ്ക്കാം. ഇതിനു ശേഷം പെട്ടെന്നു തന്നെ കൃത്യമായി ഫിറ്റാകുന്ന, മാറിടങ്ങ്ള്‍ക്കു സപ്പോര്‍ട്ട് നല്‍കുന്ന ബ്രാ ധരിയ്ക്കാം. ഇത് മാറിടങ്ങള്‍ക്ക് ഉറപ്പു നല്‍കാന്‍ സഹായിക്കും. ദിവസം പല തവണയായി പല പ്രാവശ്യം ഈ രീതി ആവര്‍ത്തിയ്ക്കാം. തൂങ്ങിയ മാറിടങ്ങള്‍ക്ക് ഉറപ്പു നല്‍കാന്‍ സാധിയ്ക്കുന്ന തികച്ചും സ്വാഭാവിക രീതിയാണിത്.

English summary

Home Remedies For Sagging Breasts

Home Remedies For Sagging Breasts, Read more to know about,
X
Desktop Bottom Promotion