തടിയും വയറും പോകാന്‍ 1 സ്പൂണ്‍ ഒലീവ് ഓയില്‍

Posted By:
Subscribe to Boldsky

തടി ആര്‍ക്കും ഇഷ്ടമുള്ള ഒന്നാകില്ല, ചുരുക്കം പേര്‍ക്കൊഴികെ. ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഒരുപോലെ ദോഷകരമാണ് തടി വര്‍ദ്ധിയ്ക്കുന്നത്.

തടി വര്‍ദ്ധിയ്ക്കുന്നത് വരുത്തി വയ്ക്കുന്ന രോഗങ്ങള്‍ പലതാണ്. കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയ ഒട്ടനവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് തടി വര്‍ദ്ധിയ്ക്കുന്നത് കാരണമാകാറുണ്ട്.

തടി കുറയ്ക്കാന്‍ സര്‍ജറികളും ഫലം നല്‍കുമെന്നവകാശപ്പെട്ടിറങ്ങുന്ന മരുന്നുകളും ധാരാളമുണ്ട്. എന്നാല്‍ ഇവ ചിലപ്പോഴെങ്കിലും പാര്‍ശ്വഫലങ്ങളാകും നല്‍കുക.

തടി കുറയ്ക്കാന്‍ സഹായിക്കുന്ന വീട്ടുവൈദ്യങ്ങള്‍ ധാരാളമുണ്ട്. ഇതിലൊന്നാണ് ഒലീവ് ഓയില്‍. പല തരത്തിലും ഒലീവ് ഓയില്‍ തടി കുറയ്ക്കാന്‍ ഉപയോഗിയ്ക്കാം.

ഒലീവ് ഓയിലില്‍ വൈറ്റമിന്‍ ഇ, പോളിഫിനോളുകള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയടങ്ങിയിട്ടുണ്ട്. ഇ്‌വ രക്തത്തിലെ ഫ്രീ റാഡിക്കലുകള്‍ തടയും. ഇവയിലെ മോണോസാച്വറേറ്റഡ് കൊഴുപ്പുകള്‍ കൊളസ്‌ട്രോളും ലിപ്പോപ്രോട്ടീനുകളും കുറയ്ക്കാനും സഹായിക്കും. വിശപ്പു കുറയ്ക്കാനും ഒലീവ് ഓയില്‍ ഏറെ നല്ലതാണ്.

ശരീരത്തിലെ കാര്‍ബോഹൈഡ്രോറ്റുകള്‍ കുറയ്ക്കാനും ദഹനം ശരിയായി ന്ടക്കാനും മലബന്ധമകറ്റാനുമെല്ലാം ഒലീവ് ഓയില്‍ ഏറെ നല്ലതാണ്. ഇതെല്ലാം തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ തന്നെയാണ്.

ഇതിലെ വൈറ്റമിന്‍ സി, ബയോഫ്‌ളേവനോയ്ഡുകള്‍ എന്നിവ മൂത്രവിസര്‍ജനം ശക്തിപ്പെടുത്തി ശരീരത്തില്‍ വെള്ളമടിഞ്ഞു കൂടി തടി വര്‍ദ്ധിയ്ക്കുന്നത് ഒഴീവാക്കും. ശരീരത്തിലെ അനാരോഗ്യകരമായ കൊഴുപ്പൊഴിവാക്കാനും അപചയപ്രക്രിയ ശക്തിപ്പെടുത്താനും ഇത് ഏറെ നല്ലതാണ്. രക്തത്തില്‍ നിന്നും കൊഴുപ്പു വലിച്ചെടുക്കാനും ഒലീവ് ഓയില്‍ സഹായിക്കും.

പല വിധത്തിലും ഒലീവ് ഓയില്‍ തടി കുറയ്ക്കാന്‍ സഹായിക്കും, ഇതെങ്ങനെയെന്നു നോക്കൂ,

കരുത്തുറ്റ ലിംഗത്തിന് വീട്ടുവൈദ്യം

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

1 ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ ഭക്ഷണത്തിന് മുന്‍പായി കുടിയ്ക്കുക. അല്ലെങ്കില്‍ ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കാം. കിടക്കും മുന്‍പ് 1 ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ കുടിയ്ക്കുന്നത് ദഹനം മെച്ചപ്പെടുത്താനും നല്ല കൊളസ്‌ട്രോള്‍ തോത് വര്‍ദ്ധിപ്പിയ്ക്കാനും സഹായിക്കും. അല്ലെങ്കില്‍ ദിവസവും രാവിലെ 15 എംഎല്‍ ഒലീവ് ഓയില്‍ വെറുംവയറ്റില്‍ കുടിയ്ക്കുക.

 ചെറുനാരങ്ങ

ചെറുനാരങ്ങ

1 കപ്പ് ഇളം ചൂടുവെള്ളത്തില്‍ അര ചെറുനാരങ്ങ പിഴിഞ്ഞതും 1 ടീസ്പൂണ്‍ ഒലീവ് ഒായിലും കലര്‍ത്തി വെറുംവയറ്റില്‍ കുടിയ്ക്കുക. ഇത് തടി കുറയ്ക്കാന്‍ നല്ലതാണ്. ശരീരത്തിലെ വിഷാംശം പുറന്തള്ളും.

