ആലില വയറിന് ഈ രഹസ്യങ്ങള്‍ മതി

Posted By:
Subscribe to Boldsky

ഒതുങ്ങിയ ശരീരമുള്ളവര്‍ക്കു പോലും പലപ്പോഴും ചാടിയ വയര്‍ പ്രശ്‌നമുണ്ടാക്കാറുണ്ട്. മറ്റു ശരീര ഭാഗങ്ങളിലേതു പോലെയല്ല, വയറിലെ കൊഴുപ്പ്. ഒരിക്കല്‍ വന്നാല്‍ ഇത് പോകുവാന്‍ ബുദ്ധിമുട്ടുമാണ്. വയറ്റിലെ കൊഴുപ്പു കുറയ്ക്കണമെങ്കില്‍ വ്യായാമത്തോടൊപ്പം ഭക്ഷണശീലങ്ങളും പ്രധാനമാണ്.വയര്‍ ചാടുന്നത് സ്ത്രീ പുരുഷഭേദമില്ലാതെ പലരേയും അലട്ടുന്ന പ്രശ്‌നമാണ.്

മെലിഞ്ഞവര്‍ക്കു പോലും ചിലപ്പോള്‍ ആ പ്രശ്‌നം നേരിടേണ്ടി വന്നേക്കാം. വയര്‍ ചാടുന്നത് സൗന്ദര്യപ്രശ്‌നം മാത്രമല്ല, ആരോഗ്യത്തിനും വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കും. വയറ്റില്‍ കൊഴുപ്പടിയാന്‍ ഏറെ എളുപ്പമാണ്. എന്നാല്‍ ഇത് പോകാനാണെങ്കില്‍ അത്രതന്നെ ബുദ്ധിമുട്ടും. എന്നു കരുതി വയര്‍ പോകില്ലെന്നല്ല, കൃത്യമായ വഴികള്‍ പരീക്ഷിച്ചാല്‍ വയര്‍ പോകുക തന്നെ ചെയ്യും.വയറ്റിലെ കൊഴുപ്പ് ആരോഗ്യപ്രശ്‌നവും ഒപ്പം സൗന്ദര്യപ്രശ്‌നവുമാണ്. ഇഷ്ടമുള്ള പല വസ്ത്രങ്ങളും ധരിക്കുന്നതില്‍ നിന്ന് പലരേയും വിലക്കുന്ന ഒരു പ്രധാന പ്രശ്‌നം. മറ്റു ശരീരഭാഗങ്ങളിലെ പോലെയല്ല, അടിവയറ്റിലെ കൊഴുപ്പ്. ഒരിക്കല്‍ വന്നാല്‍ ഇത് പോകാന്‍ സമയമെടുക്കുകയും ചെയ്യും.

വയര്‍ കുറയ്ക്കാന്‍ ഡയറ്റിംഗ്, വ്യായാമം തുടങ്ങി പല മാര്‍ഗങ്ങളുമുണ്ട്. എന്നാല്‍ ഇത്തരം മാര്‍ഗങ്ങള്‍ പിന്‍തുടരുന്നതിനു മുന്‍പ് വയര്‍ ചാടാനുള്ള കാരണങ്ങള്‍ കണ്ടെത്തേണ്ടതും പ്രധാനം.

വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതിന് കാരണങ്ങള്‍ പലതുണ്ട്. ഇതില്‍ ഭക്ഷണശീലങ്ങള്‍ മുതല്‍ വ്യായാമക്കുറവ് വരെ കാരണമാകും. ഒരിക്കല്‍ വന്നാല്‍ വയറ്റിലെ കൊഴുപ്പു കളയാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരികയും ചെയ്യും. ഭക്ഷണക്രമം ശരിയല്ലാതിരിക്കുക, ശോധന ശരിയാവാതിരിക്കുക, ഭക്ഷണം വളരെ വേഗത്തില്‍ കഴിച്ചു തീര്‍ക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഇത്തരം വയറിന് കാരണമാകും.

വയറ്റിലെ കൊഴുപ്പടിഞ്ഞു കൂടുന്നതു തടയാന്‍ ചെയ്യാവുന്ന പല കാര്യങ്ങളുമുണ്ട്. ഇവ ജീവിതത്തില്‍ നിത്യവും ശീലമാക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുകകയും ചെയ്യും. വയറ്റിലെ കൊഴുപ്പടിഞ്ഞു കൂടുന്നതു തടയാനുള്ള ചില പ്രത്യേക വഴികളെക്കുറിച്ചറിയൂ,

ഫ്‌ളാക്‌സ സീഡുകള്‍

ഫ്‌ളാക്‌സ സീഡുകള്‍

ഫ്‌ളാക്‌സ സീഡുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതു വയര്‍ കുറയാനുള്ള നല്ലൊരു വഴിയാണ്. ഇത് ധാരാളം ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുള്ള ഒന്നാണ്. ലിപോലൈസിസ് ശക്തിപ്പെടുത്തി വയറ്റിലെ കൊഴുപ്പടിഞ്ഞു കൂടുന്നതു തടയാന്‍ ഇത് ഏറെ നല്ലതുമാണ്.

മുളപ്പിച്ച ധാന്യങ്ങള്‍

മുളപ്പിച്ച ധാന്യങ്ങള്‍

മുളപ്പിച്ച ധാന്യങ്ങള്‍ വയറ്റില കൊഴുപ്പടിഞ്ഞു കൂടുന്നത് തടയാനുള്ള മറ്റൊരു പ്രധാന വഴിയാണ്. ഇവ ശരീരത്തിലെ ഇന്‍സുലിന്‍ തോത് നിയന്ത്രിയ്ക്കും. രക്തത്തില്‍ അടിഞ്ഞുകൂടുന്ന ഗ്ലൂക്കോസ് തോത് നിയന്ത്രിയ്ക്കും. ശരീരത്തില്‍ ഗ്ലൂക്കോസ് തോതു കൂടുന്നത് പ്രമേഹമുണ്ടാക്കും. ഇത് വയറ്റിലെ കൊഴുപ്പും വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.

വെയ്റ്റ് ട്രെയിനിംഗുകള്‍

വെയ്റ്റ് ട്രെയിനിംഗുകള്‍

വെയ്റ്റ് ട്രെയിനിംഗുകള്‍ ദിവസവും ശീലമാക്കുക. ഇത് വയറ്റിലെ കൊഴുപ്പടിയുന്നതു തടയാനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണ്. ദിവസവും ഇത് നിത്യജീവിതത്തിന്റെ ഭാഗമാക്കുക.

കൃത്രിമ മധുരങ്ങള്‍

കൃത്രിമ മധുരങ്ങള്‍

കൃത്രിമ മധുരങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക. വയറ്റിലെ കൊഴുപ്പു നീക്കാനുള്ള ഒരു പ്രധാനപ്പെട്ട വഴിയാണിത്. ഇവയടങ്ങിയ എല്ലാ ഭക്ഷണങ്ങളും ഉപേക്ഷിയ്ക്കുക.

ഫൈബര്‍

ഫൈബര്‍

ധാരാളം ഫൈബര്‍ കലര്‍ന്ന ഭക്ഷണം ഡയറ്റിന്റെ ഭാഗമാക്കുക. ഫൈബര്‍ ശരീരത്തിലെ കൊഴുപ്പു പെട്ടെന്നു നീക്കാനുള്ള വഴിയാണ്. ഇവ ദഹനം ശക്തിപ്പെടുത്തിയാണ് ഇതിനു സഹായിക്കുന്നത്.

കെച്ചപ്പ്

കെച്ചപ്പ്

കെച്ചപ്പ് പോലുള്ളവ ഭക്ഷണത്തിനൊപ്പം കഴിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇതും ഒഴിവാക്കുക. കെച്ചപ്പുകളില്‍ ധാരാളം കൃത്രിമമധുരവും കൊഴുപ്പും അടങ്ങിയിട്ടുണ്ട്.

പഴങ്ങളും പച്ചക്കറികളും

പഴങ്ങളും പച്ചക്കറികളും

ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിന്റെ ഭാഗമാക്കുക. വയര്‍ നിറയ്ക്കാനും ശരീരത്തിന് ആവശ്യത്തിനുള്ള പോഷകങ്ങള്‍ നല്‍കാനുമുള്ള വഴിയാണിത്. ഇത് ദഹനത്തിനും വയറ്റിലടിയുന്ന കൊഴുപ്പു കളയാനുമെല്ലാം ഏറെ സഹായകവുമാണ്.

കൊഴുപ്പു കലര്‍ന്ന പാലുല്‍പന്നങ്ങളുടെ ഉപയോഗം

കൊഴുപ്പു കലര്‍ന്ന പാലുല്‍പന്നങ്ങളുടെ ഉപയോഗം

കൊഴുപ്പു കലര്‍ന്ന പാലുല്‍പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുക. ഇത് വയറ്റിലെ കൊഴുപ്പ് വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. കൊഴുപ്പു നീക്കിയ ഉല്‍പന്നങ്ങള്‍ ശീലമാക്കുക.