ഒലീവ് ഓയിലും ആപ്പിള്‍ സിഡെര്‍ വിനെഗറും

ഒലീവ് ഓയിലും ആപ്പിള്‍ സിഡെര്‍ വിനെഗറും

ഒലീവ് ഓയിലും ആപ്പിള്‍ സിഡെര്‍ വിനെഗറും ചേര്‍ത്തു കഴിയ്ക്കുന്നതും തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. എന്നാല്‍ മരുന്നുകള്‍ കഴിയ്ക്കുന്നുണ്ടെങ്കില്‍ ഇതൊഴിവാക്കുക.

മുന്തിരി ജ്യൂസും ഒലീവ് ഓയിലും

മുന്തിരി ജ്യൂസും ഒലീവ് ഓയിലും

മുന്തിരി ജ്യൂസും ഒലീവ് ഓയിലും കലര്‍ന്ന മിശ്രിതവും തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഒരു കപ്പ് മുന്തിരി ജ്യൂസ് അരക്കപ്പാക്കി തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് 2 ടീസ്പൂണ്‍ ഒലീവ് ഓയില്‍ ചേര്‍ത്ത് ഇളക്കുക. ഇത് ദിവസവും കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

കുക്കുമ്പറും ഒലീവ് ഒായിലും

കുക്കുമ്പറും ഒലീവ് ഒായിലും

കുക്കുമ്പറും ഒലീവ് ഒായിലും ഉപ്പും ചേര്‍ത്തു കഴിയ്ക്കുന്നതും തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. കുക്കുമ്പറില്‍ ഉപ്പു ചേര്‍ത്ത് ഒലീവ് ഓയിലും കലര്‍ത്തി ദിവസവും കഴിയ്ക്കാം. ഇത് ശരീരത്തിലെ കൊഴുപ്പകറ്റും.

ചുവന്ന മുളകുപൊടി

ചുവന്ന മുളകുപൊടി

1 ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍, അര ടീസ്പൂണ്‍ ചുവന്ന മുളകുപൊടി, ഒരു നുള്ളു മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തുക. ഇത് ദിവസവും വെറുംവയറ്റില്‍ കഴിയ്ക്കാം.

ആപ്പിള്‍ ജ്യൂസ്

ആപ്പിള്‍ ജ്യൂസ്

ഒരു ബ്ലെന്ററിലേ മിക്‌സിയിലോ 8 ഔണ്‍സ് ആപ്പിള്‍ ജ്യൂസ്, 1 അല്ലി വെളുത്തുള്ളി, 1 ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍, ഒരു കഷ്ണം ഇഞ്ചി എന്നിവ ചേര്‍ത്തടിയ്ക്കുക. 4-8 ഔണ്‍സ് വെള്ളം ചേര്‍ത്തു വേണം, അടിയ്ക്കാന്‍. ഇത് ഒന്നരാടം ദിവസം കുടിയ്ക്കുക.

1 ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍, 2 ടേബിള്‍ സ്പൂണ്‍ കടുകെണ്ണ, എള്ളെണ്ണ

1 ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍, 2 ടേബിള്‍ സ്പൂണ്‍ കടുകെണ്ണ, എള്ളെണ്ണ

1 ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍, 2 ടേബിള്‍ സ്പൂണ്‍ കടുകെണ്ണ, എള്ളെണ്ണ എന്നിവ കലര്‍ത്തി ചെറുതായി ചൂടാക്കി തടി പോകേണ്ട സ്ഥലത്ത് അല്‍പനേരം മസാജ് ചെയ്യുക. അര മണിക്കൂര്‍ കഴിഞ്ഞ് ചൂടുവെള്ളം കൊണ്ടു കഴുകാം. ഇത് ആഴ്ചയില്‍ മൂന്നു തവണ ആവര്‍ത്തിയ്ക്കാം.

ഒലീവ് ഓയില്‍, ചെറുനാരങ്ങാനീര്, തേന്‍

ഒലീവ് ഓയില്‍, ചെറുനാരങ്ങാനീര്, തേന്‍

ഒലീവ് ഓയില്‍, ചെറുനാരങ്ങാനീര്, തേന്‍ എന്നിവ കലര്‍ത്തി കൊഴുപ്പുള്ള ഭാഗത്ത് മസാജ് ചെയ്യാം ഇത് അല്‍പം കഴിഞ്ഞ് ചൂടുവെള്ളത്തില്‍ കഴുകാം. ഇതും കൊഴുപ്പു കുറയാന്‍ നല്ലതാണ്. ഇത്തരം മസാജ് വഴികള്‍ വയര്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

 തടിയും വയറും പോകാന്‍ 1 സ്പൂണ്‍ ഒലീവ് ഓയില്‍

തടിയും വയറും പോകാന്‍ 1 സ്പൂണ്‍ ഒലീവ് ഓയില്‍

ഒലീവ് ഓയിലില്‍ വൈറ്റമിന്‍ ഇ, പോളിഫിനോളുകള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയടങ്ങിയിട്ടുണ്ട്. ഇ്‌വ രക്തത്തിലെ ഫ്രീ റാഡിക്കലുകള്‍ തടയും. ഇവയിലെ മോണോസാച്വറേറ്റഡ് കൊഴുപ്പുകള്‍ കൊളസ്‌ട്രോളും ലിപ്പോപ്രോട്ടീനുകളും കുറയ്ക്കാനും സഹായിക്കും. വിശപ്പു കുറയ്ക്കാനും ഒലീവ് ഓയില്‍ ഏറെ നല്ലതാണ്.

English summary

Home Remedies To Reduce Weight And Belly fat Using Olive Oil

Home Remedies To Reduce Weight And Belly fat Using Olive Oil