ബെറികള്‍

ബെറികള്‍

ബെറികള്‍ വയറ്റിലെ കൊഴുപ്പു കളയുന്ന പ്രധാനപ്പെട്ട ഒന്നാണ്. സ്‌ട്രോബെറി, റാസ്‌ബെറി, ക്രാന്‍ബെറി തുടങ്ങിയവ ഏറെ ഗുണം ചെയ്യും.

ഡ്രൈ നട്‌സ്

ഡ്രൈ നട്‌സ്

ഡ്രൈ നട്‌സ് ശരീരത്തിന് ഏറെ പോഷണം നല്‍കും. അതോടൊപ്പം വയറും തടിയുമെല്ലാം കുറയാന്‍ സഹായിക്കുകയും ചെയ്യും. നല്ല കൊളസ്‌ട്രോളും ഫൈബറുമെല്ലം ഏറെ അടങ്ങിയ ഒന്നാണ് ഡ്രൈ നട്‌സ്. ബദാം പോലുള്ള ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ വയര്‍ കുറയ്ക്കാന്‍ പല തരത്തിലും ഉപയോഗിയ്ക്കാം. ഗ്രീന്‍ ടീയിലെ ആന്റിഓക്‌സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്. വിശപ്പു കുറയ്ക്കാനുള്ള പ്രധാന വഴിയാണ് ഗ്രീന്‍ ടീ. ഭക്ഷണത്തിനു മുന്‍പ് ഇത് കുടിയ്ക്കുന്നത് ഭക്ഷണത്തിന്റെ അളവു കുറയ്ക്കാന്‍ സഹായിക്കും. ഇത് ശരീരത്തില്‍ കെട്ടി നില്‍ക്കുന്ന വെള്ളം നീക്കം ചെയ്ത് വാട്ടര്‍ റീടെന്‍ഷന്‍ വെയ്റ്റ് നീക്കാന്‍ സഹായിക്കും. ഗ്രീന്‍ ടീ കുടിയ്ക്കുമ്പോള്‍ മൂത്രം കൂടുതല്‍ അളവില്‍ പോകുന്നതാണ് കാരണം.ഗ്രീന്‍ ടീയില്‍ ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ചു കുടിയ്ക്കുന്നത് വയറ്റിലെ കൊഴുപ്പു കളയാന്‍ ഏറെ സഹായകമാണ.്‌

ഇഞ്ചി

ഇഞ്ചി

ഇഞ്ചി തടി കുറയ്ക്കാനുള്ള മറ്റൊരു നല്ല വഴിയാണ്. ഇഞ്ചിയിലെ ജിഞ്ചറോള്‍ എന്ന വസ്തുവാണ് തടി കുറയ്ക്കാന്‍ സഹായിക്കുന്നത്. ഇത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു. ഈ വിധത്തില്‍ കൊഴുപ്പടിഞ്ഞു കൂടുന്നത് ഒഴിവാക്കും.ഇഞ്ചി ശരീരത്തില്‍ ചൂടുല്‍പാദിപ്പിയ്ക്കുന്ന ഒന്നുകൂടിയാണ്. ഇതു വഴി അപചയപ്രക്രിയ വേഗത്തില്‍ നടക്കും. ഇതും വയറും തടിയും കൊഴുപ്പുമെല്ലാം കുറയാന്‍ സഹായിക്കും.

വെള്ളം

വെള്ളം

ധാരാളം വെള്ളം കുടിയ്ക്കുക. ഇത് വയറ്റിലെ കൊഴുപ്പു നീക്കും. ശരീരത്തിലെ ടോക്‌സിനുകള്‍ ഒഴിവാക്കും. ഇത് വയര്‍ കുറയ്ക്കാന്‍ ഏറെ സഹായകമാണ്. ദിവസവും എട്ടു ഗ്ലാസ് വെള്ളമെങ്കിലും ശീലമാക്കുക.

സോഡ

സോഡ

സോഡ പോലുള്ള കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ ഒഴിവാക്കുക. ഇത് വയറ്റിലെ കൊഴുപ്പു പെട്ടെന്നു വര്‍ദ്ധിപ്പിയ്ക്കും. ഇത്തരം പല പാനീയങ്ങളിലും കൃത്രിമ മധുരം ധാരാളം അടങ്ങിയിട്ടുണ്ട്.

Read more about: belly fat
English summary

Home Remedies To Reduce Belly Fat Easily

Home Remedies To Reduce Belly Fat Easily, Read more to know about
Story first published: Wednesday, October 25, 2017, 17:55 [IST]
Subscribe Newsletter